For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംഭവിച്ചത് എന്തെന്ന് ഇന്നും അറിയില്ല, പിന്നെ കണ്ടപ്പോള്‍ സംസാരിച്ചത്...; പ്രണയത്തെക്കുറിച്ച് ചാര്‍മിള

  |

  ഒരുകാലത്ത് വലിയ ചര്‍ച്ചയായി മാറിയ സംഭവമായിരുന്നു ചാര്‍മിളയും ബാബു ആന്റണിയും തമ്മിലുള്ള പ്രണയം. തനിക്ക് പ്രണയമുണ്ടായിരുന്നില്ലെന്നാണ് ബാബു ആന്റണി പലപ്പോഴായി പറഞ്ഞിട്ടുള്ളത്. എന്നാല്‍ പ്രണയമുണ്ടായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ തയ്യാറായിരുന്നുവെന്നുമാണ് പലപ്പോഴായി ചാര്‍മിള വ്യക്തമാക്കിയിട്ടുള്ളത്. ഒരിക്കല്‍ ജെബി ജംഗ്ഷനില്‍ അതിഥിയായി എത്തിയപ്പോള്‍ ഇതേക്കുറിച്ച് ചാര്‍മിള മനസ് തുറന്നിരുന്നു.

  Also Read: അവർ ചെയ്ത് വച്ച രണ്ട് ഐകോണിക്ക് കഥാപാത്രങ്ങളാണത്; മമ്മൂട്ടിയുടേയും ദിലീപിന്റെയും വേഷങ്ങളെക്കുറിച്ച് പൃഥ്വി

  ബാബു ആന്റണിയുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും തുടര്‍ന്ന് താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെക്കുറിച്ചുമൊക്കെ ചാര്‍മിള അന്ന് മനസ് തുറന്നിരുന്നു. ഈ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ക്രിസ്ത്യാനികള്‍ക്ക് പത്ത് കല്‍പ്പനകളുണ്ട്. അതില്‍ നാലാമത്തത് അച്ഛനേയും അമ്മയേയും ബഹുമാനിക്കണം എന്നാണ്. അത് പാലിക്കാതെ വരുമ്പോള്‍ ഇങ്ങനെയുള്ള അനന്തരഫലങ്ങളുണ്ടാകും. അച്ഛന് ബാബുവിനോട് ദേഷ്യമായിരുന്നു. പ്രായം ആയിരുന്നു ആദ്യത്തെ പ്രശ്‌നം. പിന്നെയും എന്തോ കാരണമുണ്ടായിരുന്നു. പക്ഷെ അതെന്താണെന്ന് പറഞ്ഞിരുന്നില്ല. നാല് വര്‍ഷം നീണ്ട പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നുവെന്നും ചാര്‍മിള പറയുന്നുണ്ട്. ഒരുമിച്ച് ജീവിക്കുകയും ചെയ്തിരുന്നു.

  പല പ്രശ്‌നങ്ങളില്‍ നിന്നും പുറത്ത് വന്നിരുന്നു. സഹോദരന്‍ എതിരായിരുന്നു. അയാളുമായി ബന്ധപ്പെട്ട എന്തോ പ്രശ്‌നമായിരിക്കാം ഉണ്ടായത്. ബാബു നേരത്തെ പള്ളിയില്‍ വരില്ലായിരുന്നു. പിന്നീട് പള്ളിയില്‍ വരാന്‍ തുടങ്ങി. നല്ലൊരു മനുഷ്യനായി മാറി വരികയായിരുന്നു. പിന്നീട് യുഎസ്എയില്‍ പോയി. പോയി വന്നിട്ട് വിവാഹം കഴിക്കാം എന്ന് പറഞ്ഞിരുന്നതാണ്. സുഹൃത്തുക്കളെ കാണാന്‍ എന്നു പറഞ്ഞാണ് പോയത്.

  പോകുമ്പോള്‍ തന്നെ സഹോദരനെ കാണാന്‍ പോകരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. പോയിക്കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം വിളിച്ചിരുന്നു. അപ്പോള്‍ സഹോദരനെ കാണാന്‍ പോവുകയാണെന്ന് പറഞ്ഞു. വേണ്ടെന്ന് ഞാന്‍ പറഞ്ഞതാണ്. എനിക്ക് എന്തോ ബാഡ് തോന്നി. ബാഡ് ആവുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ല. ചതിക്കുന്ന ഒരാളായിരുന്നില്ല. എന്തോ സംഭവിച്ചിട്ടുണ്ട്്.

