For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മറ്റുള്ളവര്‍ നോക്കണ്ട! ഭര്‍ത്താവിനെ പിന്നിലേക്ക് തള്ളിയിട്ടില്ല; വിമര്‍ശനങ്ങള്‍ക്ക് ആശ ശരത്തിന്റെ മറുപടി

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ആശ ശരത്ത്. കുങ്കുമപ്പൂവ് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ആശ ശരത്തിനെ മലയാളികള്‍ അടുത്തറിയുന്നത്. പരമ്പരയിലൂടെ താരമായി മാറിയ ആശ അധികം വൈകാതെ മലയാള സിനിമയിലേയും നിറ സാന്നിധ്യമായി മാറുകയായിരുന്നു. ദൃശ്യം പരമ്പരയടക്കം തന്റെ പ്രകടന മികവുകൊണ്ട് ആശ ശരത്ത് കയ്യടി നേടിയ സിനിമകള്‍ ഒരുപാടുണ്ട്.

  Also Read: 'ആ​ഗ്രഹം പറഞ്ഞതിന്റെ പേരിൽ തല്ലിയ ചേട്ടൻ സിനിമാ നടിയെ കെട്ടിപിടിച്ച് നടക്കുന്നു'; ദേവനെ കുറിച്ച് സഹോദരി

  ആശയുടെ പാതയിലൂടെ മകള്‍ ഉത്തരയും സിനിമയിലേക്ക് എത്തിയിരുന്നു. ഈയ്യടുത്തായിരുന്നു മകളുടെ വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയത്തില്‍ മലയാള സിനിമയിലെ മുന്‍നിര താരങ്ങളൊക്കെ എത്തിയിരുന്നു. ചടങ്ങില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇതിനിടെ ആശ ശരത്തിന്റേയും ഭര്‍ത്താവിന്റേയും ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

  ഭര്‍ത്താവ് ശരത്തിനെ ആശ പിന്നിലേക്ക് തള്ളി മാറ്റുന്നവെന്ന തരത്തിലായിരുന്നു വീഡിയോ പ്രചരിച്ചത്. ഇതേക്കുറിച്ച് ഇപ്പോഴിതാ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ആശ ശരത്ത് മനസ് തുറക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: ഭർത്താവും ഭാര്യയും രണ്ടാമതും വിവാഹിതാരായോ? അമൃത വീണ്ടും വിവാഹിതയായെന്ന വാര്‍ത്തയെ കുറിച്ച് താരദമ്പതിമാര്‍

  സിനിമയിലായത് കൊണ്ടാല്‍ തന്നെ ഉറപ്പായും ആളുകള്‍ ശ്രദ്ധിക്കും. രണ്ട് അഭിപ്രായമൊക്കെ പറയും. നിശ്ചയത്തിന്റെ വീഡിയോ വന്നപ്പോഴും ആളുകള്‍ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. അതൊക്കെ ശ്രദ്ധിക്കാറുണ്ടോ അതോ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണോ ചെയ്യാറുള്ളത്? എന്ന ചോദ്യത്തിനാണ് ആശ മറുപടി നല്‍കിയത്.

  ഞാനത് ഒരിക്കലും ശ്രദ്ധിക്കാറില്ല. ഇന്ന് ഇവിടെ വന്നപ്പോഴാണ് ഒന്നു രണ്ടു പേര്‍ പറഞ്ഞത്. ഇതിലൊന്നും ഒരു കാര്യവുമില്ലപ്പാ. നമ്മളുടെ വീട്ടില്‍ നമ്മള്‍ എങ്ങനെയണെന്നും എങ്ങനെയാണ് ജീവിക്കുന്നതെന്നുമൊക്കെ നമ്മള്‍ക്ക് അറിയാവുന്ന കാര്യമല്ലേ. അത് നമ്മള്‍ ആരോടും ജസ്റ്റിഫൈ ചെയ്യേണ്ട കാര്യമില്ല. സത്യത്തില്‍ അവിടെ നടന്നത് എന്താണ്, ശരത്തേട്ടനെ മുന്നിലേക്ക് വിളിക്കുകയാണ് ചെയ്തത്. പക്ഷെ വന്നത് പിന്നിലേക്ക് തള്ളിയെന്നും.

