For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് എന്റെ കണ്ണുകൾ കണ്ട് പത്മരാജൻ സാർ വഴക്ക് പറഞ്ഞു; ചെറുപ്പത്തിൽ കേട്ട കളിയാക്കലുകളെ കുറിച്ചും ശാരി!

  |

  മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ശാരി. ഒരുകാലത്ത് തെന്നിന്ത്യ സിനിമയിലാകെ നിറസാന്നിധ്യമായിരുന്നു താരം. മലയാളത്തിലും നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട് നടി. കണ്ണുകള്‍ കാരണം പ്രേക്ഷകരുടെ ഇഷ്ടതാരമായ നടിയാണ് ശാരി. വളരെ ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് എത്തിയ ശാരിയുടെ ഏറ്റവും വലിയ പ്രത്യേകത അവരുടെ പൂച്ചക്കണ്ണുകളായിരുന്നു.

  മലയാളത്തിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ ശാരി തിളങ്ങിയിട്ടുണ്ട്. പത്മരാജൻ സംവിധാനം ചെയ്ത നമുക്കു പാർക്കാൻ മുന്തിരി തോപ്പുകൾ, ദേശാടനക്കിളി കരയാറില്ല, തുടങ്ങിയ സിനിമകളിലൂടെയാണ് ശാലി ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ഒരുപക്ഷെ പ്രേക്ഷകർ നടിയെ ഓർത്തിരിക്കുന്നത് ഇന്നും ആ കഥാപാത്രങ്ങളിലൂടെയാകും.

  Also Read: എട്ടാം ക്ലാസിൽ തുടങ്ങിയ പ്രണയം, പറയാതെ മനസ്സിൽ ഒളിപ്പിച്ചു; അവസാനം!, ആദ്യ പ്രണയത്തെ കുറിച്ച് പെപ്പെ

  ദേശാടനകിളിയിലെ സാലി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇന്നും മറന്നിട്ടുണ്ടാവില്ല. നടി കാര്‍ത്തികയുടെ കൂടെ കട്ടയ്ക്ക് അഭിനയിച്ച് ശാരി കൈയ്യടി വാങ്ങിയ ചിത്രമാണത്. ഇപ്പോഴിതാ, ആ ചിത്രം ചെയ്യുമ്പോൾ കണ്ണുകളിൽ ലെൻസ് വെച്ചതിന് പത്മരാജൻ വഴക്ക് പറഞ്ഞതിനെ കുറിച്ച് പറയുകയാണ് നടി. അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ അതിഥി ആയി എത്തിയതാണ് താരം.

  സിനിമയിലേക്ക് വരുമ്പോൾ അല്ലെങ്കിൽ സ്‌കൂളിലൊക്കെ പഠിക്കുമ്പോൾ ഈ കണ്ണുകളെ കുറിച്ച് സംസാരിക്കാറുണ്ടായിരുന്നോ എന്ന അവതാരക സ്വാസികയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശാരി.

  'സ്നേഹത്തോടെ ഇവിടെ എല്ലാവരും എന്നെ വിളിക്കുന്നത് പൂച്ചക്കണ്ണി എന്നാണ്. സ്‌കൂളിൽ പഠിക്കുമ്പോഴും എല്ലാവരും വിളിക്കുമായിരുന്നു. എന്നാൽ അപ്പോഴെനിക്ക് ദേഷ്യമായിരുന്നു. എന്തിനാണ് ചുമ്മ വെറുതെ ഇങ്ങനെ വിളിക്കുന്നതെന്ന്. അവസാനം ഞാൻ അമ്മയോട് പോയി പരാതി പറഞ്ഞു. എന്തിനാണ് എനിക്ക് മാത്രം ഈ കണ്ണ്. എല്ലാവർക്കും നോർമലായിട്ട് ബ്ലാക്ക്, എനിക്ക് മാത്രം ഗ്രേ.

