For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയല്ല, മുടി നീട്ടിവളർത്തിയതിന് കാരണം മറ്റൊന്ന്; പഴയ ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ബാബു ആന്റണി

  |

  മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടൻ ബാബു ആന്റണി. മലയാള സിനിമയിലെ ആക്ഷൻ ഹീറോ കിംഗ് എന്ന വിശേഷണം സ്വന്തമാക്കിയിട്ടുള്ള നടൻ യുവകൾക്കെല്ലാം ഹരമായിരുന്നു. 90 കളിൽ നിരവധി സിനിമകളിൽ വില്ലനായും സഹനടനയുമെല്ലാം ബാബു ആന്റണി തിളങ്ങിയിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളെ പോലെയെല്ലാം നിരവധി ആരാധകരും ബാബു ആന്റണിക്ക് ഉണ്ടായിരുന്നു.

  വളരെ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്ന ബാബു ആന്റണിക്ക് അഭിനയ പ്രാധാന്യമുള്ള വേഷം നൽകി മലയാള സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് സംവിധായകൻ ഭരതൻ ആയിരുന്നു. ഭരതന്റെ ചിലമ്പ് എന്ന ചിത്രത്തിൽ ആയിരുന്നു ഇത്. പിന്നീട് ഭരതന്റെ ക്ലാസ്സിക് ചിത്രമായ വൈശാലിയിലെ ബാബു ആന്റണി പ്രധാന വേഷത്തിൽ എത്തി.

  babu antony

  Also Read: മമ്മൂട്ടിയുടെ നാക്ക് പിശകെങ്കിലും മനസ് നല്ലത്; മരിക്കും വരെ സുകുവട്ടേന്‍ ഒരു സംഭവം പറയുമായിരുന്നു

  പിന്നീടങ്ങോട്ട്, മൂന്നാം മുറ, ദൗത്യം, കൗരവർ, മാഫിയ എന്നിങ്ങനെ നിരവധി സിനിമകളിലാണ് ബാബു ആന്റണി അഭിനയിച്ചത്. ഇടക്കാലത്ത് സിനിമകളിൽ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമായിട്ടുണ്ട്.

  റഷ്യൻ അമേരിക്കൻ വംശജയായ ഇവാഞ്ചനിയയെ വിവാഹം കഴിച്ച ബാബു ആന്റണി വർഷങ്ങളായി അമേരിക്കയിലാണ് താമസം. രണ്ടു മക്കളും അവിടെയാണ് പടിക്കുന്നതെല്ലാം. ഇടക്കാലത്ത് പൂണെയിലും ബാബു ആന്റണി താമസിച്ചിട്ടുണ്ട്. ആദ്യ കാലങ്ങളിൽ മലയാളികൾ അത്ര കണ്ടു പരിചയമില്ലാത്ത സ്റ്റൈലിലാണ് ബാബു ആന്റണി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.

  മുടി നീട്ടി വളർത്തി ചെവിയും കുത്തിയുള്ള നടന്റെ സ്റ്റൈൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ആ സ്റ്റൈലിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ബാബു ആന്റണി. അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

  'ഞാൻ മുടി നീട്ടി വളർത്താനുള്ള കാരണം പൂണെയിൽ ഒക്കെ ഭയങ്കര തണുപ്പായത് കൊണ്ടാണ്. മുടി നീട്ടി വളർത്തിയാൽ അൽപം വാമയിട്ട് ഇരിക്കും. അതുപോലെ താടി ഒക്കെ ഡെയ്‌ലി ഷേവ് ചെയ്യുന്നത് ഒന്നും പറ്റില്ല. ഭയങ്കര ഡ്രൈ ആയിട്ടിരിക്കും. അങ്ങനെ വളർത്തിയതാണ്. അല്ലാതെ ഒരു സ്റ്റൈൽ ആയിട്ട് വളർത്തിയത് ഒന്നുമല്ല,'

  'പിന്നെ എനിക്ക് മുടിയും താടിയും വളർത്തുന്നത് ഇഷ്ടമായിരുന്നു. അതുപോലെ കമ്മൽ, സ്റ്റഡ് ഒന്നും ഇടുന്ന പുരുഷന്മാർ ഒന്നും അന്ന് ഉണ്ടായിരുന്നില്ല. ഇന്ന് അതൊക്കെ ഒരു ഫാഷൻ ആയി മാറി കഴിഞ്ഞു. ഇത് വളർത്തുമ്പോഴും എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. ഒരു സിനിമ നടൻ ചേരാത്ത പോലത്തെ അപ്പിയറൻസ് ആയിരുന്നു. അത് ബാധിക്കുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു,'

