For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ ആ വീട്ടിലേക്ക് എത്തുമ്പോള്‍ രാജുവിന് പാത്തുവിന്റെ പ്രായം; യാത്ര എളുപ്പമായിരുന്നില്ലെന്ന് പൂര്‍ണിമ

  |

  മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും. താരദമ്പതികളെ പോലെ തന്നെ മക്കളും പ്രേക്ഷകര്‍ക്ക് സുപരിചതരാണ്. ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും മക്കളുടേയുമൊക്കെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്.

  Also Read: 'ശ്വസംമുട്ടൽ അടക്കമുള്ള രോ​ഗങ്ങൾ ബുദ്ധിമുട്ടിച്ചു, 20 വർഷമായി യോ​ഗ ചെയ്യുന്നു'; സംയുക്ത വർമ

  അതേസമയം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിന്നും മോശം കമന്റുകളും ഇവരെ തേടിയെത്താറുണ്ട്. ഇപ്പോഴിതാ തന്റെ മക്കള്‍ക്കെതിരെയുള്ള മോശം കമന്റുകളോട് പ്രതികരിക്കുകയാണ് പൂര്‍ണിമ. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.


  മക്കളുടെ ഫോട്ടോയ്ക്ക് താഴെ മോശം കമന്റ് കാണുമ്പോള്‍ ഫാ പുല്ലേ എന്ന് പറയാന്‍ തോന്നാറുണ്ട? എന്നാ ചോദ്യത്തിനായിരുന്നു പൂര്‍ണിമ മറുപടി നല്‍കിയത്.

  സോഷ്യല്‍ മീഡിയയില്‍ മോശം കമന്റ് ഇടുന്നവരോട് ഗെറ്റ് വെല്‍ സൂണ്‍ എന്ന് പറയാനാണ് തോന്നാറുള്ളത്. അതൊരു മാനസിക രോഗമാണ്. മറ്റൊരു കണ്ണിലൂടെ എല്ലാം കാണുന്ന കുറച്ചു പേര്‍. ഇവര്‍ സമൂഹത്തില്‍ എങ്ങനെ ഉണ്ടാകുന്നു എന്ന കാരണത്തിനാണ് ചികിത്സ വേണ്ടത്. സമൂഹം തന്നെ അത് തിരുത്താന്‍ തുടങ്ങിയിട്ടുണ്ട്. ഇങ്ങനെ കമന്റിടുന്നവര്‍ക്ക് തക്ക മറുപടി കൊടുക്കുന്നവര്‍ ഉയര്‍ന്നു വരുന്നുണ്ട്. അത് വലിയ മാറ്റമാണെന്ന് പൂര്‍ണിമ പറയുന്നു.

  അതേസമയം ഇതൊന്നും ഇപ്പോഴത്തെ തലമുറയിലെ കുട്ടികളെ ബാധിക്കുന്നതേയില്ലെന്നും അവര്‍ എല്ലാവരും വേറെ ലോകത്ത് ജീവിക്കുന്നവരാണെന്നും പൂര്‍ണിമ പറയുന്നു. അതിനാല്‍ സോഷ്യല്‍ മീഡിയയില്‍ മോശം കമന്റിട്ട് അവരെ തകര്‍ക്കാനാകില്ലെന്നും പൂര്‍ണിമ വ്യക്തമാക്കുന്നു.

  വ്യക്തിയുടെ വസ്ത്രത്തെക്കുറിച്ചും മോറല്‍സിനെക്കുറിച്ചും പറയാന്‍ മറ്റൊരാള്‍ക്ക് അവകാശമുണ്ടെന്ന ചിന്താഗതിയിലാണ് പ്രശ്‌നം. കമന്റ് ചെയ്യുന്നവരുടെ മനോനിലവാരം ആണ് ഇതിലൂടെ പുറത്ത് വരുന്നതെന്നും പൂര്‍ണിമ പറയുന്നുണ്ട്. പൃഥ്വിരാജിനെക്കുറിച്ചും പൂര്‍ണിമ മനസ് തുറക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

