For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പറഞ്ഞു തുടങ്ങിയപ്പോഴേ കയ്യില്‍ നിന്നു പോയി, ആര്‍ക്കും ഒന്നും മനസിലായില്ല; അനുഭവം പറഞ്ഞ് അന്ന ബെന്‍

  |

  മലയാള സിനിമയിലെ പുത്തന്‍ താരോദയമാണ് അന്ന ബെന്‍. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകള്‍ ആയ അന്ന ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ നേടിയത് അതുല്യമായ നേട്ടങ്ങളാണ്. അരങ്ങേറി നാല് വര്‍ഷം പിന്നിട്ടപ്പോഴേക്കും അന്നയെ തേടി മികച്ച നടിക്കുള്ളതടക്കം രണ്ട് സംസ്ഥാന അവാര്‍ഡുകളാണെത്തിയത്. ചെയ്ത സിനിമകളെല്ലാം വിജയിക്കുകയും പ്രമേയം കൊ്ണ്ടും പ്രകടനം കൊണ്ടും എല്ലാം അടയാളപ്പെടുത്തുന്നതുമായി മാറി. ഇത്ര ചെറിയ സമയത്തിനുള്ളില്‍ ഇത്രയും വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിച്ച മറ്റൊരു നടിയുണ്ടാകില്ലെന്നുറപ്പാണ്.

  ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പേരെക്കുറിച്ചുള്ള അന്നയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അന്ന മനസ് തുറന്നത്. തന്റെ അമ്മമ്മയേയും അച്ഛമ്മയേയും കുറിച്ചാണ് താരം മനസ് തുറന്നത്. മികച്ച നടിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ഏറ്റുവാങ്ങാനായി അന്ന എത്തിയത് ഇവരുടെ പ്രതീകാത്മകമായ സാന്നിധ്യത്തോടെയായിരുന്നു. അതേക്കുറിച്ചുള്ള അന്നയുടെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  പുരസ്‌കാര ചടങ്ങില്‍ ഞാന്‍ ഉടുത്തത് അമ്മമ്മയുടെ സാരിയാണ്. അച്ഛമ്മയുടെ ബ്രോച്ചായായിരുന്നു മുടിയില്‍ ചൂടിയത്. മനസു കൊണ്ട് ഞാനവരെ ഒപ്പം ചേര്‍ത്തു. പെണ്‍കുട്ടിയെന്ന നിലയില്‍ എന്നെ ഏറ്റവും അധികം പ്രോത്സാഹിപ്പിച്ചതും മുന്നോട്ടു നയിച്ചതുമെല്ലാം അവരായിരുന്നു. അമ്മമ്മയും അച്ഛമ്മയമായി ഞാനത്രയ്ക്ക് അടുപ്പമാണ്. അമ്മമ്മ ഇന്ന് ജീവിച്ചിരിപ്പില്ല. അച്ഛമ്മയ്ക്ക് തൊണ്ണൂറ്റിനാല് വയസായി. അവാര്‍ഡ് വിവരം പറഞ്ഞാലും ഉള്‍ക്കൊള്ളാനാകാത്ത രീതിയില്‍ മാറിക്കഴിഞ്ഞു. അവരുടെ കൂട്ടില്ലാതെ ജീവിതത്തിലൊരു നേട്ടവും കൈപ്പറ്റാനാകില്ല. കാരണം ഇരുവരും അത്രമേല്‍ എന്ന് സ്വാധീനിച്ചിട്ടുണ്ട്. എന്നാണ് അന്ന ബെന്‍ പറയുന്നത്.

  കേവലം കാഴ്ചക്കളും കഥകളും നിറച്ചു തരികയായിരുന്നില്ല അവര്‍. വ്യക്തമായ കാഴ്ചപ്പാടുകള്‍ പകര്‍ന്നു തരികയായിരുന്നു മനസിനെ പാകപ്പെടുത്താന്‍. ചിരിക്കാനും സ്‌നേഹിക്കാനും വിമര്‍ശിക്കാനും പ്രശംസിക്കാനുമെല്ലാം എന്നെ പഠിപ്പിച്ചു. വാക്കുകളിലൂടെ വിനയത്തിലേക്കിറങ്ങാന്‍ പരിശീലിപ്പിച്ചു. ഭാവി ചിട്ടപ്പെടുത്താനുള്ള പ്രോത്സാഹനവും നിര്‍ദ്ദേശങ്ങളും ലഭിച്ചു കൊണ്ടിരുന്നുവെന്നും അന്ന പറയുന്നു. അതേസമയം പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പ്രസംഗിക്കാനെത്തിയപ്പോള്‍ ഉണ്ടായ അനുഭവവും അന്ന പങ്കുവെക്കാറുണ്ട്.

