twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഭിനയിക്കണ്ടാ പോകാം അച്ഛാ എന്ന് ഞാന്‍; ഷൂട്ട് കാണാന്‍ വന്ന കോളനിയിലെ ചേച്ചിയുടെ വാക്കുകള്‍

    |

    മലയാളികളുടെ പ്രിയ താരമാണ് ഭാവന. മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയിലെ തന്നെ നിറ സാന്നിധ്യമാണ് ഭാവന. ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്. താരത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണം നടന്നു വരികയാണ്.

    Also Read: കേരളത്തിലെ പയ്യന്മാരെല്ലാം ഇപ്പോള്‍ നിന്റെ ആരാധകര്‍, അതാണ് മുഖക്കുരു വരുന്നത്; കയാദു ലോഹര്‍ പറയുന്നുAlso Read: കേരളത്തിലെ പയ്യന്മാരെല്ലാം ഇപ്പോള്‍ നിന്റെ ആരാധകര്‍, അതാണ് മുഖക്കുരു വരുന്നത്; കയാദു ലോഹര്‍ പറയുന്നു

    കമല്‍ ഒരുക്കിയ നമ്മള്‍ എന്ന സിനിമയിലൂടെയായിരുന്നു ഭാവനയുടെ അരങ്ങേറ്റം. പരിമളം എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഭാവന എത്തിയത്. ആദ്യ സിനിമയില്‍ തന്നെ കയ്യടി നേടാനും ഭാവനയ്ക്ക് സാധിച്ചു. തന്റെ എനര്‍ജി കൊണ്ട് ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലുമെല്ലാം ആരാധകരുടെ പ്രിയങ്കരിയായി മാറാന്‍ ഭാവനയ്ക്ക് സാധിച്ചു.

    കമല്‍

    കമല്‍ ഒരുക്കിയ നമ്മളില്‍ സിദ്ധാര്‍ത്ഥ് ഭരതനും ജിഷ്ണുവുമായിരുന്നു നായകന്മാര്‍. ഇപ്പോഴിതാ താന്‍ നമ്മളില്‍ എത്തിയ രസകരമായ കഥ പങ്കുവെക്കുകയാണ് ഭാവന. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ഭാവന. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    Also Read: മീനയും കിച്ച സുദീപും രഹസ്യമായി കല്യാണം കഴിച്ചു! കുറേയായി തന്നെ കെട്ടിക്കാന്‍ നോക്കുന്നുവെന്ന് മീനAlso Read: മീനയും കിച്ച സുദീപും രഹസ്യമായി കല്യാണം കഴിച്ചു! കുറേയായി തന്നെ കെട്ടിക്കാന്‍ നോക്കുന്നുവെന്ന് മീന

    ബാലമുരളി എന്നൊരാളാണ് കമല്‍ സാര്‍ ഒരു സിനിമ ചെയ്യുന്നുണ്ട്. രണ്ട് നായകന്മാരും രണ്ട് നായികമാരുമുണ്ടെന്നും അതില്‍ ഒരാളായി നോക്കാമെന്ന് പറയുന്നത്. നോക്കാം എന്ന് നമ്മളും കരുതി. കലവൂര്‍ രവിചേട്ടനാണ് തിരക്കഥ. ഞാന്‍ ടെന്‍ത് കഴിഞ്ഞപാടെ തൃശ്ശൂര്‍ എസിവിയിലൊരു ചെറിയ പരിപാടി ചെയ്തിട്ടുണ്ട്. അത് രവി ചേട്ടന്‍ കണ്ടിട്ടുണ്ട്. ഈ കുട്ടി സംസാരിക്കുന്നുണ്ട് സ്മാര്‍ട്ടാണെന്ന് രവി ചേട്ടന്‍ പറഞ്ഞു. അങ്ങനെയാണ് കമല്‍ സാറിനെ കാണാന്‍ പോകുന്നത്.

