twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എന്റെ പേജിൽ വന്ന് അമർഷം കാണിക്കരുത്, ഞാൻ അദൃശ്യനാകും; വീണപ്പോൾ ചിരിച്ച മുഖങ്ങൾ ഒരിക്കലും മറക്കില്ല': അൽഫോൺസ്

    |

    മികച്ച സംവിധായകനായി പ്രേക്ഷകർ അംഗീകരിക്കാൻ ഒരുപാട് സിനിമകളൊന്നും വേണ്ട ഒരൊറ്റ ഒരെണ്ണം മതിയെന്ന് തെളിയിച്ച സംവിധായകനാണ് അൽഫോൺസ് പുത്രൻ. പ്രേമം എന്ന തന്റെ രണ്ടാമത്തെ സിനിമയിലൂടെ തന്നെ തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന സംവിധായകനായി മാറാൻ അല്‍ഫോണ്‍സ് പുത്രന് കഴിഞ്ഞിരുന്നു.

    നിവിൻ പോളി നസ്രിയ നസീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ നേരം ആയിരുന്നു അൽഫോൺസിന്റെ ആദ്യ ചിത്രം. നേരത്തിലൂടെ തന്നെ തന്നെ രീതികൾ തീർത്തും വെത്യസ്തമാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് തുടങ്ങിയ അൽഫോൺസ് രണ്ടു വർഷത്തിന്‌ ശേഷമാണ് തന്റെ രണ്ടാമത്തെ ചിത്രമായ പ്രേമവും കൊണ്ട് എത്തിയത്.

    Also Read: തമിഴ് നടൻ പ്രേംജിയും ​ഗായിക വിനൈത ശിവകുമാറും രഹസ്യമായി വിവാഹിതരായി?; വൈറലായി കപ്പിൾ ഫോട്ടോ!Also Read: തമിഴ് നടൻ പ്രേംജിയും ​ഗായിക വിനൈത ശിവകുമാറും രഹസ്യമായി വിവാഹിതരായി?; വൈറലായി കപ്പിൾ ഫോട്ടോ!

    ആരാധകരെ നിരാശരാക്കുന്നതായിരുന്നു സിനിമ

    പ്രേമത്തിന്റെ വലിയ വിജയത്തിന് ശേഷം ഏഴ് വർഷം കഴിഞ്ഞാണ് കഴിഞ്ഞ വർഷം അൽഫോൺസ് ഗോൾഡുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. പൃഥ്വിരാജ് സുകുമാരൻ നായകനും നയൻതാരയും നായികയായെത്തിയ ചിത്രം യാതൊരു പുതുമയുമില്ലാത്ത ചിത്രമാണെന്ന മുന്നറിയിപ്പ് അൽഫോൺസ് നൽകിയിരുന്നെങ്കിലും പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളം ആയിരുന്നു.

    ഏഴ് വർഷത്തിന് ശേഷമുള്ള മടങ്ങിവരവിൽ അൽഫോൺസ് ഞെട്ടിക്കുമെന്ന് പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കുന്നതായിരുന്നു സിനിമ. ആരാധകരുടെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാന്‍ ചിത്രത്തിന് സാധിച്ചില്ല. സിനിമയുടെ പരാജയത്തിന് പിന്നാലെ അൽഫോൺസിനെതിരെ വ്യാപകമായി ട്രോളുകൾ പുറത്തുവന്നിരുന്നു.

    ട്രോളുകൾക്ക് കുറവുകൾ ഒന്നും ഉണ്ടായിരുന്നില്ല

    ഇതിന് പിന്നാലെ വിശദീകരണങ്ങളുമായി അല്‍ഫോണ്‍സ് പുത്രന്‍ ഫെയ്‌സ്ബുക്കിലെത്തിയെങ്കിലും ട്രോളുകൾക്ക് കുറവുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ, ട്രോളുകളിൽ അസ്വസ്ഥനായ അൽഫോൺസ് സോഷ്യൽ മീഡിയയിൽ വീണ്ടും ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ്.

