For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തോന്നിയാൽ അപ്പോൾ യാത്ര പോകും, ചിന്തിച്ചിരുന്നാൽ ആഗ്രഹങ്ങൾ ഒന്നും നടക്കില്ല'; നടി പ്രിയങ്ക നായർ പറയുന്നു

  |

  മലയാളത്തിൽ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് പ്രിയങ്ക നായര്‍. 2006ൽ വെയില്‍ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു നടി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളില്‍ പ്രിയങ്കാ നായര്‍ അഭിനയിച്ചിരുന്നു. കിച്ചാമണി എംബിഎ ആയിരുന്നു ആദ്യ മലയാള ചിത്രം. 2008ൽ ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്ത വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും നടിക്ക് ലഭിച്ചിരുന്നു. പിന്നീട് അങ്ങോട്ട് നായികയായും സഹനടിയായുമൊക്കെ പ്രിയങ്ക നായര്‍ മലയാളത്തിലും തമിഴിലും തിളങ്ങി.

  Also Read: 'ചത്താലും നുണ പറയരുത്', അഭിനയിക്കാൻ കഴിയുമെന്നുള്ള സിനിമകൾ മാത്രം തിരഞ്ഞെടുക്കണം, അച്ഛനെക്കുറിച്ച് അർജുൻ

  അടുത്തിടെ ഇറങ്ങിയ ചില മലയാള ചിത്രങ്ങളില്‍ പ്രിയങ്ക പ്രധാന വേഷത്തിലെത്തിയിരുന്നു. അന്താക്ഷരി, ട്വല്‍ത്ത് മാന്‍, കടുവ തുടങ്ങിയ ചിത്രങ്ങളിലെ പ്രിയങ്കയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ അഭിനയത്തിന് പുറമെ തനിക്കുള്ള മറ്റൊരു പ്രണയത്തെ കുറിച്ച് മനസു തുറക്കുകയാണ് പ്രിയങ്ക. മനോരമ ഓൺലൈൻ നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക തന്റെ രണ്ടാമത്തെ വലിയ പ്രണയമായ യാത്രകളെ കുറിച്ച് വാചാലയായത്.

  സാഹസിക യാത്രകളാണ് തനിക്ക് ഏറെ ഇഷ്ടമെന്ന് പ്രിയങ്ക പറയുന്നു. അടുത്തിടെ താൻ കാണാനേറെ കൊതിച്ചിരുന്ന അഗസ്ത്യാർകൂടത്തിലേക്ക് നടത്തിയ യാത്രകളുടെ വിശേഷങ്ങളും പങ്കുവെക്കുന്നുണ്ട്. കേരളത്തിലെ മിക്ക സ്ഥലങ്ങളിലേക്കും ഇതിനോടകം യാത്ര ചെയ്തിട്ടുള്ള പ്രിയങ്കയുടെ അടുത്ത യാത്ര ലക്ഷ്യങ്ങൾ കുടക്, ഷിംല, കുളു, മണാലി തുടങ്ങിയ സ്ഥലങ്ങളാണ്. ഹിമാലയം കീഴടക്കണമെന്നതാണ് സ്വപ്‌ന ലക്ഷ്യമെന്നും താരം പറയുന്നു.

  Also Read: ഭാര്യ എലിസബത്തിന് മാസം ശമ്പളമായി 10000 കൊടുക്കാറുണ്ട്; ശമ്പളം കൂട്ടണമെന്നാണ് അവളുടെ പരാതിയെന്ന് ബേസില്‍ ജോസഫ്

  "എന്റെ നാട്ടിലും സൗഹൃദക്കൂട്ടങ്ങളിലും അഗസ്ത്യാർ കൂടം ചർച്ചാവിഷയമായിരുന്നു. കോളജിൽ പഠിക്കുന്ന കാലം മുതൽ അവിടെ പോകാൻ ആഗ്രഹിച്ചതാണ്. പക്ഷേ സ്ത്രീകൾക്ക് അഗസ്ത്യാര്‍കൂടത്തിൽ പ്രവേശനമില്ലായിരുന്നു. സ്ത്രീകൾക്കായി തുറന്നുകൊടുത്ത സമയത്ത് ആദ്യ തവണ തന്നെ ഞാൻ പാസ് എടുത്തു. പക്ഷെ അന്ന് വീട്ടിലെ ചില അത്യാവശ്യങ്ങൾ കാരണം പോകാൻ കഴിഞ്ഞില്ല. പിന്നീടു കിട്ടിയ അവസരത്തിൽ ഒട്ടും അമാന്തിച്ചില്ല, യാത്ര പൂർത്തിയാക്കി" പ്രിയങ്ക പറഞ്ഞു.

  യാത്രകൾക്കെലാം അതിന്റെതായ ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് 37-കാരിയായ പ്രിയങ്ക പറയുന്നത്. 'എല്ലാ യാത്രകൾക്കും അതിന്റേതായ ബുദ്ധിമുട്ടുണ്ട്. അതു ബുദ്ധിമുട്ടായി തോന്നാത്തത് ആഗ്രഹിച്ചു പോകുന്നതുകൊണ്ടാണ്. ആ ബുദ്ധിമുട്ടാണ് യാത്രയുടെ ഭംഗി. ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്കു മാത്രമേ അത്തരം യാത്രകൾ ആസ്വദിക്കാൻ കഴിയൂ.'

