twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവരല്ലല്ലോ എന്റെ കല്യാണം നടത്തി തരുന്നത്? ആ ചോദ്യങ്ങള്‍ സങ്കടമുണ്ടാക്കും; തുറന്ന് പറഞ്ഞ് അപര്‍ണ

    |

    മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടി മലയാളികള്‍ക്ക് അഭിമാനമായിരിക്കുകയാണ് അപര്‍ണ ബാലമുരളി. സുരരൈ പൊട്ര് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അപര്‍ണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. തന്റെ നിലപാടുകളിലൂടേയും അപര്‍ണ കയ്യടി നേടുന്നുണ്ട്. സിനിമയില്‍ നിലനില്‍ക്കുന്ന പ്രതിഫലത്തിന്റെ കാര്യത്തിലുള്ള സ്ത്രീപുരുഷ അസമത്വത്തെക്കുറിച്ചും ബോഡി ഷെയ്മിംഗിനെക്കുറിച്ചുമൊക്കെ അപര്‍ണ മനസ് തുറന്നിരുന്നു.

    Also Read: 'ഒരേ തന്തിയിൽ...'; ഒറ്റ വരിയിൽ നഷ്ടവും വേദനയും വിവരിച്ച് ബിജിബാൽ, ഭാര്യയുടെ ഓർമകളിൽ താരം!Also Read: 'ഒരേ തന്തിയിൽ...'; ഒറ്റ വരിയിൽ നഷ്ടവും വേദനയും വിവരിച്ച് ബിജിബാൽ, ഭാര്യയുടെ ഓർമകളിൽ താരം!

    ഇപ്പോഴിതാ നടന്നു വരുന്ന അഭിമുഖങ്ങളിലെ ചോദ്യങ്ങളും താരങ്ങളുടെ മറുപടിയും എന്ന ചര്‍ച്ചയിലും പ്രതികരണവുമായി എത്തിയിരിക്കുകയാണ് അപര്‍ണ ബാലമുരളി. തന്റെ പുതിയ സിനിമയായ ഇനി ഉത്തരത്തിന്റെ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ. അഭിമുഖങ്ങളില്‍ ചോദിക്കുന്ന ചോദ്യങ്ങളെക്കുറിച്ചും താരങ്ങള്‍ നല്‍കുന്ന മറുപടിയെക്കുറിച്ചുമൊക്കെ അപര്‍ണ സംസാരിക്കുന്നുണ്ട്.

     ന്യായവും അന്യായവുമുണ്ട്

    രണ്ട് വശത്തും ന്യായവും അന്യായവുമുണ്ട്. നമ്മള്‍ പ്രതീക്ഷിക്കുന്ന ചില ചോദ്യങ്ങളുണ്ട്. ഒട്ടും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ചോദ്യങ്ങളുമുണ്ട്. എന്റെയടുത്ത് വന്ന് ക്രഷ് ഉണ്ടോ എന്നും കല്യാണം കഴിക്കുന്നില്ലേയെന്നുമൊക്കെ ചോദിക്കുന്നുണ്ട്. പക്ഷെ അവരല്ലല്ലോ എന്റെ കല്യാണം നടത്തി തരുന്നത്. അതുകൊണ്ട് അവര്‍ അതറിഞ്ഞിട്ട് കാര്യമില്ല. അങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ എന്തിനാണ് ഇതെന്ന് തോന്നും. ഞാന്‍ എന്റെ ജീവിതത്തിലും പ്രൊഫഷണിലും നല്ല നിലയില്‍ നില്‍ക്കുമ്പോള്‍ അതിനെക്കുറിച്ച് പറയാനായിരിക്കും എനിക്കും കൂടുതല്‍ ആഗ്രഹമെന്നാണ് അപര്‍ണ പറയുന്നത്.

    Also Read: സെറ്റില്‍ വച്ച് പബ്ലിക്കായി ചീത്ത കേട്ടിട്ടുണ്ട്; കുടുംബവിളക്കില്‍ നിന്നും പിന്മാറിയത് മറ്റൊരു വഴിയില്ലാതെ!Also Read: സെറ്റില്‍ വച്ച് പബ്ലിക്കായി ചീത്ത കേട്ടിട്ടുണ്ട്; കുടുംബവിളക്കില്‍ നിന്നും പിന്മാറിയത് മറ്റൊരു വഴിയില്ലാതെ!

