twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാസ്റ്റിംഗ് കൗച്ച് ഉണ്ടേല്‍ ആ അവസരം വേണ്ടാന്ന് വച്ചാല്‍ പോരേ? ഇന്ദ്രജ പറഞ്ഞത്

    |

    മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഇന്ദ്രജ. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലാകെ നിറ സാന്നിധ്യമായിരുന്നു ഇന്ദ്രജ. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഇന്ദ്രജ മിക്ക സൂപ്പര്‍താരങ്ങളുടെ നായികയായിട്ടും പ്രമുഖ സംവിധായകരുടെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ദ്രജയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തന്റെ ജീവിതത്തെക്കുറിച്ചും സിനിമാ ലോകത്തെക്കുറിച്ചുമാണ് ഇന്ദ്രജ മനസ് തുറന്നത്.

    നാളുകള്‍ക്ക് മുമ്പ് കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രജ മനസ് തുറന്നത്. അഭിമുഖത്തിന്റെ ഭാഗം ചാനലിന്റെ യൂട്യൂബ് ചാനലിലൂടെ വീണ്ടും പങ്കുവെക്കുകയായിരുന്നു. അഭിമുഖത്തില്‍ കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള വിഷയങ്ങൡ തനിക്കുള്ള നിലപാട് വ്യക്തമാക്കുന്നുണ്ട് ഇന്ദ്രജ. താരത്തിന്റെ വാക്കുകള്‍ വിമര്‍ശനത്തിന്് ഇടയാക്കുകയും ചെയ്തിട്ടുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

    Indraja

    ജീവിതത്തില്‍ ഇന്ദ്രജ വളരെ സിമ്പിള്‍ ആണല്ലോ. സ്‌കൂട്ടറില്‍ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുകയൊക്കെ ചെയ്യുന്നുണ്ടല്ലോ എന്ന് അവതാരകനായ ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാണിക്കുകയായിരുന്നു. അതെ. ഒരാള്‍ക്ക് വേണ്ടി എന്തിനാണ് ഒരു കാര്‍. സ്‌കൂട്ടര്‍ മതിയല്ലോ എന്നായിരുന്നു ഇന്ദ്രജയുടെ മറുപടി. പിന്നെ ഹിജാബ് ഉണ്ടല്ലോ. അത് തലയില്‍ കൂടെയിട്ട്, കണ്ണടയും വച്ചാല്‍ ആരാണെന്ന് ആര്‍ക്കും മനസിലാകില്ല. ഒരാള്‍ക്ക് സഞ്ചരിക്കാന്‍ കാറിന്റെ ആവശ്യമില്ലല്ലോ. സ്വന്തമായി സ്‌കൂട്ടറുണ്ട്. അതിലാണ് പോകുന്നത്. ഭര്‍ത്താവും ഇതേ അഭിപ്രായക്കാരനാണ്. അങ്ങനെ ഞാന്‍ കടയില്‍ പോവുകയും മകളെ സ്‌കൂളില്‍ കൊണ്ട് വിടുകയും അടുത്തുള്ള സ്ഥലങ്ങളില്‍ പോവുകയും ചെയ്യാറുണ്ട്. അത് മതിയല്ലോ. ഒരാള്‍ക്ക് വേണ്ടി ഇത്രയധികം ഷോ ഓഫ് വേണമോ എന്നാണ് ഇന്ദ്രജ ചോദിക്കുന്നത്.

