twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുശുമ്പും പുച്ഛവും, ചായ കൊള്ളൂല്ലെന്ന് പെട്ടെന്ന് പറയാം; നെഗറ്റീവ് റിവ്യൂകള്‍ക്ക് പ്രത്യേക നന്ദി: അല്‍ഫോണ്‍സ്

    |

    പ്രേമം എന്ന ചിത്രത്തിന് ശേഷം അല്‍ഫോണ്‍ പുത്രന്‍ ഒരുക്കുന്ന സിനിമ, നായകനും നായികയുമായി പൃഥ്വിരാജും നയന്‍താരയും, അരങ്ങില്‍ വലിയൊരു താരനിര, അങ്ങനെ പ്രതീക്ഷിക്കാന്‍ ഒരുപാട് വകുപ്പുകള്‍ നല്‍കിയാണ് ഗോള്‍ഡ് കഴിഞ്ഞ ദിവസം തീയേറ്ററുകളിലേക്ക് എത്തിയത്. കഴിഞ്ഞ സെപ്തംബറില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയുടെ റിലീസ് നീണ്ടു പോവുകയും ഒടുവില്‍ ഡിസംബര്‍ ഒന്നിന് തീയേറ്ററുകളിലെത്തുകയുമായിരുന്നു.

    Also Read: നിങ്ങള്‍ക്ക് എന്റെ നഗ്ന ശരീരം കാണണോ? മുനവച്ച ചോദ്യത്തിന് രാധിക ആപ്‌തെ നല്‍കിയ മറുപടിAlso Read: നിങ്ങള്‍ക്ക് എന്റെ നഗ്ന ശരീരം കാണണോ? മുനവച്ച ചോദ്യത്തിന് രാധിക ആപ്‌തെ നല്‍കിയ മറുപടി

    പ്രതീക്ഷകള്‍ ഒരുപാടുണ്ടായിരുന്നുവെങ്കിലും ഗോള്‍ഡിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങളല്ല ലഭിച്ചത്. ചിത്രം ആരാധകരുടെ പ്രതീക്ഷ കാത്തില്ലെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ ചിത്രത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി എത്തിയിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

    നെഗറ്റീവ് റിവ്യൂസ്

    ''ഗോള്‍ഡിനെ കുറിച്ചൊള്ള നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണം. കൊറേ കുശുമ്പും, പുച്ഛവും, തേപ്പും എല്ലാം എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ച് കേള്‍ക്കാം. അത് കേള്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ....എന്റെ പ്രത്യേക നന്ദി നെഗറ്റീവ് റിവ്യൂസ് എഴുതന്നവര്‍ക്കു. ചായ കൊള്ളൂല്ല എന്ന് പെട്ടെന്ന് പറയാം ! കടുപ്പം കൂടിയോ കുറഞ്ഞോ? വെള്ളം കൂടിയോ കുറഞ്ഞോ? പാല് കൂടിയോ കുറഞ്ഞോ? പാല് കേടായോ , കരിഞ്ഞോ? മധുരം കൂടി, മധുരം കുറഞ്ഞു...എന്ന് പറഞ്ഞാല്‍ ചായ ഇണ്ടാക്കുന്ന ആള്‍ക്ക് അടുത്ത ചായ ഇണ്ടാക്കുമ്പോള്‍ ഉപകരിക്കും'' എന്നാണ് അല്‍ഫോണ്‍സ് പറയുന്നത്.

    Also Read: സ്വന്തം അച്ഛനെ പോലെയായിരുന്നു സുരേഷ് ​ഗോപിക്ക്; തിലകൻ-സുരേഷ് ​ഗോപി ബന്ധത്തെക്കുറിച്ച് മകൻAlso Read: സ്വന്തം അച്ഛനെ പോലെയായിരുന്നു സുരേഷ് ​ഗോപിക്ക്; തിലകൻ-സുരേഷ് ​ഗോപി ബന്ധത്തെക്കുറിച്ച് മകൻ

