For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പട്ടിക്ക് ബിസ്‌ക്കറ്റ് വാങ്ങാലോ ആശാനേ! സുകുമാരനുമായുള്ള പിണക്കത്തെക്കുറിച്ച് ബാലചന്ദ്രമേനോന്‍

  |

  മലയാള സിനിമ കണ്ട ഏറ്റവും വലിയ പ്രതിഭകളില്‍ ഒരാളാണ് സുകുമാരന്‍. ഇന്നും മറക്കാത്ത ഒരുപാട് കഥാപാത്രങ്ങളെ സുകുമാരന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. സുകുമാരന്റേയും ഭാര്യ മല്ലികയുടേയും പാതയിലൂടെ മക്കളും സിനിമയിലെത്തുകയായിരുന്നു. ഇന്ന് മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളില്‍ രണ്ടു പേരാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. പൃഥ്വിയാകട്ടെ നടന്‍ എന്നതിലുപരിയായി സംവിധായകന്‍, നിര്‍മ്മാതാവ്, വിതരണക്കാരന്‍ എന്ന നിലയിലൊക്കെ മലയാള സിനിമയിലെ ശക്തനായി മാറിയിരിക്കുകയാണ്.

  Also Read: കല്യാണം കഴിഞ്ഞ് 6 മാസത്തിന് ശേഷം ഗര്‍ഭിണിയായതാണ്; അനുഭവകഥ പറഞ്ഞ് മഷൂറയുടെ ആരാധിക

  സുകുമാരനെക്കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് മലയാള സിനിമയിലെ മറ്റൊരു അതുല്യ പ്രതിഭയായ ബാലചന്ദ്രമേനോന്‍. സുകുമാരനുമായി പിണങ്ങിയതിനെക്കുറിച്ചും പിന്നീട് ഒരുമിച്ചതിനെക്കുറിച്ചുമാണ് ബാലചന്ദ്രമേനോന്‍ പറയുന്നത്. കലാകൗമുദിയില്‍ എഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ഒരിക്കല്‍ സുകുമാരന്‍ എന്നില്‍ നിന്നും ഒന്നകന്നു. പണമിടപാടുകളില്‍ മുഖം നോക്കാതെയുള്ള പെരുമാറ്റം എനിക്ക് കുറച്ച് വിഷമമുണ്ടാക്കി. ഞാന്‍ എന്റെ സിനിമകളില്‍ നിന്നും സുകുമാരനെ ഒഴിവാക്കി. അങ്ങനെയിരിക്കുമ്പോള്‍ ഒരിക്കല്‍ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ഞാന്‍ അച്ചുവേട്ടന്റെ വീട് എന്ന സിനിമയുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. യാദൃശ്ചികമായിട്ട് അപ്പുറത്തെ കോട്ടേജില്‍ സുകുമാരനും സംവിധായകന്‍ മോഹനനുമൊക്കെ ചേര്‍ന്ന് ഒരു ചെറിയ പാര്‍ട്ടി നടത്തുകയാണ്. മല്ലികയുമുണ്ട്.

  കുറച്ച് കഴിഞ്ഞപ്പോള്‍ സുകുമാരന്‍ കയറി വന്നു. ആശാനെ പുതിയ പടത്തിന്റെ എഴുത്താണോ? അതെ എഴുതിക്കൊണ്ടിരിക്കുകയാണ്. നമുക്ക് കഥാപാത്രമൊന്നുമില്ലേ ആശാനേ? കഥാപാത്രമൊക്കെയുണ്ട്. പക്ഷെ നിങ്ങള്‍ ആഗ്രഹിക്കുന്ന കാശൊന്നും കിട്ടില്ല. ഞാന്‍ കൊള്ളിച്ചു പറഞ്ഞതാണ്. ആശാന്‍ എനിക്ക് എന്തോ തരുമെന്ന് പറ. സുകുമാരനല്ല, ആ കഥാപാത്രത്തിനാണെങ്കില്‍, അത് ചെയ്യുന്ന ആളിന് ഞാന്‍ പതിനായിരം രൂപ കൊടുക്കും.