  ഞാൻ പത്മരാജൻ സാറിന്റെ ദേശാടന കിളി കരയാറില്ല എന്ന സിനിമ ചെയ്യുന്ന അതേസമയം തന്നെ തമിഴിലും ഒരു സിനിമ ചെയ്യുന്നുണ്ടായിരുന്നു. ആ സമയത്ത് ആ സംവിധായകൻ പറഞ്ഞു. ലൈറ്റ് കണ്ണുകൾ വേണ്ട. നല്ലതല്ല. ബ്ലാക്ക് ലെൻസ് വാങ്ങി തരാം. ഉപയോഗിക്കു എന്ന് പറഞ്ഞു.

  അപ്പോൾ രണ്ടിടത്തും മാറ്റി മാറ്റി വെക്കാൻ എനിക്ക് മടി ആയിരുന്നു. അതുകൊണ്ട് ബ്ലാക്ക് ലെൻസ് വെച്ചു കൊണ്ട് തന്നെ പത്മരാജൻ സാറിന്റെ ലൊക്കേഷനിലേക്കും വന്നു.

  രണ്ടു മൂന്ന് ദിവസം ഷൂട്ടോക്കെ പോയി. സാർ എന്നെ ഇങ്ങനെ നോക്കുന്നുണ്ട്. ഇനി അഭിനയം പോരാഞ്ഞിട്ട് ആണോ അമ്മയോട് പെട്ടി പാക്ക് ചെയ്യാൻ പറയണോ എന്നൊക്കെ തോന്നി. അങ്ങനെ ഇരിക്കെ ക്യാമറാമാൻ വേണു, ഒരു ക്ലോസ് അപ്പ് ഷോട്ട് വെക്കാൻ നേരത്ത് എന്നോട് ലെൻസ് ഉപയോഗിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഞാൻ ആവേശത്തിൽ ആ ഉണ്ട് സാർ, ബ്ലാക്ക് ലെൻസ് ഉണ്ടെന്ന് പറഞ്ഞു.

  ഇത് കെട്ടതും പത്മരാജൻ സാർ ചൂടായി. അദ്ദേഹത്തെ എന്റെ ജീവിതത്തിൽ അതുപോലെ പിന്നെ ഞാൻ കണ്ടിട്ടില്ല. കുറെ സീനൊക്കെ എടുത്ത് കഴിഞ്ഞിരുന്നു. അത് പിന്നെ എടുക്കാൻ പറ്റാത്ത സ്ഥിതിയായി. എല്ലാവരും നോക്കി നിൽക്കെയാണ്. എനിക്ക് സങ്കടം വന്നു. അമ്മയോട് ഞാൻ പറഞ്ഞു നമ്മുക്ക് പോകാമെന്ന്.

  Also Read: 'പൊലീസ് സ്റ്റേഷനിൽ വരെ കയറിയിട്ടും ഞാൻ തിരിച്ചു പോയി'; ഇതൊക്കെ കേട്ടിരിക്കാനേ കഴിയൂവെന്ന് അഭയ!

  അമ്മ പറഞ്ഞു നമ്മൾ ചെയ്ത തെറ്റല്ലേ സാറിനോട് ഒരു വാക്ക് ചോദിക്കാമെന്ന്. പിന്നെ ഞാൻ ലെൻസ് ഊരി ഷോട്ട് എടുത്തു. ഇത്രയും നല്ല കണ്ണിന് എന്തിനാണ് ലെൻസ് വെച്ചതെന്ന് അദ്ദേഹം ചോദിച്ചു. എനിക്ക് അപ്പോൾ മനസിലായി, ഇത്രയും നല്ലതാണോ എന്റെ കണ്ണെന്ന്. അതാണ് എന്റെ കണ്ണിന്റെ കഥ!' ശാരി പറഞ്ഞു.

  ആ സിനിമയിൽ ഒന്നും മേക്കപ്പ് ഉപയോഗിച്ചിട്ടില്ലെന്നും ശാരി പറഞ്ഞ്. അൽപം ലിപ്സ്റ്റിക്ക് ഇട്ടാൽ പോലും പോയി കഴുകി കളയാൻ പറയും. അതൊക്കെ കൊണ്ടാണ് തനിക്ക് മലയാള സിനിമ ഇത്ര ഇഷ്ടമെന്നും നടി പറഞ്ഞു.

  Read more about: shari
  English summary
  Actress Shari Recalls An Incident Where Padmarajan Got Angry Seeing Her Eyes Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X