twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീടിന് പുറത്തിറങ്ങാന്‍ വരെ പേടിയായിരുന്നു; പൂവന്‍കോഴിയുടെ ശത്രുതയെക്കുറിച്ച് അനു സിത്താര

    |

    മലയാള സിനിമയിലെ മിന്നും താരമാണ് അനു സിത്താര. മലയാളത്തിമുള്ള നായിക എന്നാണ് അനു സിത്താരയെക്കുറിച്ച് പൊതുവെ ആരാധകര്‍ പറയാനുള്ളത്. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര ശ്രദ്ധ നേടുന്നത്. പിന്നീട് രാമന്റെ ഏദന്‍ തോട്ടം, ക്യാപ്റ്റന്‍ തുടങ്ങിയ സിനിമകളിലൂടെ മിന്നും പ്രകടനങ്ങള്‍ കാഴ്ച്ച വച്ച് മലയാളികളുടെ മനസില്‍ ഇടം നേടുകയായിരുന്നു അനു സിത്താര.

    Also Read: നയൻതാരയെ പോലെ ആവണം, തലൈവി എന്നൊക്കെ പറയണം; അക്കാര്യം എന്തായാലും നടക്കും!: ഗായത്രി സുരേഷ്Also Read: നയൻതാരയെ പോലെ ആവണം, തലൈവി എന്നൊക്കെ പറയണം; അക്കാര്യം എന്തായാലും നടക്കും!: ഗായത്രി സുരേഷ്

    ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അനു സിത്താര. ഒരു കോഴി തന്നോട് ശത്രുതയോടെ പെരുമാറിയ കഥയാണ് അനു സിത്താര് പങ്കുവെക്കുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു അനു സിത്താര മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    കുട്ടിക്കാലത്തെ കഥ

    കുട്ടിക്കാലത്തെ കഥയാണ്. കല്‍പ്പറ്റയിലെ കോട്ടേഴ്‌സിലായിരുന്നു താമസിച്ചിരുന്നു. കുറേ കുട്ടികളുണ്ട്. ഞാന്‍, മണിക്കുട്ടി, അപ്പു ആണ് കൂട്ടുകാര്‍. മണിക്കുട്ടി രണ്ട് വയസ് മൂത്തതാണ്. അപ്പുവും ഞാനും ഒരേ സ്‌കൂളിലാണ് പഠിക്കുന്നത്. സ്‌കൂള്‍ വിട്ട് വന്നാല്‍ ഞാനും അപ്പുവും കളിക്കും. കുറച്ച് കഴിയുമ്പോള്‍ മണിക്കുട്ടിയും വരും. ഒരു ദിവസം ഇവന്റെ കയ്യില്‍ ഒരു ടയര്‍, വടി കൊണ്ട് അടിച്ച് ഓടിക്കുന്നത്. മുറ്റത്ത് നില്‍ക്കുകയാണ്. അതിന് താഴെയൊരു താഴ് വാരയും പുഴയുമുണ്ട്.

    Also Read: എന്നോട് സംസാരിക്കില്ല, കംഫർട്ടബിൾ അല്ലെന്ന് പറഞ്ഞു, പ്രശ്നമാക്കേണ്ടെന്ന് ഞാനും കരുതി; റോഷനെക്കുറിച്ച് നൂറിൻAlso Read: എന്നോട് സംസാരിക്കില്ല, കംഫർട്ടബിൾ അല്ലെന്ന് പറഞ്ഞു, പ്രശ്നമാക്കേണ്ടെന്ന് ഞാനും കരുതി; റോഷനെക്കുറിച്ച് നൂറിൻ

    നോക്കിയപ്പോള്‍ കണ്ടത് എന്നെ

    അടുത്ത വീട്ടിലെ ചേച്ചിയ്ക്ക് ഒരുപാട് കോഴിയൊക്കെയുണ്ട്. അതിലൊരു കോഴി അവിടെ താഴ് വരയില്‍ നില്‍ക്കുകയായിരുന്നു. അപ്പു ഭയങ്കര വികൃതിയാണ്. അവന്‍ ടയറെടുത്ത് കോഴിയെ എറിഞ്ഞു. അതിന് കൊണ്ടു. അത് കരഞ്ഞു. അങ്ങോട്ട് തിരിഞ്ഞായിരുന്നു കോഴി നിന്നിരുന്നത്. ഏറു കൊണ്ടതും അവന്‍ ഓടി. കോഴി ഒന്ന് പിടഞ്ഞ ശേഷം തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് എന്നെയായിരുന്നു.

