For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതാദ്യമായിട്ടല്ല, മുമ്പും സമാന സംഭവമുണ്ടായിട്ടുണ്ട്, എങ്ങനെ ഇത് ആസ്വദിക്കുന്നു? സ്രിന്ദ ചോദിക്കുന്നു

  |

  മലയാളത്തിലെ നടിമാരുടെ ഫോട്ടോഷൂട്ടുകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ ലൗഡ് സ്പീക്കര്‍ എന്ന പരിപാടിക്കെതിരെ കഴിഞ്ഞ ദിവസം വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്രിന്ദ, എസ്തര്‍ അനില്‍, ഗോപിക രമേശ് തുടങ്ങിയ നടിമാരുടെ ബോള്‍ഡ് ഫോട്ടോഷൂട്ടുകള്‍ക്കെതിരെയായിരുന്നു പരിപാടിയില്‍ മോശം പരാമര്‍ശങ്ങളുണ്ടായത്. ഈ സംഭവത്തില്‍ പരിപാടിക്കെതിരെ സ്രിന്ദ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തുകയും ചെയ്തു.

  സ്റ്റൈലൻ ലുക്കിൽ അനു മോൾ, സാരി ചിത്രം വൈറലാവുന്നു, കാണൂ

  പരിപാടിക്കെതിരെ ശക്തമായ ഭാഷയിലായിരുന്നു സ്രിന്ദയുടെ വിമര്‍ശനം. ഇത് 2021 ആണെന്ന് പരിപാടിയെ ഓര്‍മ്മിപ്പിച്ച സ്രിന്ദ ഒരു വ്യക്തിയ്ക്ക് ഇഷ്ടമുള്ളത് ധരിക്കാനുള്ള എല്ലാ അവകാശമുണ്ടെന്നും പറഞ്ഞു. ഇതിന് പിന്നാലെ ഇപ്പോഴിതാ സംഭവത്തില്‍ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് സ്രിന്ദ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്രിന്ദയുടെ പ്രതികരണം. താരത്തിന്റെ വാക്കുകളിലേക്ക്.

  ''ഈ പരിപാടിയില്‍ ഇത് ആദ്യത്തെ സംഭവമല്ല. അവര്‍ ഒരു വിഭാഗം ആളുകളെ രസിപ്പിക്കുകയാണ്. കാഴ്ചക്കാര്‍ക്ക് ടോക്‌സിക്ക് ആയ കാര്യങ്ങളാണ് പകര്‍ന്നു കൊടുക്കുന്നത്. ഒരു പബ്ലിക് ഫിഗര്‍ എന്ന നിലയില്‍ എന്റെ പെരുമാറ്റത്തില്‍ ഞാന്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് എനിക്കറിയാം. അവരെ എന്തിന് ഈ ഉത്തരവാദിത്തത്തില്‍ നിന്നും മാറ്റി നിര്‍ത്തണം? അവര്‍ കാഴ്ചക്കാര്‍ക്ക് പകര്‍ന്നു കൊടുക്കുന്ന ഈ കാഴ്ചപ്പാടുകള്‍ ആണ് വലിയ പ്രശ്‌നങ്ങളിലേക്ക് എത്തുന്നത്. കാഴ്ചപ്പാടുകളുടെ ശക്തി നമ്മള്‍ തിരിച്ചറിയണം. ഇല്ലെങ്കില്‍ അത് നമ്മളുടെയെല്ലാം പരാജയമാണ്''. സ്രിന്ദ പറയുന്നു.

  അതേസമയം ഒരു സ്ത്രീ മറ്റൊരു സ്ത്രീയെക്കുറിച്ച് നടത്തിയതെന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ അത്ഭുതപ്പെടുത്തിയിരുന്നുവോ എന്ന ചോദ്യത്തിനും സ്രിന്ദ മറുപടി പറയുന്നുണ്ട്. ഇതൊട്ടും അത്ഭുതപ്പെടുത്തിയിട്ടില്ല. കാരണം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ സംഭവം ആ പരിപാടിയില്‍ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ സ്വഭാവം ആ പരിപാടി ഇപ്പോഴും തുടരുന്നുണ്ടെന്നും ഒരു ചാനല്‍ അത് സംപ്രേക്ഷണം ചെയ്യുന്നുണ്ടെന്നതുമാണ് അത്ഭുതപ്പെടുത്തുന്നത്. അവര്‍ക്കെങ്ങനെയാണ് ഇതുപോലെ സംസാരിക്കാനും അത് ആസ്വദിക്കാനും സാധിക്കുന്നത്? ഒരു ഫോട്ടോഷൂട്ടിനെക്കുറിച്ച് ഇത്രയൊക്കെ ചെയ്യേണ്ടുണ്ടോ? ഇങ്ങനെ സംസാരിക്കുന്നത് ശരിയല്ലെന്നാണ് സ്രിന്ദ പറഞ്ഞത്.

