twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    15-ാം വയസില്‍ ദേഹത്ത് ബാധ കയറി, ചെയ്ത് കൂട്ടിയത് ഓര്‍മ്മയില്ല; അനുഭവം പറഞ്ഞ് സോണിയ

    |

    പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സോണിയ. സീരിയലുകളിലും സിനിമയിലുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന താരമാണ് സോണി. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയിലൂടെയായിരുന്നു സോണിയയുടെ അഭിനയ അരങ്ങേറ്റം. പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി മാറുകയായിരുന്നു. നൊമ്പരത്തി പൂവ്, തനിയാവര്‍ത്തനം, തേന്മാവിന്‍ കൊമ്പത്ത്, കാട്ടുചെമ്പകം തുടങ്ങി അറുപതിലേറെ സിനികള്‍ ചെയ്തിട്ടുണ്ട് സോണിയ.

    Also Read: കൂട്ടുകാര്‍ക്ക് മുന്നില്‍ വച്ച് ഹൃത്വിക്കിനെ തല്ലി അച്ഛന്‍; ആദ്യമായും അവസാനമായും തല്ലിയത് അന്നെന്ന് താരംAlso Read: കൂട്ടുകാര്‍ക്ക് മുന്നില്‍ വച്ച് ഹൃത്വിക്കിനെ തല്ലി അച്ഛന്‍; ആദ്യമായും അവസാനമായും തല്ലിയത് അന്നെന്ന് താരം

    മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നിരവധി സിനിമകള്‍ ചെയ്തു. ബാലതാരമായി സിനിമയിലെത്തിയ സോണിയ മുതിര്‍ന്നപ്പോഴും അഭിനയത്തില്‍ തുടരുകയായിരുന്നു. സിനിമയില്‍ നിന്നും ടെലിവിഷന്‍ പരമ്പരകളിലേക്കുമെത്തി സോണി പിന്‍കാലത്ത്. ഇപ്പോഴിതാ തന്റെ അഭിനയ വിശേഷങ്ങളും ജീവിതവുമൊക്കെ പങ്കുവച്ച് എത്തിയിരിക്കുകയാണ് സോണിയ. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ കഴിഞ്ഞ ദിവസം അതിഥിയായി എത്തിയത് സോണിയയായിരുന്നു.

    ബാധ കയറിയ കഥ

    പരിപാടിയില്‍ വച്ച് പല അനുഭവങ്ങളും സോണിയ തുറന്ന് പറയുന്നുണ്ട്. അക്കൂട്ടത്തില്‍ രസകരമായൊരു അനുഭവമായിരുന്നു ദേഹത്ത് ബാധ കയറിയ കഥ. തന്റെ പതിനഞ്ചാം വയസ്സില്‍ തന്റെ ശരീരത്തില്‍ ബാധ കയറിയതിനെ കുറിച്ചാണ് സോണിയ സംസാരിച്ചത്. ബാധ കയറിയതാണോ പേടിച്ചതാണോ എന്ന് അറിയില്ല, പക്ഷെ അങ്ങനെ ഒരു സംഭവം ഉണ്ടായി എന്നാണ് സോണിയ പറയുന്നത്.

    Also Read: ഇപ്പോൾ മൂന്നാം മാസം, മാഷ് സിനിമയിലേത് പോലെ സന്തോഷിക്കുമെന്നാണ് കരുതിയത്, ദേവിക പറയുന്നുAlso Read: ഇപ്പോൾ മൂന്നാം മാസം, മാഷ് സിനിമയിലേത് പോലെ സന്തോഷിക്കുമെന്നാണ് കരുതിയത്, ദേവിക പറയുന്നു

    ജന്മം കൊണ്ട് മലയാളിയാണെങ്കിലും സോണിയ വളര്‍ന്നത് എല്ലാം ചെന്നൈയിലാണ്. ചെന്നൈയില്‍ വച്ചായിരുന്നു താരത്തിന് അനുഭവമുണ്ടാകുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    എന്തൊക്കെയോ ചെയ്തു കൂട്ടുന്നു


    'ഒരു ദിവസം രാത്രി ഞാന്‍ തല നിറയെ മുല്ലപ്പൂവ് വച്ച് ടെറസ്സില്‍ നില്‍ക്കുകയായിരുന്നു. അപ്പോള്‍ വീട്ടിലെ ജോലിക്കാരി ചേച്ചി വന്ന് പറഞ്ഞു, 'എന്താ കുട്ടി ഈ സമയത്ത് മുല്ലപ്പൂവ് ചൂടി ഇവിടെ തനിച്ച് വന്ന് നില്‍ക്കുന്നത്, പ്രേതത്തിന് ഏറ്റവും ഇഷ്ടമുള്ള മണമാണ് മുല്ലപ്പൂവിന്റേത്. ഇവിടെ നിന്ന് കളിക്കേണ്ട, താഴെ പോവൂ' എന്ന്. അത് കേട്ട് താഴേയ്ക്ക് ഇറങ്ങിയത് വരെയും എനിക്ക് ഓര്‍മയുണ്ട്. പിന്നെ സംഭവിച്ചത് എല്ലാം പറഞ്ഞു കേട്ടതാണ്'' എന്നാണ് സോണി പറയുന്നത്.

