For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിഞ്ഞിട്ട് 30 വര്‍ഷമാകുന്നു, പ്രണയത്തിന് ക്ഷാമമുണ്ടായിട്ടില്ല; പ്രണയത്തെക്കുറിച്ച് ആശ ശരത്ത്

  |

  പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ആശ ശരത്ത്. മിനി സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലെത്തിയ താരം. മികച്ചൊരു നര്‍ത്തിക കൂടിയാണ് ആശ ശരത്ത്. അനുരാഗ കരിക്കിന്‍വെള്ളം മുതല്‍ ദൃശ്യം വരെ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപിടി കഥാപാത്രങ്ങളെ അവര്‍ മലയാള സിനിമയിക്ക് സമ്മാനിച്ചിട്ടുണ്ട്. കുങ്കുമപ്പൂവ് എന്ന പരമ്പരയിലെ പ്രൊഫസര്‍ ജയന്തിയായിട്ടായിരുന്നു ആശയുടെ കടന്നു വരവ്. പരമ്പരയും കഥാപാത്രവും ഒരുപോലെ ഹിറ്റായതോടെ ആശ ശരത്തും തരമായി മാറുകയായിരുന്നു.

  Also Read: വിവാഹത്തിന് ക്ഷണം വിഐപികൾക്കല്ല; പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക്; മാതൃകയായി ഹൻസിക

  ആശ ശരത്തിന്റെ പാതയിലൂടെ മകളും സിനിമയിലെത്തിയിരിക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ പ്രണയത്തെക്കുറിച്ചും ദാമ്പത്യജീവിതത്തെക്കുറിച്ചുമൊക്കെ ആശ ശരത്ത് മനസ് തുറക്കുകയാണ്. വിവാഹം കഴിഞ്ഞിട്ട് നാളുകളായെങ്കിലും തങ്ങള്‍ ഇപ്പോഴും പ്രണയിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ആശ ശരത്ത് പറയുന്നത്. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ആശ ശരത്ത് പങ്കുവച്ച വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്.

  എല്ലാ നിമിഷവും പ്രണയിക്കുന്ന വ്യക്തിയാണ് താനെന്നാണ് ആശ ശരത്ത് പറയുന്നത്. തന്റെ ജീവിതത്തില്‍ പ്രണയത്തിന് ക്ഷാമമില്ലെന്നും വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായി എന്നത് പോലും അറിയാതെയാണ് തങ്ങള്‍ പ്രണയിക്കുന്നതെന്നും ആശ പറയുന്നു. അതേസമയം, പ്രണയത്തിന് അതിരുകള്‍ ഉണ്ടായാല്‍ മാത്രമെ കുടുംബ ജീവിതത്തിന് ഭദ്രത ഉണ്ടാവുകയുള്ളുവെന്നും ആശ ശരത്ത് പറയുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം.
  പ്രണയം എന്ന് പറയുന്നത് വളരെ മനോഹരമായ അനുഭവമാണ്. നമ്മളെ ജീവിപ്പിക്കുന്ന ഏറ്റവും സുന്ദരമായ നിമിഷങ്ങളാണ്. കവികള്‍ പാടുന്നത് പോലെ നാളെ പുലരുമ്പോള്‍ എന്താവുമെന്ന് അറിയാത്ത വല്ലാത്ത അനുഭവമാണ് പ്രണയം'' എന്നാണ് ആശ ശരത്ത് പ്രണയത്തെക്കുറിച്ച് പറയുന്നത്.

  Also Read: 'എലിസബത്തിനെ കിഡ്‌നാപ്പ് ചെയ്യാനാണ് വന്നത്, പക്ഷെ സംഭവിച്ചത് മറ്റൊന്ന്'; അനുഭവം പറഞ്ഞ് ബാലയുടെ പുതിയ വീഡിയോ!

