For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇക്കാര്യം ഇനി ഞാന്‍ പൃഥ്വിരാജിനോട് പറയണോ? മേജര്‍ രവിയോട് ചോദ്യവുമായി അല്‍ഫോന്‍സ് പുത്രന്‍

  |

  മലയാളികള്‍ക്ക് ഏറെ സുപരിചിതനായ യുവസംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. നേരം, പ്രേമം എന്നീ രണ്ട് ചിത്രങ്ങള്‍ കൊണ്ടുതന്നെ പ്രേക്ഷകമനസ്സില്‍ എക്കാലവും ഇടംനേടാന്‍ അദ്ദേഹത്തിനായി. പൃഥ്വിരാജും നയന്‍താരയും പ്രധാന വേഷത്തിലെത്തുന്ന ഗോള്‍ഡ് ആണ് അല്‍ഫോന്‍സിന്റെ സംവിധാനത്തില്‍ ഇനി പുറത്തിറങ്ങാനുള്ളത്. ചിത്രം ഉടന്‍ തന്നെ റിലീസാകും.

  2015-ല്‍ പുറത്തിറങ്ങിയ പ്രേമത്തിന് ശേഷം വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് അല്‍ഫോന്‍സ് തന്റെ പുതിയ ചിത്രവുമായി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അല്‍ഫോന്‍സ് സിനിമകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. പഴയ ചിത്രമോ പുതിയ ചിത്രമോ എന്ന് ഭേദമില്ലാതെ, കാണുന്ന സിനിമകളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അദ്ദേഹം പങ്കുവെക്കാറുണ്ട്. മിക്കപ്പോഴും അവ ആരാധകരും ഏറ്റെടുക്കാറുണ്ട്.

  ഇപ്പോഴിതാ താന്‍ അടുത്തിടെ കണ്ട പിക്കറ്റ് 43 എന്ന ചിത്രത്തെക്കുറിച്ച് കുറിപ്പ് എഴുതിയിരിക്കുകയാണ് അല്‍ഫോന്‍സ്. പിക്കറ്റ് 43 പോലെയൊരു ചിത്രം ഒന്നുകൂടി ചെയ്തുകൂടെ എന്ന് സംവിധായകന്‍ മേജര്‍ രവിയോട് ചോദിക്കുകയാണ് അദ്ദേഹം. അത്തരമൊരു ചിത്രം ചെയ്യാന്‍ താന്‍ ഇനി പൃഥ്വിരാജിനോട് പറയണോ എന്നും അല്‍ഫോന്‍സ് പുത്രന്‍ ചോദിക്കുന്നു.

  തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു പിക്കറ്റ് 43 കണ്ട ശേഷം അല്‍ഫോന്‍സ് പുത്രന്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. അല്‍ഫോന്‍സ് പുത്രന് മറുപടിയുമായി ഉടന്‍ തന്നെ മേജര്‍ രവിയുമെത്തി. പിക്കറ്റ് 43 ഞാനും ഹൃദയത്തില്‍ ചേര്‍ത്തുവെച്ച സിനിമയാണെന്നും അത്തരമൊരു സിനിമയുമായി ഉടനെയെത്തുമെന്നും അദ്ദേഹം മറുപടിയായി പറഞ്ഞു.

  'കരിയറിന് വേണ്ടി ജീവിതം ഉപേക്ഷിക്കാന്‍ തയ്യാറല്ലായിരുന്നു'; പ്രണയവിവാഹത്തെക്കുറിച്ച് അന്ന് അമല പോള്‍ പറഞ്ഞത്

  അല്‍ഫോന്‍സിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു:' മേജര്‍ രവി സാര്‍...ദയവായി പിക്കറ്റ് 43 പോലെയൊരു സിനിമ വീണ്ടും ചെയ്യൂ. ഈ ചിത്രം കണ്ടപ്പോള്‍ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. യുദ്ധത്തെക്കുറിച്ചുള്ള സിനിമയാണ് പിക്കറ്റ് 43 എന്നാണു ഞാന്‍ കരുതിയിരുന്നത്; പക്ഷെ, ചിത്രം കണ്ടു തുടങ്ങിയപ്പോള്‍ ആ ധാരണയെല്ലാം മാറി. താങ്കളെപ്പോലെ ധീരനായ ഒരു ഓഫീസറില്‍ നിന്ന് പട്ടാളക്കാരെക്കുറിച്ച് വളരെ വ്യത്യസ്തമായൊരു ഉള്‍ക്കാഴ്ചയാണ് ചിത്രം തന്നത്.