    Also Read: മീനാക്ഷിയെ പനമ്പള്ളിയിൽ തടഞ്ഞുവെച്ച് നാട്ടുകാർ‌, രക്ഷാപ്രവർത്തനം കണ്ണൂരിൽ ഇരുന്ന് ആസൂത്രണം ചെയ്ത് ഡെയ്ൻ!Also Read: മീനാക്ഷിയെ പനമ്പള്ളിയിൽ തടഞ്ഞുവെച്ച് നാട്ടുകാർ‌, രക്ഷാപ്രവർത്തനം കണ്ണൂരിൽ ഇരുന്ന് ആസൂത്രണം ചെയ്ത് ഡെയ്ൻ!

    താഴെ എത്തിയ താന്‍, പെട്ടന്ന് ഭയങ്കര ചിരിക്കുകയും പിന്നെ അത് നിര്‍ത്തി കരയുകയും ചെയ്തു.. വീണ്ടും ചിരിയ്ക്കുന്നു.. കരയുന്നു. ചുറ്റിലും ഉള്ളത് എല്ലാം എടുത്ത് എറിയുന്നു.. എന്തൊക്കെയോ ചെയ്തു കൂട്ടുന്നുവത്രെ. ആകെ ബഹളമായി, എന്തൊക്കെ ചെയ്തിട്ടും തന്നെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്നായിരുന്നു അവര്‍ പറഞ്ഞതെന്നാണ് സോണിയ പറയുന്നത്. അവസാനം അങ്കിള്‍ പൂജയൊക്കെ അറിയാവുന്ന ഒരാളെ വിളിച്ചു വരുത്തിയെന്നും ആ പുള്ളിക്കാരന്‍ തന്നെ ചൂരല്‍ എടുത്ത് അടിയ്ക്കുകയൊക്കെ ചെയ്തു എന്നുമാണ് സോണിയ പറയുന്നത്.

     മയങ്ങി വീണു

    തുടര്‍ന്ന് പൂജമുറിയില്‍ നിന്ന് ഭസ്മം എടുത്ത് തൊട്ടപ്പോള്‍ താന്‍ മയങ്ങി വീണുവെന്നാണ് പറയുന്നതെന്നും സോണിയ പറയുന്നു. ഉണര്‍ന്ന് നോക്കുമ്പോള്‍ താന്‍ കിടന്നതിന് ചുറ്റും ചെരുപ്പും ചൂലും എല്ലാം വച്ചിരിയ്ക്കുകയായിരുന്നുവെന്നും ഇത് കണ്ട് എന്താണ് എന്ന് ചോദിച്ചപ്പോഴാണ് നടന്ന കാര്യങ്ങള്‍ എല്ലാം പറഞ്ഞത് എന്നും സോണിയ പറയുന്നുണ്ട്.

    തന്റെ പ്രണയത്തെക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചുമൊക്കെ സോണിയ സംസാരിക്കുന്നുണ്ട്. ഞാനൊരു മലയാളിയാണ്. അച്ഛനും അമ്മയും മലയാളികളാണ്. അവര്‍ തമിഴ്നാട്ടില്‍ വച്ച് കണ്ടുമുട്ടി പ്രണയിച്ച് വിവാഹം കഴിച്ചു. അതേ പാരമ്പര്യം തന്നെ താനും നിലനിര്‍ത്തി എന്നാണ് സോണിയ പറയുന്നത്. മലയാളിയെ വിവാഹം കഴിക്കില്ലെന്ന് ആദ്യമേ ഞാന്‍ പറയുമായിരുന്നു. എനിക്ക് തമിഴനെ തന്നെ വേണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് സോണിയ പറയുന്നു. അദ്ദേഹം വളരെ സീരിയസ് ആയിട്ടുള്ള ആളാണ്. ഞാന്‍ അതിന്റെ നേര്‍ വിപരീതമായി കുട്ടിക്കളിയുമായി നടക്കുന്നു എന്നാണ് ഭര്‍ത്താവിനെക്കുറിച്ച് പറയുന്നത്.

    ദേശീയ പുരസ്‌കാരം


    നടന്‍ ബോസ് വെങ്കട്ട് ആണ് സോണിയയുടെ ഭര്‍ത്താവ്. തന്റെ മൂന്നാം വയസിലാണ് സോണിയ സിനിമയിലെത്തുന്നത്. ഇവള്‍ ഒരു നാടോടിയായിരുന്നു ആദ്യത്തെ സിനിമ. 1984 ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു സോണിയ. 1987 ല്‍ പുറത്തിറങ്ങിയ നൊമ്പരത്തിപൂവ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാ ചലച്ചിത്ര പുരസ്‌കാരവും സോണിയയെ തേടിയെത്തിയിരുന്നു.

    English summary
    Actress Sonia Bose Recalls An Experience From Her Childhood In Flowers Oru Kodi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X