twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷവര്‍മയും മയോണൈസും വലിച്ചുകയറ്റി ആശുപത്രിയിലായി, ചിലവായത് 70000 രൂപ: അല്‍ഫോണ്‍സ്

    |

    പഴകിയ ഭക്ഷണം കഴിച്ചതിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന പ്രശ്‌നത്തെക്കുറിച്ച് മനസ് തുറക്കുകായണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. കഴിഞ്ഞ ദിവസം കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവത്തില്‍ പ്രതികരിക്കവെയായിരുന്നു അല്‍ഫോണ്‍സിന്റെ തുറന്നു പറച്ചില്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍.

    Also Read: ഇത്രയൊക്കെ ആയിട്ടും ദില്‍ഷ പൊളിച്ചു! ഞങ്ങളുടെ പെണ്‍കുട്ടിയാണിവള്‍, റംസാനൊപ്പമുള്ള ദില്‍ഷയുടെ വീഡിയോ പുറത്ത്Also Read: ഇത്രയൊക്കെ ആയിട്ടും ദില്‍ഷ പൊളിച്ചു! ഞങ്ങളുടെ പെണ്‍കുട്ടിയാണിവള്‍, റംസാനൊപ്പമുള്ള ദില്‍ഷയുടെ വീഡിയോ പുറത്ത്

    വലിയ ആക്രാന്തത്തോടെ ഷവര്‍മയും മയോണൈസും വലിച്ചുകയറ്റി. അടുത്ത ദിവസം കടുത്ത വയറുവേദന മൂലം ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയുണ്ടായി. അന്ന് എന്റെ ചികിത്സക്കായി 70000 രൂപയാണ് മാതാപിതാക്കള്‍ ചിലവാക്കിയതെന്നാണ് അല്‍ഫോണ്‍സ് പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

    സിനിമാ നിരൂപകരേ, ട്രോളന്മാരേ

    സിനിമാ നിരൂപകരേ, ട്രോളന്മാരേ, ഇതുപോലുള്ള പ്രശ്‌നങ്ങളില്‍ നിങ്ങള്‍ വിഡിയോ ചെയ്യൂ. പതിനഞ്ച് വര്‍ഷം മുമ്പ് ആലുവയിലെ ഒരു കടയില്‍ നിന്നും ഞാനൊരു ഷവര്‍മ കഴിക്കുകയുണ്ടായി. അന്ന് ഷറഫുദ്ദീന്റെ ട്രീറ്റ് ആയിരുന്നു. വലിയ ആക്രാന്തത്തോടെ ഷവര്‍മയും മയോണൈസും വലിച്ചുകയറ്റി. അടുത്ത ദിവസം കടുത്ത വയറുവേദന മൂലം ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയുണ്ടായി. അന്ന് എന്റെ ചികിത്സക്കായി 70000 രൂപയാണ് മാതാപിതാക്കള്‍ ചിലവാക്കിയതെന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നത്.

    Also Read: ആര്യനും നോറയും പ്രണയത്തില്‍? ബോളിവുഡില്‍ വീണ്ടുമൊരു രഹസ്യ പ്രണയം! ചര്‍ച്ചയായി ചിത്രങ്ങള്‍Also Read: ആര്യനും നോറയും പ്രണയത്തില്‍? ബോളിവുഡില്‍ വീണ്ടുമൊരു രഹസ്യ പ്രണയം! ചര്‍ച്ചയായി ചിത്രങ്ങള്‍

    യഥാര്‍ഥ കുറ്റവാളി

    ആശുപത്രിയിലെ എംസിയു വിഭാഗത്തിലാണ് ഞാന്‍ കിടന്നത്. ഒരു കാരണവുമില്ലാതെ ഷറഫുദ്ദീനോടും എനിക്ക് ദേഷ്യമുണ്ടായെന്നും അല്‍ഫോണ്‍സ് പറയുന്നു. നടന്‍ ഷറഫുദ്ദീനും അല്‍ഫോസും സിനിമയിലെത്തുന്നതിന് മുമ്പേ സുഹൃത്തുക്കളാണ്. എന്നാല്‍ അണുബാധിതമായ പഴയ ഭക്ഷണമായിരുന്നു എന്റെ അവസ്ഥയ്ക്കു കാരണം. ആരാണ് ഇവിടെ യഥാര്‍ഥ കുറ്റവാളി. കണ്ണുതുറന്ന് സത്യമെന്തെന്ന് നോക്കുക. ജീവിതം അമൂല്യമാണെന്ന് പറഞ്ഞാണ് അല്‍ഫോണ്‍സ് പോസ്റ്റ് നിര്‍ത്താതെ

