twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കഴിയുന്ന കൊച്ചിയുടെ പുയ്യാപ്ലയാണു മമ്മുക്ക, ബിലാല്‍ എപ്പോള്‍ വരും; അമല്‍ നീരദ് പറയുന്നു

    |

    മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം. ബിഗ് ബിയൊരുക്കി പതിനഞ്ച്് വര്‍ഷത്തിന് ശേഷമാണ് അമലും മമ്മൂട്ടിയും ഭീഷ്മ പര്‍വ്വവുമായി എത്തുന്നത്. ബിഗ് ബിയ്ക്ക് അര്‍ഹമായ വിജയം ലഭിക്കാത പോയിരുന്നു. എന്നാല്‍ ഭീഷ്മ പര്‍വ്വത്തെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍. ചിത്രം വന്‍ വിജയമായി മാറിയിരിക്കുകയാണ്. തീയേറ്ററുകളില്‍ നൂറ് ശതമാനം ഒക്യുപെന്‍സി കൂടി ആയതോടെ തീയേറ്ററുകളെല്ലാം ആരാധകരാല്‍ നിറഞ്ഞു കവിയുകയാണ്.

    സാന്ത്വനത്തിലെ ബാലനായി മമ്മൂട്ടി, ദേവിയായി ഗീത; ഒപ്പം യുവതാരങ്ങളും, കാസ്റ്റിംഗ് വൈറല്‍സാന്ത്വനത്തിലെ ബാലനായി മമ്മൂട്ടി, ദേവിയായി ഗീത; ഒപ്പം യുവതാരങ്ങളും, കാസ്റ്റിംഗ് വൈറല്‍

    മമ്മൂട്ടിയെന്ന താരത്തേയും നടനേയും കൃത്യമായി ഉപയോഗിച്ചിരിക്കുകയാണ് അമല്‍ നീരദ് എന്ന സംവിധായകന്‍. ചിത്രം കണ്ടിറങ്ങുന്നവരെല്ലാം സംസാരിക്കുന്നത് അമല്‍ നീരദ് എന്ന സംവിധായകന്റെ മേക്കിംഗിനെക്കുറിച്ചാണ്. ഇപ്പോഴിതാ തന്റെ സിനിമയെക്കുറിച്ചും ചിത്രത്തിന്റെ മേക്കിംഗിനെക്കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് അമല്‍ നീരദ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അമല്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ഭീഷ്മപര്‍വം

    കേരളത്തില്‍ 1988 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണു ഭീഷ്മപര്‍വം എങ്കിലും ഈ ചിത്രം സമര്‍പ്പിച്ചിരിക്കുന്നത് അടുത്തയിടെ കോട്ടയത്തു ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിനും അദ്ദേഹത്തിന്റെ വിധവ നീനുവിനുമാണെന്ന് അമല്‍ നീരദ് പറയുന്നു. സിനിമ തുടങ്ങുന്നത് തന്നെ കെവിനും നീനുവിനും സമര്‍പ്പിച്ചു കൊണ്ടാണ്. 'വരത്തന്‍' പോലെ ഭീഷ്മ പര്‍വ്വവും കാലികമായ ഒരു സാമൂഹികപ്രശ്‌നമാണ് കൈകാര്യം ചെയ്യുന്നതെന്നും സമാനമായ ഒരു കഥാസാഹചര്യമാണ് ഈ ചിത്രത്തിലേതുമെന്നും അമല്‍ നീരദ് പറയുന്നു. അതേസമയം, ഹീറോയിസമുള്ള ഒരു പോപ്പുലര്‍ സിനിമ തന്നെയാണിതെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

    പഴയ കാല കൊച്ചി

    സിനിമയ്ക്ക് വേണ്ടിയ പഴയ കാല കൊച്ചിയെ സൃഷ്ടിച്ചതിനെക്കുറിച്ചും അമല്‍ മനസ് തുറക്കുന്നുണ്ട്. കണ്ണമാലി, കുമ്പളങ്ങി, എഴുപുന്ന തുടങ്ങിയ ഭാഗങ്ങളിലാണ് ഈ ചിത്രം ഷൂട്ട് ചെയ്തത്. 1988 കാലഘട്ടം റിക്രീയേറ്റ് ചെയ്യാന്‍ അല്‍പം അധ്വാനം കൂടുതല്‍ വേണ്ടിവന്നുവെന്നാണ് അമല്‍ നീരദ് പറയുന്നത്. കാലഘട്ടത്തിനു ചേരാത്തതു പലതും കണ്ടെത്തി കംപ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെ സഹായത്തോടെ നീക്കം ചെയ്യാനും നല്ല സമയമെടുത്തുവെന്നാണ് അദ്ദേഹം പറയുന്നത്. 90 ദിവസമായിരുന്നു സിനിമയുടെ ഷൂട്ട്. ബിഗ് ബിയില്‍ മമ്മൂട്ടിയുടെ കഥാപാത്രമായ ബിലാല്‍ സംസാരിക്കുന്ന കൊച്ചി ഭാഷയല്ല, ഭീഷ്മപര്‍വത്തിലെ മൈക്കിള്‍ എന്ന കഥാപാത്രത്തിന്റേത് എന്നതും അമല്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം വൈപ്പിനിലെയും കുമ്പളങ്ങിയിലെയും ഭാഷയുടെ മാറ്റം മനസ്സിലാക്കി സംസാരിക്കാന്‍ കഴിയുന്ന കൊച്ചിയുടെ പുയ്യാപ്ലയാണു മമ്മുക്ക എന്നാണ് അമല്‍ നീരദ് പറയുന്നത്.

