മമ്മൂക്കയെപോലെ ആദ്യ ചാൻസിൽ തന്നെ അത് നേടണം; അപകടത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിനെ കുറിച്ചും ജ്യോതി കൃഷ്ണ

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ജ്യോതി കൃഷ്ണ. ലൈഫ് ഓഫ് ജോസൂട്ടി, ഞാന്‍ തുടങ്ങിയ സിനിമകളിലൂടെയാണ് ജ്യോതി കൃഷ്ണ ശ്രദ്ധിക്കപ്പെടുന്നത്. ഏകദേശം പന്ത്രണ്ടോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടി അവതാരകയായും തിളങ്ങിയിട്ടുണ്ട്.

വിവാഹത്തോടെ അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ് താരമിപ്പോൾ. അടുത്തിടെ നല്ലൊരു കഥാപാത്രം വന്നാല്‍ സിനിമയിലേക്ക് മടങ്ങി വരുമെന്ന് ജ്യോതി കൃഷ്ണ പറഞ്ഞിരുന്നു. വിവാഹ ശേഷം കുടുംബത്തോടൊപ്പം ദുബായിയിൽ ആണ് താരം. നടി രാധികയുടെ സഹോദരൻ അരുണാണ് ജ്യോതി കൃഷ്ണയെ വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് ഇപ്പോൾ ഒരു മകനുണ്ട്.

തന്റെ ഒരു ദുബായ് സ്വപ്നത്തെ കുറിച്ചും വാഹന കമ്പത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ജ്യോതി കൃഷ്ണ

അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ എല്ലാം സജീവമാണ് താരം. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ ഒരു ദുബായ് സ്വപ്നത്തെ കുറിച്ചും വാഹന കമ്പത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ജ്യോതി കൃഷ്ണ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

റിറ്റ്സ് ആയിരുന്നു വീട്ടിലെ വാഹനം

അമ്മയുടെ ആഗ്രഹ പ്രകാരം 18-മത്തെ വയസ്സിൽതന്നെ ലൈസൻസ് എടുത്തതിനെ കുറിച്ച് ജ്യോതി പറയുന്നുണ്ട്. 'ആദ്യ ചാൻസിൽ തന്നെ ലൈസൻസ് കിട്ടി. ടു വീലറും ഫോർ വീലറും എടുത്തു. റിറ്റ്സ് ആയിരുന്നു വീട്ടിലെ വാഹനം. അതിലായിരുന്നു ആദ്യ നാളുകളിലെ കറക്കം മുഴുവനും.

പിന്നീട് മാരുതി സെലേറിയോ വാങ്ങി. അതായിരുന്നു എനിക്കിഷ്ടപ്പെട്ടു വാങ്ങിയ ആദ്യ വാഹനം. അവനോട് വല്ലാത്ത അടുപ്പമായിരുന്നു എനിക്ക്. നമ്മുടെ ബെസ്റ്റി എന്നൊക്കെ പറയുന്ന പോലെയായിരുന്നു,' നടി പറഞ്ഞു.

ഓവർ കോണ്‍ഫിഡൻസിൽ വേഗത്തിലായിരുന്നു വാഹനം ഓടിച്ചിരുന്നത്

ഡ്രൈവിങ് ലൈസൻസ് കിട്ടിയ ആദ്യനാളുകളിൽ ഒരു അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിനെ കുറിച്ചും നടി പറയുന്നുണ്ട്. 'ആദ്യമൊക്കെ ഓവർ കോണ്‍ഫിഡൻസിൽ വേഗത്തിലായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഒരിക്കൽ ഞാനും അമ്മയും യാത്ര പോകുകയായിരുന്നു. നല്ല വേഗത്തിലായിരുന്നു വണ്ടി ഓടിച്ചിരുന്നത്.

എതിരെ ഓട്ടോറിക്ഷ വരുന്നുണ്ടായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ എതിരെ വന്ന ടിപ്പർ ഓട്ടോറിക്ഷയെ ഓവര്‍‍ടേക്ക് ചെയ്തു. വശത്തേക്ക് ഒതുക്കി ബ്രേക്ക് ചെയ്തിട്ടും കാര്യമില്ലായിരുന്നു അത്രയ്ക്കും സ്പീഡിലായിരുന്നു ഞാൻ കാർ ഓടിച്ചിരുന്നത്. നേരെ പോസ്റ്റായിരുന്നു അതിലേക്ക് ഇടിച്ച്കയറണ്ടാന്നു കരുതി ടിപ്പറിന്റെ സൈഡിൽ കൂടി തന്നെ വന്നു, പക്ഷേ ടിപ്പറിന്റെ പുറക് വശം എന്റെ കാറിന്റെ കണ്ണാടിയിൽ ഇടിച്ചു.

ഒരു പോറൽ പോലും ദൈവാനുഗ്രഹത്താൽ ഉണ്ടായിട്ടില്ല

ഗ്ലാസ് താഴ്ത്തിയായിരുന്നു കാറോടിച്ചിരുന്നത്. കണ്ണാടി വന്ന് എന്റെ മുഖത്ത് ഇടിച്ച് ആകെ സീനായി. ചില്ല് പൊട്ടിതെറിച്ച് മുഖത്ത് മുറിവായി. അതാണ് ആദ്യമായി ഉണ്ടായ അപകടം. സത്യത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെന്നു പറയാം. അതിൽ പിന്നെ ഇന്നുവരെ ഒരു അപകടവും ഉണ്ടായിട്ടില്ല. ഒരു പോറൽ പോലും ദൈവാനുഗ്രഹത്താൽ ഉണ്ടായിട്ടില്ല. സൂക്ഷിച്ചാണ് പിന്നീട് വാഹനം ഓടിച്ചിരുന്നത്,' ജ്യോതി കൃഷ്ണ പറഞ്ഞു.

മോനായതോടെ ശ്രദ്ധ മുഴുവനും അവനിലേക്കായി

ദുബായ് ലൈസൻസ് സ്വന്തമാക്കാനുള്ള ആഗ്രഹവും ജ്യോതി പങ്കുവയ്ക്കുന്നുണ്ട്. 'ഇതുവരെ ദുബായ് ലൈസൻസ് എടുക്കാൻ സാധിച്ചിട്ടില്ല. മോനായതോടെ ശ്രദ്ധ മുഴുവനും അവനിലേക്കായി. ഇപ്പോൾ അവൻ വളർന്നു. ഇനി എന്റെ സ്വപ്നങ്ങളിലേക്ക് എനിക്ക് എത്തണം. ആദ്യം ദുബായ് ലൈസൻസ് എടുക്കണം എന്നതാണ് ആഗ്രഹം,'

'മമ്മൂക്കയ്ക്ക് ആദ്യ ചാൻസിൽ തന്നെ ദുബായിൽ ലൈസൻസ് കിട്ടിയ പോലെ എനിക്കും കിട്ടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് അല്ല ആഗ്രഹിക്കുന്നത്. എന്നിട്ട് വേണം ദുബായിലൂടെ വാഹനമോടിച്ച് ചുറ്റിയടിക്കാൻ,' ജ്യോതി പറഞ്ഞു.

More from Filmibeat

Read more about: jyothi krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X