twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജാഡയല്ല! നാല് വര്‍ഷത്തോളമായി വിഷാദരോഗം; ആത്മഹത്യ ചെയ്യാന്‍ വരെ തോന്നിയെന്ന് അര്‍ച്ചന കവി

    |

    മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അര്‍ച്ചന കവി. നീലത്താമര എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയായിരുന്നു അര്‍ച്ചനയുടെ അരങ്ങേറ്റം. കഴിഞ്ഞ ദിവസങ്ങളില്‍ അര്‍ച്ചനയുടെ തുറന്നു പറച്ചിലുകള്‍ വാര്‍ത്തയായിരുന്നു. വിഷാദ രോഗത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചുമെല്ലാം അര്‍ച്ചന തുറന്നു പറഞ്ഞിരുന്നു. പിന്നാലെ താരത്തിന് പിന്തുണയുമായി ആരാധകരുമെത്തിയിരുന്നു. ഇതിനിടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ച മാധ്യമങ്ങള്‍ക്കെതിരെ അര്‍ച്ചന രംഗത്ത് എത്തുകയും ചെയ്തിരുന്നു.

    ദീപാവലിയ്ക്ക് അണിഞ്ഞൊരുങ്ങി മാളവിക മോഹനൻ, ചിത്രം വൈറലാവുന്നുദീപാവലിയ്ക്ക് അണിഞ്ഞൊരുങ്ങി മാളവിക മോഹനൻ, ചിത്രം വൈറലാവുന്നു

    ഇപ്പോഴിതാ അര്‍ച്ചനയുടെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയായി മാറുകയാണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ച്ചന മനസ് തുറന്നത്. എന്തുകൊണ്ടാണ് താന്‍ തന്റെ വിഷാദ രോഗത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചുമെല്ലാം അര്‍ച്ചന മനസ് തുറക്കുന്നുണ്ട്. എന്തുകൊണ്ടാണ് താന്‍ തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞതെന്ന് അര്‍ച്ചന അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

    ചര്‍ച്ചയാകാന്‍ വേണ്ടി

    പൊതുജനങ്ങള്‍ക്കിടയില്‍ ഇതു ചര്‍ച്ചയാകാന്‍ വേണ്ടിത്തന്നെയാണ് ഞാനിത് വെളിപ്പെടുത്തിയതെന്നാണ് അര്‍ച്ചന കവി പറയുന്നത്. മാനസികാസ്വാസ്ഥ്യങ്ങള്‍ പുറത്തറിയിക്കാന്‍ പാടില്ലെന്നൊരു അബദ്ധധാരണ ആളുകള്‍ക്കുണ്ടെന്നും സൈക്കോളജിസ്റ്റിനെ കാണാന്‍ പോകുന്നതും കൗണ്‍സലിങ്ങിനു പോകുന്നതുമൊക്കെ എന്തോ നാണക്കേടുപോലെയാണ് പലരും കാണുന്നതെന്നും അര്‍ച്ചന പറയുന്നു. എന്നാല്‍
    നിങ്ങളുടെ ശരീരത്തിനു രോഗം ബാധിച്ചാല്‍ നിങ്ങള്‍ ചികിത്സിക്കില്ലേ എന്നു ചോദിക്കുന്ന അര്‍ച്ചന മനസ്സും അതേ പരിഗണന അര്‍ഹിക്കുന്നുവെന്നാണ് പറയുന്നത്.