  Also Read: വേദിയിൽ ചാക്കോച്ചന്റെ കണ്ണു നനയിച്ച മുകേഷ്, ആ കഥയിങ്ങനെ; താരം പറയുന്നു

  'ചിലപ്പോൾ ഒറ്റയ്ക്കും ഇടയ്ക്ക് കുടുംബത്തോടൊപ്പവും യാത്ര പോകാറുണ്ട്. മകന് ട്രെക്കിങ് ഇഷ്ടമാണ്. പക്ഷേ എന്നോടൊപ്പം വരണമെന്നു വാശിപിടിക്കാറില്ല. ട്രെക്കിങ്ങിനു കൊണ്ടുപോകാനുള്ള പ്രായമായിട്ടില്ല. ചെറിയ ഹൈക്കിങ്ങിനൊക്കെ കൊണ്ടുപോകാറുണ്ട്.' സിംഗിൾ പാരന്റായ പ്രിയങ്ക പറഞ്ഞു.

  ഷൂട്ടിങ്ങിന് പോകുമ്പോൾ പോലും യാത്രകളെ കൂടെ കൂട്ടാറുണ്ടെന്നാണ് പ്രിയങ്ക പറയുന്നത്. വിദേശത്തൊക്കെ ഷൂട്ടിങിന് പോകുമ്പോൾ തനിക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളൊക്കെ കണ്ടു വയ്ക്കും. ഷൂട്ടിങ് കഴിഞ്ഞ് രണ്ടു ദിവസം അവിടെ തങ്ങി അവിടെ ഒക്കെ പോകും. അപ്പോൾ പറ്റാത്തത് ആണെങ്കിൽ പിന്നീട് പോയി ആ സ്ഥലങ്ങളൊക്കെ സന്ദർശിക്കും. പോകുന്ന സ്ഥലത്തെ പ്രത്യേകതകൾ മനസിലാക്കി. അവിടത്തെ ഭക്ഷണങ്ങളൊക്കെ ആസ്വദിക്കും.

  നാട്ടിലെ ഇഷ്ട സ്ഥലങ്ങൾ കോവളം, വർക്കല, പൂവാർ ഒക്കെയാണ്. കടൽ ഇഷ്ടമാണ് പെട്ടെന്ന് എവിടെയെങ്കിലും പോകാൻ തോന്നിയാൽ കോവളത്ത് പോകും. എത്ര നേരം വേണമെങ്കിലും കടൽ നോക്കിയിരിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

  Also Read: 'കല്യാണം കഴിച്ച് കഴിഞ്ഞപ്പോഴല്ലേ മനസിലായത് ഈ മിഠായി എന്താണെന്ന്, പറ്റിയ ആളുകള്‍ പോയാല്‍ മതി'; ഷൈൻ ടോം ചാക്കോ

  Recommended Video

  വലിയൊരു ആഗ്രഹമാണ് മമ്മൂക്കയുടെ കൂടെ ഒരു പടം ചെയ്യാൻ | Priyanka Nair Interview

  നടിയായത് കൊണ്ട് സൗന്ദര്യത്തിലും ഒപ്പം ആളുകളെയും ശ്രദ്ധിക്കണം എന്നാൽ അതും പേടിച്ച് വീട്ടിലിരുന്നാൽ തന്റെ ആഗ്രഹങ്ങൾ നടക്കില്ലെന്ന് നടി പറയുന്നു. 'യാത്ര ചെയ്യുമ്പോൾ ചിലരൊക്കെ പരിചയപ്പെടാൻ വരാറുണ്ട്. അതുകൊണ്ടു പബ്ലിക് ആയി ഇറങ്ങി നടക്കാൻ കഴിയില്ല എന്നൊന്നും ചിന്തിച്ചിരുന്നാൽ ആഗ്രഹങ്ങൾ നടക്കില്ല. എനിക്കു തോന്നുമ്പോൾ യാത്ര പോകണം, അത് എവിടെയായാലും. ഇതുവരെ മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.

  ട്രെക്കിങ്ങിനു ഒക്കെ പോകുമ്പോൾ ശരീരം നന്നായി ശ്രദ്ധിക്കാറുണ്ട്. കയ്യും കാലും മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കാനും സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ തട്ടാതിരിക്കാനും ശ്രദ്ധിക്കും. ആത്മ സംതൃപ്തിക്കാണ് ഞാൻ യാത്രചെയ്യുന്നത്. ജോലിയെ ബാധിക്കാതെ ശ്രദ്ധിക്കും. യാത്രകൾ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ആഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്ക് എല്ലാം താൻ യാത്ര ചെയ്യുമെന്നും നടി പറയുന്നു.

  Read more about: priyanka nair
  English summary
  Actress Priyanka Nair opens up about love towards travelling and memorable experiences
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X