  ബാബുവിനോട് വിരോധമില്ല. ബാബു ഇല്ലായിരുന്നുവെങ്കില്‍ എന്റെ അച്ഛന്‍ മരിക്കുമായിരുന്നു. പ്രണയം തകര്‍ന്നപ്പോള്‍ കൈ മുറിക്കുകയായിരുന്നു. മരിക്കാന്‍ തീരുമാനിച്ച് ചെയ്തതാണ്. രണ്ട് കൈകളിലും കാലിലും മുറിച്ചിരുന്നു. ബാത്ത് റൂമില്‍ വച്ചായിരുന്നു മുറിച്ചത്. അമ്മ കണ്ടു. ആ സമയം എന്നെ കാണാന്‍ നടി ഉഷാ റാണി വന്നിരുന്നു. അവരുടെ വണ്ടിയിലാണ് ആശുപത്രിയില്‍ കൊണ്ടു പോകുന്നതും രക്ഷിക്കുന്നതും. ദൈവാതീനം ആകാം അത്.

  അന്ന് പത്തൊമ്പത് വയസായിരുന്നു. ആരും പറഞ്ഞാല്‍ കേള്‍ക്കാത്ത പ്രായമായിരുന്നു. ആ പ്രായത്തില്‍ ഒരു കാര്യം നടന്നില്ലെങ്കില്‍ മോശം ചിന്തയേ വരൂ. ഇന്ന് എനിക്ക് കുറേക്കൂടി പക്വതയുണ്ട്.

  അമേരിക്കയില്‍ പോയതിന് ശേഷം രണ്ട് പ്രാവശ്യം വിളിച്ചു. പക്ഷെ സഹോദരനെ കാണാന്‍ പോയ ശേഷം പിന്നെ വിളിച്ചിട്ടില്ല. അറേബ്യ സിനിമയില്‍ ബാബുവിന്റെ സഹോദരനുമുണ്ടായിരുന്നു. അദ്ദേഹം എന്നെ വന്ന് കണ്ടിരുന്നു. ബാബു നിന്നെ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്യും പക്ഷെ കല്യാണം കഴിക്കുക വേറെയാളെയായിരിക്കും നിനക്ക് ഓക്കെയാണോ എന്ന് ചോദിച്ചിരുന്നു. ഇക്കാര്യം ഞാന്‍ ബാബുവിനോട് പറഞ്ഞു. അവര്‍ തമ്മില്‍ വഴക്കായി. പിന്നീട് സഹോദരന്‍ അമേരിക്കയിലേക്ക് പോവുകയായിരുന്നു.

  Recommended Video

  Lukman Avaran On Thallumaala: ടോവിനോയെ തല്ലി ബോധം കെടുത്തിയ ലുക്ക്മാൻ | *Interview

  ബാബുവിനോട് വിരോധമില്ല. ബാബുവിന്റെ സഹോദരനോട് വിരോധമുണ്ട്. ബാബുവിന്റെ കുടുംബത്തിനായി പ്രാര്‍ത്ഥിക്കാറുണ്ട്. നല്ലൊരു കുടുംബം ഉണ്ട്. പിന്നീട് കാണുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ മീറ്റിംഗിലാണ്. ഹായ് പറഞ്ഞു, ഞാനും ഹായ് പറഞ്ഞു. മക്കളെക്കുറിച്ച് സംസാരിച്ചു. കൂടുതലൊന്നും സംസാരിച്ചില്ല. നമ്മളോട് ഒരാള്‍ എങ്ങനെ പെരുമാറുന്നുവോ അതുപോലെ തന്നെയേ തിരിച്ചും പെരുമാറാവൂ.

  ഞാന്‍ ടെന്‍ഷന്‍ അടിച്ച് അങ്ങനെ ചെയ്തതിന് പകരം കാത്തിരിക്കണമായിരുന്നു. എന്തായാലും അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി വരുമായിരുന്നല്ലോ. അതിനാല്‍ കാത്തിരുന്നാല്‍ മതിയായിരുന്നു. ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമായിരുന്നു അത്. പിന്നീട് ബാബു ആന്റണിയെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നില്ലെന്നും ചാര്‍മിള പറയുന്നുണ്ട്.

  അതേസമയം ചാര്‍മിളയുമായി തനിക്ക് പ്രണയമുണ്ടായിരുന്നില്ലെന്നും എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് അറിയില്ലെന്നുമായിരുന്നു ബാബു ആന്റണി ഒരിക്കല്‍ ജെബി ജംഗ്ഷനില്‍ എത്തിയപ്പോള്‍ പറഞ്ഞത്. ഈ വീഡിയോ ചാര്‍മിളയ്ക്ക് കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നു.

  English summary
  Charmila Once Recalled What Happened Between Her And Babu Antony In JB Junction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X