For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാൻ ആദിക്കായി കാത്തുവച്ചിരുന്ന എന്റെ വിവാഹ സമ്മാനം അതായിരുന്നു; നിക്കി ഗൽറാണി പറയുന്നു

  |

  വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളവെങ്കിലും മലയാളികളുടെ ഇഷ്ടം കവർന്ന നടിയാണ് നിക്കി ഗൽറാണി. 1983, ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവൻ മര്യാദ രാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നിക്കി പ്രേക്ഷകർക്ക് സുപരിചിതയായത്. 2020 ൽ ഇറങ്ങിയ ഒമർ ലുലു ചിത്രം ധമാക്ക ആയിരുന്നു നിക്കിയുടെ മലയാളത്തിലെ അവസാന ചിത്രം.

  മൂന്ന് മാസം മുൻപായിരുന്നു നിക്കി ഗൽറാണിയുടെ വിവാഹം. തെന്നിന്ത്യന്‍ നടന്‍ ആദി പിനിഷെട്ടിയെയാണ് നടി വിവാഹം കഴിച്ചത്. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. അതീവ രഹസ്യമായി കൊണ്ടുപോയ പ്രണയമായിരിന്നു ഇവരുടേത്. വിവാഹം പോലും അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. വിവാഹ ശേഷം അഭിനയവുമായി മുന്നോട്ട് പോവുകയാണ് ഇരുവരും.

  Also Read: 'അലോപ്പതിക്കും മൈദയ്ക്കും ലോകത്തുള്ള എല്ലാത്തിനും എതിരാണ് അച്ഛൻ, പക്ഷെ നന്നായി സി​ഗരറ്റ് വലിക്കും'; ധ്യാൻ!

  അതിനിടെ തങ്ങളുടെ വിവാഹത്തെ കുറിച്ച് മനസ് തുറക്കുകയാണ് നിക്കി ഗൽറാണി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ വിവാഹ ദിന വിശേഷങ്ങളെളെല്ലാം പങ്കുവച്ചത്. ഏറ്റവും പ്രിയപ്പെട്ടവർ മാത്രം പങ്കെടുത്ത ഇന്റിമേറ്റ് വിവാഹം ആയിരുന്നു ഇവരുടേത്. വിവാഹ സ്വപ്‌നം കണ്ടു തുടങ്ങിയ നാൾ മുതലുള്ള ആഗ്രഹമായിരുന്നു അതെന്നാണ് നിക്കി പറയുന്നത്.

  Also Read: 'അച്ഛൻ പോകുന്ന ബാർബർഷോപ്പിൽ പോയി മുടി മുറിക്കും, കണ്ണാടി നോക്കാറില്ല, സുഹൃത്തുക്കളെ ഒറ്റികൊടുക്കും'; മഞ്ജരി

  'വിവാഹസ്വപ്‌നം കണ്ട് തുടങ്ങിയ നാള്‍ മുതല്‍ ഏറ്റവും പ്രിയപ്പെട്ടവര്‍ മാത്രം ചേരുന്ന ഇന്റിമേറ്റ് വിവാഹമായിരുന്നു മനസില്‍. പരമ്പരാഗതമായ ചടങ്ങുകളെല്ലാം വിവാഹത്തിന് വേണമെന്ന് ആദ്യം മുതലേ മോഹമുണ്ടായിരുന്നു. അതുപോലെ തന്നെ മനസില്‍ കൊണ്ട് നടന്ന സ്വപ്‌നമാണ് ബന്ധുക്കളും സുഹൃത്തുക്കളും മാത്രമടങ്ങുന്ന തീര്‍ത്തും സ്വകാര്യമായൊരു ചടങ്. അങ്ങനെ ഏറ്റവും പ്രിയപ്പെട്ട കുറച്ചു പേരുടെ അനുഗ്രഹത്തോടെ ആദിയുടെ വധുവാകാൻ കഴിഞ്ഞത് അനുഗ്രഹീതമാണെന്നും' നിക്കി പറയുന്നു. കഴിഞ്ഞ മേയ് 18 ന് ആയിരുന്നു ഇവരുടെ വിവാഹം.