  തന്റെ ഫോട്ടോഷൂട്ടിനെക്കുറിച്ചുള്ള ആളുകളുടെ പ്രതികരണങ്ങളെക്കുറിച്ചും സ്രിന്ദ മനസ് തുറക്കുന്നുണ്ട്. പരിപാടി കണ്ട ശേഷം ഞാന്‍ കമന്റുകള്‍ നോക്കി. ഒരു മോശം കമന്റോ പരാമര്‍ശമോ കണ്ടില്ല. ആളുകള്‍ പ്രശംസിക്കുകയും പിന്തുണയ്ക്കുകമാണ് ചെയ്തിട്ടുള്ളത്. പരിപാടിയെക്കുറിച്ച് പോസ്റ്റ് ഇട്ട ശേഷം ലഭിച്ച പിന്തുണയുടെ കാര്യത്തിലും സന്തോഷമുണ്ട് എനിക്ക്. ആ പിന്തുണ എനിക്ക് മാത്രമുള്ളതല്ല. അവനവന് വേണ്ടിയും എല്ലാവര്‍ക്കും വേണ്ടിയും സംസാരിക്കുന്നവര്‍ക്കുള്ളതാണെന്നാണ് സ്രിന്ദ പറയുന്നത്.

  ഇന്നത്തെ കാലത്ത് സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വന്നിട്ടുണ്ടെന്നാണ് താരം പറയുന്നത്. മാറ്റം വന്നിട്ടുണ്ട്. മുമ്പ് മറ്റുള്ളവരുടെ അഭിപ്രായത്തെക്കുറിച്ച് ആളുകള്‍ ചിന്തിക്കുമായിരുന്നു. പക്ഷെ ഇന്ന് തങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യുന്നതില്‍ ആളുകള്‍ സന്തോഷിക്കുന്നു. മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്നോ ചിന്തിക്കുമെന്നോ ആശങ്കപ്പെടാറില്ല. ഇത് വളരെ പ്രധാനപ്പെട്ട ആദ്യത്തെ ചുവടാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

  'അന്നും പപ്പ അവശതയിലായിരുന്നു', പപ്പയുടെ ഓർമകളിൽ മിയയുടെ ചേച്ചി ജിനി

  Recommended Video

  ഡിവോഴ്സ് എക്സ്പേർട്ടായ സൂപ്പർ സ്റ്റാറുമായുള്ള സൗഹൃദം എല്ലാം പെട്ടെന്നാക്കി.തുറന്നടിച്ച് കങ്കണ

  സംഭവത്തില്‍ വിശദീകരണവുമായി പരിപാടിയിലെ താരങ്ങളായ സ്‌നേഹ ശ്രീകുമാരും രശ്മി അനിലും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. വ്യക്തിപരമായ അഭിപ്രായമല്ല തങ്ങള്‍ അതില്‍ പറയുന്നത്. ഏതെങ്കിലും ഒരു താരം ഫോട്ടോ ഷൂട്ട് ചെയ്താല്‍ അതിനടിയില്‍ വന്നു മോശം കമന്റിടുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന കുറെ ആളുകള്‍ ഉണ്ടല്ലോ അവരുടെ പ്രതിനിധികള്‍ ആണ് സുശീലയും തങ്കുവും. അസൂയയും കുശുമ്പുമൊക്കെയുള്ള ഈ കഥാപാത്രങ്ങള്‍ അങ്ങനെ സംസാരിക്കുമ്പോള്‍ അത് തിരുത്തി തരുന്നവരാണ് അതിലെ മറ്റ് കഥാപാത്രങ്ങളും ജമാലുമൊക്കെ. അത്തരം ആളുകളെ തിരുത്തുകയെന്നത് തന്നെയാണ് ഉദ്ദേശിക്കുന്നതും.എന്നായിരുന്നു വിശദീകരണം.

  Read more about: srinda esther anil
  English summary
  Actress Srinda Opens Up About Remarks In Loudspeaker Program
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X