For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങള്‍ വഴക്കിടാനുള്ള പ്രധാന കാരണം ഇതാണ്; ഭര്‍ത്താവിനെക്കുറിച്ച് സരയു പറയുന്നു

  |

  മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത നടിയാണ് സരയു. സിനിമയിലും സീരിയലുമെല്ലാം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് സരയു. ചക്കരമുത്ത് എന്ന സിനിമയിലൂടെ അരങ്ങേറിയ സരയു നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും സരയു അഭിനയിച്ചിട്ടുണ്ട്.

  കണ്‍മണി ഇത്രയും മാസ് ആയിരുന്നോ? ചിത്രങ്ങള്‍ കണ്ടവര്‍ ചോദിക്കുന്നു

  ഇപ്പോഴിതാ തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള സരയുവിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു സരയു മനസ് തുറന്നത്. എംജി ശ്രീകുമാറിന്റെ ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടികളാണ് സരയു നല്‍കിയത്. ഭര്‍ത്താവിന്റെ സിനിമയോടുള്ള താല്‍പര്യത്തെക്കുറിച്ചും മടിയെക്കുറിച്ചുമെല്ലാം സരയു മനസ് തുറക്കുന്നുണ്ട്. വിശദമായി വായിക്കാം.

  സനല്‍ എന്നാണ് സരയുവിന്റെ ഭര്‍ത്താവിന്റെ പേര്. അദ്ദേഹവും സിനിമയില്‍ തന്നെയാണ്. അസോസിയേറ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുകയാണെന്ന് സരയു പറയുന്നു. എങ്ങനെയുണ്ട് പുള്ളി എന്ന എംജിയുടെ ചോദ്യത്തിന് ഒന്നുമില്ലെങ്കിലും കുറച്ച് വര്‍ഷമായിട്ട് എന്നെ സഹിക്കുന്നതല്ലേ, പാവമാണ് എന്നായിരുന്നു ചിരിച്ചു കൊണ്ട് സരയു നല്‍കിയ മറുപടി. അഞ്ച് വര്‍ഷമായി തങ്ങളുടെ വിവാഹത്തിനെന്നും സരയു പറയുന്നു.

  സനലിന്റെ പാഷന്‍ സിനിമയാണെന്ന് സരയു പറയുന്നു. 24 മണിക്കൂറും സിനിമ കാണാനും സിനിമയെക്കുറിച്ച് സംസാരിക്കാനും ഇഷ്ടമാണെന്നും സരയു പറയുന്നു. പിന്നാലെ സനലിന്റെ എന്തെങ്കിലും മോശം സ്വഭാവത്തെക്കുറിച്ച് പറയാന്‍ എംജി ശ്രീകുമാര്‍ ചോദിക്കുന്നുണ്ട്. ഇതിനും രസകരമായ മറുപടികളായിരുന്നു സരയുവിന് പറയാനുണ്ടായിരുന്നത്.

  ജോലിക്കാര്യത്തില്‍ 101 ശതമാനവും ഓണ്‍ ആണ്. പക്ഷെ വ്യക്തിജീവിതത്തില്‍ ചെറുതായി മടിയുണ്ട്. പൊതുവെ എല്ലാ വീടുകളിലും കാണുന്നത് പോലെ തന്നെ. ഞാന്‍ എല്ലാ കാര്യവും ചിട്ടയോടെ പോകണമെന്ന് കരുതുന്നയാളാണ്. ഷൂട്ട് ഉണ്ടെന്ന് പറഞ്ഞാണ് രാവിലെ നാലേമുക്കാലിനൊക്കെ പോകും. പക്ഷെ അതല്ലാതെ നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ ഇത്തിരി മടിയാണെന്നാണ് സരയു പറയുന്നത്. പിന്നാലെ എന്തിനാണ് ഭര്‍ത്താവുമായി ഏറ്റവും കൂടുതല്‍ വഴക്കിടുന്നതെന്നായിരുന്നു ചോദ്യം.

  സാധനങ്ങള്‍ വെക്കേണ്ടയിടത്ത് വെക്കാത്തതിനെ ചൊല്ലിയായിരിക്കുമെന്നായിരുന്നു സരയുവിന്റെ മറുപടി. എന്നാല്‍ തന്റേതായ ശൈലിയില്‍ അതല്ല താന്‍ അറിഞ്ഞതെന്ന് എംജി പറയുന്നു. ഇതോടെ ചിരിച്ചു കൊണ്ട് സരയു അടുത്ത ഉത്തരത്തിലേക്ക് കടക്കുന്നു. ആള് നല്ല ഫൂഡിയാണ്. ഇടയ്‌ക്കൊക്കെ വ്യായാമം ചെയ്യാന്‍ പറഞ്ഞ് ഞാന്‍ വഴക്കിടാറുണ്ടെന്നായിരുന്നു സരയു പറയുന്നത്. തങ്ങള്‍ രണ്ടു പേരും സിനിമയിലുള്ളവരാണെങ്കിലും ഭര്‍ത്താവിന്റെ പ്രൊഫഷണല്‍ കാര്യങ്ങളില്‍ താന്‍ ഇടപെടാറില്ലെന്ന് സരയു വ്യക്തമാക്കുന്നു. 2016 ലായിരുന്നു സരയുവും സനല്‍ വി ദേവനും വിവാഹിതരാകുന്നത്.

  Also Read: ശില്‍പ കുടുംബ തകര്‍ത്തെന്ന് ആദ്യ ഭാര്യ; ശില്‍പ ഷെട്ടി-രാജ് കുന്ദ്ര പ്രണയവും വിവാഹവും!

  Actress Sarayu Exclusive Interview | FilmiBeat Malayalam

  അഭിനയത്തിന് പുറമെ സംവിധാനത്തിലും നൃത്തത്തിലും പുസ്തക രചനയിലുമെല്ലാം തന്റേതായ കഴിവ് തെളിയിക്കാന്‍ സാധിച്ചിട്ടുണ്ട് സരയുവിന്. സീരിയില്‍ രംഗത്തും താരമായി മാറാന്‍ സരയുവിന് കഴിഞ്ഞു. മരട് 357, വേളിയ്ക്ക് വെളുപ്പാന്‍ കാലം, തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍. അവതാരകയായും തിളങ്ങിയിട്ടുണ്ട്.

  Read more about: sarayu
  English summary
  Actress Sarayu Opens Up About Her Husband In MG Sreekumar's Show Parayam Nedam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X