    പിന്നാലെ താനൊരു സംവിധായക ആകാന്‍ ആഗ്രഹിക്കുന്നതായി പറഞ്ഞ ഇന്ദ്രജയോട് നൃത്തത്തിന് പ്രധാന്യമുള്ള സിനിമ ഒരുക്കുകയാണെങ്കില്‍ ആരാകും നായിക എന്ന് ചോദിച്ചു മഞ്ജു വാര്യര്‍ എന്നായിരുന്നു ഇന്ദ്രജയുടെ മറുപടി. ഉത്തരത്തിനുള്ള ഓപ്ഷന്‍ പറയുന്നതിന് മുമ്പ് തന്നെ തന്റെ മറുപടി തയ്യാറായിരുന്നുവെന്നാണ് ഇന്ദ്രജ പറയുന്നത്. രണ്ടാം വരവില്‍ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുള്ളത് ഉര്‍വ്വശിയാണെന്നാണ് താരം പറയുന്നത്. നടന്‍ തിലകന്‍ സാര്‍ ആണ്. പക്ഷെ അത് ഇനി സാധിക്കില്ലെന്നും താരം പറയുന്നു. ഉര്‍വ്വശി ചേച്ചി ഒരു മാലാഖയാണ്. നേരിട്ട് കാണാനുള്ള അവസരം അധികം കിട്ടാറില്ല. നേരിട്ട് സംസാരിച്ചിട്ടുണ്ടെങ്കിലും. എനിക്കവരെ ഒരുപാട് ഇഷ്ടമാണെന്നും അവര്‍ പറയുന്നു.

    പിന്നാലെ സിനിമാലോകത്ത് കാസ്റ്റിംഗ് കൗച്ച് എന്നതൊരു യാഥാര്‍ത്ഥ്യമാണോ എന്നായിരുന്നു ബ്രിട്ടാസ് ചോദിച്ചത്. സ്ത്രീകളും പുരുഷന്മാരും ജോലി ചെയ്യുന്ന ഇടമാണ്. അത്തരത്തിലുള്ള സംഭവങ്ങളുണ്ടാകും. പക്ഷെ അതിനെ നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെ അനുസരിച്ചിരിക്കും. അവസരത്തിന് വേണ്ടി യൂസ് ചെയ്യുന്ന സ്ത്രീകളേയുമറിയാം. അപ്പോള്‍ പുരുഷന്മാര്‍ മാത്രമല്ല. സ്ത്രീയും പുരുഷനും തുല്യ ഉത്തരവാദിത്തമാണുള്ളത്. നിങ്ങള്‍ക്ക് നിങ്ങളുടെ ശബ്ദമില്ലേ. അതില്‍ നിന്നും നമുക്ക് മാറി നില്‍ക്കാമല്ലോ. ആ ചോയ്‌സ് നിങ്ങളുടേതാണ്. പുരുഷന്മാരെ മാത്രം കുറ്റപ്പെടുത്തില്ല. എന്നും നിങ്ങള്‍ക്ക് ചോയ്‌സ് എടുക്കാനുണ്ടാകും. ഇത് മാത്രമാകില്ല മുമ്പിലുള്ള ചോയ്‌സ്. ഇനിയൊരു ചോയ്‌സുമുണ്ട്. അത് എടുക്കാവുന്നതാണ്. എന്നായിരുന്നു ഇന്ദ്രജ നല്‍കിയ മറുപടി.

    Recommended Video

    Manju Warrier, Prithviraj, Tovino And Others Support The Public Post Of Survivor

    തന്റെ കരിയറിലും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ നമുക്കെന്നും നമ്മങ്ങളുടെ വോയ്‌സുണ്ട്. നമ്മള്‍ വേണം തീരുമാനമെടുക്കാന്‍. തനിക്കുണ്ടായ അത്തരമൊരു അനുഭവത്തില്‍ വേണ്ടെന്ന് വച്ച അവസരം നഷ്ടപ്പെട്ടതില്‍ കുറ്റബോധമുണ്ടാകില്ല. കാരണം ഇത് ജീവിതം മാറ്റി മറിക്കുന്ന തീരുമാനമാണ്. ഏത് ഭക്ഷണം കഴിക്കണം എന്നത് പോലെയുള്ള ചെറിയ തീരുമാനമല്ല. ജീവിതത്തിന്റെ തന്നെ ഗതി മാറ്റുന്ന തീരുമാനമാണ്. അപ്പോള്‍ നല്ല ക്ലാരിറ്റിയുണ്ടാകണം. എന്നും താരം കൂട്ടിച്ചേര്‍ത്തു.

    Read more about: indraja
    English summary
    Actress Indraja Opens Up About Her Simple And Experiences From Cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X