For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങൾ എപ്പോഴും എന്നോടൊപ്പമുണ്ട്; പ്രിയതമന്റെ ഓർമ്മദിനത്തിൽ ഹൃദയംതൊടുന്ന കുറിപ്പുമായി സുമലത

  |

  ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിൽ നിറഞ്ഞു നിന്ന നടിയായിരുന്നു സുമലത. മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാം നിരവധി സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അടക്കം നായികയായി സുമലത എത്തിയിട്ടുണ്ട്. തൂവാനത്തുമ്പികളിലെ ക്ലാരയായി മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരം, നിറക്കൂട്ട്, ന്യൂഡല്‍ഹി, നായര്‍സാബ്, ഇസബെല്ല, താഴ്‌വാരം തുടങ്ങിയ ചിത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയതാണ്.

  എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിൽ ആണ് സുമലത ഏറ്റവും അധികം ചിത്രങ്ങൾ ചെയ്തത്. അക്കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികമാരിലൊരാളായിരുന്നു സുമലത. കന്നഡ സിനിമയിലെ മുന്‍ നിരതാരമായിരുന്ന അംബരീഷിനെയാണ് സുമതല വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.

  Also Read: 'എന്റെ പേരിൽ മൂന്ന് ലോണുകളുണ്ട്'; അന്ന് കൈയ്യിലുള്ളത് ടാക്സി കാശ് മാത്രം, മീനാക്ഷിയുടെ പേര് പറയാതെ മഞ്ജു!

  സിനിമ നടൻ എന്നതിനുപരി സജീവ രാഷ്ട്രീയ പ്രവർത്തകൻ കൂടി ആയിരുന്നു അദ്ദേഹം. 2018 നവംബര്‍ 24 നായിരുന്നു അംബരീഷിന്റെ വിയോഗം. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ വേദനിച്ച വിയോഗമായിരുന്നു അത്. ഇവരുടെ ഏകമകൻ അഭിഷേക് ഗൗഡയുടെ ആദ്യ സിനിമ കാണാതെയാണ് അദ്ദേഹം വിടപറഞ്ഞത്.

  അതേസമയം, അംബരീഷിന്റെ മരണത്തിന് പിന്നാലെ സുമലത അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരുന്നു. 2019 ലെ പൊതു തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച സുമലത ഇന്ന് എംപിയാണ്. അതേസമയം, അംബരീഷിന്റെ ഓർമ്മ ദിനമായ ഇന്ന് പ്രിയതമനെ കുറിച്ച് സുമലത ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്.

  'ഒരു അഭിനേതാവ് എന്ന നിലയിൽ, ജീവിതപങ്കാളിയെന്ന നിലയിൽ നിങ്ങൾ സ്വീകരിച്ച ചുവടുകൾ എന്നെന്നും ഓര്‍മ്മിക്കപ്പെടുന്നതാണ്. നിങ്ങളുടെ ദേഷ്യവും ആവേശവും എല്ലാം നല്ലതായിരുന്നു. ശാരീരികമായി നിങ്ങൾ ഞങ്ങളോടൊപ്പമില്ലെങ്കിലും ഓർമ്മയിൽ നിങ്ങൾ എപ്പോഴും എന്നോടൊപ്പമുണ്ട്. നിങ്ങളുടെ സ്വപ്നം, നിങ്ങളുടെ സാമൂഹിക പ്രവർത്തനം, രാജ്യത്തോടുള്ള നിങ്ങളുടെ സ്നേഹം, അവ നിങ്ങളുടെ പേരിൽ തന്നെ ഞാനും തുടരുന്നു.

  'അകമ്പടിയില്ലാത്ത ജീവിതം എക്കാലവും ജീവനുള്ളതാണ്. നിങ്ങൾക്ക് എന്റെ ഹൃദയംഗമമായ ആദരാഞ്ജലികൾ. അംബി അനശ്വരനാണ്' സുമലത കുറിച്ചു. രാഷ്ട്രീയ പ്രവർത്തകരും ആരാധകരുമടക്കം നിരവധിപേർ പോസ്റ്റിൽ കമന്റുമായി എത്തുന്നുണ്ട്. മിസ്സ് യൂ അംബി സാര്‍ എന്നായിരുന്നു ആരാധകര്‍ കുറിച്ചത്.

  Also Read: കുഞ്ചാക്കോ ബോബന്‍ കള്ള് കുടിച്ചിട്ട് ബഹളമുണ്ടാക്കിയതാണ്; ദിലീപേട്ടനോട് അത് പറയാന്‍ ധൈര്യമില്ലായിരുന്നു- ജോമോൾ

  ഒരു റിബല്‍ ആക്ടറായാണ് സിനിമാലോകത്ത് അംബരീഷ് അറിയപ്പെട്ടിരുന്നത്. സിനിമയില്‍ തിളങ്ങിനിന്ന കാലത്തായിരുന്നു സുമലതയും അംബരീഷും വിവാഹിതരാകുന്നത്. നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ഇരുവരും ഒന്നായത്. സുമലതയുമായുള്ള വിവാഹത്തിന് അംബരീഷിന്റെ വീട്ടുകാരോ അടുത്ത സുഹൃത്തുക്കളോ ഒന്നും സമ്മതിച്ചിരുന്നില്ല. അല്‍പായുസ്സുള്ള ദാമ്പത്യമായിരിക്കും ഇവരുടേതെന്നായിരുന്നു ജോത്സ്യന്മാരുടെ പ്രവചനം.

  എന്നാൽ ആ പ്രതിസന്ധികളെ എല്ലാം അവഗണിച്ച് ഇരുവരും ഒന്നിക്കുകയായിരുന്നു. പ്രവചനങ്ങളെ കാറ്റില്‍ പറത്തിയുള്ള വളരെ മനോഹരമായ ജീവിതമായിരുന്നു ഇരുവരുടേതും. വിവാഹശേഷവും സുമലത അഭിനയത്തിൽ സജീവമായിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് വരെ ചില സിനിമകളിൽ നടി അഭിനയിച്ചിരുന്നു. കൂടെയില്ലെങ്കിലും അംബിയാണ് തനിക്ക് എല്ലാമെന്ന് ഒരിക്കൽ നടി വ്യക്തമാക്കിയിരുന്നു. ഈ ഓർമ്മ ദിനത്തിലും നടി അത് ആവർത്തിക്കുകയാണ്.

  Read more about: sumalatha
  English summary
  Actress Sumalatha Pens A Touching Note On Husband Ambareesh's Death Anniversary Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X