For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തിയേറ്ററിൽ ടിക്കറ്റ് തന്ന് തുടങ്ങിയ പ്രണയം, 18-ാം വയസിൽ വിവാഹം; പ്രണയകഥ പറഞ്ഞ് ദേവി അജിത്

  |

  ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ദേവി അജിത്. കഴിഞ്ഞ 20 വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമായ നടി മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ്. മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട് താരം. ഏഷ്യാനെറ്റിൽ പാട്ടുപെട്ടി എന്ന പരിപാടിയുടെ അവതാരക ആയിട്ടാണ് ദേവി അജിത് തന്റെ കരിയർ ആരംഭിക്കുന്നത്.

  അക്കാലത്ത് തന്നെ ശ്യാമപ്രസാദ് സംവിധാനം ചെയ്ത മണല്‍ നഗരം എന്ന പരമ്പരയിലും ദേവി അഭിനയിച്ചിരുന്നു. സിനിമാ നിർമ്മാതാവായ അജിത്തിനെ വിവാഹം കഴിച്ചതോടെയാണ് ദേവി മലയാള സിനിമയിലേക്ക് എത്തുന്നത്. 1992 ആയിരുന്നു ഇവരുടെ വിവാഹം. പരസ്‌പരം ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചവരാണ് ഇവർ. ഇവർക്ക് നന്ദന എന്നൊരു മകളുണ്ട്.

  Also Read: 'നീ എവിടെയാണെങ്കിലും എന്റെ കല്യാണത്തിന് വരണം എന്ന് പറഞ്ഞയാൾ എന്നെ കെട്ടി'; വിവാഹകഥ പറഞ്ഞ് ശരണ്യ

  1997 പുറത്തിറങ്ങിയ ദി കാർ എന്ന ചിത്രം നിർമ്മിച്ചത് അജിത് ആയിരുന്നു. ചിത്രത്തിൽ കോസ്‌റ്റും ഡിസൈനർ ആയിരുന്നു ദേവി. സിനിമയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായുള്ള ഓട്ടത്തിനിടെ ആയിരുന്നു അജിത്തിന്റെ മരണം. കാറപടകത്തെ തുടർന്നാണ് അജിത് വിടപറയുന്നത്. അജിത്തിന്റെ മരണശേഷമാണ് ദേവി അഭിനയത്തിലേക്ക് എത്തുന്നത്.

  2000 ൽ പുറത്തിറങ്ങിയ മഴ എന്ന സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം. ഏകദേശം പത്ത് വർഷക്കാലം കുറച്ചു സിനിമകളും സീരിയലുകളുമൊക്കെയായി അഭിനയ രംഗത്ത് ഉണ്ടായിരുന്നെങ്കിലും 2012 ഓടെയാണ് മലയാള സിനിമയിൽ കൂടുതൽ സജീവമാകുന്നത്. ട്രിവാൻഡ്രം ലോഡ്‌ജ്‌ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ ദേവി ഇതിനോടകം നിരവധി സിനിമകളുടെ ഭാഗമായി.

  ആക്ഷൻ ഹീറോ ബിജു തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിലും ദേവി അജിത് എത്തിയിരുന്നു. അതിനിടെ തമിഴിൽ യെന്നൈ അറിന്താൽ എന്ന ചിത്രത്തിലും ഒരു മികച്ച വേഷത്തിൽ ദേവി എത്തി. നിലവിൽ സിനിമയിൽ സജീവമായി നിൽക്കുന്ന ദേവി ഭാഗമായ നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്.

