For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നല്ല നടിയാണെന്ന് പറയുന്നതൊക്കെ വെറുതെയാണെന്നാണ് തോന്നിയിട്ടുള്ളത്'; മനസ് തുറന്ന് ദേവി അജിത്

  |

  മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ദേവി അജിത്. മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട് താരം. ഏഷ്യാനെറ്റിൽ പാട്ടുപെട്ടി എന്ന പരിപാടിയുടെ അവതാരകയായിട്ടാണ് ദേവി ചന്ദന തന്റെ കരിയർ ആരംഭിക്കുന്നത്.

  അക്കാലത്ത് തന്നെ ശ്യാമപ്രസാദ് സംവിധാനം ചെയ്ത മണല്‍ നഗരം എന്ന പരമ്പരയിലും ദേവി അഭിനയിച്ചു. 2000 ൽ പുറത്തിറങ്ങിയ മഴ എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഏകദേശം പത്ത് വർഷക്കാലം കുറച്ചു സിനിമകളും സീരിയലുകളുമൊക്കെയായി അഭിനയത്തിൽ തന്നെ ഉണ്ടായിരുന്ന ദേവി 2012 ഓടെയാണ് മലയാള സിനിമയിൽ കൂടുതൽ സജീവമാകുന്നത്.

  Also Read: ആളുകളെ തിരിച്ചറിയാതായി, ഞാൻ പറഞ്ഞാലേ മരുന്ന് കഴിക്കുമായിരുന്നുള്ളൂ; വൈകുന്നേരങ്ങളിലെ ആ വിളി...; സിദ്ധാർത്ഥ്

  പിന്നീട്, ട്രിവാൻഡ്രം ലോഡ്ജ്, ഇമ്മാനുവേൽ, സക്കറിയയുടെ ഗർഭിണികൾ, പെരുച്ചാഴി, മിലി, നിർണായകം, എന്ന് നിന്റെ മൊയ്‌ദീൻ, ആക്ഷൻ ഹീറോ ബിജു, ഗപ്പി, ടെക്ക് ഓഫ്, ലൂക്ക, ഫോറൻസിക്, മേരി ആവാസ് സുനോ തുടങ്ങി അനവധി നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ച് ദേവി അജിത് പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. ഹെവൻ, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നിവയാണ് ദേവിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ. അഞ്ചിലധികം ചിത്രങ്ങളാണ് ദേവിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

  കഴിഞ്ഞ 20 വർഷത്തോളമായി സിനിമയിൽ ഉണ്ടെങ്കിലും വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് ദേവിക്ക് ശ്രദ്ധേയ കഥാപാത്രങ്ങൾ ലഭിച്ചിട്ടുള്ളൂ. ആക്ഷൻ ഹീറോ ബിജു, യെന്നൈ അരിന്താൽ, ഇവർ, തുടങ്ങിയ ചിത്രങ്ങളിലാണ് പ്രേക്ഷകർ അത്രയേറെ ശ്രദ്ധിച്ചിട്ടുള്ള കഥാപാത്രങ്ങൾ ലഭിച്ചിട്ടുള്ളത്.

  നടിയെന്ന നിലയിൽ മലയാള സിനിമ തന്നെ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടില്ലെന്ന പരാതി ദേവി അജിത്തിനും ഉണ്ട്. സീ മലയാളം ന്യൂസിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ ദേവി അക്കാര്യം പറയുന്നുണ്ട്. ഒരു അഭിനേതാവിനെ സംബന്ധിച്ച് ഒരു സിനിമയിൽ നിറഞ്ഞു നിൽക്കുക എന്നുള്ളത് ആകും പ്രധാനം. എന്നാൽ അങ്ങനെ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങൾ ലഭിക്കാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായിട്ടില്ലെന്ന് ദേവി പറയുന്നു. ദേവിയുടെ വാക്കുകൾ വായിക്കാം വിശദമായി.

  Also Read: 'ദുൽഖറിന് കിട്ടാത്ത ഭാഗ്യം അന്ന് എനിക്ക് മമ്മൂക്ക തന്നു, ലാലേട്ടൻ പൊക്കിയപ്പോൾ ഞാൻ അമ്പരന്നു'; ശരത്ത് പ്രകാശ്

  'ദേവി അജിത്തിനെ മലയാള സിനിമ ഉപയോഗിച്ചിട്ടില്ല. ഞാൻ എപ്പോഴും ഓർക്കും ഇനി എപ്പോഴാണ് എനിക്ക് ഒരു നല്ല കഥാപാത്രം കിട്ടുകയെന്ന്. നീ നല്ലൊരു ആക്ടർ ആണെന്ന് ഒക്കെ എല്ലാവരും പറയാറുണ്ട്. അതൊക്കെ വെറുതെ പറയുന്നത് ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അല്ലെങ്കിൽ പിന്നെ എനിക്ക് വലിയ വലിയ റോളുകൾ കിട്ടില്ലേ,'

  'ഒരു ആർടിസ്റ്റിനെ സംബന്ധിച്ച് ഒരു പോസ്റ്ററിൽ നിറഞ്ഞു നിൽക്കുക. ശരിക്കും ഒരു സിനിമയുടെ ഭാഗമാകുക എന്നതൊക്കെയാണ്. ഒരു അരമണിക്കൂറെങ്കിലും സ്‌ക്രീനിൽ നിറഞ്ഞു നിൽക്കാൻ കഴിയണം. എനിക്ക് അങ്ങനെയൊരു ഭാഗ്യം കിട്ടിയിട്ടില്ല. ആകെ രണ്ടു ചിത്രങ്ങളിലാണ് അങ്ങനെ എന്തെങ്കിലും കിട്ടിയിട്ടുള്ളത്. ഒന്ന് ഇവർ ചെയ്തപ്പോഴും പിന്നെ ഗൗതം മേനോൻ ചിത്രത്തിലും. ഗൗതം മേനോൻ ചിത്രത്തിൽ മുഴുനീള വേഷമായിരുന്നു,'

  'ആരെങ്കിലും കാണുമ്പോൾ ദേവി അജിത് ആണോയെന്ന് പോലും ചോദിക്കാറില്ല. ആക്ഷൻ ഹീറോ ബിജൂലെ നടിയാണോ എന്നല്ല ചോദിക്കേണ്ടത്. അതല്ല വേണ്ടത്. ഇത്രയും വർഷമായില്ലേ ദേവി അജിത് എന്നൊരു ഐഡന്റിറ്റി ഇല്ലേ. എനിക്ക് തോന്നുന്നത് ഇതൊക്കെ ഭാഗ്യം കൊണ്ടാണ് വലിയ താരങ്ങളായി മാറുന്നത്. ചിലർക്ക് എത്രെയൊക്കെ ഉണ്ടാവുകയുള്ളു. ഒരുപാട് പേർ പുതുതായി വരുന്നുണ്ട്. ഇനി അങ്ങോട്ട് നമ്മളെയൊന്നും വേണ്ടി വരില്ല,' ദേവി അജിത് പറഞ്ഞു.

  Read more about: devi ajith
  English summary
  Did Devi Ajith Regretting For Not Getting Any Good Roles In Malayalam? Actress Opens Up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X