For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യം പറഞ്ഞത് മുഖത്ത് മണ്ണ് വാരി തേക്കാനാണ്, 15 ദിവസം ഇട്ടത് ഒരേ നൈറ്റി; അപ്പനെക്കുറിച്ച് അനന്യ

  |

  കഴിഞ്ഞ ദിവസമാണ് സണ്ണി വെയ്ന്‍, അലന്‍സിയര്‍, അനന്യ, പൗളി വില്‍സണ്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ അപ്പന്‍ എന്ന സിനിമ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലൈവിലെത്തിയത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. അലന്‍സിയറും സണ്ണി വെയ്‌നും തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച ചിത്രത്തില്‍ മറ്റ് താരങ്ങളെല്ലാം തങ്ങളുടെ റോളുകള്‍ ഗംഭീരമാക്കിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

  Also Read: എല്ലാം നഷ്ടപ്പെട്ട് ഒരു പ്രതീക്ഷയുമില്ലാതെ നിന്നപ്പോഴും അവൻ കൂടെയുണ്ടായിരുന്നു; ജിഷ്ണുവിനെ ഓർത്ത് സിദ്ധാർഥ്

  അരയ്ക്ക് താഴേക്ക് തളര്‍ന്നു കിടപ്പിലായിട്ടും ഇട്ടിയെന്ന അപ്പന്‍ വീട്ടുകാര്‍ക് മേല്‍ ഒരു വാളായി തുടരുകയാണ്. അയാളുടെ ചെയ്തികളുടെ ഫലമെല്ലാം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരായി മകന്‍ ഞൂഞ്ഞും അമ്മയും ഭാര്യയും മകനും. ചിത്രത്തില്‍ ഒരു രംഗത്തില്‍ വന്നു പോയ കഥാപാത്രം പോലും പ്രേക്ഷകരില്‍ വലിയ ഇംപാക്ടുണ്ടാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെങ്ങും അപ്പന്‍ ആണ് ചര്‍ച്ചാ വിഷയം.

  ചിത്രത്തില്‍ സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്ന ഞൂഞ്ഞിന്റെ ഭാര്യ റോസിയായി എത്തിയിരിക്കുന്നത് അനന്യയാണ്. ഒരിടേവളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെ വരികയാണ് അനന്യ. തന്റെ തിരിച്ചുവരവില്‍ ഗംഭീര പ്രകടനമാണ് അനന്യ കാഴ്ചവച്ചിരിക്കുന്നത്. ഞൂഞ്ഞിന് വേദനകളില്‍ ആശ്വാസിക്കാനൊരു തോള് നല്‍കാനും അപ്പന്റെ പീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ കൈകോര്‍ക്കുന്ന സ്ത്രീകളുടെ കൂട്ടിന് ശക്തിയായുമെല്ലാം റോസിയുണ്ട്. ആ റോള്‍ അനന്യ അതിഗംഭീരമാക്കിയിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

  Also Read: രണ്ടാം ക്ലാസില്‍ നിന്നാണ് ആദ്യ പ്രണയം; ഭാര്യയ്ക്കിതുവരെ സമ്മാനം വാങ്ങി കൊടുക്കാത്തതിനെ കുറിച്ച് സാജന്‍ സൂര്യ

  ഇപ്പോള്‍ റോസി എന്ന കഥാപാത്രത്തെ കുറിച്ച് അനന്യ മനസ് തുറക്കുകയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനന്യ സംസാരിക്കുന്നത്. അപ്പനില്‍ അഭിനയിക്കുമ്പോള്‍ പതിനഞ്ച് ദിവസം എങ്കിലും സെറ്റില്‍ ഒരേ നൈറ്റി ഇടേണ്ടി വന്നെന്നാണ് അനന്യ പറയുന്നത്. ഇന്‍ട്രോ സീന്‍ മുതല്‍ ഏകദേശം 15 ദിവസത്തോളം ഒറ്റ വേഷമായിരുന്നുവെന്നും അനന്യ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ആ വീട്ടിലെ എല്ലാവരെയും ഒന്നിച്ച് കൊണ്ടു പോകുന്ന ഒരു കഥാപാത്രം കൂടിയാണ് റോസി. എല്ലാ കാര്യത്തിനും സ്വന്തമായി അഭിപ്രായങ്ങള്‍ ഉള്ള ഒരു കഥാപാത്രം കൂടിയാണ് റോസിയെന്നും അനന്യ പറയുന്നു. കഥാപാത്രത്തിന് കണ്‍ട്യൂന്യൂവിറ്റി മെയ്‌ന്റെയെന്‍ ചെയ്യുക ആവശ്യമായിരുന്നു. ആദ്യമേ തന്നെ മജു മുഖത്ത് കരിവാരി തേച്ചു എന്ന് അനന്യ തമാശ രൂപേണ പറയുന്നുണ്ട്. ലൊക്കേഷനില്‍ വന്നപ്പോള്‍ മുഖം ഡള്‍ ചെയ്യാനല്ല ഡയറക്ടര്‍ പറഞ്ഞത്, ആ മണ്ണ് ഒന്ന് വാരി തേക്കൂ എന്നാണ് പറഞ്ഞതെന്നാണ് അനന്യ പറയുന്നത്.

  ഇതൊരു കൂട്ടായ്മയുടെ ഭാഗമായി ചെയ്ത നല്ലൊരു സിനിമയാണെന്നാണ് അനന്യ പറയുന്നത്. അപ്പന്‍ മരിക്കാനായി കാത്തിരിക്കുന്ന ഒരു കുടുംബം, എന്നാല്‍ അതിന് അവര്‍ക്ക് കൃത്യമായ കാരണങ്ങളുമുണ്ട്. ആ കാരണങ്ങളേയും കൂടിയാണ് സിനിമ പറയുന്നത്. മജു ആണ് സിനിമയുടെ സംവിധാനം. ഗ്രേസ് ആന്റണിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പുതുമുഖങ്ങളും പ്രധാന വേഷങ്ങൡലെത്തി കയ്യടി നേടുന്നുണ്ട്.

  ഒരിടവേളയ്ക്ക് ശേഷം ഭ്രമം എന്ന ചിത്രത്തിലൂടെയാണ് അനന്യ മടങ്ങിയെത്തിയത്. അപ്പന് ശേഷം ദ തേര്‍ഡ് മര്‍ഡര്‍ എന്ന ചിത്രത്തിലും അനന്യ അഭിനയിക്കുന്നുണ്ട്. തമിഴ് ചിത്രം ഡീസല്‍ ആണ് അണിയറയിലുള്ള മറ്റൊരു സിനിമ.

  Read more about: ananya
  English summary
  Ananya Talks About Her Character Rosy In Appan Movie Starring Sunny Wayne And Alencier
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X