  പ്രണയം തനിക്ക് അങ്ങനെയാണ്. എല്ലാ നിമിഷവും പ്രണയിക്കുന്ന വ്യക്തിയാണ് താനെന്നും ആശ ശരത്ത ്പറയുന്നു. തന്റെ ജീവിതത്തില്‍ പ്രണയത്തിന് ക്ഷാമം ഉണ്ടായിട്ടില്ലെന്നും ആശ പറയുന്നു. എന്റെയും ശരത്തേട്ടന്റെയും വിവാഹം കഴിഞ്ഞിട്ട് 29 വര്‍ഷം കഴിഞ്ഞ് 30 വര്‍ഷത്തിലേക്ക് കടക്കുകയാണ്. എന്നാല്‍ പലപ്പോഴും ഞങ്ങള്‍ ഒരുമിച്ച് ഇരിക്കുമ്പോള്‍ കല്യാണം കഴിഞ്ഞവരാണെന്ന് ഞങ്ങള്‍ മറന്ന് പോവാറുണ്ടെന്നാണ് ആശ ശരത്ത് തുറന്നു പറയുന്നത്. ഒരുപാട് വര്‍ഷമായി കല്യാണം കഴിച്ചിട്ട് എന്ന അനുഭവം വരാതെ പ്രണയിക്കുന്നവരാണ് ഞങ്ങളെന്നും ആശ ശരത്ത് പറയുന്നു.

  അതേസമയം ജീവിതത്തില്‍ മറ്റൊരാളോട് ഇഷ്ടം തോന്നുന്നതിനെക്കുറിച്ചും ആശ ശരത്ത് സംസാരിക്കുന്നുണ്ട്. ജീവിതത്തില്‍ ചിലപ്പോള്‍ മടുപ്പ് തോന്നാം. വേറെ ഒരാളോട് ചിലപ്പോള്‍ ഇഷ്ടം തോന്നാം. ഇയാള്‍ ആയിരുന്നു എന്റേത് എന്ന് തോന്നിപ്പോകാമെന്ന് പറയുന്ന ആശ ശരത്ത്, പക്ഷെ നമ്മുടെ പ്രണയത്തിന് അതിര് ഉണ്ടായിരിക്കണം അത്രമാത്രമെ ഉള്ളൂവെന്നും പറയുന്നു. എന്നാല്‍ മാത്രമെ കുടുംബത്തിന് ഒരു ഭദ്രത ഉണ്ടാവുകയുള്ളൂവെന്നാണ് ആശ ശരത്തിന്റെ അഭിപ്രായം.

  കുങ്കുമപ്പൂവിലൂടെ താരമായ ആശ ശരത്ത് സിനിമയിലെത്തുന്നത് ഫ്രൈഡേ എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നാലെ അനുരാഗ കരിക്കിന്‍ വെള്ളം, ദൃശ്യം പരമ്പര, പാപ്പന്‍, തുടങ്ങി നിരവധി ഹിറ്റുകളുടെ ഭാഗമായി. ദൃശ്യത്തിലെ ഗീത പ്രഭാകര്‍ ഏറെ പ്രശംസ നേടിക്കൊടുത്ത കഥാപാത്രമാണ്. രണ്ടാം ഭാഗത്തിലും ആശ ശരത്തുണ്ടായിരുന്നു. ചിത്രത്തിന്റെ റീമേക്കുകളിലും ആശ ശരത്ത് അഭിനയിച്ചിട്ടുണ്ട്. ഖെദ്ദയാണ് ആശയുടെ പുതിയ സിനിമ. മനോജ് കാനയാണ് സിനിമയുടെ സംവിധാനം. സുധീര്‍ കരമന, സുദേവ് നായര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

  ഇന്ദിര, മെഹ്ഫില്‍ എന്നിവയാണ് ആശയുടെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമകള്‍. ഇതിനിടെ ഇപ്പോഴിതാ ആശയുടെ പാതയിലൂടെ മകള്‍ ഉത്തരയും അഭിനയത്തിലേക്ക് കടന്നു വന്നിരിക്കുകയാണ്. ഖെദ്ദയിലൂടെയാണ് ഉത്തരയുടെ അരങ്ങേറ്റം. അമ്മയും മകളും ഈ ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തിയത്.

  English summary
  Asha Sharath Talks About Love And Being In Love Even After 30 Years Of Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X