For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയാണ് എനിക്കെല്ലാം! എന്നെ മൂന്ന് മാസം ഗർഭിണി ആയിരിക്കുമ്പോൾ അച്ഛൻ നാടുവിട്ട് പോയതാണ്: കുളപ്പുള്ളി ലീല

  |

  നിരവധി വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിയാണ് കുളപ്പുള്ളി ലീല. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങാൻ നടിയ്ക്ക് സാധിച്ചിട്ടുണ്ട്. നാടകത്തിലൂടെയാണ് നടി വെള്ളിത്തിരയിലേക്ക് എത്തിയത്. ഹാസ്യകഥാപാത്രങ്ങളെയാണ് ലീല സിനിമകളിൽ കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്. ഇതുവരെ ഏകദേശം 350 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ച കുളപ്പുള്ളി ലീല മലയാളം കൂടാതെ, തമിഴ് തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

  ഏറ്റവും സാധാരണമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് അഭിനയത്തിലേക്ക് വന്നയാളാണ് കുളപ്പുള്ളി ലീല. ഇപ്പോഴും സാധാരണ ജീവിതം നയിക്കുന്ന താരം തന്റെ സുഖമില്ലാത്ത അമ്മയ്ക്കായാണ് ജീവിക്കുന്നത് എന്നാണ് പറയുന്നത്. നടി സുബി സുരേഷുമായി നടത്തിയ അഭിമുഖത്തിലാണ് കുളപ്പുള്ളി ലീല ഇത് പറഞ്ഞത്. സുബിയുടെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ അമ്മയെ കുറിച്ചും അമ്മയ്ക്കായി താൻ എഴുതിയ പാട്ടിനെ കുറിച്ചെല്ലാം കുളപ്പുള്ളി ലീല സംസാരിക്കുന്നുണ്ട്.

  Also Read: സംഗീതത്തിലേക്ക് കൊണ്ടുവന്നത് ബാലഭാസ്കറാണ്; ലജ്ജാവതിയേ മെഗാഹിറ്റാകുമെന്ന് കരുതിയില്ല: ജാസി ഗിഫ്റ്റ് പറയുന്നു

  'അമ്മയാണ് എനിക്ക് എല്ലാം. കൃഷ്ണന്‍ പോലും അത് കഴിഞ്ഞേയുള്ളൂ. ആറ് വര്‍ഷം മുന്‍പ് അമ്മ സീരിയസായി ആശുപത്രിയില്‍ കിടന്നിരുന്നു. ഡോക്ടര്‍മാര്‍ വരെ കൈയ്യൊഴിഞ്ഞ അവസ്ഥയായിരുന്നു. അമ്മ കിടക്കുന്നത് കണ്ടു നില്‍ക്കാൻ കഴിയുമായിരുന്നില്ല. കണ്ണൊന്നും തുറക്കുന്നുണ്ടായിരുന്നില്ല. ഭക്ഷണം ഒന്നും കഴിക്കില്ലായിരുന്നു. അങ്ങനെ സഹിക്കാന്‍ പറ്റാതെ വന്നതോടെയാണ് അമ്മയെക്കുറിച്ച് ഞാന്‍ പാട്ടെഴുതിയത്.'

  'ചെറുപ്രായത്തില്‍ അമ്മയുടെ കല്യാണം കഴിഞ്ഞതാണ്. മൂന്ന് മാസം എന്നെ ഗര്‍ഭിണിയായിരിക്കുമ്പോൾ അച്ഛന്‍ നാടുവിട്ട് പോയി. എനിക്ക് നാല് വയസ്സുള്ളപ്പോഴാണ് തിരിച്ച് വന്നത്. അച്ഛന്റെ വീട്ടുകാരായിരുന്നു അമ്മയെ നോക്കിയത്. അവര്‍ തന്നെയാണ് അമ്മയെ വേറെ വിവാഹം കഴിപ്പിച്ചത്. 19ാം വയസിൽ എന്തോ ആണ് എന്നെ പ്രസവിച്ചത്. പതിനാലാം വയസ്സിലോ മറ്റോ ആയിരുന്നു. അപ്പോൾ ആ അമ്മ എത്രത്തോളം ബുദ്ധിമുട്ടിയിട്ടുണ്ട്.'