  അത്തരമൊരു ചിത്രം വീണ്ടും ചെയ്യാന്‍ ഞാനിനി പൃഥ്വിരാജിനോട് പറയേണ്ടി വരുമോ. ഹൃദയസ്പര്‍ശിയായ വളരെ നല്ലൊരു സിനിമയായിരുന്നു അത്. ഞാന്‍ വെറുതെ വിഡ്ഢിത്തം പറയുകയില്ലെന്ന് ഈ പോസ്റ്റിനു കിട്ടുന്ന ലൈക്കുകളില്‍ നിന്ന് താങ്കള്‍ക്ക് മനസ്സിലാക്കാനാകും.' അദ്ദേഹം പറയുന്നു.

  ഞാന്‍ ആ വീട്ടിലേക്ക് എത്തുമ്പോള്‍ രാജുവിന് പാത്തുവിന്റെ പ്രായം; യാത്ര എളുപ്പമായിരുന്നില്ലെന്ന് പൂര്‍ണിമ

  അല്‍ഫോന്‍സിന്റെ പോസ്റ്റിന് ഉടന്‍ തന്നെ മേജര്‍ രവി മറുപടി നല്‍കി. അത് ഇങ്ങനെയായിരുന്നു: 'പ്രിയ സഹോദരാ, പിക്കറ്റ് 43 എനിക്കുമൊരു അദ്ഭുതമായിരുന്നു. അതെന്റെ ഹൃദയമായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ അത്തരത്തിലുള്ള ഒരു കാര്യത്തിനു പിന്നാലെയാണ്. ഞാനത് ഉടന്‍ തന്നെ വെളിപ്പെടുത്തും. നിങ്ങള്‍ക്കും അത് ഇഷ്ടപ്പെടുമെന്ന് കരുതുന്നു. അത്തരമൊരു പ്രഖ്യാപനവുമായി മാത്രമേ ഞാന്‍ മടങ്ങിവരൂ. ലവ് യു ബ്രോ, ഉടന്‍ തന്നെ നമുക്ക് നേരില്‍ കാണാ. ജയ്ഹിന്ദ്.' മേജര്‍ രവി കുറിയ്ക്കുന്നു.

  ലഭിക്കേണ്ടിയിരുന്നത് മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, അന്ന് പാരവെച്ചത് മലയാളി: വെളിപ്പെടുത്തി ബാലചന്ദ്രമേനോന്‍

  Recommended Video

  സ്വന്തം നിലപാട് മാറ്റാറുണ്ടോ എന്ന ചോദ്യത്തിന് പൃഥ്വിയുടെ മറുപടി

  മേജര്‍ രവി സംവിധാനം ചെയ്ത് 2015-ല്‍ പുറത്തിറങ്ങിയ പിക്കറ്റ് 43-ല്‍ പൃഥ്വിരാജ് ആയിരുന്നു നായകന്‍. മേജര്‍ രവിയുടെ മുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി സൈനികരുടെ ജീവിതത്തിലെ വൈകാരിക തലങ്ങള്‍ കൂടി കാണിച്ച പിക്കറ്റ് 43 ഏറെ ചര്‍ച്ചയായ ചിത്രമായിരുന്നു. ഇന്ത്യയിലെ വിവിധ സേനകളിലേക്ക് സൈനികരെ തിരഞ്ഞെടുക്കുന്ന അഗ്നിപഥ് എന്ന പുതിയ പദ്ധതി ചര്‍ച്ചാവിഷയമാകുന്ന അവസരത്തിലാണ് ഇത്തരമൊരു പോസ്റ്റുമായി അല്‍ഫോന്‍സ് പുത്രന്‍ രംഗത്തെത്തിയത് എന്നതും ഏറെ ശ്രദ്ധേയമാണ്.

  English summary
  Alphonse Puthren's social media post about the movie Picket 43 directed by Major Ravi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X