    രോഗാവസ്ഥ

    പ്രിമെന്‍സ്ട്രുവല്‍ ഡയസ്‌ഫോറിക് ഡിസോര്‍ഡര്‍ (പിഎംഡിഡി) എന്ന രോഗാവസ്ഥയായിരുന്നു തനിക്കെന്നാണ് അര്‍ച്ചന പറയുന്നത്. ആര്‍ത്തവവുമായി ബന്ധപ്പെട്ട് സ്ത്രീകളില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിന് കാരണമെന്നും അര്‍ച്ചന പറയുന്നു. അപ്രതീക്ഷിതവും അനിയന്ത്രിതവുമായ മൂഡ് മാറ്റങ്ങളാണ് പ്രധാന രോഗലക്ഷണമെന്നും അര്‍ച്ചന ചൂണ്ടിക്കാണിക്കുന്നു. ഈ അവസ്ഥ മൂലം ഒരു മാസത്തില്‍ 15 ദിവസത്തോളമൊക്കെ താന്‍ ഇങ്ങനെ കഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് താരം അനുഭവം പറയുന്നത്. തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് തനിക്കുതന്നെ മനസ്സിലായില്ലെന്നാണ് താരം പറയുന്നത്. കളിയും ചിരിയുമായി നടന്ന ഞാന്‍ പെട്ടെന്നൊരു ദിവസം വല്ലാതെ വിഷാദവും സങ്കടവും ദേഷ്യവുമൊക്കെയായി പൊട്ടിത്തകര്‍ന്നുപോകുന്നപോലെയായിരുന്നുവെന്നും അര്‍ച്ചന പറയുന്നു

    ആത്മഹത്യ ചെയ്യാന്‍ തോന്നി

    പലപ്പോഴും ആത്മഹത്യ ചെയ്യാന്‍ പോലും തനിക്ക് തോന്നിയിരുന്നു. നാലു വര്‍ഷത്തോളമായി എനിക്ക് ഈ മാനസിക പ്രശ്‌നം തുടങ്ങിയിട്ട്. മൂന്നു വര്‍ഷത്തോളം ചികിത്സ തേടിയെന്നും താരം തുറന്നു പറയുന്നു. ഇപ്പോള്‍ എനിക്ക് എന്റെമേലുള്ള നിയന്ത്രണം ഏതാണ്ടു തിരിച്ചുകിട്ടയെന്നും അതുകൊണ്ടാണ് നിങ്ങളോട് ഇങ്ങനെ സംസാരിക്കാന്‍ ധൈര്യപ്പെടുന്നതെന്നും വ്യക്തമാക്കുകയാണ് അര്‍ച്ചന. തന്റെ രോഗാവസ്ഥ കാരണം പലപ്പോഴും ഷൂട്ടിംഗ് ലൊക്കേഷനില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും അര്‍ച്ചന വെളിപ്പെടുത്തുന്നുണ്ട്. ചിലപ്പോള്‍ ലൊക്കേഷനിലും എന്റെ പെരുമാറ്റങ്ങളില്‍ അസ്വഭാവികത തോന്നിയിരിക്കണം. ചിലപ്പോള്‍ സീനെടുക്കാന്‍ നേരത്ത് കഥാപാത്രമായി മാറാന്‍ കഴിയാതെ വന്നിട്ടുണ്ടെന്നും അര്‍ച്ചന പറയുന്നു.ചിലപ്പോള്‍ ഓവര്‍ ആക്ട് ചെയ്തിട്ടുണ്ട്. മറ്റാരോടും മിണ്ടാതെ മാറിയിരുന്നിട്ടുണ്ടെന്നും ജാഡയെന്നു ചിലരെങ്കിലും തെറ്റിദ്ധരിച്ചത് എന്റെ മനോരോഗത്തെ ആയിരുന്നുവെന്നും താരം വെളിപ്പെടുത്തുന്നു.

