twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഭർത്താവ് മരിച്ച ശേഷം ഒറ്റയ്ക്കാണ്, ആർക്കും ഭാരമാകാതെ ആരോടും കൈനീട്ടാതെ ജീവിക്കാനാണ് ആഗ്രഹം': സുബ്ബലക്ഷ്‌മി

    |

    മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് സുബ്ബലക്ഷ്മി. മലയാള സിനിമയുടെ സ്വന്തം മുത്തശ്ശി ആയിട്ടാണ് നടിയെ പ്രേക്ഷകർ വിശേഷിപ്പിക്കാറുള്ളത്. നിരവധി സിനിമകളിൽ മുത്തശ്ശി വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട് സുബ്ബലക്ഷ്മി. സിനിമാ സീരിയൽ താരമായ താര കല്യാണിന്റെ അമ്മ കൂടിയായ സുബ്ബലക്ഷ്മി ഒരു നർത്തകിയും സംഗീതജ്ഞയും ഒക്കെയാണ്.

    ഒരുകാലത്ത് മുത്തശ്ശി വേഷങ്ങളിലേക്ക് സുബ്ബലക്ഷ്മിയല്ലാതെ മറ്റാരെയും സംവിധായകർ ചിന്തിച്ചിരുന്നില്ല എന്ന് വേണമെങ്കിൽ പറയാം. നന്ദനം ആയിരുന്നു സുബ്ബലക്ഷ്മിയുടെ ആദ്യ സിനിമ. കല്യാണ രാമനിലെ വേഷമാണ് സുബ്ബലക്ഷ്‍മിക്ക് വലിയ രീതിയിലുള്ള ജനപ്രീതി സമ്മാനിച്ചത്. പിന്നീട് തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട, തുടങ്ങി നിരവധി ചിത്രങ്ങളിലും മലയാളികളെ ചിരിപ്പിക്കാൻ സുബ്ബലക്ഷ്മി എത്തിയിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സുബ്ബലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

    Also Read: ലാലേട്ടന്റെ അടുത്ത് സ്വാതന്ത്ര്യമുണ്ട്, എടാ പോടാ ബന്ധമൊന്നുമല്ല; അതൊരു ഭാഗ്യമാണ്: സ്വാസികAlso Read: ലാലേട്ടന്റെ അടുത്ത് സ്വാതന്ത്ര്യമുണ്ട്, എടാ പോടാ ബന്ധമൊന്നുമല്ല; അതൊരു ഭാഗ്യമാണ്: സ്വാസിക

    തന്റെ ഒറ്റയ്ക്കുള്ള ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് സുബ്ബലക്ഷ്‌മി

    സിനിമകളിൽ കൂടാതെ സീരിയലുകളും പരസ്യ ചിത്രങ്ങളിലുമെല്ലാം നടി അഭിനയിച്ചിട്ടുണ്ട്. പ്രായം 86 കഴിഞ്ഞെങ്കിലും അത് മറന്ന് തന്നാൽ കഴിയുന്ന പോലെ എല്ലാം സ്വയം ചെയ്ത് ഒറ്റയ്ക്കാണ് സുബ്ബലക്ഷ്മി ഇപ്പോഴും ജീവിക്കുന്നത്. ഇടയ്ക്ക് മകൾ താര കല്യാണും കൊച്ചുമകൾ സൗഭാഗ്യവും പങ്കുവയ്ക്കുന്ന വീഡിയോകളിലൂടെ സുബ്ബലക്ഷ്മി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുണ്ട്.

    ഇപ്പോഴിതാ, തന്റെ ഒറ്റയ്ക്കുള്ള ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് സുബ്ബലക്ഷ്‌മി. ജീവിച്ചിരിക്കുന്ന കാലത്തോളം ആരെയും ബുദ്ധിമുട്ടിക്കാതെ ആർക്ക് മുന്നിലും കൈനീട്ടാതെ ജീവിക്കാനാണ് തന്റെ ആഗ്രഹമെന്ന് പറയുകയാണ് അവർ. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നടി മാൻഡി തുറന്നത്. സുബ്ബലക്ഷ്മിയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

    ഭർത്താവ് മരിച്ചതിൽ പിന്നെ ഞാൻ ഒറ്റയ്ക്കാണ്

    'എന്നെ പോലെയുള്ളവർ ലോകത്ത് ഒരുപാട് ഉണ്ട്. എന്നാൽ പഴയത് പോലുള്ള ദുഃഖങ്ങൾ ഒന്നും ഇന്ന് എനിക്കില്ല. കഷ്ടപ്പാടുകൾ ഒന്നും പറയാനും ഇല്ല. എന്റെ ഭർത്താവ് മരിച്ചതിൽ പിന്നെ ഞാൻ ഒറ്റയ്ക്കാണ്. മക്കളെയെല്ലാം വിവാഹം കഴിച്ചു വിട്ട ശേഷം ഞങ്ങൾ രണ്ടുപേരും മാത്രമായിരുന്നു. 2009 ൽ അദ്ദേഹം പോയതിൽ പിന്നെ ഒറ്റപ്പെട്ട ജീവിതമാണ്. അത് കൂടുതൽ ആലോചിച്ചിട്ട് കാര്യമില്ല,'

