For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നിയന്ത്രണമില്ലാത്ത മദ്യപാനം, കാരവാൻ ആവശ്യപ്പെട്ട് ലൊക്കേഷനിൽ വഴക്ക്'; ​വാർത്തകളെ കുറിച്ച് ചാർമിള!

  |

  1990കളിലും 2000ത്തിലും മലയാളത്തിലും തമിഴിലും ശോഭിച്ച് നിന്നിരുന്ന നടിയായിരുന്നു ചാർമിള. കേളി, ധനം, കാബൂളിവാല തുടങ്ങി ഇന്നും റിപ്പീറ്റ് വാല്യുവുള്ള നിരവധി സിനിമകളിൽ ചാർമിളയായിരുന്നു നായിക.

  എന്നാൽ കഴിവും സൗന്ദര്യവും ഉണ്ടായിട്ടും സിനിമയിൽ വിജയിക്കാൻ കഴിയാതെ പോയ നടി എന്ന് കൂടി ചാർമിളയെ കുറിച്ച് സംസാരിക്കുന്നവർ പറയാറുണ്ട്.

  ഹിറ്റ് ചിത്രങ്ങൾ ഉണ്ടായിട്ടും എവിടെയൊക്കെയോ താളപ്പിഴകളുണ്ടായതാണ് ചാർമിളയുടെ കരിയറിനും പ്രതിസന്ധികൾ സൃഷ്ടിച്ചത്. ചാർമിളയുടെ ആദ്യ സിനിമ തന്നെ നടൻ മോഹൻലാലിനൊപ്പമായിരുന്നു.

  Also Read: 'സാരിയുടുത്തപ്പോൾ ഒന്ന് പെറ്റപോലെയുണ്ടല്ലോ?'; ശരീരവണ്ണം കാരണം കേട്ട പരിഹാസങ്ങളെ കുറിച്ച് നടി രശ്മി ബോബൻ!

  1991ൽ പുറത്തിറങ്ങിയ ധനമായിരുന്നു ആ സിനിമ. അന്നും ഇന്നും ചാർമിളയുടെ പേര് പറയുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യം വരുന്ന സിനിമ പേര് കാബൂളിവാലയാണ്. അത്രത്തോളം വിജയമായിരുന്നു സിനിമ. ഒപ്പം ചാർമിളയുടെ കഥാപാത്രവും.

  സിനിമാ ജീവിതത്തിൽ മാത്രമല്ല വ്യക്തി ജീവിതത്തിലും ചാർമിളയ്ക്ക് താളപ്പിഴകൾ ഉണ്ടായിട്ടുണ്ട്. അതെ കുറിച്ചെല്ലാം പലപ്പോഴായി ചാർമിള തുറന്ന് പറയുകയും ചെയ്തിരുന്നു. വിവാഹങ്ങളും വിവാഹമോചനങ്ങളുമാണ് തുടക്കത്തിൽ ചാർമിളയുടെ കരിയറിനെ ബാധിച്ചത്.

  Also Read: റിയാസ് ആണോ യഥാർഥ വിജയി? അണിയറപ്രവർത്തകർ ആരുടെ വിജയമാണ് ആ​ഗ്രഹിച്ചത്? ബിഗ് ബോസ് പറയുന്നു!

  തിരിച്ചുവരാൻ പല തവണ ശ്രമിച്ചെങ്കിലും സിനിമകളുടെ തുടർച്ചയായ പരാജയം താരത്തിന് തിരിച്ചടിയാവുകയായിരുന്നു. 'ദൈവം എനിക്ക് അഭിനയിക്കാനുള്ള കഴിവ് തന്നു. ആ കഴിവ് മുതലാക്കാനായില്ല.'

  'വിവാഹ ജീവിതത്തിന് പിറകെ പോയത് തെറ്റായ തീരുമാനമായിരുന്നെന്ന് തോന്നുന്നു. ദൈവമാണ് എല്ലാം തീരുമാനിക്കുന്നത്. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. കുറച്ച് പേർക്ക് നല്ലത് സംഭവിക്കും. മറ്റ് കുറച്ച് പേർക്ക് ചീത്ത കാര്യങ്ങളും.'

  'എനിക്ക് വിവാഹ ജീവിതത്തിൽ രാശിയില്ല. അതാണ് യാഥാർഥ്യം. അതെനിക്ക് വിധിച്ചിട്ടില്ല. അതാണ് സത്യം. വിവാഹ ജീവിതത്തിൽ ഒരു തവണ ചുവട് പിഴച്ചു. അത് മനസിലാക്കാതെ വീണ്ടും വിവാഹം കഴിച്ചു. അതാണ് തെറ്റായിപ്പോയത്.'

  Also Read: 'ബ്ലെസ്ലി ​ഗൂ​ഗിൾ പേ വഴി ഫാൻസിൽ നിന്നും കാശ് പിരിച്ചു'; ന്യൂജെൻ രീതിയിലുള്ള തെണ്ടലെന്ന് പരിഹാസം, സത്യം ഇതാണ്!

