For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ജീവിതത്തിൽ നഷ്ടപ്പെട്ടത് എന്തൊക്കെയോ ഉപ്പും മുളകിൽ അനുഭവിക്കാൻ കഴിയുന്നുണ്ട്; ഒറ്റയ്ക്കാണ് ഇവിടെവരെ എത്തിയത്'

  |

  മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് നിഷ സാരംഗ്. മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് താരം ഇന്ന്. എന്നാൽ പ്രേക്ഷകർക്ക് നിഷ സാരംഗ് ഏറെ പ്രിയങ്കരിയാകുന്നത് ഉപ്പും മുളകും എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയിലൂടെയാണ്. പരമ്പരയിലെ കഥാപാത്രത്തിന്റെ പേരായ നീലുവിലൂടെയാകും പ്രേക്ഷകർ ഒരുപക്ഷെ താരത്തെ തിരിച്ചറിയുന്നത്.

  പരമ്പര ഹിറ്റ് ആയതോടെയാണ് നിഷ സാരംഗ് കൂടുതൽ ജനപ്രീതി നേടിയത്. ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ രംഗത്ത് എത്തുന്നത്. പിന്നീടാണ് മിനിസ്ക്രീനിലേക്ക് നടി എത്തുന്നത്. അഭിനേത്രി എന്നതിനുപരി മികച്ച നർത്തകി കൂടിയാണ് താരം. പ്രകാശൻ പറക്കട്ടെ ആണ് നിഷയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

  Also Read: 'നാട്ടിൽ ട്രോളായെങ്കിലും തമിഴിൽ ആ സീനാണ് ഭാഗ്യം തന്നത്; ഗൗതം മേനോൻ വിളിച്ചത് അതു കണ്ട്': മഞ്ജിമ

  തന്റെ സ്വകാര്യ ജീവിതത്തിൽ നേരിട്ട പല പ്രതിസന്ധികളെയും അതിജീവിച്ചാണ് നിഷ ഈ നിലയിൽ എത്തിയത്. രണ്ട് പെൺകുട്ടികളാണ് നിഷയ്ക്ക് ഉള്ളത്. ഭർത്താവുമായി പിരിഞ്ഞ ശേഷം ഇവരെ രണ്ടുപേരെയും വളർത്തിയത് താരം ഒറ്റയ്ക്കാണ്. മൂത്തപെൺകുട്ടി വിവാഹം കഴിഞ്ഞ് ഇപ്പോൾ ഒരു കുഞ്ഞിന്റെ അമ്മയാണ്.

  അടുത്തിടെ ഒരു അഭിമുഖത്തിൽ നിഷ തന്റെ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരുന്നു. ഉപ്പും മുളകിൽ ഒരു നല്ല അമ്മയും ഭാര്യയുമായി അഭിനയിച്ച് മടങ്ങുമ്പോൾ ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് തോന്നിയിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നിഷ. അങ്ങനെയൊരു കൂട്ട് വേണമെന്ന് തോന്നിയിട്ടില്ല എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇതൊന്നും ഇല്ലാലോ എന്ന് ചിന്തിക്കാറുണ്ട് എന്നാണ് നിഷ പറഞ്ഞത്.

  ജീവിതത്തില്‍ നഷ്ടപ്പെട്ടത് എന്തൊക്കെയോ സെറ്റില്‍ എത്തുമ്പോൾ അനുഭവിക്കാന്‍ കഴിയുന്നുണ്ടെന്ന് നിഷ പറഞ്ഞു. നല്ല ഭാര്യയായി ജീവിക്കണം എന്ന് ആഗ്രഹമുള്ള വ്യക്തിയാണ് ഞാൻ. അത് എനിക്ക് കിട്ടുന്നത് സെറ്റിലാണ്. നല്ല ഒരു അമ്മയായി ജീവിക്കണം എന്നതും എന്റെ ആഗ്രഹമാണ്. പക്ഷെ മക്കളെ സ്‌നേഹിച്ചും പരിപാലിച്ചും വീട്ടിലിരുന്നാല്‍ പട്ടിണി കിടക്കേണ്ടി വരുമെന്നും നിഷ പറഞ്ഞു.

