For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാഴ്ചക്കാരുടെ കിളി പറത്തി വിടുന്ന സംവിധായകന്‍; കണ്ടിരിക്കേണ്ട അഞ്ച് നോളന്‍ സിനിമകള്‍

  |

  ക്രിസ്റ്റഫര്‍ നോളന്‍, ആ പേര് കേള്‍ക്കാത്ത സിനിമാപ്രേമികളുണ്ടാകില്ല. ഹോളിവുഡിലെ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്ന സംവിധായകരില്‍ ഒരാള്‍. അഭിനയിക്കുന്ന താരത്തേക്കാള്‍ സംവിധായകന്റെ പേരില്‍ അറിയപ്പെടുന്ന സിനിമകളാണ് നോളന്റേത്. 1998 ല്‍ പുറത്തിറങ്ങിയ ഫോളോയിംഗ് മുതല്‍ ഇങ്ങ് ടെനറ്റ് വരെയുള്ള ആ സിനിമാജീവിതത്തില്‍ നോളന്‍ തിരുത്തിയെഴുതിയത് സിനിമകളുടെ നടപ്പുരീതികളെക്കൂടിയായിരുന്നു. ഓരോ നോളന്‍ സിനിമയും പുറത്തിറങ്ങുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ.

  ഇത് ആ പാവം ഗവി ഗേള്‍ തന്നെയോ? ശ്രിതയുടെ മേക്കോവര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

  സിനിമാ ആസ്വാദനം എന്നത് കേവലം കാഴ്ചയുടെ മാത്രം അനുഭവമാക്കാതെ അതിനെ ബുദ്ധിപരമായി പ്രേക്ഷകരെ വെല്ലുവിളിക്കുന്ന അനുഭവമാക്കി മാറ്റുകയായിരുന്നു നോളന്‍. ഓരോ നോളന്‍ സിനിമയും വിലയിരുത്തപ്പെടുന്നത് മുമ്പത്തെ ചിത്രത്തേക്കാള്‍ മനുഷ്യരെ കണ്‍ഫ്യൂഷനാക്കുന്നുണ്ടോ എന്ന് നോക്കിയിട്ടായിരിക്കും. ഇന്ന് നോളന് 51 വയസ് ആയിരിക്കുകയാണ്. ലോകമെമ്പാടും ആരാധകരുള്ള നോളന്‍ സിനിമകളില്‍ നിന്നും കണ്ടിരിക്കേണ്ട അഞ്ച് സിനിമകളെ വിശദമായി തന്നെ പരിചയപ്പെടാം.

  മെമന്റോ

  മെമന്റോ

  ക്രിസ്റ്റഫര്‍ നോളന്‍ എന്ന സംവിധായകന്റെ ഏറ്റവും മികച്ച സിനിമയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സിനിമയാണ് മെമന്റോ. നോണ്‍ ലീയര്‍ നരേഷന്‍ കൊണ്ട് നോളന്‍ പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു ചിത്രത്തിലൂടെ. ഓര്‍മ്മകളുടെ അടുക്കും ചിട്ടയുമില്ലാത്ത സഞ്ചാരത്തിലൂടെ കഥ പറഞ്ഞ ചിത്രത്തിലെ നായകന്‍ ഗായ് പീയേഴ്സ് ആയിരുന്നു. തന്റെ ഭാര്യയുടെ ഘാതകനെ തേടിയുള്ള നായകന്റെ ജീവിതം അവതരിപ്പിച്ച ചിത്രത്തിന് ഇങ്ങ് ഇന്ത്യയിലും വരെ റീമേക്കുണ്ടായി.

  ദ പ്രസ്റ്റീജ്

  2006 ല്‍ പുറത്തിറങ്ങിയ സിനിമ. നോളന്റെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രം. സയന്‍സ് ഫിക്ഷനും സൈക്കോളജിക്കല്‍ ത്രില്ലറുമൊക്കെയായ സിനിമ രണ്ട് മാന്ത്രികന്മാരുടെ പരസ്പര വൈര്യത്തിന്റെ കഥയായിരുന്നു പറഞ്ഞിരുന്നത്. ക്രിസ്ത്യന്‍ ബെയ്‌ലും ഹ്യൂ ജാക്ക്മാനുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. സബ് പ്ലോട്ടുകള്‍ കൊണ്ടും ദ പ്രസ്റ്റീജ് ഇപ്പോഴും ആരാധകര്‍ക്കിടയില്‍ സജീവമായി തന്നെ ചര്‍ച്ചയാകുന്ന ചിത്രമാണ്.

