For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിശ്വസിച്ചു പോയി ഇക്ക, ഒപ്പം നടന്ന സ്‌നേഹിതന്‍ ചതിച്ചു; റിസബാവയെ വഴിതെറ്റിച്ച മിമിക്രിക്കാരന്‍!

  |

  മലയാളികള്‍ ഒരിക്കലും മറക്കാത്ത, സുന്ദരനായ വില്ലന്‍ ആണ് റിസബാവ. ഇന്നലെയായിരുന്നു മലയാള സിനിമയുടെ ജോണ്‍ ഹോനായി വിട പറഞ്ഞത്. റിസബാവയുടെ വിയോഗത്തില്‍ സംവിധായകന്‍ ആലപ്പി അഷ്‌റഫ് എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. റിസബാവയ്ക്ക് തന്റെ കരിയറില്‍ നേരിടേണ്ടി വന്ന തിരിച്ചടികളെക്കുറിച്ചായിരുന്നു അഷ്‌റഫ് തുറന്നെഴുതിയത്. ആ വാക്കുകളിലേക്ക്.

  അതിസുന്ദരിയായി എത്തി പുഞ്ചിരിതൂകി ഭാവന; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  ''ബഹുകേമന്‍മാരായ നായകന്‍മരെക്കാളേറെ കൈയ്യടി നേടിയൊരു വില്ലന്‍.
  മലയാള സിനിമയില്‍ ആ വിശേഷണം മറ്റാരെക്കാളുമേറെ ഇണങ്ങുക റിസബാവയ്ക്കായിരിക്കും. ഒരിക്കല്‍ ആ നടന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് ഇന്നലെ എന്ന പോലെ ഇന്നു ഞാനോര്‍ക്കുന്നു. റിസബാവ നമ്മെ വിട്ടുപിരിഞ്ഞ ഈ സന്ദര്‍ഭത്തില്‍ ഒരിക്കല്‍ കൂടി ഞാനതോര്‍ത്തു പോകുന്നു. ഇന്‍ ഹരിഹര്‍ നഗര്‍ ഹിറ്റായ് കത്തി നിലക്കുന്ന കാലം. ജോണ്‍ ഹോനായ് എന്ന വില്ലന്‍ കഥാപാത്രം റിസബാവ എന്ന നടനെ ചലച്ചിത്ര മേഖലയിലെ സജീവ ചര്‍ച്ചാ കേന്ദ്രമാക്കി.വില്ലന്‍ ഒരു തരംഗമായ് മാറുന്ന അപൂര്‍വ്വ കാഴ്ച''.

  ഇന്‍ ഹരിഹര്‍ നഗറിന്റെ നിര്‍മ്മാണത്തില്‍ ഞാനും ഒരു പങ്കാളിയായിരുന്നു. പടം ഒരു തരംഗമായപ്പോള്‍ ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഷകളിലും ഈച്ചിത്രം റീമേക്ക് ചെയ്യാന്‍ നിര്‍മ്മാതക്കള്‍ മുന്നോട്ട് വന്നു. കഥ വില്‍ക്കാനുള്ള പവര്‍ ഓഫ് അറ്റോണി സിദ്ധീക്-ലാല്‍ എന്റെ പേരിലായിരുന്നു എഴുതി വെച്ചിരുന്നത്. ഇക്കാരണത്താല്‍ കഥയ്ക്കായ് എന്നെയാണ് പലരും സമീപിച്ചിരുന്നത്. ഹിന്ദി റീമേക്കിനുള്ള അവകാശം സ്വന്തമക്കിയത്, നിര്‍മ്മാതാവ് ബപ്പയ്യയുടെ വമ്പന്‍ കമ്പനി. ഒറ്റ നിബന്ധന മാത്രം , ഞങ്ങള്‍ക്ക് വില്ലന്‍ റിസബാവ തന്നെ മതി. തെലുങ്കില്‍ ഹിറ്റ് മേക്കര്‍ നിര്‍മ്മാതാവ് ഗോപാല്‍ റെഡ്ഡി കഥക്ക് ഒപ്പം ആവശ്യപ്പെട്ടത് , ജോണ്‍ ഹോനായ് എന്ന റിസബാവയുടെ ഡേറ്റ് കൂടിയായിരുന്നു.