  ഷൂട്ടിങിന് വേണ്ടി ഓടി നടക്കുന്നത് കാരണം കുട്ടികളെ മിസ്സ് ചെയ്യാറുണ്ട്. ഉപ്പും മുളകും സെറ്റിലെത്തുമ്പോള്‍ അവിടെയുള്ള മക്കളോടൊപ്പം കുറേ നേരം ഇരിക്കാനും, അമ്മയെന്ന വികാരം അനുഭവിക്കാനും പറ്റുന്നുണ്ടെന്ന് താരം പറയുന്നു.

  ജൂഹിക്ക് നൽകുന്ന സ്നേഹത്തെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. സീരിയലില്‍ എന്റെ മകളായി അഭിനയിക്കുന്ന ലച്ചുവിന് ഇപ്പോള്‍ അമ്മയില്ല, അവള്‍ക്ക് ഒരു അമ്മയായി എനിക്ക് എപ്പോഴും നിൽക്കാൻ പറ്റും. കോടികണക്കിന് രൂപയെക്കാള്‍ വലുതാണ് സ്‌നേഹത്തിന്റെ വില. അതിഷ്ടം പോലെ ഞാന്‍ നല്‍കുന്നുണ്ട്. എന്നെ കൊണ്ട് പറ്റുന്ന രീതിയില്‍ അവള്‍ക്കൊപ്പം ഞാന്‍ നില്‍ക്കുന്നുണ്ട്. എന്തുണ്ടെങ്കിലും അവൾ എന്നെ വിളിച്ച് ചോദിക്കും. ഇടയ്ക്ക് എന്നെ കെട്ടിപിടിച്ച് ഉമ്മ വയ്ക്കും.

  അവളെ അമിതമായി ഞാന്‍ കെയര്‍ ചെയ്യില്ല. അത് അവളുടെ മുന്നോട്ടുള്ള ജീവിതത്തെ ബാധിക്കും. പക്വതയും അറിവും ഉള്ള പെണ്‍കുട്ടിയാണ് ലച്ചു. ഒറ്റയ്ക്ക് ആണ് എന്ന് തോന്നുമ്പോഴാണ് ജീവിതത്തിലെ പല സാഹചര്യങ്ങളെയും മറികടക്കാൻ പറ്റൂ. ഒറ്റയ്ക്ക് ഇവിടെ വരെ എത്തിയ ആളാണ് ഞാന്‍. എനിക്ക് എന്റെ വീട്ടുകാരുടെ പിന്തുണ പോലും ലഭിച്ചിട്ടില്ല' നിഷ പറഞ്ഞു.

  Also Read: 'സിനിമ വിലയിരുത്താൻ എഡിറ്റിങ് പഠിക്കണമെന്നത് മണ്ടൻ സിദ്ധാന്തം, മോഹൻലാലെന്ന നടനല്ല കുഴപ്പം പറ്റിയത്'; ഭദ്രൻ

  വിവാഹം നിർബന്ധമുള്ള കാര്യമല്ലെന്നും അത് ആവശ്യമെങ്കിൽ മാത്രം മതിയെന്നും നിഷ പറയുന്നുണ്ട്. നല്ലൊരു ഭാര്യ ആവാനും, ഭര്‍ത്താവ് ആവാനും, അച്ഛനാവാനും അമ്മയാവാനും കഴിയുമെങ്കില്‍ മാത്രമേ കല്യാണം കഴിച്ച് കുട്ടികളെല്ലാം വേണമെന്ന് ചിന്തിക്കാൻ പാടുള്ളു. ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ ആ വഴിക്ക് പോകണമെന്നും തന്റെ കുട്ടികളെ വിവാഹത്തിന് നിർബന്ധിച്ചിട്ടില്ലെന്നും നിഷ പറഞ്ഞു.

  Read more about: nisha sarangh
  English summary
  Actress Nisha Sarangh Opens Up About Her Life And Uppum Mulakum Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X