    ഈഗോ വിജയിക്കും

    ''അയ്യേ ഊള ചായ, വൃത്തിക്കെട്ട ചായ, വായേല് വെക്കാന്‍ കൊള്ളാത്ത ചായ എന്ന് പറഞ്ഞാ നിങ്ങളുടെ ഈഗോ വിജയിക്കും. ഇതുകൊണ്ടു രണ്ടു പേര്‍ക്കും ഉപയോഗം ഇല്ല. നേരം 2 , പ്രേമം 2 എന്നല്ല ഞാന്‍ ഈ സിനിമയ്ക്കു പേരിട്ടത്. ഗോള്‍ഡ് എന്നാണു. ഞാനും , ഈ സിനിമയില്‍ പ്രവര്‍ത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയണോ. ചെയ്തതല്ല ഈ സിനിമ. ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുത് എന്നാണ് അല്‍ഫോണ്‍സ് പറയുന്നത്.

    ആദ്യമായിട്ടാണ്

    ഗോള്‍ഡ് അങ്ങനെ എടുക്കാമായിരുന്നു, ഇങ്ങനെ എടുക്കാമായിരുന്നു എന്ന് പറയരുത്. കാരണം. ഞാനും ഗോള്‍ഡ് എന്ന സിനിമ ആദ്യമായിട്ടാണ് എടുക്കുന്നത്. നേരത്തെ ഗോള്‍ഡ് ചെയ്തു ശീലം ഉണ്ടെങ്കില്‍ നിങ്ങള്‍ പറയുന്നത് ശെരിയാണ്. എന്ന് നിങ്ങളുടെ സ്വന്തം അല്‍ഫോന്‍സ് പുത്രന്‍ എന്നു പറഞ്ഞാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. നിമിഷങ്ങള്‍ക്കകം തന്നെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.

    സാമ്പാറില്‍ വെള്ളം കൂടിയതുപോലെ

    പുത്രേട്ടാ, വേണ്ട ഒന്നും പറയുന്നില്ല, സാമ്പാറില്‍ വെള്ളം കൂടിയതുപോലെയാണ് തോന്നിയത്, കാശ് കൊടുത്തു വാങ്ങിയ ചായ വായില്‍ വയ്ക്കാന്‍ കൊള്ളില്ല എങ്കില്‍ എന്ത് ചെയ്യണം? മിണ്ടാതെ ഉരിയാടാതെ കാശും കൊടുത്ത് പോകണം എന്നാണോ? അതും നന്നായി ചായ ഉണ്ടാക്കുന്ന ആളുടെ സ്‌പെഷ്യല്‍ ചായ കാലങ്ങള്‍ക്ക് ശേഷം കിട്ടുന്നു എന്ന് കേട്ട് കുടിക്കാന്‍ പോകുമ്പോള്‍ പോട്ടെ ഒരു മറുപടി തരാമോ? നയന്‍ താരയെ എന്ത് പറഞ്ഞ് ആണ് കണ്‍വിന്‍സ് ചെയ്തത്? എന്നൊക്കെയാണ് ചിലരുടെ കമന്റുകള്‍.

    യുദ്ധക്കളത്തിന് പുറത്ത് നില്‍ക്കുന്നവര്‍ 'അങ്ങനെ വെട്ട് ഇങ്ങനെ വെട്ട് 'എന്നൊക്കെ പറയും കളത്തിലിറങ്ങിയാല്‍ മുള്ളിപ്പോകുന്നവര്‍ ആണ് ഈ പറയുന്നത്! നിങ്ങള്‍ അടുത്ത വര്‍ക്കിന്റെ കാര്യം നോക്കൂ! ജീവിതകാലം മുഴുവന്‍ മറ്റുള്ളവര്‍ പറയുന്നതൊക്കെ നോക്കാന്‍ പോയാല്‍ അതിനേ സമയം കാണൂ,നമ്മുടെ കാര്യം ഒന്നും നടക്കില്ല! എന്നും ചിലർ പറയുന്നു. സംവിധായകനെ അനുകൂലിച്ചും വിമര്‍ശിച്ചുമൊക്കെ നിരവധി പേര്‍ എത്തിയിട്ടുണ്ട്.

    Read more about: alphonse puthren
    English summary
    Alphonse Puthren Lashes Out At Negative Reviews Of Gold And Its Not Neram 2 Or Premam 2
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X