  തമിഴില്‍ നമ്പര്‍ വണ്‍ നിര്‍മ്മാതാവ് സൂപ്പര്‍ ഗുഡ്ഫിലിംസിന്റെ ചൗധരി അടിവരയിട്ടു പറയുന്നു വില്ലന്‍ അതെയാള്‍ തന്നെ മതി. കന്നഡക്കാര്‍ക്കും വില്ലനായ് റിസബാവയെ തന്നെ വേണം. അഭിനയ ജീവതത്തില്‍ ഒരു നടനെ , തേടിയെത്തുന്ന അപൂര്‍വ്വ ഭാഗ്യം. പക്ഷേ നിര്‍ഭാഗ്യവശാല്‍ റിസബാവാ ഈ അവസരങ്ങള്‍ ഒന്നും സ്വീകരിച്ചില്ല. ഞാനായിരുന്നു അവര്‍ക്കൊക്കെ വേണ്ടി റിസബാവയുമായ് അന്നു സംസാരിച്ചിരുന്നത്. ഞാന്‍ നേരില്‍ കണ്ടു സംസാരിക്കാന്‍ മദിരാശിയില്‍ നിന്നും അദ്ദേഹത്തിന്റെ ഷൂട്ടിംഗ് സ്ഥലമായ പാലക്കാട്ടെത്തി. നിര്‍ഭാഗ്യം. അന്നെന്തു കൊണ്ടോ ആ കുടി കാഴ്ച നടന്നില്ല.

  റിസബാവക്കായ് വിവിധ ഭാഷകളില്‍ മാറ്റി വെച്ച ആ വേഷങ്ങളില്‍ മറ്റു പല നടന്മാരും മിന്നിതിളങ്ങി. കാലങ്ങള്‍ കഴിഞ്ഞ് , ഒരിക്കല്‍ ഞാന്‍ റിസബാവയോട് സ്നേഹപൂര്‍വ്വം അതേക്കുറിച്ചാരാഞ്ഞു. എത്ര വില പിടിച്ച അവസരങ്ങളാണ് അന്നു നഷ്ടപ്പെടുത്തിയതെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നില്ലേ ? ഒരു നിമിഷം റിസബാവ മൗനമായിനിന്നു. അന്ന് ആ അവസരങ്ങള്‍ സ്വീകരിച്ചിരുന്നങ്കില്‍. ഹിന്ദിയിലും തെലുങ്കിലും, തമിഴ് കന്നഡ തുടങ്ങിയ പല ഭാഷകളിലും എത്രയോ അവസരങ്ങളള്‍ താങ്കളെ തേടി വന്നേനെ. ഒരു പക്ഷേ ഇന്‍ഡ്യയിലാകെ അറിയപ്പെടുന്ന ഒരു മികച്ചനടനാകാനുള്ള അവസരങ്ങളാണ് താങ്കള്‍ വേണ്ടന്ന് വെച്ചത്.

  നനഞ്ഞ കണ്ണുകളോടെ റിസബാവ അന്ന് അത് എന്നോട് പറഞ്ഞു് ,'എന്റെ ഒപ്പം നടന്ന വിശ്വസ്ഥ സ്നേഹിതന്‍ എന്നെ വഴി തെറ്റിച്ചതാണിക്കാ...'ഒരു നിമിഷം ഞാനൊന്നു പകച്ചു.'നിന്നെക്കൊണ്ടു മാത്രമാണ് ഹരിഹര്‍ നഗര്‍ ഓടിയത് നീയില്ലങ്കില്‍ ആ സിനിമ ഒന്നുമല്ല.. ' ഏതു ഭാഷയാണങ്കിലും വമ്പന്‍ നടന്മാരുടെ കൂടെ ഇനി അഭിനയിച്ചാല്‍ മതി, ആ അവസരങ്ങള്‍ ഇനിയും നിന്നെ തേടി വരും. ഞാനത് വിശ്വസിച്ചു പോയി ഇക്കാ'. ഏതവനാ അവന്‍ ,ഞാന്‍ ക്ഷോഭത്തോടെ ചോദിച്ചു . റിസബാവ തന്നെ വഴി തെറ്റിച്ച ആളാരാണെന്ന് എന്നോട് പറഞ്ഞു. ആ പേരുകേട്ട് ഞാന്‍ ഞെട്ടിപ്പോയി.