  താന്‍ ആ വീട്ടിലേക്ക് എത്തുമ്പോള്‍ പാത്തുവിന്റെ ഇപ്പോഴത്തെ പ്രായമാണ് രാജുവിന്. 18 വയസ്. ചേച്ചിയെന്ന രീതിയില്‍ ആ വളര്‍ച്ചയാണ് താനും നോക്കി കാണുന്നതെന്നാണ് പൂര്‍ണിമ പറയുന്നത്. ഏറ്റവും സ്‌നേഹിക്കുന്നയാള്‍ക്കാരുടെ ഉയര്‍ച്ച നമ്മുടെ ഉയര്‍ച്ച കൂടിയാണെന്നും പൂര്‍ണിമ പറയുന്നു. സ്മാര്‍ട്ട് വര്‍ക്കിംഗ് ആണ് പൃഥ്വിരാജിന്റേതെന്നും താരം പറയുന്നു.

  അതേസമയം പൃഥ്വിയുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്നും പൂര്‍ണിമ പറയുന്നു. തുടക്കത്തില്‍ നേരിടേണ്ടി വന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. അവിടെ നിന്നും ഇപ്പോഴുള്ള പൃഥ്വിരാജിലേക്കുള്ള യാത്ര കഠിനാധ്വാനം കൊണ്ട് കിട്ടിയതാണെന്ന് പൂര്‍ണിമ പറയുന്നു. ജീവിതം കുറേ പിന്നിട്ട ശേഷമായിരിക്കും പലരും സ്വയം തിരിച്ചറിയുക, എന്നാല്‍ താന്‍ എന്താണെന്ന് 20-ാം വയസില്‍ തന്നെ പൃഥ്വിരാജ് തിരിച്ചറിഞ്ഞിരുന്നുവെന്നും പൂര്‍ണിമ പറയുന്നു.


  സിനിമയില്‍ നിന്നും താന്‍ ഇടവേളയെടുത്തിനെക്കുറിച്ചും പൂര്‍ണിമ സംസാരിക്കുന്നുണ്ട് താന്‍ അന്നെടുത്ത തീരുമാനം ശരിയായിരുന്നുവെന്നതിന്റെ തെളിവ് തന്റെ കയ്യില്‍ ഉണ്ടെന്നാണ് പൂര്‍ണിമ പറയുന്നത്. അതേസമയം പ്രേക്ഷകരുടെ മനസില്‍ നിന്നും മാറി നിന്നിട്ടില്ലെന്നും പൂര്‍ണിമ പറയുന്നുണ്ട്.

  ഓരോരുത്തര്‍ക്കും ജീവിതത്തില്‍ മുന്‍ഗണനകള്‍ ഉണ്ടാകും. തനിക്ക് ആ പ്രായത്തില്‍ കുടുംബത്തിനായിരുന്നു മുന്‍ഗണന. ഒപ്പം ജോലിയും ചെയ്തു. സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും സംരംഭകയായും ചാനല്‍ ഷോകളിലൂടേയും ഒരേ സമയം രണ്ട് പ്രൊഫഷനിലൂടെ മുന്നോട്ടു പോയി. ഇപ്പോള്‍ മക്കള്‍ കൗമാരത്തില്‍ എത്തി. ജീവിതത്തിന്റെ മറ്റൊരു അധ്യായത്തിന് സമയമായെന്ന് തോന്നി. അങ്ങനയൊണ് തിരിച്ചുവരുന്നതെന്നും താരം പറയുന്നു.

  Recommended Video

  Poornima Indrajith About Mallika Sukumaran, സിനിമയിൽ ഒരംശമേ നിങ്ങൾ കണ്ടിട്ടുള്ളൂ | #Shorts

  വൈറസിലൂടെയായിരുന്നു നീണ്ടൊരു ഇടവേളയ്ക്ക് ശേഷം പൂര്‍ണിമ തിരികെ വന്നത്. ഇപ്പോഴിതാ പൂര്‍ണിമയുടെ പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. നിവിന്‍ പോളി നായകനായ തുറമുഖാണ് പുതിയ സിനിമ. ഇന്ദ്രജിത്തും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാജീവ് രവിയാണ് ചിത്രത്തിന്റെ സംവിധാനം.

  English summary
  Poornima Indrajith About Social Media Comments And Growing Up Of Prithviraj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X