  അതു മാത്രമല്ല, ഭാര്യ മുന്നില്‍ നടക്കണമോ ഭര്‍ത്താവ് മുന്നില്‍ നടക്കണമോ മകള്‍ മുന്നില്‍ നടക്കണമോ അച്ഛന്‍ മുന്നില്‍ നടക്കണമോ എന്നതൊക്കെ ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണ്. അതൊന്നും മറ്റുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യമല്ല. ശ്രദ്ധിക്കുകയാണെങ്കില്‍ അവര്‍ അഭിപ്രായം പറയേണ്ട കാര്യമല്ല. അത് കേള്‍ക്കണമോ വേണ്ടയോ എന്നത് നമ്മളുടെ തീരുമാനമാണ്. സത്യം പറഞ്ഞാല്‍ ഞാന്‍ അതൊന്നും ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ലെന്നാണ് ആശ പറയുന്നത്.

  സത്യം പറഞ്ഞാല്‍ ഈ ട്രോളുകളൊക്കെ തീര്‍ത്തും അണ്‍റിലേറ്റഡ് ആയിരുന്നു. എന്‍ഗേജ്‌മെന്റിന്റെ സന്തോഷവും ആഘോഷവുമൊക്കെയായിരുന്നു ഞങ്ങളുടെ മനസില്‍. പക്ഷെ ഇങ്ങനെത്തൊരു ചര്‍ച്ചകളും മറ്റും കണ്ടു. പാട്രിയാര്‍ക്കിയെക്കുറിച്ചൊക്കെ കണ്ടു. ആ മാറ്റം നല്ലതാണെന്ന് മകളും പറയുന്നുണ്ട്.

  വളരെ ചെറിയൊരു ചടങ്ങായിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബവും മാത്രമുള്ളൊരു ചടങ്ങായിരുന്നു. എല്ലാവരും വന്നതിലും പിന്തുണച്ചതിലും സന്തോഷമുണ്ട്. കല്യാണം കുറേക്കൂടി വലുതാക്കാമെന്നും ഇത് ചെറുതായി ചെയ്യാമെന്നുമാണ് കരുതിയത്. പക്ഷെ ഇത് വലുതായിപ്പോയെന്നാണ് വിവാഹ നിശ്ചയത്തെക്കുറിച്ച് ആശ പറയുന്നത്.

  സീരിയലിലൂടെ താരമായ ആശ മികച്ചൊരു നര്‍ത്തകി കൂടിയാണ്. ഫ്രൈഡെ എന്ന ചിത്രത്തിലൂടെയായിരുന്നു ആശ ശരത്തിന്റെ സിനിമാ എന്‍ട്രി. കര്‍മ്മയോദ്ധ, ബഡ്ഡി, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു ദൃശ്യത്തിലെ ഗീത പ്രഭകറായുള്ള ആശയുടെ പ്രകടനം ഏറെ കയ്യടി നേടിയിരുന്നു. ചിത്രത്തിന്റെ കന്നഡ, തമിഴ് റീമേക്കുകളിലും ഗീതയായി എത്തിയത് ആശ തന്നെയായിരുന്നു.

  പീസ് ആണ് ആശയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അഭിനയത്തിന് പുറമെ റിയാലിറ്റി ഷോ വിധി കര്‍ത്താവുമാണ് ഇന്ന് ആശ ശരത്ത്. ഏഷ്യാനെറ്റിലെ ഡാന്‍സിംഗ് സ്റ്റാര്‍സിന്റെ വിധി കര്‍ത്താവാണ് ആശ. ഈയ്യടുത്താണ് ഷോ ആരംഭിച്ചത്.

  Read more about: asha sharath
  English summary
  Asha Sharath Responds To The Viral Video Of Her Pushing Husband From Daughter's Engagement
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X