    ചോദ്യങ്ങള്‍


    അതിനാല്‍ അത്തരം ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ തീര്‍ച്ചയായും സങ്കടം തോന്നും. തീര്‍ച്ചയായും എന്റെ ഇഷ്ടമില്ലായ്മ പ്രകടിപ്പിക്കുന്നതിനും അതിന്റേതായ മാന്യതയുണ്ട്. നമ്മളുടേത് പരസ്പരം സഹകരിച്ച് നില്‍ക്കുന്നൊരു ഇന്‍ഡസ്ട്രിയാണ്. മീഡിയയ്ക്ക് സിനിമ വേണം, സിനിമ ചെയ്യുന്നവര്‍ക്കും മീഡിയ വേണം. അതിനാല്‍ പരസ്പര ബഹുമാനത്തിലൂടെ തന്നെ പോകണം. അത് നഷ്ടമാകുമ്പോഴാണ് മോശമായൊരു ഔട്ട്പുട്ട് കിട്ടുന്നത്. തീര്‍ച്ചയായും പരസ്പര ബഹുമാനമാണ് അടിസ്ഥാനമായിട്ട് വേണ്ടത്. അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കേണ്ട ബഹുമാനം കൊടുക്കണമെന്ന് അപര്‍ണ വ്യക്തമാക്കി.

    Also Read: ആത്മഹത്യ ചെയ്യാനായി റെയില്‍വേ ട്രാക്കിലേക്ക് ഓടി; ഒരു കുഞ്ഞില്ലാത്ത വേദനയെ കുറിച്ചും നടന്‍ വിനോദ് കോവൂര്‍Also Read: ആത്മഹത്യ ചെയ്യാനായി റെയില്‍വേ ട്രാക്കിലേക്ക് ഓടി; ഒരു കുഞ്ഞില്ലാത്ത വേദനയെ കുറിച്ചും നടന്‍ വിനോദ് കോവൂര്‍

    ഓരോരുത്തരുടേയും രീതി


    ഓരോരുത്തരുടേയും രീതി പോലെയിരിക്കും. ലൈിവലാണ് അത്തരത്തിലൊരു ചോദ്യം വരുന്നതെന്ന് നോക്കുക. നമ്മളുടെ സാഹചര്യം ഒന്ന് ചിന്തിച്ചു നോക്കൂ.എത്ര വിഷമമുണ്ടാകും. ഒന്നും പറയാനാകില്ല. ചിലര്‍ പ്രതികരിച്ചെന്ന് വരാം. പക്ഷെ മോശമായൊരു പ്രതികരണത്തെ ഞാന്‍ ന്യായീകരിക്കുന്നില്ല. എല്ലാവരും മനുഷ്യരാണ്. പരസ്പരം ബഹുമാനിക്കണം. ഞാന്‍ നിങ്ങളെ ബഹുമാനിക്കണം എന്നത് പോലെ തന്നെ തിരിച്ചും കാണിക്കണം. എല്ലാവരും പച്ചയായ മനുഷ്യരാണ്. അതിന്റെ ബഹുമാനം അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കണമെന്ന് അപര്‍ണ കൂട്ടിച്ചേര്‍ത്തു.

    മാറ്റി നിര്‍ത്തി

    അതേസമയം തടിയുടെ പേരില്‍ തന്നെ പല സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തിയതായി കഴിഞ്ഞ ദിവസം അപര്‍ണ വെളിപ്പെടുത്തിയിരുന്നു. ദേശീയ അവാര്‍ഡ് കിട്ടിയിട്ടും തന്നെ തടിയുടെ പേരില്‍ ഒരുപാട് ആളുകള്‍ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നാണ് അപര്‍ണ പറയുന്നത്. തടി കുറച്ച് ഫിറ്റാകേണ്ട കഥാപാത്രമാണെന്ന് പറഞ്ഞാല്‍ തനിക്ക് മനസിലാകും, അതനുസരിച്ച് താന്‍ മാറും. എന്നാല്‍ തടിച്ചിട്ടാണ് എന്ന് പറഞ്ഞ് മാറ്റി നിര്‍ത്തുന്നത് ഭയങ്കര വിഷമമാണെന്നാണ് അപര്‍ണ പറഞ്ഞത്.

    Read more about: aparna balamurali
    English summary
    Aparna Balamurali On On Going Media Vs Celebrites Debate And Upsetting Questions
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X