For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാർക്ക് കുറഞ്ഞതിൻ്റെ പേരിൽ ഇറക്കിവിട്ട അതേ സ്കൂളിൽ മാസ്സ് എൻട്രി നടത്തി റോബിൻ

  |

  ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്ന താരം ആരാണെന്ന് ചോദിച്ചാൽ സംശയം കൂടാതെ പറയാൻ കഴിയും അത് റോബിൻ രാധാകൃഷ്ണൻ ആണെന്ന്. ബി​ഗ് ബോസ് സീസൺ നാലിൽ മത്സരാർത്തിയായി എത്തിയതോടെയാണ് റോബിൻ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. ഷോ അവസാനിച്ചിട്ട് രണ്ട് മാസം കഴിഞ്ഞെങ്കിലും റോബിന് ലഭിക്കുന്ന സ്വീകാര്യത അതുപോലെ തന്നെയാണ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നത്.

  എട്ട് മാസത്തോളം കാലം ബി​ഗ് ബോസിനെക്കുറിച്ച് പഠിച്ച ശേഷമാണ് ഷോയിൽ പങ്കെടുക്കാൻ എത്തിയതെന്ന് റോബിൻ പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് തന്നെ ജനങ്ങളുടെ പൾസ് അറിഞ്ഞ് ​ഗെയിം കളിക്കാൻ റോബിന് സാധിച്ചു. ഷോയിൽ കയറി രണ്ടാഴ്ചകൾക്കുള്ളിൽ തന്നെ റോബിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കാനും സപ്പോർട്ട് ചെയ്യാനും സോഷ്യൽ മീഡിയയിൽ ഫാൻ ​​ഗ്രൂപ്പുകളും സജീവമായിരുന്നു.

  എഴുപത് ദിവസം പൂർത്തിയാക്കിയാണ് റോബിൻ ഷോയിൽ നിന്ന് പുറത്തിറങ്ങിയത്. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിൻ്റെ പേരിലാണ് ബി​ഗ് ബോസിൽ നിന്ന് റോബിൻ പുറത്തായത്. നൂറ് ദിവസം തികച്ച് നിൽക്കണമെന്ന് ആ​ഗ്രഹിച്ച് വന്ന റോബിൻ ഒരുപാട് സങ്കടത്തോടെയാണ് അവിടെ നിന്നിറങ്ങിയത്.

  എന്നാൽ പുറത്തിറങ്ങിയ റോബിൻ തന്നെ സ്നേഹിക്കുന്നവരെ കണ്ട് അമ്പരന്നുപോയി. ഷോയിൽ നിന്ന് പുറത്തിറങ്ങി നാട്ടിൽ വരാനായി എയർപോർട്ടിലെത്തിയ റോബിനെ കാണാൻ ജന സാ​ഗരമാണ് അവിടേക്ക് ഒഴുകി എത്തിയത്. പല ജില്ലകളിൽ നിന്നും ഒരുപാട് കഷ്ടപ്പെട്ട് റോബിനെ കാണാൻ എത്തിയവരുണ്ട്. റോബിന് ആദ്യം മുതൽ ലഭിച്ച പിന്തുണ തന്നെയാണ് ഇപ്പോഴും ആരാധകരിൽ നിന്ന് ലഭിക്കുന്നത്.

  Also Read: 'വുമൺസ് കോളേജ് ഇളക്കി മറിച്ച് റോബിൻ', സർ എന്ന് വിളിക്കണ്ട.. ചേട്ടാന്ന് വിളിച്ചോളൂ..

  ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ റോബിനെ തേടി നിരവധി അവസരങ്ങൾ വന്നു. ടിവി പരിപാടികളും അഭിമുഖങ്ങളും ഉദ്ഘാടനങ്ങളും സിനിമകളുടെ ചർച്ചകൾ ഒക്കെയായി തിരക്കിലാണ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് റോബിൻ. തൻ്റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകരെ സോഷ്യൽ മീഡിയ വഴി അറിയിക്കാറുമുണ്ട്.

  ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് റോബിൻ്റെ ഒരു മാസ്സ് എൻട്രി വീഡിയോ ആണ്. മാർക്ക് കുറഞ്ഞതിൻ്റെ പേരിൽ ഇറക്കിവിട്ട അതേ സ്കൂളിൽ ഓണപ്പരിപാടിയോടനുബന്ധിച്ച് അതിഥിയായി എത്തിയിരിക്കുകയാണ് റോബിൻ. ഈ സ്കൂളിലേക്ക് ക്ഷണം കിട്ടിയ അന്ന് തന്നെ റോബിൻ ഇൻസ്റ്റ​ഗ്രാമിലൂടെ ഈ സന്തോഷം പങ്കുവെച്ചിരുന്നു. അന്ന് റോബിൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

  Also Read: ‌'ഞാൻ അമ്മയായിട്ട് ഒരു മാസമായി, ഡെയ്ൻ അത് സമ്മാനിച്ചപ്പോൾ ഞാൻ കരയുകയായിരുന്നു'; മീനാക്ഷി രവീന്ദ്രൻ!

  'പതിനാറ് വർഷങ്ങൾക്ക് മുമ്പ് എനിക്ക് തന്നെ ഒരു പ്രോമിസ് ഞാൻ നൽകിയിരുന്നു. അതാണ് ഇപ്പോൾ യാഥാർത്ഥ്യമാകാൻ പോകുന്നത് മാർക്ക് കുറഞ്ഞതിന്റെ പേരിൽ ഈ സ്കൂളിൽ നിന്നും പോകേണ്ടി വന്ന ഞാൻ ഈ വരുന്ന സെപ്റ്റംബർ 2ന് നടക്കുന്ന ഓണാഘോഷ പരിപാടിയിൽ ചീഫ് ​ഗെസ്റ്റായി അതേ സ്കൂളിലേക്ക് പോകുന്നു. വിജയത്തിന് പിന്നിൽ സീക്രട്ടും ഇല്ല'.

  'തോൽവികളിൽ നിന്നും പഠിക്കുക, കഠിനാധ്വാനം ചെയ്യുക, തയ്യാറെടുപ്പുകൾ നടത്തുക എന്നത് മാത്രമാണ് വഴി', എന്നാണ് റോബിൻ പഠിച്ച സ്കൂളിലേക്ക് ചീഫ് ​ഗസ്റ്റായി ക്ഷണിച്ചതിന്റെ നോട്ടീസ് പങ്കുവെച്ചു കൊണ്ട് പറഞ്ഞത്.

  Also Read: 'എട്ട് വർഷത്തെ പ്രണയം', മഞ്ച് സ്റ്റാർ സിം​ഗർ താരം ആതിര മുരളി വിവാഹിതയായി, കൊച്ചുകുട്ടിയല്ലേ എന്ന് ആരാധകർ

  'താൻ ഒരു കാര്യത്തിന് വേണ്ടി ഇറങ്ങി തിരിച്ചാൽ തന്റെ നൂറ് ശതമാനവും നൽകിയാണ് പ്രവർത്തിക്കാറുള്ളതെന്ന്', റോബിൻ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അക്കാര്യം റോബിൻ അന്വർത്ഥമാക്കിയിരിക്കുക ആണല്ലോ എന്നാണ് ആരാധകർ പറയുന്നത്. ബി​ഗ് ബോസിൽ മത്സരാർത്തിയായി എത്തുന്നതിന് മുമ്പ് റോബിൻ ഒരു സോഷ്യൽമീഡിയ ഇൻഫ്ല്യൂവൻസറായിരുന്നു. അമ്പതിനായിരം ഫോളോവേഴ്സാണ് അന്ന് റോബിനെ ഫോളെ ചെയ്തതെങ്കിൽ ഇന്ന് അത് പത്ത് ലക്ഷമായി മാറിയരിക്കുകയാണ്.

  Read more about: bigg boss
  English summary
  Bigg Boss Fame Robin Radhakrishnan Get Mass entry at the Same School where he was dropped for low marks
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X