  ഞാന്‍ കരുതിയത് സുകുമാരന്‍ ഇട്ടേച്ചു പോകുമെന്നാണ്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. കുഴപ്പമില്ല ആശാനേ. നമുക്ക് ചെയ്തുകളയാം. എനിക്കു വിശ്വസിക്കാനായില്ല. പതിനായിരം രൂപയ്ക്ക് സുകുമാരന്‍ അഭിനയിക്കുമെന്നോ? നമുക്ക് ചെയ്തുകളയാമെന്ന് എന്റെ തോളത്തു കൈ വച്ചു കൊണ്ട് സുകുമാരന്‍ മന്ദഹസിച്ചു. പട്ടിക്ക് ബിസ്‌ക്കറ്റ് വാങ്ങിക്കൊടുക്കാമല്ലോ ആശാനേ!. ഞാന്‍ അറിയാതെ പൊട്ടിച്ചിരിച്ചു.

  ഒരാളിന്റെ അഹങ്കാരം താന്‍ ആദ്യമായി ആസ്വദിക്കുന്നത് അന്നാണ്. മിടുക്കന്‍! പട്ടിയ്ക്ക് ബിസ്‌ക്കറ്റ് വാങ്ങി കൊടുക്കാമല്ലോ എന്ന്, എന്നും ബാലചന്ദ്രമേനോന്‍ എഴുതുന്നുണ്ട്. അതേസമയം സുകുമാരന്റെ നടക്കാതെ പോയ ആഗ്രഹം സംവിധായകന്‍ ആവുക എന്നതായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പുറമെ പരുക്കനെന്ന് കാണിക്കുന്ന സുകുമാരന്‍ ശരിക്കും ഒരു പാവത്താനായിരുന്നുവെന്നും ബാലചന്ദ്രമേനോന്‍ ഓര്‍ക്കുന്നുണ്ട്.

  Recommended Video

  Mayor Arya Rajendranന്റെ രാജുവേട്ടാ വിളിയിൽ വീണ് തിരുവനന്തപുരത്ത് എത്തിയ Prithviraj | *Celebrity

  ഒരു വ്യക്തിയെന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും സുകുമാരന് ഏറെ പ്രത്യേകതകളുണ്ടായിരുന്നുവെന്നാണ് ബാലചന്ദ്രമേനോന്‍ പറയുന്നത്. സെറ്റില്‍ അദ്ദേഹം വരുന്നതും തിരിച്ചു പോകുന്നത് വീട്ടില്‍ നില്‍ക്കുന്ന കൈലി വേഷത്തിലായിരുന്നുവെന്നാണ് ബാലചന്ദ്ര മേനോന്‍ പറയുന്നത്. കഥാപാത്രത്തിന്റെ ഏതു വേഷവും സെറ്റില്‍ ഉപയോഗിച്ച് സെറ്റില്‍ തന്നെ ഉപേക്ഷിച്ച് പോകുമായിരുന്നു സുകുമാരന്‍ എന്നാണ് അദ്ദേഹം ഓര്‍ക്കുന്നത്. മറ്റു നടന്മാരെ പോലെ സുഹൃത്തുക്കളെ സെറ്റില്‍ കൊണ്ടു വരുന്ന ശീലവും അദ്ദേഹത്തിനില്ലായിരുന്നുവെന്നാണ് ബാലചന്ദ്രമേനോന്‍ ഓര്‍ക്കുന്നത്.

  മലയാള സിനിമയിലെ സകലകലാ വല്ലഭന്‍ ആണ് ബാലചന്ദ്രമേനോന്‍. സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍, സംഗീത സംവിധായകന്‍, നിര്‍മ്മാതാവ്, വിതരണക്കാരന്‍, എഡിറ്റര്‍ തുടങ്ങി സിനിമയിലെ പല മേഖലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് അദ്ദേഹം. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള ബാലചന്ദ്രമേനോന്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിന്റെ പേരില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയിട്ടുണ്ട്.

  English summary
  Balachandra Menon Recalls His Fight With Actor Sukumaran And How Got Back Together
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X