For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിനീതേട്ടനെ കൂട്ടുകാരൊന്നും അടുപ്പിക്കില്ല, കല്യാണം കഴിഞ്ഞതോടെ ഞാന്‍ ഔട്ട്; വീണ്ടും ധ്യാന്‍

  |

  മലയാള സിനിയില്‍ മിന്നും താരങ്ങളായ ഒരുപാട് സഹോദരന്മാരുണ്ട്. അതില്‍ തീര്‍ത്തും വ്യത്യസ്തരായ രണ്ടു പേരാണ് വിനീതും ധ്യാനം. ശ്രീനിവാസന്റെ മക്കളായ വിനീതും ധ്യാനും സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരാണ്. എന്നാല്‍ തീര്‍ത്തും വ്യത്യസ്തരായ രണ്ടു പേരുമാണ് വിനീതും ധ്യാനും. മലയാള സിനിമയിലെ ഇന്നത്തെ നിരവധി താരങ്ങളേയും സംവിധായകരേയും കൈ പിടിച്ചു കൊണ്ടു വന്ന ആശാനാണ് വിനീത്. നടനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായുമെല്ലാം വിജയം നേടിയ താരമാണ് ധ്യാന്‍.

  Also Read: 'ആ​ഗ്രഹം പറഞ്ഞതിന്റെ പേരിൽ തല്ലിയ ചേട്ടൻ സിനിമാ നടിയെ കെട്ടിപിടിച്ച് നടക്കുന്നു'; ദേവനെ കുറിച്ച് സഹോദരി

  ധ്യാനിന്റെ സിനിമകളേക്കാളും പ്രേക്ഷകര്‍ പലപ്പോഴും കാത്തിരിക്കുന്നതാണ് ധ്യാന്റെ ഇന്റര്‍വ്യൂകള്‍. തമാശകള്‍ പറഞ്ഞും കഥകള്‍ പങ്കുവച്ചുമൊക്കെ സദസിനെ കയ്യിലെടുക്കാനുള്ള ധ്യാന്റെ കഴിവ് പലപ്പോഴും കണ്ടിട്ടുണ്ട്. ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ക്ക് തന്നെ ഒരു ഫാന്‍ ബേസുണ്ട് ഇന്നെന്നതാണ് വസ്തുത. ധ്യാന്റെ തമാശകള്‍ക്ക് ഇരയായവരില്‍ ചേട്ടന്‍ വിനീത് മുതല്‍ നിവിന്‍ പോളി വരെയുള്ളവരുണ്ട്.

  ഇപ്പോഴിതാ തന്റെ ചേട്ടന്‍ വിനീത് ശ്രീനിവാസനെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

  വിനീതിന്റെ ഒരു കള്ളത്തരവും ഇതുവരെ വീട്ടില്‍ പിടിക്കപ്പെട്ടിട്ടില്ലെന്നാണ് ധ്യാന്‍ പറയുന്നത്. അതിന് കാരണം വിനീത് അങ്ങനെ കള്ളത്തരങ്ങളൊന്നും കാണിക്കില്ലെന്നും അദ്ദേഹത്തിന് സുഹൃത്തുക്കളൊന്നുമില്ലെന്നുമാണ് ധ്യാന്‍ പറയുന്നത്. സ്‌കൈലാര്‍ക്ക് പിക്ചേഴ്സ് എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: ഭർത്താവും ഭാര്യയും രണ്ടാമതും വിവാഹിതാരായോ? അമൃത വീണ്ടും വിവാഹിതയായെന്ന വാര്‍ത്തയെ കുറിച്ച് താരദമ്പതിമാര്‍