    അവസരം കൊടുക്കുന്നതിനെക്കുറിച്ച്

    മമ്മൂട്ടിയാണ് ചിത്രത്തിലെ നായകനെങ്കിലും എല്ലാ കഥാപാത്രങ്ങള്‍ക്കും അവരവരുടേതായ വ്യക്തിത്വമുണ്ടെന്നതാണ് ഭീഷ്മ പര്‍വ്വത്തെ വ്യത്യസ്തമാക്കുന്നത്. ഇതേക്കുറിച്ചും അമല്‍ നീരദ് സംസാരിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ ഹീറോയിസമുണ്ട്, നാദിയ മൊയ്തുവിന്റെ ഹീറോയിസമുണ്ട്. സൗബിന്‍ ഷാഹിറിന്റെയും ശ്രീനാഥ് ഭാസിയുടെയും വില്ലനായി അഭിനയിക്കുന്ന ഷൈന്‍ ടോം ചാക്കോയുടെയും വീണ നന്ദകുമാറിന്റെയും അനഘയുടെയുമെല്ലാം ഹീറോയിസമുണ്ട് എന്നാണ് അ്മല്‍ പറയന്നത്. സിനിമയിലെ കഥാപാത്രങ്ങള്‍ക്കെല്ലാം കൃത്യമായ വ്യക്തിത്വവും രൂപവും നല്‍കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അമല്‍ നീരദിന്റെ സിനിമയിലൂടെ മലയാള സിനിമയിലേക്ക് കുറേയധികം താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും കടന്നു വന്നിട്ടുണ്ട്. ഇങ്ങനെ അവസരം കൊടുക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ ഗുരുവായ രാം ഗോപാല്‍ വര്‍മ പറഞ്ഞ വാക്കുകളാണ് അമല്‍ മറുപടിയായി നല്‍കിയത്. ആ വാക്കുകളിലേക്ക്.

    Recommended Video

    മമ്മൂക്ക 100 കോടിയിലേക്ക്,ഭീഷ്മയിലെ ഇക്കയുടെ അഴിഞ്ഞാട്ടം കാണുന്നതിനു മുമ്പ് | Bheeshma Parvam Review
    ബിലാല്‍

    എന്റെ ഗുരുവായ ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ മുന്‍പു 'ദ് വീക്ക്' വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെയൊരു ചോദ്യമുണ്ട്. ഒട്ടേറെപ്പേര്‍ക്കു ബ്രേക്ക് നല്‍കിയല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം പറയുന്നത്, ഞാനാര്‍ക്കും ബ്രേക്ക് നല്‍കിയില്ല, പകരം അവരുടെയൊക്കെ ടാലന്റ് ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നാണ്. എന്നായിരുന്നു അമല്‍ പറഞ്ഞത്. സിനിമ പഠിച്ചു തിരിച്ചെത്തിയ എനിക്ക് ആദ്യമായി അവസരം നല്‍കിയത് അദ്ദേഹമായിരുന്നു. അദ്ദേഹം അന്നു പറഞ്ഞതു മാത്രമേ ഞാനും ആവര്‍ത്തിക്കുന്നുള്ളൂവെന്ന് അമല്‍ വ്യക്തമാക്കുന്നു. ആര്‍ക്കും അവസരം നല്‍കാനായി ഒന്നും ചെയ്യുന്നില്ലെന്നും അവരുടെ കഴിവു പരമാവധി ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അമല്‍ പറയുന്നത്.

    ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ എന്ന സിനിമയ്ക്ക് മുമ്പായി മമ്മൂട്ടിയും അമലും ഒരുമിച്ച ചിത്രമാണ് ഭീഷ്മ പര്‍വ്വം. ബിലാല്‍ ആയിരിക്കുമോ തന്റെ അടുത്ത സിനിമ എന്ന ചോദ്യത്തിനും അമല്‍ മറുപടി നല്‍കുന്നുണ്ട്. രണ്ടു കോവിഡ് തരംഗങ്ങളെ അതിജീവിച്ചാണ് 'ഭീഷ്മപര്‍വം' പൂര്‍ത്തിയാക്കിയത്. ഓരോ സിനിമ കഴിഞ്ഞും അല്‍പം വിശ്രമിച്ച ശേഷമേ ഞാന്‍ അടുത്ത ചിത്രത്തെക്കുറിച്ച് ആലോചിക്കാറുള്ളൂവെന്നായിരുന്നു അമല്‍ പറഞ്ഞത്. ഭീഷ്മ നേടിയ വിജയത്തിന്റെ തിളക്കത്തിലും ആവേശത്തിലും ബിലാലിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

    Read more about: Amal neerad mammootty
    English summary
    Amal Neerad Speaks About Bheeshma Parvam And Working With Mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X