For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആസിഫിനെ എടുത്ത് പാടത്തേക്ക് എറിഞ്ഞു, ലാലേട്ടന്‍ നന്നായി ഇടികൊള്ളും; അനുഭവം പറഞ്ഞ് ബാബുരാജ്‌

  |

  ആസിഫ് അലിയെ നായകനായിക്കി ജീത്തു ജോസഫ് ഒരുക്കിയ സിനിമയാണ് കൂമന്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ ബാബുരാജുമെത്തിയിട്ടുണ്ട്. പോലീസ് വേഷത്തിലാണ് ബാബുരാജ് കൂമനിലെത്തുന്നത്. ചിത്രത്തിലെ ഒരു രംഗത്തില്‍ ബാബുരാജിന്റെ കഥാപാത്രം ആസിഫ് അലിയുടെ കഥാപാത്രത്തെ ചെളിയിലേക്ക് വലിച്ചെറിയുന്നുണ്ട്.

  Also Read: കാമുകിയുമായി 21 വയസ്സിന്റെ പ്രായ വ്യത്യാസം; അവളുടെ ഊർജം തന്നിലേക്കുമെത്തിയെന്ന് അർബാസ് ഖാൻ

  ആ രംഗം ഉണ്ടായ കഥ പറയുകയാണ് ബാബുരാജ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ബാബുരാജ് മനസ് തുറന്നത്. ആസിഫിനെ താന്‍ ശരിയ്ക്കും ചെളിയിലേക്ക് എടുത്തെറിയുകയായിരുന്നുവെന്നാണ് ബാബുരാജ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ''കബഡി കളിയുടെ സീനില്‍ ജീത്തു ജോസഫ് എന്നോട് വന്നു പറഞ്ഞു 'ബാബു ആസിഫിനെ എടുത്ത് പാടത്തേക്ക് എറിയണം'. ഞാന്‍ ചോദിച്ചു എങ്ങനെ ചെയ്യണം. ''അതൊന്നും എനിക്കറിയില്ല എടുത്തെറിയണം ആസിഫ് പോയി വീഴണം, റിയല്‍ ആയി തോന്നണം''ജീത്തു പറഞ്ഞു'' എന്നാണ് ബാബുരാജ് പറയുന്നു. ആസിഫും താനും നല്ല സുഹൃത്തുക്കളാണെന്നും ഇതിനാല്‍ തങ്ങള്‍ക്ക് അതൊരു പ്രശ്‌നമായിരുന്നില്ലെന്നും ബാബുരാജ് പറയുന്നുണ്ട്.

  Also Read: 'എന്റെ മുഖത്ത് ഒരു ചിരിയുണ്ട് അത് അവർക്ക് വേണ്ടെന്ന് പറഞ്ഞു'; ചിരി കാരണം സിനിമയിൽനിന്ന് ഒഴിവാക്കിയെന്ന് തൻവി

  ആസിഫ് ക്യാമറാമാനോട് ചോദിച്ചു എവിടെയാണ് വീഴേണ്ടത്, അപ്പൊ പാടത്ത് ചെളി കൂട്ടി വച്ചിട്ടുണ്ട്, ആസിഫ് അവരോടു പറഞ്ഞു 'ചെളി കുറച്ചു കൂടുതല്‍ കൂട്ടി വച്ചോളൂ, ബാബുവേട്ടന്‍ ആണ് എറിയുന്നത്'. ഒറ്റടേക്കില്‍ കാര്യം കഴിയണം. ഞാന്‍ ഒന്നും ആലോചിച്ചില്ല കാര്യമായി എറിഞ്ഞു, പാവം ആസിഫിന്റെ തലയില്‍ വരെ മുഴുവന്‍ ചെളിയായെന്നാണ് ബാബുരാജ് പറയുന്നത്. അതേസമയം നല്ല പതം വന്ന സോഫ്റ്റ് ചെളിയായതു കാരണം ആസിഫിന് ഒന്നും പറ്റിയില്ലെന്നും ബാബുരാജ് വ്യക്തമാക്കുന്നുണ്ട്.

  ചിത്രത്തില്‍ ജാഫര്‍ ഇടുക്കിയെ ലോക്കപ്പിലിട്ട് തല്ലുന്ന രംഗം സ്റ്റണ്ട് മാസ്റ്റര്‍ ഇല്ലാതെയാണ് ചെയ്തതെന്നും ബാബുരാജ് പറയുന്നു. ''ലോക്കപ്പില്‍ ജാഫര്‍ ഇടുക്കിയെ പൊലീസുകാര് എടുത്തിട്ട് കുടയുന്ന സീനുണ്ട്. അന്ന് ജീത്തു എന്നോട് പറഞ്ഞു ഇന്ന് മാസ്റ്റര്‍ ഒന്നുമില്ല, നിങ്ങള്‍ തന്നെ ചെയ്താല്‍ മതി. പൊലീസുകാര് ഇടിക്കുന്നത് ജീത്തുവിന് അത്ര തൃപ്തിയായില്ല. അവസാനം അത് ഞാന്‍ ഏറ്റെടുത്തു'' എന്നാണ് ബാബുരാജ് പറയുന്നത്.