  പുരസ്‌കാരം ഏറ്റുവാങ്ങി മൈക്കിനു മുന്നില്‍ നിന്നപ്പോള്‍ ഉദ്ദേശിച്ചതൊന്നും പറയാന്‍ കഴിഞ്ഞില്ല. ഒരുപാട് ചിന്തകളായിരുന്നു ആ നേരം മനസില്‍. പ്രസംഗിച്ച് മുന്‍പരിചയമൊന്നുമില്ലല്ലോ. പറഞ്ഞു തുടങ്ങിയപ്പോഴേ കയ്യില്‍ നിന്നു പോയി. ആര്‍ക്കും ഒന്നും പൂര്‍ണമായി മനസിലായില്ലെന്നുമാണ് അന്ന പറയുന്നത്. താന്‍ ഒരു തിരക്കഥ തിരഞ്ഞെടുക്കുന്നതിന് മുമ്പ് വീട്ടില്‍ അഭിപ്രായം ചോദിക്കാറുണ്ടെന്നും തന്റെ സഹോദരിയാണ് ഏറ്റവും വലിയ വിമര്‍ശകയെന്നും അന്ന പറയുന്നു.

  ഞാന്‍ കേള്‍ക്കുന്ന കഥകളില്‍ എനിക്ക് താല്‍പര്യം തോന്നുന്നവയെല്ലാം വീട്ടില്‍ ചര്‍ച്ചയ്ക്ക് വെക്കാറുണ്ട്. അമ്മയും അനിയത്തിയുമെല്ലാം അഭിപ്രായം പറയും. അനിയത്തി സൂസന്നയാണ് എന്റെ വലിയ വിമര്‍ശക. നല്ലതല്ലെങ്കില്‍ മുഖത്തടിച്ചത് പോലെ ഇഷ്ടമല്ലെന്ന് പറയും. അഭിനയിക്കുന്നത് എല്ലാം ശരിയാണ് എന്ന രീതിയില്‍ മുന്നോട്ട് പോകുമ്പോള്‍ ചേര്‍ന്ന് നിന്ന് അപാകതകള്‍ ചൂണ്ടിക്കാണിക്കാന്‍ ഒരാളുണ്ടാകുന്നത് നല്ലതാണ്. സൂസന്റെ വിമര്‍ശനം എനിക്ക് ഗുണം ചെയ്യാറുണ്ട് എന്നും അന്ന ബെന്‍ അഭിപ്രായപ്പെടുന്നു. പിന്നാലെ തനിക്ക് കുമ്പളങ്ങി നൈറ്റ്‌സിനും മു്മ്പ് തന്നെ അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചിരുന്നുവെന്നും എന്നാലത് താന്‍ നിരസിക്കുകയായിരുന്നുവെന്നും അന്ന പറയുന്നു.

  Recommended Video

  Anna Ben Response After WInning State Award For The Movie Kappela | FilmiBeat Malayalam

  ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് അഭിനയിക്കാനായി ലാലു അങ്കിള്‍ (സംവിധായകന്‍ ലാല്‍ ജോസ്) ക്ഷണിക്കുന്നത് പപ്പയുടെ കൂടെ സിനിമാ സെറ്റില്‍ പോയ പരിചയമുണ്ടെങ്കിലും അഭിനയിക്കാനുള്ള ക്ഷണം സ്വീകരിക്കാന്‍ അന്ന് ധൈര്യപ്പെട്ടില്ല. ലാലു അങ്കിളിന്റെ ക്ഷണം വേണ്ടെന്നു വച്ചു. എന്നെത്തേടി വരുമ്പോള്‍ അവര്‍ ഉദ്ദേശിക്കുന്ന തരത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രശ്‌നമാകില്ലേ എന്നെല്ലാമായിരുന്നു ചിന്തിച്ചത്. താല്‍പര്യമില്ലെങ്കില്‍ ഒഴിവാക്കാമെന്നും പഠിത്തം മുടക്കേണ്ട എന്നുമായിരുന്നു പപ്പയുടെ കമന്റ്. പപ്പ കൂടെയുണ്ട് എന്നതാണ് എന്റെ ഏറ്റവും വലിയ ധൈര്യം. തീരുമാനം എടുക്കാന്‍ പ്രയാസപ്പെടുമ്പോഴെല്ലാം പപ്പയുടെ അടുത്തേക്ക് ഞാനോടിച്ചെല്ലും.എന്നാണ് അന്ന ബെന്‍ പറയുന്നത്.

  Read more about: anna ben
  English summary
  Anna Ben Opens Up About The Women Of Her Life And State Award Ceremony
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X