    നിങ്ങൾ നിങ്ങളുടെ സംതൃപ്തിക്കായി എന്നെയും എന്റെ സിനിമയെയും ട്രോളുന്നത് നിങ്ങൾക്ക് നല്ലതായിരിക്കും, എനിക്ക് അങ്ങനെ അല്ല. അതുകൊണ്ട് ഞാൻ എന്റെ മുഖം കാണിക്കാതെ പ്രതിഷേധിക്കുകയാണ്. ഇനി നിങ്ങളുടെ അമർഷം കാണിക്കാൻ എന്റെ പേജിലേക്ക് വന്നാൽ താൻ ഇൻറർനെറ്റിൽ നിന്ന് തന്നെ അപ്രത്യക്ഷനാവും എന്നാണ് അൽഫോൺസിന്റെ പോസ്റ്റ്.

    ഇന്റർനെറ്റിൽ എന്റെ മുഖം കാണിക്കാതെ ഞാൻ പ്രതിഷേധിക്കുന്നു

    'നിങ്ങൾ എന്നെ ട്രോളുകയും എന്നെയും എന്റെ ഗോൾഡ് എന്ന സിനിമയെയും കുറിച്ച് മോശമായ കാര്യങ്ങൾ പറയുന്നതും നിങ്ങളുടെ സംതൃപ്തിക്കുവേണ്ടിയാണ്... അത് നിങ്ങൾക്ക് നല്ലതാണ്. എനിക്കു അങ്ങനെയല്ല. അതുകൊണ്ട് ഇന്റർനെറ്റിൽ എന്റെ മുഖം കാണിക്കാതെ ഞാൻ പ്രതിഷേധിക്കുന്നു. ഞാൻ നിങ്ങളുടെ അടിമയല്ല, എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാൻ ആർക്കും അവകാശം നൽകിയിട്ടില്ല,'

    ഞാൻ ഇന്റർനെറ്റിൽ നിന്നുതന്നെ അദൃശ്യനാകും

    'അതിനാൽ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ മാത്രം എന്റെ വർക്കുകൾ കാണുക. പിന്നെ എന്റെ പേജിൽ വന്ന് നിങ്ങളുടെ അമർഷം കാണിക്കരുത്. നിങ്ങൾ അങ്ങനെ ചെയ്താൽ, ഞാൻ ഇന്റർനെറ്റിൽ നിന്നുതന്നെ അദൃശ്യനാകും. ഞാൻ പഴയതുപോലെയല്ല. ഞാൻ ആദ്യം എന്നോടും പിന്നീട് എന്റെ പങ്കാളിയോടും എന്റെ കുട്ടികളോടും എന്നെ ശരിക്കും ഇഷ്ടപ്പെടുന്നവരോടും ഞാൻ വീഴുമ്പോൾ എനിക്ക് അരികിൽ നിൽക്കുന്നവരോടും സത്യസന്ധത പുലർത്തും,'

    Also Read: മോനിഷയുടെ കാര്യത്തിൽ ജ്യോത്സ്യൻ പ്രവചിച്ചത് ഇങ്ങനെ! രണ്ടാഴ്ചക്കുള്ളിലായിരുന്നു മരണം; എംജി ശ്രീകുമാർ പറഞ്ഞത്Also Read: മോനിഷയുടെ കാര്യത്തിൽ ജ്യോത്സ്യൻ പ്രവചിച്ചത് ഇങ്ങനെ! രണ്ടാഴ്ചക്കുള്ളിലായിരുന്നു മരണം; എംജി ശ്രീകുമാർ പറഞ്ഞത്

    പ്രകൃതി എന്നെ പിന്തുണയോടെ സംരക്ഷിക്കും

    'ഞാൻ വീണപ്പോൾ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല. ആരും മനഃപൂർവം വീഴുന്നതല്ല. അത് പ്രകൃതിയാൽ സംഭവിക്കുന്നു. അതിനാൽ അതേ പ്രകൃതി എന്നെ പിന്തുണയോടെ സംരക്ഷിക്കും. നല്ലൊരു ദിനം ആശംസിക്കുന്നു,' അൽഫോൺസ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി തന്റെ പ്രൊഫൈൽ ഫോട്ടോയും സംവിധായകൻ മാറ്റിയിട്ടുണ്ട്.

    Read more about: alphonse puthren
    English summary
    Director Alphonse Puthren's Latest Social Media Post Protesting Against The Trolls On Him Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X