For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സച്ചിയേട്ടൻ പോയിട്ടും അദ്ദേഹത്തിന് വാട്സ്ആപ്പിൽ മെസേജ് അയക്കുമായിരുന്നു; വിയോഗം ഉൾകൊള്ളാൻ കഴിഞ്ഞില്ല: അന്ന

  |

  മലയാള സിനിമാലോകം ഇന്നും ഏറെ വേദനയോടെ ഓര്‍ക്കുന്ന വിയോഗങ്ങളിൽ ഒന്നാണ് തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടേത്. പ്രേക്ഷകരും ആ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടിലിൽ നിന്നും ഇതുവരെ മുക്തി നേടിയിട്ടില്ല.

  സച്ചിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായ അയ്യപ്പനും കോശിയും കേരളത്തിലാകെ വലിയ തരംഗം സൃഷ്ടിച്ചതിന് പിന്നാലെയായിരുന്നു സച്ചിയുടെ അപ്രതീക്ഷിത വിടവാങ്ങലും. മലയാള സിനിമാ ലോകവും പ്രേക്ഷകരും ഒന്നടങ്കം വിതുമ്പി ആ വിയോഗ വാർത്തയിൽ.

  Also Read: 'നിന്റെ മുഖം ഞാൻ മിസ് ചെയ്യുന്നു'; നിമിഷയ്ക്കൊപ്പം ചിത്രങ്ങളിലുള്ള ആളെ തിരഞ്ഞ് ആരാധകർ

  കോവിഡിന് തൊട്ടു മുൻപിറങ്ങിയ അയ്യപ്പനും കോശിയും ബോക്സ് ഓഫീസിൽ വമ്പൻ വിജയമായിരുന്നു. കേരളത്തിന് പുറത്തും ചിത്രത്തിന് ഏറെ ശ്രദ്ധ ലഭിച്ചിരുന്നു. ചിത്രത്തിലൂടെ സച്ചിക്ക് മരണാന്തര ബഹുമതിയായി ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. ഇതിനു പുറമെ മൂന്ന് വിഭാഗത്തിൽ കൂടി ചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ഇതുകൂടത്തെ മറ്റു നിരവധി പുരസ്‌കാരങ്ങളും ചിത്രത്തെ തേടിയെത്തി.

  സച്ചി മരണപ്പെട്ടിട്ട് രണ്ടു വർഷത്തിലേറെയായെങ്കിലും സച്ചിയെ കുറിച്ചുള്ള ഓർമ്മകൾ സഹപ്രവർത്തകരും സുഹൃത്തുക്കളും ഇന്നും പങ്കുവയ്ക്കാറുണ്ട്. ഒരു സംവിധായകന്റെ യാതൊരു വിധ ഭാവവും ഇല്ലാതെ നടന്നിരുന്ന സച്ചിയെ കുറിച്ച് സംസാരിക്കുകയാണ് നടി അന്ന രേഷ്‌മ രജനിപ്പോൾ.

  സച്ചിയുടെ അയ്യപ്പനും കോശിയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അന്ന രാജൻ ആയിരുന്നു. പൃഥ്വിരാജ് അവതരിപ്പിച്ച നായക കഥാപാത്രം കോശി കുര്യന്റെ ഭാര്യ ആയിട്ടാണ് അന്ന അഭിനയിച്ചത്. റൂബി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.

  സച്ചിയുടെ വിയോഗം തനിക്ക് ഉൾകൊള്ളാൻ സാധിക്കുന്നുണ്ടായിരുന്നില്ലെന്നും അദ്ദേഹം മരിച്ചെന്ന് അറിഞ്ഞിട്ടും വാട്സ്ആപ്പിൽ മെസേജ് അയക്കാറുണ്ടായിരുന്നു എന്നുമാണ് അന്ന പറഞ്ഞത്. അടുത്ത സിനിമയിൽ നമ്മുക്ക് പൊളിക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നെന്നും അന്ന രാജൻ പറയുന്നു. അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ എത്തിയപ്പോഴാണ് അന്ന ഇക്കാര്യം പറഞ്ഞത്. അന്നയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