    കോഴി

    അതിന് ശേഷം എന്നെ കണ്ടാല്‍ ആ കോഴി കൊത്താന്‍ വരും. ഞാന്‍ സ്‌കൂള് വിട്ടു വരുമ്പോള്‍ കണ്ടാല്‍ കൊത്താന്‍ വരും. വീടില്‍ നിന്നും പുറത്തിറങ്ങിയാല്‍ കൊത്താന്‍ വരും, മുറ്റത്ത് കളിക്കാനിറങ്ങിയാല്‍ കൊത്താന്‍ വരും. അതിന്റെ പരിസരത്ത് ഞാനുണ്ടാകില്ല. എനിക്ക് പേടിയായിരുന്നു. സ്‌കൂള്‍ വിട്ട് വരുമ്പോള്‍ ഞാന്‍ മമ്മീ എന്ന് വിളിക്കും. മമ്മി വന്ന ശേഷം മാത്രമേ ഞാന്‍ വരുമായിരുന്നുള്ളൂ. പിന്നെ അവര്‍ അവിടെ നിന്നും പോയി.

    അപ്പുവിനോടൊക്കെ കുറേനാള്‍ ഞാന്‍ തെറ്റി നടന്നു. ശരിക്കും അവനെ അല്ലേ കൊത്താന്‍ നോക്കേണ്ടത് എന്നും അനു സിത്താര പറയുന്നുണ്ട്. പിന്നാലെ മമ്മൂട്ടിയോടൊപ്പം കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയില്‍ അഭിനയിച്ച ഓര്‍മ്മയും അനു സിത്താര പങ്കുവെക്കുന്നുണ്ട്.

    വാര്‍ത്ത

    വളരെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്ന സിനിമയാണ് കുട്ടനാടന്‍ ബ്ലോഗ്. മമ്മൂക്കയാണ് നായകന്‍ ലക്ഷ്മി റായ് നായിക എന്നൊക്കെ വാര്‍ത്ത വന്നിരുന്നു. ഒരു ദിവസം അനു സിത്താരയും ചിത്രത്തില്‍ എന്നൊരു വാര്‍ത്ത കണ്ടു. ഞാനത് കണ്ടപ്പോള്‍ ചിത്രത്തിന്റെ സംവിധായകന്‍ സേതു ചേട്ടന് മെസേജ് അയിച്ചു. ഞാനും ഉണ്ടോ എന്ന് ചോദിച്ചിട്ട്. ഇല്ല ഫേക്ക് ന്യൂസാണെന്ന് അദ്ദേഹം പറഞ്ഞു.

    മമ്മൂക്ക

    പിന്നൊരു ദിവസം എന്റെ പിറന്നാളിന് മമ്മൂക്ക വിളിച്ചു. ഹാപ്പി ബര്‍ത്ത് ഡേ പറഞ്ഞ ശേഷം പിറന്നാള്‍ സമ്മാനം എന്ന നിലയില്‍ കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയില്‍ നല്ലൊരു വേഷമുണ്ട് അനുവിന് എന്നു പറഞ്ഞു. അങ്ങനെയാണ് ആ സിനിമയിലെത്തുന്നത്. മമ്മൂക്കയുടെ കൂടെ കുറേ സീനുകള്‍ ചെയ്യാന്‍ സാധിച്ചു ആ സിനിമയിലൂടെ. അത് വലിയ സന്തോഷമായെന്നാണ് അനു സിത്താര പറയുന്നത്.

    English summary
    Anu Sithara Opens Up About How A Chicken Took Revenger On Her In Childhood
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X