For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാൻ കുഞ്ഞ്, കുടുംബം എന്ന രീതിയിൽ നിൽക്കുമ്പോഴാണ് ആ സംഭവം! നമ്മൾ കടന്നുപോകുന്നത് നമുക്കല്ലേ അറിയൂ; ശരണ്യ!

  |

  മലയാളത്തിൽ ബാലതാരമായി എത്തി പിൽക്കാലത്ത് തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് ശരണ്യ മോഹൻ. ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ഹിറ്റ് ചിത്രത്തിലൂടെ ആയിരുന്നു ശരണ്യയുടെ അരങ്ങേറ്റം. പിന്നീട് നായികയായി മാറിയ ശരണ്യ തമിഴിലും കന്നഡയിലും അഭിനയിച്ച്, വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുകയായിരുന്നു.

  മലയാളി ആണെങ്കിലും തമിഴിലാണ് ശരണ്യ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തത്. ഇതിനു പുറമെ തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. നയന്‍താരയും ധനുഷും പ്രധാന വേഷത്തില്‍ എത്തിയ യാരടീ നീ മോഹിനി എന്ന സിനിമയിലൂടെയാണ് ശരണ്യ തമിഴില്‍ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. തമിഴിൽ നടൻ വിജയ്‌ക്കൊപ്പവും ശരണ്യ അഭിനയിച്ചിരുന്നു.

  saranya mohan

  Also Read: 'അങ്ങനെ അവർ ഒന്നിച്ചു... ജീവിതത്തിലെ സതീഷേട്ടനും രേവതിയും'; ജിസ്മയും വിമലും വിവാഹിതരായി!

  വിവാഹിതയായതോടെ ശരണ്യ അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത്. സുഹൃത്തായിരുന്ന അരവിന്ദ് കൃഷ്ണയെയാണ് ശരണ്യ വിവാഹം ചെയ്തത്. ഏഴ് വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. 2015 സെപ്തംബറിലാണ് ശരണ്യയും അരവിന്ദും വിവാഹിതരായത്. ഇവർക്ക് രണ്ടു മക്കളുണ്ട്.

  സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന അരവിന്ദ് പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. ശരണ്യയും അരവിന്ദും ഒന്നിച്ചുള്ള ടിക് ടോക് വീഡിയോകളൊക്കെ ഇടയ്ക്ക് വൈറലായി മാറിയിരുന്നു. ശരണ്യ ആദ്യ കുഞ്ഞിന് ജന്മം നൽകിയ ശേഷം ഉണ്ടായ ശാരീരിക മാറ്റത്തെ കളിയാക്കി രംഗത്ത് എത്തിയവർക്ക് ചുട്ട മറുപടി നൽകി അരവിന്ദ് ഒരിടയ്ക്ക് ശ്രദ്ധനേടിയിരുന്നു. കൂടുതൽ ആളുകൾക്കു അരവിന്ദ് പരിചിതമായത് അങ്ങനെയാണ്.

  ഇപ്പോഴിതാ, ആ സംഭവത്തിന് ശേഷം താൻ സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് അല്ലെന്ന് പറയുകയാണ് അരവിന്ദ്. എന്നാൽ പങ്കാളിക്ക് നേരെ ഉണ്ടാകുന്ന പരിഹാസങ്ങളോട് പ്രതികരിക്കാറുണ്ടെന്നും അരവിന്ദ് പറയുന്നു. ഭർത്താവ് തനിക്ക് ഒരുക്കിയ സംരക്ഷണത്തെ കുറിച്ച് ശരണ്യയും സംസാരിക്കുന്നുണ്ട്. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.

  'പണ്ട് ഞാൻ ഫെയ്‌സ്‌ബുക്കിലൊക്കെ വളരെയധികം ആക്റ്റീവ് ആയിരുന്നു. ഇപ്പോൾ ഞാൻ അത് കുറച്ചു. ഒന്നാമത്തെ കാര്യം ഇന്റർവ്യൂ കൊടുക്കാൻ പോലും പേടിയാണ്. കമന്റിടാൻ പേടിയാണ്. അഭിപ്രായ സ്വാതന്ത്ര്യമെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും നമ്മൾ ഒരു അഭിപ്രായം പറഞ്ഞു കഴിഞ്ഞാൽ നീ ആരാണ് അത് പറയാൻ എന്ന് ചോദിക്കും,'

  'ഒരു ഉദാഹരണം പറഞ്ഞാൽ, ഞാൻ ഇപ്പോൾ ഒരു ആക്ടറെ ഇഷ്ടമാണെന്ന് പറഞ്ഞാൽ വേറൊരുത്തൻ വന്ന് ചോദിക്കുന്നത് അതെന്താണ് മറ്റെയാളെ ഇഷ്ടപ്പെട്ടാൽ എന്നായിരിക്കും. അവർ പ്രതീക്ഷിക്കുന്ന മറുപടി നമ്മൾ കൊടുക്കണം എന്ന രീതിയാണ്. അതുകൊണ്ട് ഞാൻ വളരെ മാന്യനായി ഇരിക്കുന്നത്,' അരവിന്ദ് കൃഷ്ണൻ പറഞ്ഞു.