  'ആദ്യത്തെ ദുരനുഭവത്തിൽ നിന്നും പാഠം ഉൾക്കൊണ്ടില്ല. എന്തായാലും ഇനി തെറ്റ് ആവർത്തിക്കില്ല. അഭിനയിക്കാനുള്ള കഴിവും മികച്ച ചിത്രങ്ങളും ഉണ്ടായിട്ടും കുടുംബജീവിതം തേടിപ്പോയത് തെറ്റായിപ്പോയി' എന്നാണ് ഒരിക്കൽ അഭിമുഖത്തിൽ ചാർമിള പറഞ്ഞത്.

  രണ്ട് തവണ വിവാഹിതയായിട്ടുള്ള ചാർമിളയ്ക്ക് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു മകനുണ്ട്. അവൻ മാത്രമാണ് ഇപ്പോൾ ചാർമിളയുടെ ലോകം. ഇപ്പോൾ സിനിമകളിലും സീരിയലുകളിലും സഹനടിയായിട്ടാണ് ചാർമിള അഭിനയിക്കുന്നത്.

  അമിതമായി മദ്യപിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു, കാരവാനിന് വേണ്ടി അണിയറപ്രവർത്തകരോട് വഴക്കിടുന്നു തുടങ്ങി നിരവധി ആരോപണങ്ങൾ സിനിമാ മേഖലയിലുള്ളവർ ചാർമിളയ്ക്ക് നേരെ പറയാറുണ്ട്.

  അവയിലെ സത്യമെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ചാർമിള. 'ഞാൻ മദ്യപിച്ചിരുന്ന വ്യക്തിയാണ് ഇപ്പോഴല്ല. എന്റെ ജീവിത പങ്കാളി ഒപ്പമുണ്ടായിരുന്ന കാലത്ത്. ഭർത്താവിനൊപ്പവും കാമുകനൊപ്പവും മദ്യപിക്കുമ്പോഴാണ് എനിക്ക് സന്തോഷം.'

  'അതിനാൽ തന്നെ അവർക്കൊപ്പമിരുന്നാണ് മദ്യപിച്ചിരുന്നത്. ലൊക്കേഷനിൽ ആര് എനിക്ക് കമ്പനി തരും? ആരും കമ്പനിയില്ലാതെ ഞാൻ ഒറ്റയ്ക്കിരുന്ന് മദ്യപിക്കുന്ന വ്യക്തിയുമല്ല.'

  'അതിനാൽ‌ തന്നെ ആ വാർത്തകളിൽ സത്യമില്ല. മകൻ പിറന്നശേഷം ഞാൻ പൂർണമായും മദ്യപാനം നിർത്തി. പിന്നെ കാരവാനിന് വേണ്ടി ഞാൻ എന്തിന് വഴക്കുണ്ടാക്കണം.'

  Recommended Video

  Dhanya Mary Varghese Interview: പുറത്താക്കാൻ നോക്കിയിട്ടും 100 ദിവസം ഞാൻ ബിഗ് ബോസിൽ നിന്നത് ഇങ്ങനെ

  'ഞാൻ നായികയായി അഭിനയിക്കുമ്പോൾ കാരവാൻ മലയാളത്തിലെ താരങ്ങൾക്കില്ല. ഞങ്ങൾ ബോളിവുഡ്, ഹോളിവുഡ് താരങ്ങളുടെ കാരവാനെ കുറിച്ചുള്ള വാർത്തകൾ വായിച്ചും മറ്റും അതിശയപ്പെട്ടിട്ടുണ്ട് അത്രമാത്രം.'

  'ഇത്തരം വാർത്തകളും റൂമറുകളും എനിക്കെതിരെ പലരും ഇറക്കുന്നുണ്ട്. അതിന് കാരണം എന്റെ അവസരങ്ങൾ ഇല്ലാതാക്കുക എന്നത് മാത്രമാണ്. അഭിനയിക്കാൻ ചെന്നപ്പോൾ അഡ്ജസ്റ്റ് ചെയ്ത് കൂടെ കിടക്കാമോയെന്ന് ചോദിച്ചവരാണ് ഈ വാർത്ത പടച്ച് വിടുന്നത്.'

  'പറ്റില്ലെന്ന് അന്ന് തന്നെ മുഖത്ത് നോക്കി പറഞ്ഞ് കഥാപാത്രവും ഞാൻ വേണ്ടെന്ന് വെച്ചിട്ടുണ്ട്. അവസരത്തിന് വേണ്ടി ഇന്നേവരെ ആർക്കൊപ്പവും കിടന്ന് കൊടുത്തിട്ടില്ല' ചാർമിള പറയുന്നു.

  Read more about: charmila
  English summary
  actress Charmila reacted to gossip related to her life and acting carrier, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X