twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ വൈറല്‍ രംഗം ഒറ്റ ടേക്കില്‍ സംഭവിച്ച മാജിക്ക്; മിന്നല്‍ മുരളിയിലെ ഉഷ മനസ് തുറക്കുന്നു

    |

    മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. മിന്നല്‍ മുരളി. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കിയ സിനിമ മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ മൂവിയാണ്. ചിത്രത്തിലെ താരങ്ങളുടെ പ്രകടനവും മേക്കിംഗുമെല്ലാം പ്രശംസിക്കപ്പെടുകയാണ്. നെറ്റ്ഫ്‌ളിക്‌സിലൂടെ ക്രിസ്തുമസ് തലേന്ന് റിലീസ് ചെയ്ത സിനിമയ്ക്ക് കേരളത്തിന് പുറത്തും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ലോകമെമ്പാടും മിന്നല്‍ മുരളി തരംഗമായി മാറുകയാണ്. നെറ്റ്ഫ്‌ളിക്‌സിന്റെ ടോപ് ടെന്‍ ലിസ്റ്റില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് മിന്നല്‍ മുരളി.

    അതേസമയം ചിത്രം കണ്ടവരെല്ലാം ഒരുപോലെ എടുത്ത് പറയുന്നൊരു രംഗമാണ് ചിത്രത്തിലെ വില്ലന്‍ ഷിബുവും ഉഷയും തമ്മിലുള്ളത്. ഈ രംഗം ഇപ്പോള്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസുകളായും മറ്റും വൈറലായി മാറുകയാണ്. ഇപ്പോഴിതാ ഉഷയായി അഭിനയിച്ച ഷെല്ലി കിഷോര്‍ ചിത്രത്തെക്കുറിച്ചും വൈറല്‍ രംഗത്തേയും കുറിച്ച് മനസ് തുറക്കുകയാണ്. ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഷെല്ലി മനസ് തറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

    ഒറ്റ ടേക്കില്‍

    ഒറ്റ ടേക്കില്‍ സംഭവിച്ച മാജിക്കായിരുന്നുവെന്നാണ് ഷെല്ലി പറയുന്നത്. ഗുരു സാറിനെ എനിക്ക് നേരത്തെ അറിയില്ലായിരുന്നു. അദ്ദേഹം നന്നായി കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണെന്ന് മനസിലായെന്നും ഷെല്ലി പറയുന്നു. ആ രംഗത്തില്‍ തങ്ങള്‍ രണ്ടു പേരും കംഫര്‍ട്ടബിള്‍ ആയിരുന്നുവെന്നും താന്‍ നല്‍കിയത് ഗുരു സാറും അദ്ദേഹം നല്‍കിയത് തനിക്കും സ്വീകരിക്കാന്‍ സാധിച്ചതിനാലാണ് ആ രംഗം അത്ര ഭംഗിയുള്ളതായി മാറിയതെന്നും ഷെല്ലി പ റയുന്നു. ഫോക്കസ് പുള്ളര്‍മാര്‍ക്കും നന്ദി പറഞ്ഞ ഷെല്ലി സമീര്‍ താഹിറിന്റെ ക്യാമറയെയും അഭിനന്ദിച്ചു. സമീര്‍ താഹിര്‍ അതിനെ നന്നായി ഒപ്പിയെടുത്തത് കൊണ്ടാണ് ഇത്രയും ഭംഗിയായതെന്നാണ് ഷെല്ലി പറയുന്നത്. അതൊരു മാജിക്കായി മാറുകയായിരുന്നുവെന്നാണ് ,ഷെല്ലി അഭിപ്രായപ്പെടുന്നത്.

