For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കെെയ്യില്‍ പിടിച്ചു വലിച്ചു, തോളില്‍ പിടിക്കാന്‍ നോക്കി യുവാവ്; പ്രതികരിച്ച് അപര്‍ണ; ലോ കോളേജില്‍ നടന്നത്!

  |

  താരങ്ങളെ സംബന്ധിച്ച് പലപ്പോഴും നഷ്ടമാകുന്ന ഒന്നാണ് സ്വകാര്യത എന്നത്. എവിടെ പോയാലും ആളുകള്‍ തിരിച്ചറിയുകയും പിന്നാലെ കൂടുകയും ചെയ്യാറുണ്ട്. താര ജീവിതത്തിന്റെ ഭാഗമാണ് ആരാധകരുടെ ഈ പിന്നാലെ നടത്തവും ശ്രദ്ധയുമൊക്കെ. പലപ്പോഴും അത് മൂലം താരങ്ങള്‍ക്ക് മുഖം മറച്ച് പുറത്ത് പോകേണ്ടി വന്നിട്ടുണ്ട്.

  Also Read: 'ഇതുവരെ ഞാൻ ആരെയും തല്ലിയിട്ടില്ല, കുട്ടികളെ പോലും ഒരു വിരൽ കൊണ്ടേ അടിച്ചിട്ടുള്ളു': മമ്മൂട്ടി പറയുന്നു

  അതേസമയം ചിലപ്പോഴെങ്കിലും താരങ്ങള്‍ക്ക് ആരാധകരില്‍ നിന്നും മോശം അനുഭവങ്ങളും നേരിടേറുണ്ട്. ആള്‍ക്കൂട്ടത്തിന്റെ നടുവിലാണെന്നതും വാര്‍ത്തയാകുമെന്നതിനാല്‍ പ്രതികരിക്കില്ലെന്നും കരുതി താരങ്ങളോട് മോശമായി പെരുമാറിയ ആരാധകരുടെ സംഭവങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്. ഈയ്യടുത്ത് കോഴിക്കോട് വച്ച് മലയാള സിനിമയില്‍ രണ്ട് നടിമാര്‍ക്ക് ഇത്തരം അനുഭവമുണ്ടായിട്ടുണ്ട്.

  ഇപ്പോഴിതാ ആരാധകനില്‍ നിന്നും മോശം അനുഭവം നേരിട്ടിരിക്കുകയാണ് നടി അപര്‍ണ ബാലമുരളി. മലയാളത്തിലും തമിഴിലുമെല്ലാം നിറ സാന്നിധ്യമായ നടിയാണ് അപര്‍ണ ബാലമുരളി. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടി മലയാള സിനിമയുടെ അഭിമാനമായി മാറിയ താരം. തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു അപര്‍ണ ബാലമുരളിയ്ക്ക് ആരാധകനില്‍ നിന്നും മോശം അനുഭവമുണ്ടായത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: കലാഭവന്‍ മണിയുടെ പിന്നിൽ കറുത്തിട്ടുള്ളവര്‍ മതിയെന്ന് ആദ്യമേ പറയും; ഗ്ലാമറുള്ളവരെ സൂപ്പര്‍ താരങ്ങൾക്കും വേണ്ട


  അപര്‍ണ നായികയായി എത്തുന്ന പുതിയ സിനിമയാണ് തങ്കം. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ലോ കോളേജില്‍ എത്തിയതായിരുന്നു അപര്‍ണ ബാലമുരളി. താരത്തോടൊപ്പം ചിത്രത്തിലെ പ്രധാന താരമായ വിനീത് ശ്രീനിവാസനും മറ്റ് അണിയറ പ്രവര്‍ത്തകരുമുണ്ടായിരുന്നു. പരിപാടിക്കിടെ വേദിയിലേക്ക് കടന്നു വന്ന യുവാവ് അപര്‍ണയ്ക്ക് കൈ കൊടുക്കുകയായിരുന്നു. പിന്നാലെ താരത്തോടൊപ്പം ഫോട്ടോ എടുക്കുന്നതിനിടെ യുവാവ് താരത്തിന്റെ തോളില്‍ കൈയ്യിടാന്‍ ശ്രമിക്കുകയായിരുന്നു.