  'ഷൂട്ടെല്ലാം കഴിഞ്ഞ് സച്ചിയേട്ടൻ എന്നോട് ആദ്യം പറഞ്ഞത്. പിള്ളേരാണെങ്കിലും രാജുവേട്ടന്റെ കൂടെയല്ലേ അഭിനയിച്ചത്. അടുത്ത സിനിമ വരുമ്പോൾ നമ്മുക്ക് പൊളിക്കാം എന്നാണ്. ഒരു ദിവസം ഞാൻ വീട്ടിൽ ആയിരിക്കുമ്പോഴാണ് എനിക്ക് കോൾ വരുന്നത് സച്ചിയേട്ടൻ ആശുപത്രിയിൽ ആണെന്ന്. സർജറി കഴിഞ്ഞിട്ട് കുറച്ചു കോമ്പ്ലികേഷൻസ് ഉണ്ടെന്ന്,'

  'ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട് ഒരു രാത്രിയാണ് ഞാൻ ഇത് അറിയുന്നത്. രണ്ടു ദിവസം കഴിഞ്ഞിട്ടാണ് അദ്ദേഹം മരിച്ചെന്ന് പറയുന്നത്. അന്ന് ഞാൻ, സച്ചിയേട്ടന്റെ നമ്പർ എന്റെ കയ്യിൽ ഉണ്ടായിരുന്നു. അത് ആരെങ്കിലും എടുക്കും എന്ന പ്രതീക്ഷയിൽ ഞാൻ വിളിച്ചു. പക്ഷെ ആരും എടുത്തില്ല അത്,'

  Also Read: കുരുത്തക്കേട് കണ്ടാൽ ക്ഷമിക്കുക, എപ്പോഴും നല്ല ഉണ്ണിയായി ഇരിക്കാനാവില്ല; റോബിൻ രാധാകൃഷ്ണൻ

  'എനിക്ക് തോന്നുന്നു സച്ചിയേട്ടൻ പോയി കഴിഞ്ഞിട്ടും ഞാൻ ഇങ്ങനെ വാട്സപ്പിൽ മെസ്സേജ് ചെയ്യുമായിരുന്നു. ആരെങ്കിലും കാണുമോ റിപ്ലെ കിട്ടുമോ എന്നൊന്നും ഓർത്തിട്ടല്ല. പക്ഷെ എനിക്കെന്തോ! കുറച്ചു ദിവസമേ ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നുള്ളുവെങ്കിലും അങ്ങനെയൊരു ബന്ധം ആയിരുന്നു,'

  'അദ്ദേഹത്തിന് സാധാരണ ക്ളീഷേ ഡയറക്ടർ ലുക്ക് ഒന്നുമല്ല. ആ ഒരു മുണ്ടും ഉടുത്ത് ജുബ്ബയും ഇട്ട്. മുറുക്കാനൊക്കെ ചവച്ചാണ് നടക്കുക. ആൾ ഇനി ഇല്ല എന്ന് അക്‌സെപ്റ്റ് ചെയ്യാൻ ഭയങ്കര പ്രയാസമായി പോയി. കരിയറിൽ നല്ലൊരു സിനിമ അദ്ദേഹത്തോടൊപ്പം ചെയ്യാൻ കഴിഞ്ഞു എന്നത് വലിയ ഭാഗ്യമായിട്ടാണ് കണക്കാക്കുന്നത്,' അന്ന രാജൻ പറഞ്ഞു.

  അയ്യപ്പനും കോശിക്കും ശേഷം രണ്ട്, തിരിമാലി എന്നി ചിത്രങ്ങളിലാണ് അന്ന അഭിനയിച്ചത്. ഇതിൽ രണ്ടിലെ കഥാപാത്രം ശ്രദ്ധനേടിയിരുന്നു. ഇനി ഇടുക്കി ബ്ലാസ്റ്റേഴ്‌സ്, തലനാരിഴ എന്നീ സിനിമകളാണ് നടിയുടേതായി പുറത്തിറങ്ങാൻ ഇരിക്കുന്നത്.

  Read more about: anna rajan
  English summary
  Actress Anna Reshma Rajan Recalls Her Memories With Late Director Sachy, Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X