  Also Read: സിംഗിള്‍ മദറായോ? അച്ഛനില്ലാതെ വളര്‍ന്നയാള്‍ സ്വന്തം കുട്ടിയ്ക്കും അതേ അവസ്ഥ വരുത്തുന്നു, അനുശ്രീയോട് ആരാധകര്‍

  'അച്ഛന്‍ അതുപോലെ കഷ്ടപ്പെട്ടിട്ടാണ് മരിച്ചത്. ക്യാൻസറായിരുന്നു. മൂന്നാലഞ്ച് കല്യാണമൊക്കെ കഴിച്ചിട്ടുണ്ട്. ഞാന്‍ അപ്പോഴൊക്കെ പോകാറുണ്ടായിരുന്നു. അതിലുള്ളൊരു ആങ്ങള എന്നെ വിളിക്കാറുണ്ട്. എന്തേലും ആവശ്യമുണ്ടെങ്കില്‍ വിളിച്ചോളൂ എന്ന് അവന്‍ പറഞ്ഞിരുന്നു. അത് ഒട്ടും പ്രതീക്ഷിച്ചതല്ല. അത് എനിക്ക് വലിയ സന്തോഷമുള്ള കാര്യമായിരുന്നു. ആരേയും ബുദ്ധിമുട്ടിക്കാതെ, ആരോടും ചോദിക്കാതെ മുന്നോട്ട് പോവാനാവണമെന്നാണ് എന്റെ ആഗ്രഹം.' കുളപ്പുള്ളി ലീല പറഞ്ഞു.

  സിനിമകളിൽ ചിലർ തനിക്ക് പാര പണിയുന്നുണ്ട് എന്നും നടി പറയുന്നുണ്ട്. 'സിനിമയ്ക്ക് വിളിയ്ക്കുന്നവരോട് പറയുള്ളത് തുണിയും വേണം, പൈസയും തരണമെന്നാണ്. ഏത് കഥാപാത്രമായാലും കുഴപ്പമില്ല. ഒരു സീനിലായാലും ഞാന്‍ അഭിനയിക്കും.' അവർ പറഞ്ഞു. തന്റെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെടാറുണ്ട്. അതിൽ ദൈവത്തിന് നന്ദി പറയുന്നു വെന്നും കുളപ്പുള്ളി ലീല പറഞ്ഞു.

  Also Read: 'അന്ന് ശരീരം കാണിക്കുന്നതിനായിരുന്നു എതിര്, ഇന്ന് കാണിക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം'; ടിനി ടോം!

  നടന്ന് പോവാനാവുന്നത്ര അടുത്ത് പല ഷൂട്ടിങ്ങുകളും നടക്കാറുണ്ട്. പക്ഷേ, തന്നെ ആരും വിളിക്കാറില്ല. ഞാന്‍ വലിയ ആളായെന്നൊക്കെയാണ് പറയുന്നത്. തമിഴിലൊക്കെ പോയതോടെ പ്രതിഫലം കൂടി, സെറ്റില്‍ വലിയ പ്രശ്‌നക്കാരിയാണ് എന്നൊക്കെ പറയുന്ന കേട്ടിരുന്നു. എന്തിനാണ് ആളുകള്‍ ഇങ്ങനെ പാര പണിയുന്നതെന്നറിയില്ല. അമ്മയെ അവസാനം വരെ നോക്കണം. ആരുടെ മുന്നിലും കൈനീട്ടാതെ ജീവിക്കണം ഇതേയുള്ളൂ തന്റെ ആഗ്രഹമെന്നും കുളപ്പുള്ളി ലീല പറയുന്നു.

  Read more about: kulappulli leela
  English summary
  Actress Kulappulli Leela opens up about her mother and her struggles
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X