  എന്നാല്‍ യുവാവിന്റെ ഭാഗത്തു നിന്നുമുണ്ടായ പെരുമാറ്റത്തില്‍ അപര്‍ണ അനിഷ്ടം പ്രകടിപ്പിക്കുകയായിരുന്നു. കയ്യില്‍ പിടിച്ചു വലിച്ചപ്പോള്‍ തന്നെ അപര്‍ണ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. പിന്നാലെ തോൡ കൈ വെക്കാന്‍ ശ്രമിച്ചതോടെ അപര്‍ണ ഒഴിഞ്ഞു മാറുകയും തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങുകയുമായിരുന്നു. അപര്‍ണയ്ക്ക് പൂവ് നല്‍കാനായിട്ടായിരുന്നു യുവാവ് വേദിയിലേക്ക് കടന്നുവന്നത്.

  വിദ്യാര്‍ത്ഥിയുടെ ഭാഗത്തു നിന്നുമുണ്ടായ മോശം പെരുമാറ്റത്തില്‍ അപര്‍ണ അസ്വസ്ഥതയാണെന്നത് താരത്തിന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ടായിരുന്നു. വേദിയിലുണ്ടായിരുന്നവരെയെല്ലാം അമ്പരപ്പിക്കുന്നതായിരുന്നു സംഭവം. വിനീത് ശ്രീനിവാസനും താന്‍ കണ്ടത് വിശ്വാസം വരാതെ നോക്കിയിരക്കുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ അപര്‍ണയോട് വേദിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥി ക്ഷമ ചോദിക്കുകയും ചെയ്യുന്നുണ്ട്.

  എന്നാല്‍ യുവാവ് വീണ്ടും എത്തുകയും താന്‍ അപര്‍ണയുടെ ആരാധകനാണെന്നും അതിനാലാണ് ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതെന്നും പറഞ്ഞു. എന്നാല്‍ ഇത്തവണ യുവാവിന് കൈ നല്‍കാന്‍ അപര്‍ണ തയ്യാറായില്ല. ഇതോടെ വിദ്യാര്‍ത്ഥി വിനീത് ശ്രീനിവാസന് കൈ കൊടുക്കാന്‍ ശ്രമിച്ചുവെങ്കിലും വിനീതും കൈ നല്‍കിയില്ല. കുഴപ്പമില്ല പോകൂവെന്നായിരുന്നു വിനീത് വിദ്യാര്‍ത്ഥിയോട് പറഞ്ഞത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

  നിരവധി പേരാണ് അപര്‍ണയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ പെരുമാറ്റം തീര്‍ത്തും അതിരുകടന്നതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അത് എത്രത്തോളം അപര്‍ണയെ അസ്വസ്ഥതയാക്കിയെന്നത് താരത്തിന്റെ മുഖത്തുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നു. അതുവരെ ചിരിച്ച മുഖത്തോടെയിരുന്ന അപര്‍ണയുടെ മുഖത്തു നിന്നും ആ ചിരി ഒരു നിമിഷയത്തില്‍ അപ്രതക്ഷ്യമായെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

  അതേസമയം അപര്‍ണയുടെ പ്രതികരണം കുറഞ്ഞ് പോയാലേയുള്ളൂവെന്നും ചിലര്‍ പറയുന്നുണ്ട്. താരമെന്ന നിലയില്‍ മാത്രമല്ല, ഒരു സ്ത്രീയെന്ന നിലയിലും വ്യക്തിയെന്ന നിലയിലുമൊക്കെ താരത്തോട് യുവാവ് ചെയ്തത് അതിരു വിട്ട പെരുമാറ്റമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വ്യക്തമായി തന്നെ പ്രതികരിച്ച അപര്‍ണയെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട് സോഷ്യല്‍ മീഡിയ.

  Read more about: aparna balamurali
  English summary
  Aparna Balamurali Gets Mistreated By A Fan Boy At A Promotional Event VIdeo Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X