  'എന്തോ ഭരതേട്ടൻ നല്ല ദീർഘ വീക്ഷണം ഉള്ള ആളായിരുന്നു. അദ്ദേഹം നമ്മളെ അക്സെപ്റ്റ് ചെയ്തു. സിനിമ ഇറങ്ങി. ജനങ്ങൾക്ക് എന്തുകൊണ്ടോ അത് ഇഷ്ടപ്പെട്ടു. അത് ഇഷ്ടപ്പെട്ടില്ലായിരുന്നെങ്കിൽ എനിക്ക് പ്രശ്‌നമായി വന്നേനെ. ആ സ്റ്റൈലും രീതിയുമൊക്കെ ജനങ്ങൾ ഏറ്റെടുത്തു,'

  'ഒരുപാട് കുട്ടികൾ ഒക്കെ എന്നെ അനുകരിക്കുന്നതായി അക്കാലത്ത് സെറ്റിലെ മറ്റുള്ളവർ പറഞ്ഞ് കേട്ടിട്ടുണ്ട്. സിനിമയിലെ പലരും തന്നെ അതെല്ലാം ഫോളോ ചെയ്യാറുണ്ടെന്നും പറയാറുണ്ട്,' ബാബു ആന്റണി പറഞ്ഞു.

  Also Read: മകനെ പോലെയാണ് ചേട്ടൻ എന്നെ കാണുന്നത്; അച്ഛന്റെ വാക്കുകൾ ഒരുപാട് വേദനിപ്പിച്ചു, വാശിയായി; ധ്യാൻ പറഞ്ഞത്

  തന്റെ യാത്രകളോടുള്ള ഇഷ്ടത്തെ കുറിച്ചും നടൻ സംസാരിക്കുന്നുണ്ട്. 'യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. പക്ഷെ ഇപ്പോൾ സമയം കുറവാണ്. ഫാമിലി അമേരിക്കയിൽ എനിക്ക് ഷൂട്ടിങ് ഇവിടെയും ആകുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രകൾ അല്ലാതെ പുറത്തേക്കുള്ള യാത്രകൾ നടക്കുന്നില്ല. കൊറോണയ്ക്ക് മുൻപ് ഞങ്ങൾ ഒരു യൂറോപ്യൻ യാത്ര നടത്തിയിരുന്നു,' നടൻ പറഞ്ഞു.

  babu antony family

  വിവാഹത്തിന് മുൻപ് താൻ ലിവിങ് ടുഗതർ ആയിരുന്നു എന്നും ബാബു ആന്റണി അഭിമുഖത്തിൽ പറയുന്നുണ്ട്. 'ഇന്ത്യയിലെ വിവാഹജീവിതത്തെ കുറിച്ച് പറയുമ്പോൾ അത് എങ്ങനെ സാധിക്കുന്നു എന്നാണ് അമേരിക്കക്കാർ ചോദിക്കുന്നത്. ഒരു പരിചയവുമില്ലാത്ത ആളുകൾ കാണുന്നു വിവാഹം കഴിക്കുന്നു, ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കുന്നു. ഇത് എങ്ങനെ പറ്റുമെന്നാണ് അവരുടെ ചോദ്യം,'

  'നമ്മൾ ഇത് നേരെ തിരിച്ചു ചോദിക്കും. ഒരു പരിചയമില്ലാത്തവർ എങ്ങനെ ഒരുമിച്ച് ജീവിച്ചിട്ട് പിന്നെ കല്യാണം കഴിക്കുന്നു എന്ന്. ഇപ്പോൾ എല്ലായിടത്തും ലിവിങ് ടുഗെതർ ഉണ്ടെന്ന് ആണ് ഞാൻ മനസിലാക്കുന്നത്. അവിടെയെല്ലാം നല്ല രീതിയിൽ കുടുംബവുമായി ജീവിക്കുന്നവർ ഒക്കെ ഉണ്ട്,' ബാബു ആന്റണി പറഞ്ഞു.

  Read more about: babu antony
  English summary
  Babu Antony Reveals The Reason Why He Grew His Hair Long At The Beginning Of His Career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X