For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവുമെന്ന് ബഷീര്‍; ശ്രീയയുമൊത്തുള്ള പഴയ വീഡിയോ വീണ്ടും വൈറല്‍; അന്ന് സംഭവിച്ചതെന്ത്?

  |

  മലയാളികള്‍ക്ക് സുപരിചതനാണ് ബഷീര്‍ ബഷി. സോഷ്യല്‍ മീഡിയ വഴി ബഷീറിന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്. ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു ബഷീര്‍. ഇതോടെയാണ് ബഷീറിനെ കൂടുതലായി ആളുകള്‍ അറിയുന്നത്. രണ്ട് ഭാര്യമാര്‍ക്കൊപ്പം കഴിയുന്ന വ്യക്തി എന്ന നിലയിലായിരുന്നു ആളുകള്‍ താരത്തെക്കുറിച്ച് അറിഞ്ഞത്. ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ ഏറെ ദൂരം പോകാനും ബഷീറിന് സാധിച്ചിരുന്നു. ഷോയിലൂടെയാണ് ജനപ്രീയനായി മാറുന്നത്.

  Also Read: 'നീ നിന്റെ കഴിവ് ലോകത്തിന് കാണിച്ച് കൊടുക്കൂ... പുതിയ കാൽവെപ്പിന് ആശംസകൾ'; റോബിനെ കുറിച്ച് ആരതി പൊടി!

  ഇന്ന് ബഷീറിന്റെ കുടുംബവും ഭാര്യമാരും കുട്ടികളുമൊക്കെ മലയാളികള്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ബഷീറും കുടുംബവും. രണ്ട് ഭാര്യമാരുടെയും മക്കളുടെയും ബഷീറിന്റെയും അടക്കം ആറോളം യൂട്യൂബ് ചാനലുകളാണ് ഈ കുടുംബത്തിനുള്ളത്. ഈ ചാനലുകൡ വരുന്ന ഓരോ വീഡിയോയും നിമിഷ നേരങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവാറും ഉണ്ട്.

  എന്നാല്‍ ഇപ്പോഴിതാ ബഷീറിന്റെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എന്നാല്‍ ഈ വീഡിയോയില്‍ ബഷീറിനൊപ്പമുളള്ളത് സുഹാനയോ മഷൂറയോ അല്ല. മറിച്ച് അവതാരകയായും ബോഡി ബില്‍ഡറായും ഫിറ്റ്‌നസ് ട്രെയിനറായുമെല്ലാം സുപരിചിതയായ ശ്രീയ അയ്യരാണ്. സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  ശ്രീയ അയ്യര്‍ക്കൊപ്പം ബഷീര്‍ ഒരു ടെലിവിഷന്‍ ചാനലിന്റെ സംവാദത്തില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. പരിപാടിയില്‍ മണിയന്‍പിള്ള രാജുവാണ് അവതാരകന്‍. മണിയന്‍പിള്ള രാജുവിന്റെ ഒരു ചോദ്യത്തോട് പ്രതികരിക്കവെ, 'ഞങ്ങള്‍ ഹസ്ബന്റ് ആന്റ് വൈഫ് ആണ്. പബ്ബിലും പോവാറില്ല പരസ്യമായി ഹഗ്ഗും ചെയ്യാറില്ല' എന്ന് ബഷീര്‍ പറയുന്നുണ്ട്. തങ്ങള്‍ ഭാര്യയും ഭര്‍ത്താവും ആണെന്നും രണ്ടു പേരും ഒരേ ഫീല്‍ഡാണെന്നും അങ്ങനെ പരിചയപ്പെടുകയും വിവാഹം കഴിക്കുകയുമായിരുന്നുവെന്ന് ശ്രീയയും പറയുന്നുണ്ട്.

  നേരത്തെ തന്റെ വിവാഹത്തെക്കുറിച്ച് ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ശ്രീയ തന്നെ വെളിപ്പെടുത്തിയിരുന്നു. താന്‍ വിവാഹിതയായിരുന്നുവെന്നും ഭര്‍ത്താവിന്റെ ക്രൂര പീഡനങ്ങള്‍ സഹിച്ച് താന്‍ ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് ശ്രീയ പറഞ്ഞത്. മര്‍ദ്ദനമേറ്റ് തനിയ്ക്ക് കാലിനും മൂക്കിനും എല്ലാം പരിക്കുകള്‍ ഉണ്ടായിരുന്നു എന്നും ശ്രിയ പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

  എന്നാല്‍ ശ്രിയ പറയുന്നത് നുണയാണെന്നും ഞങ്ങള്‍ വിവാഹിതരല്ല എന്നുമായിരുന്നു ബഷീറിന്റെ മറുപടി. ആ ചാനല്‍ ഷോയില്‍ ശ്രീയ പറഞ്ഞത് പ്രകാരമാണ്് താന്‍ ഭര്‍ത്താവാണെന്ന് അവകാശപ്പെട്ടത് എന്നായിരുന്നു ബഷീറിന്റെ പ്രതികരണം. ശ്രീയ സൈക്കോയാണെന്നും സാഡിസ്റ്റ് ആണെന്നും ബഷീര്‍ പറഞ്ഞിരുന്നു. താനും സുഹാനയും അവളെ വിശ്വസിച്ചു പോയതാണെന്നും അങ്ങനെ കെണിയില്‍ പെട്ടതാണെന്നുമായിരുന്നു ബഷീര്‍ പറഞ്ഞത്.

  അതേസമയം അവള്‍ക്ക് പലരുമായി ബന്ധങ്ങളുണ്ടായിരുന്നുവെന്നും പാതിരാത്രിയില്‍ ആരുടെയൊക്കയോ കൂടെ വീട്ടില്‍ വരാന്‍ തുടങ്ങിയെന്നും ഒരു ദിവസം വഴക്കായതോടെ ഇറങ്ങി പോയതാണെന്നും ബഷീര്‍ പറഞ്ഞിരുന്നു. രണ്ട് വര്‍ഷത്തോളം ഒരു വിവരവുമുണ്ടായിരുന്നില്ലെന്നും ബഷീര്‍ പറയുന്നുണ്ട്. ത്‌ന്നെ ബ്ലാക്ക് മെയില്‍ ചെയ്തതായും ബഷീര്‍ ആരോപിച്ചിരുന്നു. എന്തായാലും സംഭവം വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  Recommended Video

  ഒടുവില്‍ അമ്മയാകാന്‍ മഷൂറയും, സന്തോഷം കൊണ്ട് തുള്ളിച്ചാടി സുഹാന

  അതേസമയം ബഷീറിന്റെ രണ്ടാമത്തെ ഭാര്യ മഷുറ ഗര്‍ഭിണിയായിരിക്കുകയാണ്. ഇതിന്റെ വിശേഷങ്ങളും മറ്റുമൊക്കെയാണ് കുടുംബത്തിന്റെ ചാനലിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. അതിനിടയില്‍ സൈഗുവിന്റെ അഡിനോയിഡിന്റെ സര്‍ജറി കഴിഞ്ഞ വീഡിയോയും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബഷീറിന്റേയും കുടുംബത്തിന്റേയും വിശേഷങ്ങളും വീഡിയോകളുമെല്ലാം ചര്‍ച്ചയായി കൊണ്ടിരിക്കയൊണ് പഴയ വീഡിയോ ആരോ വീണ്ടും കുത്തിപ്പെക്കിയിരിക്കുന്നത്. ഇതിനോട് താരങ്ങളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

  English summary
  Basheer Bashi's Old VIdeo With Sreeya Iyer Gets Social Media Attention Again, Thi Is Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X