For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ പറയാത്ത കാര്യങ്ങള്‍ പല അഭിമുഖങ്ങളിലും വായിക്കാറുണ്ട്; ആണുങ്ങള്‍ക്ക് മാത്രമായി ചെയ്യാവുന്ന കാര്യങ്ങളില്ല

  |

  താരങ്ങളുടെ ജീവിതം എപ്പോഴും മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. താരങ്ങള്‍ ഓഫ് സ്‌ക്രീനില്‍ എങ്ങനെയാണെന്നും എന്തൊക്കെയാണ് അവര്‍ക്ക് ഇഷ്ടമെന്നുമൊക്കെ അറിയാന്‍ ആരാധകര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ആരാധകരുടെ ഈ ഇഷ്ടത്തെ ചിലപ്പോഴൊക്കെ മാധ്യമങ്ങള്‍ മുതലെടുക്കാറുണ്ട്.

  Also Read: 'വളരെ ചീപ്പായി ഭാവനയോട് സംസാരിച്ചു, പലതവണ നിർത്താൻ ആവശ്യപ്പെട്ടു, അവസാനം തല്ലി'; ആസിഫ് അലിയുടെ അനുഭവം!

  താരങ്ങളെക്കുറിച്ച് അറിയാനുള്ള ആരാധകരുടെ ആകാംഷ മുതലെടുത്ത് തങ്ങളുടെ റീച്ച് കൂട്ടാക്കാനും വായനക്കാരെ കൂട്ടാനുമൊക്കെ വ്യാജ വാര്‍ത്തകള്‍ പടച്ചു വിടുന്ന ഒരുപാട് മാധ്യമങ്ങളുണ്ട്. വ്യാജ വാര്‍ത്തകള്‍ക്കെതിരെ പലപ്പോഴും താരങ്ങള്‍ തന്നെ രംഗത്തെത്തുകയും ചെയ്യാറുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയ സജീവമായതിനാല്‍ അധികം ആയുസ് ഉണ്ടാകാറില്ല വ്യാജ വാര്‍ത്തകള്‍ക്ക്.

  Ann Augustine

  എന്നാല്‍ അഭിമുഖങ്ങളില്‍ പോലും പറയാത്ത കാര്യങ്ങള്‍ കുത്തിക്കയറ്റിയ അനുഭവമുള്ളവരും കുറവല്ല. ഇപ്പോഴിതാ തന്റെ ്അഭിമുഖത്തില്‍ താന്‍ പറയാത്ത കാര്യം വന്നതിനെക്കുറിച്ച് സംസാരിക്കുന്ന ആന്‍ അഗസ്റ്റിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മുമ്പൊരിക്കല്‍ കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. വീഡിയോ വീണ്ടും അപ്പ് ലോഡ് ചെയ്യുകയായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

  ആനിന് ഒരുപാട് സുഹൃത്തുക്കളുണ്ടെന്നാണ് കേട്ടതെന്ന് അവതാരകന്‍ പറയുന്നതാണ് വീഡിയോ. എന്നാല്‍ അത് തെറ്റാണ്. ഞാനിങ്ങനെ സംസാരിക്കുമെങ്കിലും എനിക്ക് അധികം സുഹൃത്തുക്കളൊന്നുമില്ലെന്ന് തിരുത്തുകയാണ് ആന്‍. ബാംഗ്ലൂരിലെ സുഹൃത്തുക്കള്‍ വന്നത് സഹോദരിയുടെ കല്യാണ നിശ്ചയത്തിനാണ്. എനിക്ക് ബാംഗ്ലൂരിലും നാട്ടിലും അധികം സുഹൃത്തുക്കളില്ല. ഉള്ള കുറച്ച് പേര്‍ വളരെ ക്ലോസ് ആയവരാണ്. അവര്‍ എന്റെ കൂടെ വന്ന് നില്‍ക്കാറുണ്ട്. അച്ഛനും അമ്മയുമായുമൊക്കെ ക്ലോസ് ആയിരിക്കും. പക്ഷെ അതും വിരലിലെണ്ണാവുന്നവരേ കാണൂവെന്നും ആന്‍ പറയുന്നു.