    പിന്നാലെ കമന്റിലൂടെയും അല്‍ഫോണ്‍സ് പ്രതികരിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിനെക്കുറിച്ചുള്ള ഒരാളുടെ കമന്റിന് മറുപടിയായാണ് അല്‍ഫോണ്‍സ് മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

    തീരുമാനം എടുക്കണം

    ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ പോലെ ഉള്ളവര്‍ ഇതിനു ശക്തമായ നടപടി എടുക്കണം. ''ഫുഡ് സേഫ്റ്റി'' എന്ന പുതിയൊരു മിനിസ്ട്രി തന്നെ വരണം . അതിനു കേരത്തില്‍ നിന്ന് മാത്രം പുതിയ കിടിലം ഫുഡ് ഇന്‍സ്പെക്ഷന്‍ ടീം സ്റ്റാര്‍ട്ട് ചെയ്തു പ്രവര്‍ത്തിക്കണം . എല്ലാരും നല്ല ഭക്ഷണം മാത്രം വിറ്റാല്‍ മതി . ഭക്ഷണം കഴിക്കാന്‍ പണം വേണം. പണം ഇണ്ടാക്കാന്‍ നല്ല വിദ്യാഭ്യാസത്തിനൊപ്പം നല്ല ഫുഡ് നിര്‍ബന്ധം ആണ് . അതിനൊക്കെ എല്ലാ അപ്പന്മാരും , അമ്മമാരും നല്ല പണിയെടിതിറ്റാണ് ഭക്ഷണം വാങ്ങാന്‍ പണം ചിലവാക്കുന്നത്. അതുകൊണ്ടു ഇതിന്റെ കാര്യം ഒരു തീരുമാനം എടുക്കണം .

    അന്ന് എന്റെ അപ്പനും അമ്മയും , ബന്ധുക്കളോടും, കൂട്ടുകാരോടും, പലിശക്കാരോടും കെഞ്ചി ചോദിച്ചതുകൊണ്ടും , എന്റെ അപ്പനും അമ്മയും അത് എങ്ങനെയെങ്കിലും തിരിച്ചു കൊടുക്കും എന്നുള്ള പ്രതീക്ഷ ഉള്ളത് കൊണ്ടുമാണ് അന്ന് 70,000 രൂപ കൊടുത്തു എന്റെ ജീവന്‍ അവിടത്തെ നല്ല ഡോക്ടര്‍മാര്‍ക്ക് രക്ഷിക്കാന്‍ പറ്റിയത് . ഇന്ന് ആണെങ്കില്‍ അത് മിനിമം ഏഴു ലക്ഷം രൂപ വരും. ഈ ഏഴ് ലക്ഷം രൂപ ഒരു വിസ്മയം പോലെ വന്നതാണ് . അത് പോലെ എല്ലാവര്‍ക്കും , എപ്പോഴും വിസ്മയം സംഭവിക്കും എന്ന് ഞാന്‍ ഒട്ടും വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

    ഗോള്‍ഡ്

    മലയാള സിനിമയുടെ ലാന്റ്‌സ്‌കേപ്പ് തന്നെ മാറ്റിയ സംവിധായകരില്‍ ഒരാളാണ് അല്‍ഫോണ്‍സ് പുത്രന്‍. ആദ്യ ചിത്രം നേരം ആയിരുന്നു. പിന്നാലെ വന്ന പ്രേമം മലയാള സിനിമ കണ്ട എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായി മാറിയിരുന്നു. നിവിന്‍ പോളിയെ സൂപ്പര്‍ സ്റ്റാറാക്കിയ മാറ്റിയ ചിത്രം സായ് പല്ലവിയുടെ അരങ്ങേറ്റത്തിനും കാരണമായി. മേക്കിംഗില്‍ മലയാള സിനിമയിലൊരു വിപ്ലവത്തിന് തന്നെയായിരുന്നു പ്രേമം തുടക്കം കുറിച്ചത്.

    അതേസമയം ഗോള്‍ഡ് ആണ് അല്‍ഫോണ്‍സ് പുത്രന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പൃഥ്വിരാജ്, നയന്‍താര എന്നിവരെ പ്രധാന വേഷങ്ങളില്‍ അവതരിപ്പിച്ച ചിത്രം ഏറെ പ്രതീക്ഷയുമായാണ് തീയേറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ ചിത്രത്തിന് ആരാധകരുടെ പ്രതീക്ഷ നിലനിര്‍ത്താന്‍ സാധിച്ചിരുന്നില്ല. ഇതോടെ ചിത്രം തീയേറ്ററുകളില്‍ പരാജയപ്പെടുകയായിരുന്നു. ഈയ്യടുത്താണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്തത്.

    Read more about: alphonse puthren
    English summary
    Alphonse Puthren Recalls How He Had To Be Admitted In Hospital After Eating Expired Food
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X