  ഞാന്‍ ആണ് ഇടിക്കുന്നതെന്നു അറിഞ്ഞപ്പോള്‍ ജാഫറിന് കാര്യം മനസ്സിലായി. ജീത്തു പറഞ്ഞു ഒറ്റ ടേക്കെ ഉള്ളു കേട്ടോ. അവിടെയും ഞാന്‍ കയറി അങ്ങ് മേഞ്ഞുവെന്നാണ് ബാബുരാജ് പറയുന്നത്. ജാഫര്‍ പറഞ്ഞു 'കണ്ടോ രണ്ടെണ്ണം കൊണ്ടെങ്കില്‍ എന്താ പരിപാടി കഴിഞ്ഞു'. ജാഫറിനെ കണ്ടു എല്ലാവരും പേടിച്ചു പോയി, ഞാന്‍ റിയലായി ഇടിച്ചു എന്നാണു എല്ലാവരും കരുതിയതെന്നും ബാബുരാജ് പറയുന്നു.


  ജോജിയിലെ ക്‌ളൈമാക്‌സ് സീനിലും മാസ്റ്റര്‍ ഒന്നുമില്ലാതെ ഞാന്‍ തന്നെ ചെയ്തതാണെന്നും ബാബുരാജ് പറയുന്നു. കുറെ നാള്‍ ഇടികൊണ്ടു പതം വന്ന ശരീരമാണല്ലോ. അത് ഇപ്പോള്‍ ഗുണം ചെയ്യുന്നുവെന്നാണ് അതേക്കുറിച്ച് ബാബുരാജ് പറയുന്നത്. പണ്ടൊക്കെ ഒരുപാട് ഇടി കൊണ്ടിട്ടുണ്ട്. ചില മാസ്റ്റര്‍മാര്‍ വന്നിട്ട് റിയലിസ്റ്റിക് ആയി ചെയ്യണം എന്ന് പറയും. അപ്പൊ ആ പഞ്ച് ഒക്കെ നമ്മുടെ ദേഹത്ത് കിട്ടും. പാഡ് ഒക്കെ വച്ചാലും നമുക്ക് കിട്ടുന്നത് വേദനിക്കും. പണ്ട് ഫിലിമില്‍ ഷൂട്ട് ചെയ്യുന്നതുകൊണ്ട് റീടേക്ക് ചെയ്യുക ബുദ്ധിമുട്ടാണ്. അതുകൊണ്ടു നിന്നുകൊടുക്കുക ഇടി കൊള്ളുക വീഴുക അത്രേ ഉള്ളൂവെന്നാണ് ബാബുരാജ് പറയുന്നത്.

  ഞാനും ഭീമന്‍ രഘു ചേട്ടനും വില്ലന്മാരായി തുടരെ അഭിനയിച്ചുകൊണ്ടിരുന്ന കാലമുണ്ട്. ഷാജി കൈലാസിന്റെയോ ജോഷി സാറിന്റെയോ പടമൊക്കെ വരുമ്പോള്‍ രാവിലെ മുതല്‍ വൈകിട്ടുവരെ ഇടി കൊള്ളുവായിരിക്കും. വൈകിട്ട് വന്നു ചൂടുവെള്ളത്തില്‍ കീഴില്‍ ഒന്ന് നിന്നാലാണ് ഒന്ന് നിവര്‍ന്ന് നില്‍ക്കാന്‍ കഴിയുകയെന്ന് ബാബുരാജ് ഓര്‍ക്കുന്നുണ്ട്. അതേസമയം ഇപ്പോള്‍ കാലവും ടെക്നോളജിയും മാറി, ടേക്ക് എത്ര പോകുന്നതിനും പ്രശ്‌നമില്ലതായെന്നാണ് ബാബുരാജ് പറയുന്നത്. നന്നായിട്ട് കൊണ്ടാല്‍ നന്നായി കൊടുക്കാനും പറ്റും. ലാലേട്ടന്റെ പടത്തിന്റെ മെച്ചം അതാണ്. ലാലേട്ടന്‍ നന്നായി ഇടി കൊള്ളും, അതുകൊണ്ടു കൊടുക്കുമ്പോള്‍ ഓരോ ഇടിക്കും അതിന്റേതായ വെയ്റ്റ് ഉണ്ടാകുമെന്നും ബാബുരാജ് പറയുന്നു.

  English summary
  Baburaj Recalls How He Actually Threw Asif Ali Into Mud In Kooman Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X