  മമ്മൂക്കയും ദുൽകറുംകൂടി കല്യാണത്തിന് ഒരേ വേദിയിൽ..തകർപ്പൻ വീഡിയോ

  Also Read: കല്യാണത്തിന് മുൻപ് ശ്രീദേവി ഗർഭിണിയായി, അന്ന് നടി ബോണി കപൂറിനും മോനയ്ക്കുമൊപ്പമായിരുന്നു താമസം

  റിസബാവയെ വഴി തെറ്റിച്ച അയാള്‍ എന്റെ കൂടി സുഹൃത്തായ ഒരു മിമിക്രിക്കാരനായിരുന്നു. ഒരിക്കലും തിരികെ ലഭിക്കാതെ പോയ ആ അവസങ്ങള്‍ പോലെ- ഇനി ഒരിക്കലും തിരിയെ വരനാകാത്ത ലോകത്തേക്ക് പ്രിയപ്പെട്ട റിസബാവ മടങ്ങിക്കഴിഞ്ഞു. ആദരാഞ്ജലികള്‍ എന്നു പറഞ്ഞാണ് ആലപ്പി അഷ്‌റഫ് കുറിപ്പ് അവസാനിപ്പിക്കുന്നത്.


  60ാം വയസില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു റിസബാവയുടെ അന്ത്യം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ റിസബാവയുടെ വിയോഗം ആരാധകരെ അറിയിച്ചത്. ഉയര്‍ന്ന രക്തസമ്മര്‍ദം ബാധിച്ച് ചികില്‍സയിലായിരുന്നു നടന്‍. ഇന്നലെ ഉച്ചയോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആയിരുന്നു റിസബാവയുടെ അന്ത്യം. വില്ലനായും സഹനടനായുമുളള വേഷങ്ങളില്‍ മലയാളത്തില്‍ തിളങ്ങിയ താരമാണ് റിസബാവ.

  ഇന്‍ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായ് എന്ന വില്ലന്‍ കഥാപാത്രമാണ് നടന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. മലയാളികള്‍ ഒരിക്കലും മറക്കാത്ത വില്ലനാണ് ജോണ്‍ ഹോനായി. അതുവരെ കണ്ട് ശീലിച്ച, ആദ്യ കാഴ്ചയില്‍ തന്നെ പേടിപ്പെടുത്ത വില്ലനായിരുന്നില്ല ഹോനായി. ചിരിച്ചു കൊണ്ട് വില്ലത്തരം കാണിക്കുന്ന ഹോനായിയെ ഇന്നും മലയാളികള്‍ മനസില്‍ കൊണ്ടു നടക്കുന്നുണ്ട്. പിന്നീട് നൂറിലധികം സിനിമകളില്‍ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട് റിസബാവ. അഭിനയത്തിന് പുറമെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിക്കുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

  നാടകത്തിലൂടെയായിരുന്നു റിസബാവ അഭിനയിത്തിലേക്ക് എത്തുന്നത്. പിന്നീട് സിനിമയിലെത്തിയപ്പോള്‍ നാടകത്തിന്റെ ശൈലിയില്ലാതെ തന്നെ അദ്ദേഹം കഥാപാത്രമായി മാറി. നായകനായിട്ടായിരുന്നു തുടങ്ങിയതെങ്കിലും വില്ലന്‍ വേഷങ്ങളിലൂടേയും മറ്റുമാണ് റിസബാവ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സീരിയലുകളിലേക്കും റിസബാവ എത്തി. മലയാളികള്‍ നെഞ്ചേറ്റിയ വാല്‍സല്യം, വിവാഹിത, ദാമ്പത്യ ഗീതങ്ങള്‍, മന്ത്രകോടി, സത്യം, രുദ്രവീണ, അനിയത്തി, ദത്തുപുത്രി, കാണാകണ്‍മണി, നാമം ജപിക്കുന്ന വീട് ഉള്‍പ്പെടെയുളള സീരിയലുകളില്‍ റിസബാവ അഭിനയിച്ചിരുന്നു. കര്‍മയോഗി, സെവന്‍സ്, നിദ്ര, പ്രണയം, ദി ഹിറ്റ് ലിസ്റ്റ് തുടങ്ങിയ സിനിമകളിലും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി റിസബാവ പ്രവര്‍ത്തിച്ചിരുന്നു. എപ്പോഴും ചിരിച്ചു കൊണ്ട് മാത്രം കണ്ടിരുന്ന റിസബാവയുടെ മരണത്തില്‍ അനുശോചനവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

  Read more about: rizabawa
  English summary
  Director Alleppey Ashraf Writes About The Up And Downs In The Career Of Rizabawa
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X