For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബ്ലെസ്ലി ​ഗൂ​ഗിൾ പേ വഴി ഫാൻസിൽ നിന്നും കാശ് പിരിച്ചു'; ന്യൂജെൻ രീതിയിലുള്ള തെണ്ടലെന്ന് പരിഹാസം, സത്യം ഇതാണ്!

  |

  ബിഗ് ബോസ് മലയാളം സീസൺ 4 ഫസ്റ്റ് റണ്ണർ അപ്പാണ് ബ്ലെസ്‌ലി. ബിഗ് ബോസ് ഫിനാലെയിലേക്ക് അടുത്തപ്പോൾ ബ്ലെസ്ലിക്കെതിരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. അതുപോലെ ബിഗ് ബോസ് വീടിനകത്തും ബ്ലെസ്ലി ഫെയ്ക്കാണെന്ന് നിരവധി മത്സരാർഥികൾ പറയുകയും ചെയ്തിരുന്നു.

  വീടിന് പുറത്തിറങ്ങിയ ശേഷം കാര്യമായ പ്രതികരണങ്ങൾ ഒന്നും ബ്ലെസ്ലി നടത്തിയിരുന്നില്ല. സഹമത്സരാർഥികളെ കുറിച്ച് പറയണമെങ്കിൽ അവരുടെ സാന്നിധ്യമുണ്ടാകണമെന്നാണ് ബ്ലെസ്ലി അഭിമുഖങ്ങൾ എടുക്കാൻ വന്ന മാധ്യമങ്ങളോട് പറഞ്ഞത്.

  Also Read: 'ഒന്നാം വിവാഹ വാർഷികം ഉറക്കിമിളച്ച് ഇരുന്ന് ഡയപ്പറുകൾ മാറ്റി ആഘോഷിക്കുന്നു'; മനോഹരമായ കുറിപ്പുമായി റേച്ചൽ മാണി

  ഗായകൻ, സം​ഗീത സംവിധായകൻ എന്നീ നിലകളിൽ നന്നെ ചെറുപ്പത്തിൽ തന്നെ അറിയപ്പെട്ട് തുടങ്ങിയ ആൾ എന്നതായിരുന്നു ബി​ഗ് ബോസിൽ എത്തുമ്പോൾ ബ്ലെസ്ലിയുടെ മേൽവിലാസം.

  മത്സരാർഥികൾക്കിടയിലെ അഭിപ്രായ സംഘർഷങ്ങൾ ആദ്യവാരം മുതൽ ആരംഭിച്ച സീസൺ ആയിരുന്നു ഇപ്പോൾ കഴിഞ്ഞപോയ സീസൺ ഫോർ. ഭാഷാ സ്വാധീനമുള്ള, വേറിട്ട കാഴ്ചപ്പാടുകളുള്ള ഒരു ചെറുപ്പക്കാരൻ എന്നൊരു ഇമേജും ബി​ഗ് ബോസിൽ ബ്ലെസ്ലിക്കുണ്ടായിരുന്നു.

  ഫിസിക്കൽ ടാസ്ക്കുകൾ ഇത്ര മനോഹരമായി വേ​ഗത്തിൽ പൂർത്തിയാക്കുന്ന മറ്റൊരു മത്സരാർഥി ഈ സീസണിലുണ്ടായിരുന്നില്ല.

  Also Read: ഇത്തവണ കാവ്യയില്ല, മകൾ മീനാക്ഷിക്കൊപ്പം ദിലീപ് ​ഗുരുവായൂരിൽ, ഒപ്പം സുരേഷ് ​ഗോപിയുടെ മകനും!

  റോബിൻ പുറത്തായപ്പോൾ പ്രേക്ഷകർ ഏറ്റവും കൂടുതൽ വിജയ സാധ്യത പ്രവചിച്ചിരുന്ന മത്സരാർഥിയും ബ്ലെസ്ലിയായിരുന്നു. എന്നാൽ ദിൽഷയ്ക്ക് വിജയ സാധ്യതയോ പ്രേക്ഷക പിന്തുണയോ ഉണ്ടായിരുന്നില്ല.

  ശേഷം അവാസന കുറച്ച് ദിവസങ്ങളിൽ പുറത്തായ റോബിന്റെ പിന്തുണ ദിൽഷയ്ക്ക് ലഭിച്ചതോടെയാണ് വോട്ടിങിൽ മാറ്റം വന്നത്.

  ഇതോടെ ദിൽഷ വിജയിയാകുകയായിരുന്നു. ഒന്നാം സ്ഥാനം കിട്ടിയില്ലെങ്കിലും തന്റേതായ വലിയൊരു ആരാധക വൃന്ദത്തെ സൃഷ്ടിച്ചെടുക്കാൻ ബ്ലെസ്ലിക്കായി.