    കഴിഞ്ഞോ ഞാന്‍ പോകട്ടെ

    കമല്‍ സാര്‍ നേരത്തെ തന്നെ ഒരു നായികയെ തീരുമാനിച്ചിരുന്നു. ഇനി വേണ്ടത് കറുത്തിട്ടുള്ളൊരു കുട്ടിയെയിരുന്നു. എന്നെ കണ്ടപ്പോള്‍ തന്നെ ശരിയാകില്ല എന്ന് പറഞ്ഞു. എന്തായാലും വന്നതല്ലേ ഇരിക്കെന്ന് പറഞ്ഞു. ഞാനും അച്ഛനും അവിടെ ഇരുന്നു. എനിക്ക് അന്ന് കമല്‍ സാര്‍ വലിയ സംവിധായകന്‍ ആണെന്നൊന്നും ആലോചിക്കുന്നില്ല. ജിഷ്ണു ചേട്ടനും സിദ്ധു ചേട്ടനുമൊക്കെ അവിടെ ഇരിക്കുന്നുണ്ട്. അവരൊക്കെ നേരത്തെ തന്നെ ഫിക്‌സ്ഡ് ആണ്. അവര്‍ക്ക് കഥ പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുകയാണ്.

    Also Read: മണിക്കൂറുകൾ നീണ്ട സർജറി, ജീവിതം പുതിയ ദിശയിലേക്കെന്ന് താര കല്യാൺ; വിശേഷങ്ങൾ പങ്കുവച്ച് വീഡിയോAlso Read: മണിക്കൂറുകൾ നീണ്ട സർജറി, ജീവിതം പുതിയ ദിശയിലേക്കെന്ന് താര കല്യാൺ; വിശേഷങ്ങൾ പങ്കുവച്ച് വീഡിയോ

    എന്നെ നേരത്തെ ശരിയാകില്ലെന്ന് പറഞ്ഞതൊന്നും എനിക്കറിയില്ല. ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞിട്ടാണ് വന്നിരിക്കുന്നത്. വിഷമിപ്പിക്കണ്ടല്ലോ കൊച്ചു കുട്ടിയല്ലേ എന്നു കരുതി കമല്‍ സാര്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍, കഴിഞ്ഞോ ഞാന്‍ പോകട്ടെ എനിക്ക് ഡാന്‍സ് പ്രാക്ടീസുണ്ടെന്ന് ഞാന്‍ പറഞ്ഞു. കമല്‍ സാര്‍ എന്റെയടുത്ത് ചാന്‍സ് ചോദിച്ച് വന്നത് പോലെയായിരുന്നു അവിടുത്തെ സീന്‍.

    എനിക്ക് അഭിനയിക്കണ്ട നമുക്ക് പോകാം

    കമല്‍ സാര്‍ ചിരിച്ചു. എനിക്കന്ന് നല്ല തൃശ്ശൂര്‍ സ്ലാംഗുണ്ട്. ചുമ്മാ ഗുഡ് മോണിംഗ് എന്ന് പറഞ്ഞാല്‍ പോലും തൃശ്ശൂര്‍ അല്ലേ എന്ന് ആളുകള്‍ ചോദിക്കും. ഈ കുട്ടി സംസാരിക്കുന്നത് തന്റെ കഥാപാത്രത്തെ പോലെയാണെന്നും അതിനാല്‍ നമുക്ക് കറുത്ത മേക്കപ്പിട്ട് ചെയ്ത് നോക്കിയാലോ എന്ന് സാര്‍ പറഞ്ഞു. അങ്ങനെയാണ് ആ സിനിമ സംഭവിക്കുന്നത്.

    സിനിമയില്‍ അഭിനയിക്കുന്നുവെന്ന് പറയുമ്പോള്‍ നമ്മളുടെ മനസില്‍ ഗ്ലാമറസായിട്ടുള്ള നായികയാണസല്ലോ. സ്ലോ മോഷനില്‍ വരുന്നു എന്നൊക്കെയാണല്ലോ. ആദ്യത്തെ ദിവസം മേക്കപ്പില്‍ ചെയ്ഞ്ചുണ്ടാകുമെന്ന് പറഞ്ഞു. ഞാന്‍ മേക്കപ്പ് ചെയ്യാന്‍ പോവുകയാണെന്ന ആവേശത്തിലായിരുന്നു. പക്ഷെ ഞാന്‍ വിചാരിക്കുന്ന സംഭവമേയല്ല അവിടെ നടക്കുന്നത്. ഫുള്‍ കറുപ്പിക്കുകയാണ്. മുഷിഷ വസ്ത്രം തന്നു. എനിക്ക് അഭിനയിക്കണ്ട നമുക്ക് പോകാം എന്ന് ഞാന്‍ അച്ഛനോട് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.

