For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ചാക്കോ ബോബന്റെ ഒറ്റ് ലൊക്കേഷനിലെത്തി അനുരാഗ് കശ്യപ്; വന്നതിന് പിന്നില്‍!

  |

  കുഞ്ചാക്കോ ബോബന്‍, അരവിന്ദ് സ്വാമി എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന 'ഒറ്റ്' സിനിമയുടെ ലൊക്കേഷനില്‍ സര്‍പ്രൈസ് അതിഥിയായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. നായിക ഇഷാ റേബയുടെ ക്ഷണപ്രകാരമാണ് കശ്യപ് സെറ്റിലെത്തിയത്. ശേഷം ക്രൂ അംഗങ്ങളുടെ ഒപ്പം നിന്ന് ചിത്രമെടുത്ത ശേഷമാണ് അനുരാഗ് കശ്യപ് മടങ്ങിയത്.

  ഇവള്‍ ചേച്ചിമാര്‍ക്കൊരു വെല്ലുവിളിയാകും! ഹന്‍സിക കൃഷണയുടെ പുതിയ ചിത്രങ്ങള്‍

  മലയാള സിനിമകളോട് എന്നും താല്‍പര്യം കാണിച്ചിട്ടുള്ള വ്യക്തിയാണ് അനുരാഗ് കശ്യപ്. നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്റെ പിന്നണിയില്‍ അനുരാഗുണ്ടായിരുന്നു. ഈയ്യടുത്ത് പുറത്തിറങ്ങിയ മലയാള ചിത്രം പകയുടെ നിര്‍മ്മാണത്തിലും അനുരാഗുണ്ടായിരുന്നു. മലയാളത്തിലെ മുന്‍നിര നായകനായ കുഞ്ചാക്കോ ബോബന്റെ സിനിമയില്‍ അനുരാഗ് എത്തിയത് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന കാഴ്ചയായി മാറുകയാണ്.

  തമിഴിലെയും മലയാളത്തിലെയും റൊമാന്റിക് ഹീറോകള്‍ ഒന്നിക്കുന്ന ചിത്രത്തില്‍ ജാക്കി ഷ്രോഫും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളത്തില്‍ 'ഒറ്റ്' ആയും തമിഴകത്ത് 'രണ്ടകം' എന്ന പേരിലും ദ്വിഭാഷയിലാണ് ചിത്രം ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബന്റെ ഇതുവരെ കാണാത്ത ഗെറ്റപ്പാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാനാകുന്നത്. സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് അരവിന്ദ് സ്വാമി ചിത്രത്തില്‍ എത്തുന്നത്.

  'തീവണ്ടി' സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനായ ടി.പി ഫെല്ലിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാവുന്നതായാണ് റിപ്പോര്‍ട്ട്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.സജീവാണ്. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. മുംബൈ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലും ഷൂട്ടിംഗ് നടക്കും. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായികയായി എത്തുന്നത്. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  ഇത് തന്റെ ആദ്യ തമിഴ് സിനിമയാണെന്നും എക്കാലത്തെയും ആകര്‍ഷകവും സ്‌റ്റൈലിഷുമായ അരവിന്ദ് സ്വാമിയുടെ കൂടെ ഗോവയില്‍ ചിത്രീകരണം ഇന്ന് ആരംഭിച്ചെന്നും ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. എ.എച്ച്. കാശിഫാണ് സംഗീതം ഒരുക്കുന്നത്. വിജയ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നത്അ പ്പു ഭട്ടതിരി. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍. മേക്കപ്പ്: റോണക്‌സ് സേവ്യര്‍. സൗണ്ട് ഡിസൈണറായി ചിത്രത്തിനൊപ്പമുള്ളത് രംഗനാഥ് രവിയാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കറാണ്. ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാം, പി.ആര്‍.ഒ. ആതിര ദില്‍ജിത്.

  അനിയത്തിപ്രാവ് വേണ്ടെന്ന് വച്ച സിനിമയായിരുന്നെന്ന് കുഞ്ചാക്കോബോബൻ

  നിഴല്‍, നായാട്ട് എന്നീ സിനിമകളാണ് ഈയ്യുടത്തായി പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങള്‍. നിരവധി സിനിമകളാണ് കുഞ്ചാക്കോ ബോബന്റേതായി പുറത്തിറങ്ങാനുള്ള സിനിമകള്‍. പടയാണ് റിലീസിന് കാത്തു നില്‍ക്കുന്ന സിനിമ. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വിനായകന്‍, ജോജു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് പട. തമാശയുടെ സംവിധായകന്‍ അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ഭീമന്റെ വഴിയാണ് മറ്റൊരു പുതിയ സിനിമ. അങ്കമാലി ഡയറീസിന് ശേഷം ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ചിന്നു ചാന്ദിനിയാണ് നായിക. ന്നാ താന്‍ കേസ് കൊട് ആണ് മറ്റൊരു സിനിമ.

  Also Read: സുന്നത്തു നടത്തിയാല്‍ മാത്രം മനുഷ്യനാവില്ലെടോ, മുറിക്കേണ്ടത് വിവരക്കേടിന്റെ അറ്റം: ലക്ഷ്മി പ്രിയ

  സൂപ്പര്‍ ഹിറ്റായി മാറിയ അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമായ ആറാം പാതിരയും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. ഗര്‍ര്‍ര്‍.. ആണ് മറ്റൊരു സിനിമ. നീല വെളിച്ചം, അറിയിപ്പ്, മറിയം ടെയ്‌ലേഴ്‌സ് തുടങ്ങിയ സിനിമകളും കുഞ്ചാക്കോ ബോബന്റേതായി അണിയറിലൊരുങ്ങുന്നുണ്ട്. നെറ്റ്ഫ്‌ളിക്‌സിന്റെ ആന്തോളജിയായ നവരസയാണ് അരവിന്ദ് സ്വാമിയുടേതായി അവസാനം പുറത്തിറങ്ങിയത്. ഇതില്‍ ഒരു ചിത്രത്തിലൂടെ അരവിന്ദ് സ്വാമി സംവിധാനത്തിലും അരങ്ങേറിയിരിക്കുകയാണ്.

  English summary
  Anurag Kashyap Visits Kunchacko Boban And Others In Ottu Location
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X