  'ഒരു ഭാര്യ എന്ന നിലയിൽ നമ്മൾ ആഗ്രഹിക്കുന്നത് ഒരു ബഹുമാനമാണ്. അല്ലാതെ നല്ല ഭാര്യ ആയിരിക്കണം, കുട്ടികളെ നോക്കണം എന്നതല്ല. അവൾക്കും അവളുടേതായ ആഗ്രഹങ്ങളും ഇഷ്ടങ്ങളും എല്ലാമുണ്ട്. അതൊക്കെ നമ്മുടെ പങ്കാളി എപ്പോൾ അംഗീകരിക്കുന്നു, പ്രോത്സാഹിപ്പിക്കുന്നു, പിന്തുണയ്ക്കുകയും ചെയ്യുന്നോ അപ്പോഴാണ് നമ്മൾ കംപ്ലീറ്റ് ആവുന്നത്. ഈ ഒരു പ്രശ്‌നം വന്നപ്പോൾ എന്നെ സംരക്ഷിച്ചത് ഇദ്ദേഹമാണ്. അതിൽ കൂടുതൽ എനിക്ക് എന്ത് വേണം,'

  saranya

  Also Read: 'മഞ്ജു നിലുവിനെ ഹഗ് ചെയ്യുന്ന കണ്ടപ്പോൾ മീനൂട്ടിയെ ഓർമ വന്നു, കണ്ണ് നിറഞ്ഞുപോയി'; മഞ്ജുവിന്റെ വീഡിയോ വൈറൽ!

  'മനുഷ്യരാശി എന്നുമുതൽ ഉണ്ടോ, അന്ന് മുതൽ ഉള്ള കാര്യങ്ങൾ ആണ് ഇതൊക്കെ. നമ്മൾ കടന്നു പോകുന്ന സാഹചര്യം നമ്മുക്ക് മാത്രമേ അറിയൂ. ചിലർ പറയും ഇത് ആദ്യത്തെ സംഭവം അലല്ലോ എന്ന്. അല്ല, പക്ഷെ എന്റെ ജീവിതത്തിൽ ആദ്യത്തെ സംഭവമാണ്. ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങളുടെ ആദ്യത്തെ കുഞ്ഞാണ്. ആ സമയത്ത് നമ്മുക്ക് ശാരീരികമായി ഒരുപാട് വ്യത്യാസങ്ങൾ വരും,'

  'ആ സമയത്ത് സീറോ സൈസ് കാണിച്ച് ഇരിക്കാൻ പറ്റില്ല. അല്ലെങ്കിൽ പിന്നെ ഞാൻ സിനിമയിൽ നിൽക്കുന്ന സമയമായിരിക്കണം. എനിക്ക് ഒരു കഥാപാത്രം ചെയ്യാൻ ഉണ്ടെങ്കിൽ അതിനനുസരിച്ച് മാറ്റം വരുത്തണം. പക്ഷെ ഇതൊന്നും ഇല്ലാതെ ഞാൻ എന്റെ കുഞ്ഞ് എന്റെ കുടുംബം എന്ന രീതിയിൽ നിൽക്കുമ്പോൾ വെറുതെ വന്ന് കമന്റ് ചെയ്യുമ്പോൾ ഭർത്താവ് എന്ന നിലയിൽ പ്രതികരിച്ചു,' ശരണ്യ പറഞ്ഞു.

  വളരെ കുറച്ചേ ഉള്ളു ഇങ്ങനെയുള്ളവർ. മറ്റുള്ളവരെ കുത്തി നോവിച്ച് സുഖം കണ്ടെത്തുന്നവർ. അന്ന് ആ കമന്റുകൾ കണ്ടപ്പോൾ പിടിച്ച്‌ ഒന്ന് പൊട്ടിക്കാൻ തോന്നിയിരുന്നെന്നും അരവിന്ദ് പറഞ്ഞു.

  Read more about: saranya mohan
  English summary
  Actress Saranya Mohan And Husband Aravind Krishnan Opens Up About The Cyber Bullying They Faced
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X