  Also Read: 'റോബിന്റെ ഭീഷണി എനിക്ക് ഏൽക്കില്ല, ദിൽഷ വിഷയത്തിൽ തെറ്റിദ്ധരിക്കപ്പെട്ടതിൽ സങ്കടം തോന്നി'; ബ്ലെസ്ലി!

  അതിനാൽ തന്നെ വിജയിക്ക് ലഭിക്കുന്നതിനേക്കാൾ വലിയ സ്വീകരണമാണ് ബ്ലെസ്ലിക്ക് വേണ്ടി ആരാധകർ വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്. പുറത്തിറങ്ങിയ ശേഷവും മറ്റുള്ള മത്സരാർഥികൾ ബ്ലെസ്ലിയെ ഡീ​ഗ്രേഡിങ് നടത്തുന്നത് തുടരുകയാണ്.

  കഴിഞ്ഞ ദിവസം പെരുന്നാളിനോട് അനുബന്ധിച്ച് പെരുന്നാൾ‌ കൈനീട്ടം താൽപര്യമുള്ളവർക്ക് ​ഗൂ​ഗിൾ പേ വഴി തനിക്ക് അയച്ച് തരാമെന്ന് പറഞ്ഞ് ബ്ലെസ്ലി സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടിരുന്നു. അതുവഴി നിരവധി പേർ ബ്ലെസ്ലിക്ക് പണം അയച്ചുകൊടുത്തു.

  സംഭവം വൈറലായതോടെ നിരവധി പേർ ബ്ലെസ്ലിയെ വിമർശിച്ച് രം​​ഗത്തെത്തി. ബ്ലെസ്ലി ഫാൻസിൽ‌ നിന്നും ന്യൂജെൻ രീതിയിൽ‌ പണം വാങ്ങി തെണ്ടുന്നുവെന്നാണ് പലരും സോഷ്യൽമീഡിയയിൽ കുറിച്ചത്.

  ഇപ്പോൾ തനിക്കെതിരെ വന്ന ആ പരിഹാസങ്ങൾക്ക് മറുപടിയുമായി വന്നിരിക്കുകയാണ് ബ്ലെസ്ലി. മുപ്പതിനായിരം രൂപയാണ് തന്നെ സ്നേഹിക്കുന്ന നിരവധി പേരിൽ നിന്നായി താൻ കളക്ട് ചെയ്തതെന്നും അതിനോടൊപ്പം ബി​ഗ് ബോസിൽ നിന്ന് സമ്പാദിച്ച പണത്തിൽ നിന്നും 30000 രൂപ കൂടി ചേർത്ത് ഒരു കുട്ടിയെ ഒരു വർഷത്തേക്ക് താൻ സ്പോൺസർ ചെയ്തുവെന്നാണ് ബ്ലെസ്ലി പറയുന്നത്.

  അത് വ്യക്തമാക്കുന്ന തെളിവുകയും ബ്ലെസ്ലി പങ്കുവെച്ചിട്ടുണ്ട്. 'നിരവധിപേർ എനിക്ക് മെസേജ് അയക്കാറുണ്ട് ​ഗിറ്റാർ വാങ്ങിത്തരാം, ഡ്രസ് അയച്ചുതരാമെന്നെല്ലാം പറഞ്ഞ്. പക്ഷെ അതൊന്നും എനിക്ക് ഇപ്പോൾ ആവശ്യമില്ല.'

  Recommended Video

  Dhanya Mary Varghese Interview: പുറത്താക്കാൻ നോക്കിയിട്ടും 100 ദിവസം ഞാൻ ബിഗ് ബോസിൽ നിന്നത് ഇങ്ങനെ

  'അതിനാലാണ് എന്നെ സ്നേഹിക്കുന്നവർ അവരുടെ ഇഷ്ടപ്രകാരം പണം തന്നാൽ അത് ഉപ​യോ​ഗിച്ച് ചാരിറ്റി പ്രവർത്തനം ചെയ്യാമെന്ന് കരുതിയത്. ബ്ലെസ്ലി ആർമിയുടെ പേരിലാണ് ഞാൻ ഒരു കുട്ടിയെ സ്പോൺസർ ചെയ്തിരിക്കുന്നത്' ബ്ലെസ്ലി പറഞ്ഞു.

  വീഡിയോ വൈറലായതോടെ നിരവധി പേർ ബ്ലെസ്ലിയെ അഭിനന്ദിച്ച് രം​ഗത്തെത്തി. മത്സരം കഴിഞ്ഞ് ബ്ലെസ്ലി തിരികെ എത്തിയ ശേഷം നിരവധി പേർ ബ്ലെസ്ലിയെ കാണാനും സന്തോഷം പങ്കിടാനും ബ്ലെസ്ലിയെ തേടി വീട്ടിൽ എത്തുന്നുണ്ട്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: why Blesslee Collected Money From his Fans, details inside
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X