    ആരും എന്നെ ഗൗനിക്കുന്നില്ല

    കമല്‍ സാറൊക്കെ മേക്കപ്പ് നോക്കി അഭിപ്രായങ്ങളൊക്കെ പറയുന്നുണ്ടായിരുന്നു. എനിക്ക് ഒരു സന്തോഷവുമില്ലെന്ന് കമല്‍ സാറിന് മനസിലായി. രാവിലെ വരുമ്പോഴുണ്ടായിരുന്ന ഒരു എക്‌സൈറ്റ്‌മെന്റുമില്ല. കമല്‍ സാര്‍ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടി കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. ആ കണ്ടിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു. അതിലെ രേവതിയൊക്കെ ചെയ്ത പോലത്തൊരു കഥാപാത്രമാണ് വേണ്ടതെന്ന് പറഞ്ഞു. റഫറന്‍സൊക്കെ കേട്ടപ്പോള്‍ കുറച്ച് സന്തോഷമായി.

    അത് കഴിഞ്ഞും വിഷമമായിട്ടുണ്ട്. സിനിമ റിലീസായി, എല്ലാവര്‍ക്കും ഇഷ്ടമായി, പക്ഷെ എന്നെ ആരും തിരിച്ചറിയുന്നില്ല. ഞാന്‍ കരുതിയത് പടം റിലീസായിക്കഴിഞ്ഞാല്‍ പിന്നെ എനിക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റില്ല എന്നായിരുന്നു. ആരും എന്നെ ഗൗനിക്കുന്നില്ല. ആര്‍ക്കും എന്നെ മനസിലായില്ല. ഒരു ദിവസം തീയേറ്റര്‍ വിസിറ്റിന് ഞങ്ങളൊക്കെ പോയി. പടം കണ്ടിറങ്ങി വരുന്നവരൊക്കെ ഇവരോട് ഭയങ്കരമായി സംസാരിക്കുന്നു. പ്രശംസിക്കുന്നു. എന്നെ ആരും മൈന്റാക്കുന്നില്ല. ഞാന്‍ അപ്പുറത്ത് വിഷമിച്ച് നില്‍ക്കുകയാണ്.

    കോളനിയില്‍ നിന്നും ഒരു ചേച്ചി

    കൂടെ വന്ന ഏതോ കുട്ടിയെന്നാകും അവരൊക്കെ കരുതിയിരുന്നത്. പിന്നെ കുറച്ച് പേര്‍ അവരോട് നിങ്ങളുടെ കൂടെയൊരു കറുത്ത കുട്ടി അഭിനയിച്ചില്ലേ പരിമളമായിട്ട് ആ കുട്ടി നന്നായി ചെയ്തിട്ടുണ്ട്, കാണുമ്പോള്‍ പറയൂവെന്ന് പറഞ്ഞു. അത് കേട്ടതും ഞാന്‍ അത് ഞാനെന്നും പറഞ്ഞ് കൈ വീശിക്കാണിച്ച് ചെല്ലുകയായിരുന്നു.

    സിനിമയുടെ ചിത്രീകരണം നടന്നത് തൃശ്ശൂരായിരുന്നു. ചേരി സെറ്റിടുകയായിരുന്നു. ചിത്രീകരണം നടക്കുന്നിടത്ത് വരുന്നവര്‍ മറ്റുള്ളവരോടൊക്കെ സംസാരിക്കുമായിരുന്നു. പക്ഷെ എന്നെ ആരും ശ്രദ്ധിച്ചിരുന്നില്ല. അതിനാല്‍ ഞാന്‍ ഒരു മൂലയ്ക്ക് മാറിയിരിക്കുകയായിരുന്നു. അപ്പോള്‍ ഒരു ദിവസം അടുത്തുള്ള കോളനിയില്‍ നിന്നും ഒരു ചേച്ചി അടുത്തു വന്നു. നമ്മളുടെ ഇടയില്‍ നിന്നൊരാള്‍ സിനിമയില്‍ അഭിനയിക്കുക എന്നൊക്കെ പറയുന്നത് വലിയ കാര്യമാണ്, അതിനാല്‍ നന്നായി ചെയ്യണമെന്ന് പറഞ്ഞു.

    Read more about: bhavana
    English summary
    Bhavana Recalls How She Got Selected To Play Parimalam In Nammal Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X