  Also Read: മദ്യപിച്ചിരുന്ന സമയത്ത് ഞാൻ അച്ഛനേക്കാൾ കൂതറയായിരുന്നു; അച്ഛൻ നിർത്തി അപമാനിക്കും: ധ്യാൻ ശ്രീനിവാസൻ

  വിവാഹ ചടങ്ങുകള്‍ തെലുങ്ക് ആചാരപ്രകാരമാണ് നടത്തിയത്. അതായിരുന്നു ആദിയ്ക്കുള്ള തന്റെ വിവാഹ സമ്മാനമെന്നാണ് നിക്കി പറയുന്നത്. ഏഴ് വര്‍ഷത്തെ പ്രണയവും അതിനിടയില്‍ രണ്ട് വര്‍ഷത്തെ ലോക്ഡൗണുമൊക്കെയായി ഏറെ കാത്തിരുന്ന ശേഷമാണ് വിവാഹദിവസം എത്തിയതെന്നും നടി പറഞ്ഞു.

  നിരവധി വര്ഷങ്ങളായി സുഹൃത്തുക്കൾ ആയിരുന്നു നിക്കിയും ആദിയും. അതിനിടെ തങ്ങള്‍ക്കിടയിലെ പ്രത്യേക വൈബ് തിരിച്ചറിയുകയും പ്രണയത്തിലാവുകയും ചെയ്യുകയായിരുന്നു. അതേസമയം, ഗോസിപ്പുകളില്‍ നിന്നും അകന്ന് നില്‍ക്കാന്‍ തങ്ങൾ മനപൂർവം ശ്രദ്ധിച്ചിരുന്നെന്നും നിക്കി പറഞ്ഞു.

  Also Read: വഴിക്കിട്ട് പിരിയാന്‍ തീരുമാനിച്ചു, സങ്കടം സഹിക്കാതെ ഡിപ്രഷനായി; ബ്രേക്കപ്പ് കഥ പറഞ്ഞ് ദുര്‍ഗ

  ഒരുമിച്ചു സിനിമകൾ ചെയ്തത് പ്രണയത്തിന് സഹായമായി എന്നും നിക്കി പറയുന്നുണ്ട്. 'സിനിമകളുടെ തിരക്കിനിടയിലാണ് ഞങ്ങളുടെ പ്രണയം വളര്‍ന്നത്. ചില സിനിമകളില്‍ ഞങ്ങള്‍ തന്നെയാവും നായിക-നായകന്‍. അങ്ങനെയല്ലെങ്കിലും പരസ്പരം കാണാന്‍ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. കാരണം ഞങ്ങള്‍ താമസിക്കുന്നത് ഒരേ അപാര്‍ട്ട്‌മെന്റിലാണ്. ഞാന്‍ എട്ടാം നിലയിലും ആദി പതിനാറം നിലയിലും. രണ്ട് പേരുടെയും കുടുംബവും കൂടെയുണ്ട്.' ലോക്ക്ഡൗൺ കാലത്ത് പോലും പരസ്‌പരം കാണാൻ സാധിച്ചിരുന്നെന്നും അതുകൊണ്ട് വിരഹമറിഞ്ഞില്ലെന്നും താരം പറഞ്ഞു.

  വിവാഹത്തിന്റെ പ്ലാനുകൾ നേരത്തെ ആരംഭിച്ച തങ്ങൾ വിവാഹത്തിന് ശേഷം താമസിക്കാനായി പുതിയ ഫ്‌ളാറ്റ് എടുത്തിരുന്നെന്നും നിക്കി പറഞ്ഞു. കൂട്ടിന് മൂന്ന് പട്ടിക്കുട്ടികളുമായാണ് ഇപ്പോൾ അവിടെ കഴിയുന്നതെന്നും താരം പറഞ്ഞു.

  Also Read: കുഞ്ഞിന്റെ അടക്ക് കഴിഞ്ഞ് സെമിത്തേരിയില്‍ നിന്നും ക്ലാസ്‌മേറ്റ്‌സിന്റെ ലൊക്കേഷനിലേക്ക്: ലാല്‍ ജോസ്

  അതേസമയം, തെലുങ്കിൽ ആദിയും നിക്കിയും നായികാനായകന്മാരായി അഭിനയിക്കുന്ന ശിവുഡു എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. വിരുന്ന് ആണ് മലയാളത്തിൽ നിക്കിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

  Read more about: nikki galrani
  English summary
  Actress Nikki Galrani about her marriage marriage with Aadhi Pinisetty and reveals the gift she gave to hubby
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X