For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനിയുള്ള കാലത്തേക്ക് ഈ നടന്‍ വിസ്മയങ്ങളുടെ പൂരം തീര്‍ക്കും! ടൊവിനോയെക്കുറിച്ച് മധുപാല്‍

  |

  തീയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് ടൊവിനോ തോമസ് നായകനായ തല്ലുമാല. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത സിനിമ കാഴ്ചയിലും അവതരണത്തിലുമെല്ലാം മലയാള സിനിമയ്ക്ക് പുതിയൊരു അനുഭവമായി മാറിയിരിക്കുകയാണ്. ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് ഇപ്പോഴിതാ നടനും സംവിധായകനുമായി മധുപാല്‍ എത്തിയിരിക്കുകയാണ്.

  നേരത്തെ ടൊവിനോ തോമസിനെ നായകനാക്കി ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയൊരുക്കിയത് മധുപാല്‍ ആയിരുന്നു. ശബ്ദം കൊണ്ടും ശരീരഭാഷ കൊണ്ടും ഒരുപാട് അത്ഭുതങ്ങള്‍ കാണിച്ച ടോവിനോയുടെ അഭിനയ ജീവിതത്തില്‍ തല്ലുമാലയിലെ കഥാപാത്രം ഒരു നാഴികക്കല്ല് തന്നെയാണെന്നാണ് മധുപാല്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Tovino Thomas

  തല്ലുമാല മലയാളത്തില്‍ കണ്ടുവന്നിട്ടില്ലാത്ത വളരെ ഡിഫറെന്റ് ആയ ഒരു ചിത്രമാണ്. ഒരു കഥയുടെ വഴിയിലൂടെയല്ല മറിച്ച് ആ കഥയുണ്ടാകാന്‍ പോകുന്ന തുടക്കത്തിലേക്കുള്ള സഞ്ചാരം ആണിത്. നോണ്‍ ലിനിയര്‍ സിനിമ സ്വഭാവത്തിന്റെ ആരംഭത്തില്‍ തലപ്പാവ് ചെയ്തപ്പോള്‍ കണ്ട പ്രേക്ഷകര്‍ അല്ല ഇപ്പോഴുള്ളത് എന്നനുഭവിപ്പിച്ച ചിത്രമാണിത്.

  ഇത്തരം ഒരു സിനിമ ചെയ്യണമെങ്കില്‍ വളരെ കൃത്യമായ ഒരു തിരക്കഥ ആവശ്യമാണ് അതിന്റെ ബ്രില്യന്‍സ് ഈ ചിത്രത്തില്‍ കാണാം. ഖാലിദ് റഹ്‌മാനും,മുഹ്‌സിന്‍ പരാരിയും, അഷ്റഫ് ഹംസയും കൂട്ടുകാരും തെളിച്ച വഴിയിലൂടെ പ്രേക്ഷകരും കൂടുന്നു. ടൊവിനോ തോമസ്, ലുക്മാന്‍, ഷൈന്‍ ടോം ചാക്കോ, കല്യാണി Binu Pappu കൂടെ സിനിമയെ engaged ആക്കുന്ന അഭിനേതാക്കള്‍.

  സ്ട്രിപ്പ് ഓഫ് കോമഡി പോലെ സ്ട്രിപ്പ് ഓഫ് ആക്ഷന്‍ ഴോണർ സിനിമ ആണിത്. പുതിയ കാലത്തിന്റെ അഭിരുചിയറിഞ്ഞു ചെയ്ത ഒരു സിനിമ. കാഴ്ചയുടെ നിറപകിട്ട് അറിയണമെങ്കില്‍ തിയേറ്ററില്‍ തന്നെ പോകണം. ഒരു ആധുനിക നോവല്‍ പോലെ നരേഷനില്‍ പോലും വ്യത്യസ്തമായ സ്വഭാവം ഉണ്ടാക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. പാട്ടും കൂത്തുമായ് ഒരാഘോഷം.

  ശബ്ദം കൊണ്ടും ശരീരഭാഷ കൊണ്ടും ഒരുപാട് അത്ഭുതങ്ങള്‍ കാണിച്ച ടോവിനോയുടെ അഭിനയ ജീവിതത്തില്‍ തല്ലുമാലയിലെ കഥാപാത്രം ഒരു നാഴികക്കല്ല് തന്നെയാണ്. ഇനിയുള്ള കാലത്തേക്ക് ഈ നടന്‍ വിസ്മയങ്ങളുടെ പൂരം തീര്‍ക്കും. ലുക്മാന്‍ മുമ്പ് കണ്ട സിനിമകളിലൊക്കെയുള്ള സ്വഭാവത്തില്‍ നിന്നും ഏറെ മാറിയഭിനയിച്ചിരിക്കുന്നു.

  ചില അത്ഭുതങ്ങള്‍ ബാക്കി വയ്ക്കുന്നതുപോലെയാണിത്.
  അനുരാഗകരിക്കിന്‍ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങളില്‍ നിന്നും മാറിയ ഒരു ഖാലിദ് റഹ്‌മാന്‍ ഈ ചിത്രത്തില്‍ ഉണ്ട്..
  ആഷിക് ഉസ്മാന്‍, കൂടെ ചേര്‍ന്നതിന്...
  മുഹ്‌സിന്‍ പരാരി, അഷ്റഫ് ഹംസ,പ്രാദേശിക ഭാഷയുടെ വാ മൊഴി വഴക്കത്തിന്റെ സൗന്ദര്യം നല്‍കിയതിന്... അഭിനന്ദനങ്ങള്‍

  ഖാലിദ് റഹ്‌മാന്‍ ആണ് സിനിമയുടെ സംവിധായകന്‍. മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ആഷിഖ് ഉസ്മാന്റേതാണ് നിര്‍മ്മാണം. ടൊവിനോയ്ക്കും കല്യാണിയ്ക്കുമൊപ്പ് ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ് ജോസ്, ഗോകുലന്‍, സ്വാതി ദാസ് പ്രഭു, അദ്രി ജോ, തുടങ്ങിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

  വിഷ്ണു വിജയ് ആണ് സംഗീതം. മുഹ്സിന്‍ ആണ് പാട്ടുകളെഴുതിയിരിക്കുന്നതും. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് തല്ലുമാല.

  English summary
  Director-Actor Madhupal Praises Thallumala And Tovino Thomas Calls The Movie A Milestone
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X