    'നമുക്ക് ഉള്ളത് കൊണ്ട് സന്തോഷിക്കുകയും തൃപ്തിപ്പെടുകയും ചെയ്യും. ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം എന്റെ കാര്യം നോക്കി, ആരെയും കഷ്ടപ്പെടുത്താതെ ആരോടും കൈനീട്ടാതെ ജീവിക്കും. നമ്മുടെ കാര്യങ്ങൾ നമ്മുക്ക് പറ്റുന്ന കാലം വരെ ചെയ്യുക. അതാണ് വേണ്ടത്. ഇതൊക്കെ എന്റെ ആഗ്രഹമാണ്. എന്തൊക്കെ സംഭവിക്കുമെന്ന് ദൈവത്തിനെ അറിയൂ,'

    അതൊക്കെ കാണുമ്പോൾ വിഷമമുണ്ട്

    'അത്രമാത്രം അമ്മമാർ വിഷമിക്കുന്നുണ്ട് ഇപ്പോൾ. വയസായവർക്ക് ഇക്കാലത്ത് ഒരു വിലയുമില്ല. ഒരു ഗുരുസ്ഥാനവും തരുന്നില്ല. എന്തോ വെയ്സ്റ്റ് പോലെ ആയിട്ടാണ് ഇപ്പോൾ കാണുന്നത്. അതൊക്കെ കാണുമ്പോൾ വിഷമമുണ്ട്. എന്തുകൊണ്ടാണ് അവരെ അങ്ങനെ കാണുന്നത്, അവരുടെ ആരോഗ്യം നശിച്ചത് കൊണ്ട്. പൈസ ഇല്ലാത്തത് കൊണ്ടും അവർക്ക് പോകാൻ സ്ഥലമില്ലാത്തത് കൊണ്ടുമാണ് അങ്ങനെ സംഭവിക്കുന്നത്,'

    അങ്ങനെയൊക്കെ ചെയ്താൽ ആരെങ്കിലും അവിടെയും ഇവിടെയും കൊണ്ടുപോയി തള്ളുമോ

    'അതുകൊണ്ടാണ് ഞാൻ പറയുന്നത് നമ്മളെ പോലെ കുറച്ചു പേരെങ്കിലും അത് വെല്ലിവിളയായി ഏറ്റെടുത്ത് ഓരോന്ന് ചെയ്ത് കാണിക്കണം. ഒന്നില്ലെങ്കിൽ ഭഗവാന് മുന്നിൽ ഇരുന്ന് രണ്ടു പാട്ട് പാടിയാൽ എങ്കിലും ആരെങ്കിലും എന്തെങ്കിലും തരുമല്ലോ. ഈ മുത്തശ്ശിമാർക്ക് അത് ചെയ്തൂടെ. വയ്യെന്ന് പറഞ്ഞു ഇരിക്കുന്നത് കൊണ്ടാണ് ഓരോന്ന് പറയുന്നത്. അല്ലെങ്കിൽ വീട്ടിലെ എങ്കിലും എന്തെങ്കിലും പണി ചെയ്യുക. അങ്ങനെയൊക്കെ ചെയ്താൽ ആരെങ്കിലും അവിടെയും ഇവിടെയും കൊണ്ടുപോയി തള്ളുമോ,'

    Also Read: സുലു ഏറ്റവും സുന്ദരിയായത് കൊണ്ടാണ് അവളെ ഞാൻ കെട്ടിയത്; എനിക്കിഷ്ടപ്പെട്ട പെണ്ണ് അവളെന്ന് മമ്മൂട്ടിAlso Read: സുലു ഏറ്റവും സുന്ദരിയായത് കൊണ്ടാണ് അവളെ ഞാൻ കെട്ടിയത്; എനിക്കിഷ്ടപ്പെട്ട പെണ്ണ് അവളെന്ന് മമ്മൂട്ടി

    ഈ മുത്തശ്ശിമാർക്ക് അത് ചെയ്തൂടെ

    'നമ്മുടെ ഭാഗത്തും തെറ്റുകൾ ഉണ്ടല്ലോ. ചിലരെ കണ്ടിട്ടില്ലേ 60 വയസാകുമ്പോൾ റിട്ടയർ ചെയ്ത് വന്ന് വീട്ടിൽ ഒരു കിടപ്പായിരിക്കും. റിട്ടയർമെന്റ് വെറുതെ ഇരിക്കാൻ അല്ല. അത് കോടികണക്കിന് ജനങ്ങൾ ഉള്ളിടത് എല്ലാവര്ക്കും ജോലി കിട്ടാൻ വേണ്ടി ഉള്ള സംവിധാനം ആണ്. റിട്ടയർ ആയാൽ എന്തോ അവശത വന്നത് പോലെയാണ് പലർക്കും. അപ്പോഴാണ് കുറെ കൂടി ഉന്മേഷത്തോടെ കാര്യങ്ങൾ ചെയ്യേണ്ടത്,' സുബ്ബലക്ഷ്മി പറഞ്ഞു.

    Read more about: subbalakshmi
    English summary
    Actress Thara Kalyan's Mother Subbalakshmi Opens Up About Her Current Life, Video Goes Viral - Read in Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X