    Recommended Video

    ആ സത്യം ദുൽഖർ പറയുന്നു.. വാപ്പച്ചിയോട് മുട്ടാൻ എനിക്കാവില്ല | Filmibeat Malayalam
    സമൂഹത്തിന്റെ ധാരണ

    വിഷാദരോഗത്തിന് അടിമപ്പെട്ടയാള്‍ എല്ലായ്‌പ്പോഴും കരഞ്ഞും പിഴിഞ്ഞും വാതിലടച്ച് മുറിക്കകത്ത് ഇരിക്കുമെന്നൊക്കെയാണ് സമൂഹത്തിന്റെ ധാരണ. അതു തെറ്റാണെന്നും അര്‍ച്ചന പറയുന്നു. ചിലര്‍ പുറത്തുകാണിക്കുന്ന സന്തോഷം ഒരു മാസ്‌ക് ആണെന്നാണ് അര്‍ച്ചന അഭിപ്രായപ്പെടുന്നത്. ഈ പൊള്ളത്തരം നാം തന്നെ വലിച്ചുകീറി ചികിത്സ തേടണം. അല്ലങ്കില്‍ ഒരുപക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോയേക്കാമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട് അര്‍ച്ചന. അതേസമയം തന്റെ തുറന്നു പറച്ചിലുകള്‍ക്ക് സമൂഹത്തില്‍ നിന്നും വിചാരിച്ചതിലേറെ പിന്തുണ ലഭിച്ചുവെന്നാണ് അര്‍ച്ചന പറയുന്നത്.

     തിയറ്ററില്‍ പോയി സിനിമ കാണാറില്ല; അതിന് പിന്നില്‍ വേദനിപ്പിക്കുന്ന ചില ഓര്‍മ്മകളുണ്ടെന്ന് നടന്‍ ജാഫര്‍ ഇടുക്കി തിയറ്ററില്‍ പോയി സിനിമ കാണാറില്ല; അതിന് പിന്നില്‍ വേദനിപ്പിക്കുന്ന ചില ഓര്‍മ്മകളുണ്ടെന്ന് നടന്‍ ജാഫര്‍ ഇടുക്കി

    അതേസമയം ചുരുക്കം ചിലര്‍ കുത്തുവാക്കുകളുമായി മുറിപ്പെടുത്തിയെന്നും താരം പറയുന്നു. 'പിഎംഡിഡിയൊക്കെ പണക്കാരുടെ ഓരോരോ തോന്നലാണ്. സാധാരണ പെണ്ണുങ്ങള്‍ക്കൊന്നുമില്ലല്ലോ' എന്നായിരുന്നു ചിലരുടെ പരിഹാസമെന്നാണ് താരം പറയുന്നത്. പക്ഷേ, സത്യത്തില്‍ സാധാരണ പെണ്ണുങ്ങള്‍ക്കുമുണ്ട് ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ വ്യക്തമാക്കുകയാണ് അര്‍ച്ചചന. അത് പുറത്തറിയുകയോ അറിയിക്കുകയോ ചെയ്യാതെ അവളുടെ മാത്രം ഉള്ളില്‍ വീര്‍പ്പുമുട്ടുകയാണെന്നും താരം അഭിപ്രായപ്പെടുന്നു. അതേസമയം തങ്ങള്‍ വിവാഹ ബന്ധം പിരിയാന്‍ കാരണം രോഗാവസ്ഥയല്ലെന്നും അര്‍ച്ചന വ്യക്തമാക്കുന്നു. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കുംകൂടി ഒരുമിച്ച് ഒരു ലോകം ഉണ്ടാക്കാന്‍ കഴിയുന്നില്ലെന്ന തിരിച്ചറിവില്‍നിന്നെടുത്ത തീരുമാനമാണ എന്നാണ് അര്‍ച്ചന പറയുന്നത്. പൂര്‍ണമായും ചികില്‍സിച്ചു ഭേദമാകുന്ന വിഷാദരോഗത്തിന്റെ പേരില്‍, പരസ്പരം സ്‌നേഹിക്കുന്ന രണ്ടുപേര്‍ പിരിയില്ലല്ലോ എന്നാണ് താരം ചോദിക്കുന്നത്.

    Read more about: archana kavi
    English summary
    Archana Kavi Talks After She Opened Up About Her Depression And Divorce
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X