For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അങ്ങനെ പവനായി, ശവമായി...! 2022 ല്‍ മലയാളികളുടെ പ്രതീക്ഷ തകര്‍ത്ത സിനിമകള്‍

  |

  2022 എന്ന വര്‍ഷം കൂടി പിന്നിടുകയാണ്. കൊവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും സിനിമാ ലോകം പതിയെ കരകയറി തുടങ്ങിയ വര്‍ഷമാണ് കഴിഞ്ഞു പോകുന്നത്. ഹൃദയം മുതല്‍ കാപ്പവരെ ആരാധകരെ രസിപ്പിക്കുകയും കയ്യടിപ്പിക്കുകയും വേദനിപ്പിക്കുകയും സന്തോഷിപ്പിക്കുകയുമൊക്കെ ചെയ്ത ഒരുപാട് സിനിമകള്‍ ഈ വര്‍ഷവും തീയേറ്ററുകളിലെത്തിയിരുന്നു. ചിലതൊക്കെ ആഘോഷമായി മാറിയപ്പോള്‍ ചിലതൊക്കെ വന്നത് പോലെ പോയി.

  Also Read: എനിക്കും ബീനയ്ക്കും മാത്രമല്ല സീരിയലിലെ ഭാര്യയ്ക്കും കിട്ടി; ജീവിതത്തിലെ വലിയ ഭാഗ്യത്തെ കുറിച്ച് മനോജ് കുമാര്‍

  വലിയ പ്രതീക്ഷയോടെ വരികയും എന്നാല്‍ ആരാധകരെ നിരാശയുടെ ആഴക്കയത്തിലേക്ക് തളളിയിടുകയും ചെയ്ത സിനിമകളും പോയ വര്‍ഷമുണ്ടായിരുന്നു. പോയ വര്‍ഷം മല പോലെ വന്ന് ഒടുവില്‍ എലിയായി മാറിയ ചില സിനിമകളെ പരിജയപ്പെടാം. മലയാള സിനിമയിലെ ഏത് മഹത്ത്വത്തിന്റെ ലിസ്‌റ്റെടുത്താലും അതിലുണ്ടാകുന്ന രണ്ട് പേരായ മമ്മൂട്ടിയും മോഹന്‍ലാലും വരെ ഈ ലിസ്റ്റിലുണ്ട്.

  മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണി കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം. ഉദയകൃഷ്ണയായിരുന്നു സംവിധാനം. ചിത്രത്തില്‍ പ്രശംസ നേടിയതായി ഒന്നും തന്നെയില്ലായിരുന്നുവെന്ന് വേണം പറയാന്‍. ബി ഉണ്ണികൃഷ്ണന്റെ സംവിധാനം, ഉദയകൃഷ്ണയുടെ തിരക്കഥ മുതല്‍ മോഹന്‍ലാലിന്റെ പ്രകടനം വരെ നിരാശപ്പെടുത്തുന്നതായിരുന്നു. ചിത്രത്തിലെ രംഗങ്ങളിലെ നാടകീയതയും മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ ഓവറാക്ടിംഗുമൊക്കെ ഏറെ നാളുകള്‍ ട്രോളന്മാര്‍ക്ക് വിരുന്നായി മാറുകയായിരുന്നു.

  Also Read: ഒരു ഉദ്ഘാടനത്തിന് എത്ര രൂപ കിട്ടും? ആ പരിപാടിയോടെയാണ് കൂടിയതെന്ന് ഹണി റോസ്‌

  വീണ്ടുമൊരു സൂപ്പര്‍ ഹിറ്റ് സംവിധായകനൊപ്പം കൈ കൊടുത്ത മോഹന്‍ലാല്‍ ചിത്രം. പുലിമുരുകന്‍ ഒരുക്കിയ വൈശാഖിനൊപ്പം വീണ്ടും മോഹന്‍ലാല്‍ എത്തിയപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. ലെസ്ബിയന്‍ പ്രണയകഥ പ്രധാന കഥാതന്തുവാകുന്നുവെന്നതും പ്രതീക്ഷയുണര്‍ത്തി. എന്നാല്‍ അണ്ടര്‍കവര്‍ ഏജന്റായുള്ള മോഹന്‍ലാലിന്റെ ഈ വര്‍ഷത്തിലെ രണ്ടാമത്തെ ചിത്രവും കനത്ത പരാജയമായി മാറി. ഒപ്പം ട്രോളന്മാര്‍ക്ക് ഒരുലോഡ് ട്രോള്‍ മെറ്റീരിയലും ചിത്രം നല്‍കി. ഇത്തവണയും തിരക്കഥ ഉദയകൃഷ്ണയുടേതായിരുന്നു.

  ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രനൊരു സിനിമയുമായി എത്തുമ്പോള്‍ ആരാധകര്‍ പ്രതീക്ഷയുണ്ടാകുന്നത് സ്വാഭാവികതയാണ്. ഒട്ടും പുതുമയില്ലെന്ന് പതിവ് പോലെ അല്‍ഫോണ്‍സ് മുന്നറിയിപ്പെടുത്തുവെങ്കിലും അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല. പൃഥ്വിരാജ്, നയന്‍താര, സൗബിന്‍, റോഷന്‍ മാത്യു, ലാലു അലക്‌സ്, ഷമ്മ തിലകന്‍ തുടങ്ങി വലിയൊരു താരനിരയുണ്ടായിട്ടും ചിത്രത്തിന് ആരാധകരെ രസിപ്പിക്കാന്‍ സാധിച്ചില്ല.

  വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്റെ കുപ്പായത്തിലേക്ക് എത്തുന്ന സന്തോഷ് ശിവന്‍, നായികയായി മഞ്ജു വാര്യര്‍. ഒപ്പം കാളിദാസ് ജയറാമും സൗബിന്‍ ഷാഹിറും. എന്നാല്‍ പ്രതീക്ഷയോടെ തീയേറ്ററിലെത്തിയ ആരാധകര്‍ക്ക് ലഭിച്ചത് നിരാശയുടെ രണ്ട് മണിക്കൂറായിരുന്നു. സൗബിന്റെ പ്രകടനം മുതല്‍ ചിത്രത്തിന്റെ കഥയടക്കം സകലതും പിന്നീട് കടുത്ത ട്രോളുകള്‍ക്ക് ഇരയായി മാറുകയായിരുന്നു.

  2022 എന്നത് പൊതുവെ മമ്മൂട്ടിയുടെ വര്‍ഷമായിട്ടാണ് ആരാധകര്‍ കണക്കാക്കുന്നത്. എന്നാല്‍ കണ്ണുകിട്ടാനെന്ന രീതിയില്‍ മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ പടങ്ങളുടെ പട്ടികയില്‍ സിബിഐ 5 ദ ബ്രെയിനുമുണ്ട്. കെ മധു-മമ്മൂട്ടി-എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ സിബിഐ പരമ്പരയിലെ അഞ്ചാം ചിത്രം എത്തുമ്പോള്‍ ആരാധകരുടെ മനസില്‍ ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പേരില്‍ മാത്രം ബ്രെയിനുള്ള ചിത്രമായി ഒടുങ്ങാനായിരുന്നു സിബിഐ 5 ന്റെ വിധി. ചിത്രത്തിന്റെ തിരക്കഥയിലേയും മേക്കിംഗിലേയും പാളിച്ചകള്‍ ചിത്രത്തെ നനഞ്ഞ പടക്കമാക്കി മാറ്റുകയായിരുന്നു.

  സ ിനിമയെന്നത് കയറ്റിറക്കങ്ങളുടേതാണ്. വിജയവും പരാജയവും നേരിടേണ്ടി വരും. പോയ വർഷം നിരാശപ്പെടുത്തിയവർ തന്നെ കയ്യടിയും വാങ്ങുന്നത് നമ്മള്‍ പലവട്ടം കണ്ടിട്ടുണ്ട്. ഇക്കൊല്ലം നിരാശപ്പെടുത്തിയവർ അടുത്ത കൊല്ലം അതിന് പലിശയടക്കം ചേർത്ത് രസിപ്പിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം, കാത്തിരിക്കാം മികച്ച സിനിമകള്‍ക്കായി.

  Read more about: year ender 2022
  English summary
  Biggest Disappoinments Of Malayalam Cinema in 2022 Including Mammootty And Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X