    ഗുരു സോമസുന്ദരം

    ഗുരു സോമസുന്ദരം അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്നതിന്റെ നൂറ് ശതമാനമാണ് സിനിമക്ക് വേണ്ടി തരുന്നതെന്നാണ് ഷെല്ലി പറുന്നത്. ചെയ്തതില്‍ അദ്ദേഹത്തിന് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അദ്ദേഹം തന്നെ റീ ടെയ്ക്കിനായി ആവശ്യപ്പെടുമെന്നും ഷെല്ലി ഓര്‍ക്കുന്നു. പിന്നാലെ ചിത്രത്തിന്റെ സംവിധായകന്‍ ബേസില്‍ ജോസഫിനെക്കുറിച്ചും ഷെല്ലി മനസ് തുറന്നു. ബേസിലാണ് ഈ ചിത്രത്തിന്റെ എല്ലാം എന്നാണ് ഷെല്ലി പറയുന്നത്. അദ്ദേഹം സിനിമയെ നല്ല രീതിയില്‍ കരക്കെത്തിച്ചു. ആര്‍ട്ടിസ്റ്റുകള്‍ക്ക് കഴിയുന്നത് ചെയ്യാനുള്ള ഫ്രീഡം ബേസില്‍ നല്‍കിയിരുന്നെന്നും ഷെല്ലി പറയുന്നു. ചിത്രം കണ്ട ശേഷം തന്റെ സുഹൃത്തുക്കള്‍ പറഞ്ഞ നല്ല വാക്കുകളും ഷെല്ലി ഓര്‍ക്കുന്നുണ്ട്. ഇഷ്ടമായില്ലെങ്കില്‍ അത് മുഖത്ത് നോക്കി പറയുന്നവരാണ് തന്റെ സുഹൃത്തുക്കള്‍. അവര്‍ നല്ലതാണെന്ന് പറഞ്ഞപ്പോള്‍ തന്നെ ഈ സിനിമ ജനങ്ങള്‍ ഏറ്റെടുക്കുമെന്ന് തോന്നിയിരുന്നുവെന്നും ഷെല്ലി പറയുന്നു.

    നല്ല വേഷങ്ങള്‍

    അതേസമയം സിനിമയില്‍ നല്ല വേഷങ്ങള്‍ ഒരുപാട് ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് ഷെല്ലി പറയുന്നത്. സീരിയലില്‍ നിന്നും സിനിമയിലെത്തി എന്നതിനാല്‍ സിനിമ മാത്രമേ ചെയ്യുകയുള്ളൂവെന്നില്ലെന്നും നല്ല വേഷമാണ് നോക്കുന്നതെന്നാണ് ഷെല്ലി പറയുന്നത്. അതേസമയം കുറേക്കാലമായി താന്‍ മനസില്‍ കൊണ്ടു നടക്കുന്ന ആഗ്രഹമാണ് തീയേറ്റര്‍ എന്നതെന്നും അതിനാല്‍ ഇനി തീയേറ്റര്‍ മേഖലയില്‍ കാര്യമായതെന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ഷെല്ലി പറയുന്നു. കുറച്ച് സാഹസികതയുള്ള, ആര്‍മി കഥാപാത്രങ്ങളോ മറ്റോ ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ഷെല്ലി മനസ് തുറന്നു.

    Recommended Video

    Minnal Murali Movie Review By RRR |Tovino Thomas | Basil Joseph | Netflix India
    കുങ്കുമപ്പൂവിലെ ശാലിനി

    ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത, മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് പരമ്പരകളില്‍ ഒന്നായ കുങ്കുമപ്പൂവിലെ ശാലിനിയെ അവതരിപ്പിച്ചായിരുന്നു ഷെല്ലി മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. ശാലിനിയായുള്ള പ്രകടനത്തിന് ഷെല്ലിയെ തേടി നിരവധി പുരസ്‌കാരങ്ങളും എത്തിയിരുന്നു. അകം, ചട്ടക്കാരി, ഈട,സഖാവ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട് ഷെല്ലി. 2006 ല്‍ തനിയെ എന്ന പരമ്പരയിലൂടെയാണ് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് സ്വന്തമാക്കുന്നത്. അന്നും ഇന്നും മലയാളികള്‍ക്ക് കുങ്കുമപ്പൂവിലെ ശാലിനിയാണ് ഷെല്ലി.

    English summary
    Actress Shelly Kishore Opens Up About Viral Scene From Minnal Murali
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X