  ദ ഡാര്‍ക്ക് നൈറ്റ്

  ദ ഡാര്‍ക്ക് നൈറ്റ്

  നോളന്റെ തന്നെ ബാറ്റ്മാന്‍ ബിഗിന്‍സിന്റെ രണ്ടാം ഭാഗവും. ഡാര്‍ക്ക് നൈറ്റ് ട്രയോളജിയിലെ രണ്ടാമത്തെ ചിത്രവും. ബാറ്റ്മാന്‍ എന്ന ലോക പ്രശസ്ത സൂപ്പര്‍ ഹീറോയുടെ അതുവരെ കാണാത്ത നരേഷനായിരുന്നു ട്രയോളജിയില്‍ കണ്ടത്. ജോക്കര്‍ എന്ന വില്ലനെ ഹീറോ പരിവേഷത്തിലേക്ക് എത്തിക്കുകയും ചെയ്തു ദ ഡാര്‍ക്ക് നൈറ്റിലൂടെ. ഇന്നുവരെ ഇറങ്ങിയ സൂപ്പര്‍ ഹീറോ ചിത്രങ്ങളില്‍ ഏറ്റവും മികച്ചവയുടെ പട്ടികയില്‍ ഉറപ്പായും ദ ഡാര്‍ക്ക് നൈറ്റുണ്ടാകും. ക്രിസ്റ്റ്യന്‍ ബെയിലിന്‌റെ ബാറ്റ്മാനും ഹീത്ത് ലെഡ്ജറുടെ ജോക്കറും ഒരിക്കലും മറക്കാത്ത അനുഭവമാക്കി മാറ്റുകയായിരുന്നു നോളന്‍.

  ഇന്‍സെപ്ഷന്‍

  ഇന്‍സെപ്ഷന്‍

  നോളന്‍രെ ഏറ്റവും കോമ്പ്‌ളിക്കേറ്റഡ് ആയ സിനിമകളിലൊന്ന്. ഒന്നിലധികം കാഴ്ചകള്‍ ചിലപ്പോള്‍ ആവശ്യപ്പെടുന്ന, ഇറങ്ങി ചെല്ലുന്തോറും കൂടുതല്‍ അത്ഭുതവുമായി മാറുന്ന സിനിമയാണ് ഇന്‍സെപ്ഷന്‍. ലിയനാര്‍ഡോ ഡികാപ്രിയോ പ്രധാനവേഷത്തിലെത്തിയ സിനിമ സ്വപ്‌നങ്ങള്‍ക്കുള്ളിലെ സഞ്ചാരത്തിന്റെ കഥയായിരുന്നു പറഞ്ഞിരുന്നത്. നാല് ഓസ്‌കാറുകളാണ് സിനിമ നേടിയത്.

  Also Read: പപ്പ കാണിച്ചത് മര്യാദകേട്, മാന്യമായി പെരുമാറണം; ഷാരൂഖ് ഖാനെ നിർത്തിപ്പൊരിച്ച് മകള്‍ സുഹാന!

  ആ സംഭവത്തിന് ശേഷം മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരുകള്‍ ഗോസിപ്പുകളില്‍ നിറഞ്ഞു
  ഇന്റര്‍സ്‌റ്റെല്ലാര്‍

  ഇന്റര്‍സ്‌റ്റെല്ലാര്‍

  സയന്‍സ് ഫിക്ഷന്‍ സിനിമകളുടെ കൂട്ടത്തില്‍ ഏറ്റവും മുന്‍പന്തിയിലുള്ള സിനിമകളിലൊന്ന്. കണ്ടാല്‍ മാത്രം മതിയാകില്ല ഇന്റര്‍സ്റ്റെല്ലാര്‍ ആസ്വദിക്കാന്‍. വീണ്ടും വീണ്ടും കാണാന്‍ തോന്നിപ്പിക്കുന്ന ഓരോ കാഴ്ചയിലും പുതിയ അനുഭവമായി മാറുന്ന അത്ഭുതം. ചിത്രത്തിന്റെ മേക്കിംഗും ആശയവുമെല്ലാം സമാനതകളില്ലാത്തതായിരുന്നു. ഏതൊരു സിനിമാപ്രേമിയും കണ്ടിരിക്കേണ്ട സിനിമകളിലൊന്ന്.

  Read more about: christopher nolan
  English summary
  Christopher Nolan Birthday Top Five Must Wath Films Of Nolan If You Like The Director
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X