  അതിനിടെ, അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ അജിത്തുമായുള്ള തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ദേവി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തങ്ങളുടെ കല്യാണം വളരെ കൗതുകകരമായിരുന്നു എന്നാണ് ദേവി പറയുന്നത്. കല്യാണത്തിന് മുൻപ് ഒരു റസ്റ്റോറന്റിൽ പോയിരുന്നു സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല എന്നും നടി പറയുന്നുണ്ട്. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

  'കല്യാണത്തിന് മുൻപ് ഞങ്ങൾ പുറത്തു പോവുകയൊന്നും ചെയ്‌തിട്ടില്ല. വീടിനു മുന്നിൽ കൂടി പോകുമ്പോൾ ഒന്ന് കാണും. പോകുന്നതിന്റെയും വരുന്നതിന്റെയും സമയം അറിയാം. തിരിച്ചു വരുമ്പോൾ ഞെറ്റിയിൽ ചന്ദനം കാണും. അതുപോലെ തിയേറ്ററിൽ പോകുമ്പോൾ ടിക്കറ്റ് തരാൻ നിൽപുണ്ടാകും. അന്ന് ഒന്ന് സ്പർശിച്ചിട്ട് പോലുമില്ല. അജിത് അത്രയ്ക്ക് ചമ്മലുള്ള വ്യക്തി ആയിരുന്നു,'

  'എന്നാൽ ഞങ്ങൾക്ക് ഇഷ്ടമായിരുന്നു. വീട്ടിൽ വലിയ താത്പര്യം ഉണ്ടായിരുന്നില്ല. കുറച്ചു കൂടി ആയിട്ട് വിവാഹം കഴിക്കാം. അച്ഛന് പിന്നെ കുറച്ചൂടെ ഉയർന്ന നിലയിൽ ഉള്ള ആരെങ്കിലും ആവണം എന്നൊക്കെ ആയിരുന്നു,' ദേവി അജിത് പറഞ്ഞു.

  എടുത്തു ചാടി വിവാഹത്തിലേക്ക് പോയത് പ്രായത്തിന്റെ പ്രശ്‌നം കൊണ്ടാണെന്ന് നടി പറയുന്നുണ്ട്. പതിനെട്ട് പത്തൊമ്പത് വയസൊക്കെ എടുത്തു ചട്ടത്തിന്റെ സമയമാണ്. അത് കഴിഞ്ഞെങ്കിൽ വിവാഹം ഇപ്പോൾ വേണ്ടന്ന് തോന്നിയേനെ. ഇപ്പോഴത്തെ കുട്ടികൾ ഒന്നും അങ്ങനെ ചെയ്യില്ല. മോൾ വിവാഹം കഴിച്ചത് 28 വയസായപ്പോൾ ആണെന്നും ദേവി പറയുന്നുണ്ട്.

  Also Read: 'മമ്മൂക്കയുടേയും കമൽഹാസന്റേയും കൂടെ അഭിനയക്കണമെന്നാണ് ആ​ഗ്രഹം, ചുരുണ്ട മുടി ആരോ​ഗ്യത്തിനും പ്രശ്നമായി'; മെറീന

  അവതാരക ആയത് കൊണ്ടാണ് അഭിനയത്തിലേക്ക് വന്നത് എന്നാണ് കരുതുന്നതെന്നും താരം പറയുന്നുണ്ട്. തങ്ങൾ നിർമ്മിച്ച കാർ എന്ന സിനിമയിൽ അഭിനയിക്കട്ടെ എന്ന് അജിത്തിനോട് ചോദിച്ചിരുന്നു എന്നാൽ അജിത്തിന് താത്പര്യം ഉണ്ടായിരുന്നില്ല. പക്ഷെ അജി മരിച്ചു കഴിഞ്ഞപ്പോൾ ജീവിക്കാനായി അഭിനയത്തിലേക്ക് കടന്നതാണെന്നും ദേവി പറയുന്നുണ്ട്.

  2009 ൽ ദേവി വീണ്ടും വിവാഹം കഴിച്ചിരുന്നു. എന്നാൽ ഒത്തുപോകാൻ കഴിയില്ലെന്ന് വന്നതോടെ ബന്ധം പിരിയുകയായിരുന്നു. കഴിഞ്ഞ വർഷം മകൾ നന്ദനയുടെ വിവാഹം കഴിഞ്ഞു. വളരെ ആഘോഷപൂർവം നടത്തിയ വിവാഹം വാർത്താ ശ്രദ്ധ നേടിയിരുന്നു.

  Read more about: devi ajith
  English summary
  Actress Devi Ajith Opens Up About Her Love Story With Ajith, Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X