  ഇന്‍ഫര്‍മേഷന്‍ തെറ്റായിരിക്കുമെന്നും ആന്‍ അവതാരകനോടായി പറയുന്നുണ്ട്. ഞാന്‍ തന്നെ ചില അഭിമുഖങ്ങള്‍ വായിക്കുമ്പോള്‍ ദൈവമേ ഇതൊക്കെ ഞാന്‍ എപ്പോഴാണ് പറഞ്ഞതെന്ന് ആലോചിക്കാറുണ്ടെന്നും ആന്‍ പറയുന്നുണ്ട്.

  എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയായിരുന്നു ആനിന്റെ അരങ്ങേറ്റം. ജീവിതത്തില്‍ എന്നെങ്കിലും ആണായിരുന്നുവെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്. ഇല്ലെന്നാണ് ആന്‍ അഗസ്റ്റിന്‍ പറയുന്നത്.

  ആണായിരുന്നാലും ഞാന്‍ ഇങ്ങനൊക്കെ തന്നെയായിരിക്കും. ആണുങ്ങള്‍ക്ക് മാത്രം ചെയ്യാവുന്ന കാര്യങ്ങള്‍ എന്നൊന്നുമില്ല. ഇതിന്റെ പേരില്‍ ഞാനും എന്റെ അച്ഛനും എപ്പോഴും വഴക്കുണ്ടാകാറുള്ളതാണ്. അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനിക്കുക. ആണുങ്ങള്‍ പെണ്ണുങ്ങളേും പെണ്ണുങ്ങള്‍ ആണുങ്ങളേയും ബഹുമാനിക്കണമെന്നാണ് ആനിന്റെ നിലപാട്.

  മലയാളികളുടെ പ്രിയ നടനായ അഗസ്റ്റിന്റെ മകളാണ് ആന്‍. എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ അരങ്ങേറിയ ആന്‍ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയ താരമാണ്. ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് താരത്തെ തേടി പുരസ്‌കാരമെത്തുന്നത്. നിരവധി സിനിമകള്‍ ചെയ്ത ആന്‍ വിവാഹ ശേഷം ഇടവേളയെടുക്കുകയായിരുന്നു.

  Ann Augustine

  അര്‍ജുനന്‍ സാക്ഷി, ത്രീ കിംഗ്‌സ്, ഓര്‍ഡിനറി, ടാ തടിയാ, നീന, സോളോ തുടങ്ങി നിരവധി സിനിമകളില്‍ ആന്‍ അഭിനയിച്ചിട്ടുണ്ട്. നീനയ്ക്ക് ശേഷമാണ് താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. ്പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണിനെയായിരുന്നു താരം വിവാഹം കഴിക്കുന്നത്. വിവാഹ ശേഷമാണ് താരം സിനിമ വിടുന്നത്. എന്നാല്‍ ഈയ്യടുത്ത് ഇരുവരും പിരിയുകയായിരുന്നു. ശേഷമാണ് താരം അഭിനയിത്തിലേക്ക് മടങ്ങിയെത്തുന്നത്.

  ഇപ്പോഴിതാ അഭിനയത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് ആന്‍ അഗസ്റ്റിന്‍. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെയായിരുന്നു ആനിന്റെ തിരിച്ചുവരവ്. അധികം വൈകാതെ കൂടുതല്‍ സിനിമകളിലും ആനിനെ കാണാന്‍ സാധിക്കുമെന്ന സന്തോഷത്തിലാണ് താരത്തിന്റെ ആരാധകര്‍. സോഷ്യല്‍ മീഡിയിയലും സജീവമാണ് ആന്‍ അഗസ്റ്റിന്‍. താരത്തിന്റെ പോസ്റ്റുകളും ചിത്രങ്ങളുമൊക്കെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്.

  Read more about: ann augustine
  English summary
  Actress Ann Augustine Once Slammed Media For Misquoting Her In Interivews
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X