  'വിനീതേട്ടന്റെ ഒരു കള്ളവും വീട്ടില്‍ പൊക്കിയിട്ടില്ല. പുള്ളി സത്യം മാത്രമേ പറയുകയുള്ളൂ. ഫ്രണ്ട്സൊന്നും പുള്ളിയെ അടുപ്പിക്കത്തുപോലുമില്ല. കള്ളുകുടിയില്ല, സിഗരറ്റ് വലിയില്ല, ഇങ്ങനെയുള്ള ഒരാളെ ആരെങ്കിലും പിടിച്ച് കൂടെ നിര്‍ത്തുവോ. അങ്ങനെയുള്ള ആളുകള്‍ക്ക് സുഹൃത്തുക്കളുണ്ടാകുമോ. കുറെ അസിസ്റ്റന്റ്സും അസോസിയേറ്റ്സും കൊളീഗ്സും ഉണ്ട്, ഫ്രണ്ട്സൊന്നുമില്ല, പാവമാ. ആദ്യം എന്നെയായിരുന്നു കാര്യം. കല്യാണം കഴിച്ചതോടെ ഞാന്‍ ഔട്ടായി,' എന്നാണ് ചേട്ടനെക്കുറിച്ച് ധ്യാന്‍ പറയുന്നത്.

  ധ്യാനിന്റെ അഭിമുഖങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം വിനീതും അഭിപ്രായപ്പെട്ടിരുന്നു. ധ്യാന്റെ ഇന്റര്‍വ്യു കണ്ടിട്ട് അച്ഛന്‍ ഒരുപാട് ചിരിച്ചുവെന്നാണ് വിനീത് പറഞ്ഞത്. ആശുപത്രിയിലായ സമയത്ത് അച്ഛന്‍ ധ്യാനിന്റെ ഇന്റര്‍വ്യൂ കണ്ടിട്ട് മുഴുവന്‍ ചിരിയായിരുന്നു. അവന് പിന്നെ എല്ലാത്തിനും ലൈസന്‍സുണ്ടല്ലോ. അത് അവന് പണ്ട് മുതലേ ഉള്ളതാ. അവന്‍ കഥ പറയാന്‍ മിടുക്കനാണെന്നാണ് ധ്യാനെക്കുറിച്ച് വിനീത് പറയുന്നത്.

  ധ്യാന്‍ സംവിധാനം ചെയ്ത ചിത്രമായ ലവ് ആക്ഷന്‍ ഡ്രാമയെക്കുറിച്ചും വിനീത് സംസാരിക്കുന്നുണ്ട്. ലവ് ആക്ഷന്‍ ഡ്രാമയുടെ കഥ പറഞ്ഞപ്പോള്‍ ഞാന്‍ ഒരുപാട് ചിരിച്ചു. അത്‌പോലെ മറ്റൊരു സ്‌ക്രിപ്റ്റ് വായിച്ചിട്ട് ഞാന്‍ അത്രയധികം ചിരിച്ചിട്ടില്ല. പക്ഷെ അവസാനം ഷൂട്ട് ചെയ്തതും സിനിമയില്‍ വന്നതും അതൊന്നുമല്ലെന്നാണ് വിനീത് പറഞ്ഞത്. ധ്യാനോട് ഒന്നും സംസാരിക്കാന്‍ പറ്റില്ലെന്നും അങ്ങോട്ട് എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ പറഞ്ഞ് നമ്മളെ തന്നെ തിരുത്തിക്കളയുമെന്നും വിനീത് തമാശരൂപേണ പറഞ്ഞിരുന്നു.

  അതേസമയം, വീക്രമാണ് ഉടന്‍ റിലീസിന് എത്തുന്ന ധ്യാനിന്റെ ചിത്രം. സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ഡിസംബര്‍ 9ന് തിയേറ്ററുകളില്‍ എത്തും. കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ജയിലര്‍, നദികളില്‍ സുന്ദരി യമുന എന്നിവയും ധ്യാന്റേതായി അണിയറയിലുണ്ട്.

  English summary
  Dhyan Sreenivasan Reveals Why Vineeth Sreenivasan Doesn't Have Many Friends
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X