For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അജു കോഴിയാകും എന്ന് കരുതിയില്ല; പ്രതിഫലം വാങ്ങിയില്ല, കടം ചോദിച്ചോളാം എന്ന് പറഞ്ഞു'

  |

  കഴിഞ്ഞ ദിവസമാണ് ജയസൂര്യ നായകനായ ചിത്രം സണ്ണി റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു സിനിമയുടെ റിലീസ്. സിനിമയുടെ ഏറിയ പങ്കും ഒരു കഥാപാത്രം സ്‌ക്രീനില്‍ വരുന്ന രീതിയിലായിരുന്നു സണ്ണി ഒരുക്കിയത്. രഞ്ജിത് ശങ്കറാണ് സിനിമയുടെ സംവിധായകന്‍. ഹിറ്റു കൂട്ടുകെട്ടില്‍ പിറന്ന പരീക്ഷണ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിരിക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ സംവിധായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും ശ്രദ്ധ നേടുകയാണ്.

  ഗ്ലാമറസായി അമല പോള്‍; ഹോട്ട് ചിത്രങ്ങള്‍ പങ്കുവച്ച് താരം

  ചിത്രത്തില്‍ ശബ്ദം കൊണ്ട് സാന്നിധ്യം അറിയിച്ച അജു വര്‍ഗീസിന് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് രഞ്ജിത് ശങ്കര്‍. പ്രതിഫലം വാങ്ങാതെയാണ് അജു കോഴി എന്ന കഥാപാത്രത്തിന്റെ ശബ്ദമായി എത്തിയതെന്നാണ് രഞ്ജിത് പറയുന്നത്. നേരത്തെ മറ്റൊരു താരത്തെയായിരുന്നു ആ കഥാപാത്രത്തിനായി തിരഞ്ഞെടുത്തതെന്നു എന്നാല്‍ ആ നടന് അസൗകര്യം വന്നതോടെയാണ് അജുവിലേക്ക് എത്തിയതെന്നും രഞ്ജിത് ശങ്കര്‍ പറയുന്നുണ്ട്. ആ വാക്കുകള്‍ വിശദമായി വായിക്കാം.

  ''സണ്ണി ഒറ്റയ്ക്കാണ് എങ്കിലും ഒറ്റക്ക് ഒരു സിനിമ ചെയ്യുക എന്നത് വളരെ വളരെ പ്രയാസകരമാണ്. പരസ്പരം ഉള്ള വിശ്വാസം,കൂടെയുണ്ടാവും എന്നുറപ്പുള്ള സുഹൃത്തുക്കള്‍ ഒക്കെ വളരെ വലിയ ഒരു ധൈര്യമാണ്. അജു എനിക്ക് അത് പോലെ ഒരു ധൈര്യമാണ്.സണ്ണിയിലെ കോഴി അജു ആവും എന്ന് ഞാന്‍ കരുതിയതല്ല .ഒരു പുതിയ കോമ്പിനേഷന്‍ എന്ന നിലയില്‍ മറ്റൊരാളെ ആണ് ഷൂട്ടിംഗ് സമയത്ത് തീരുമാനിച്ചത്.ഡബ്ബിംഗ് സമയത്ത് അദ്ദേഹം ചെറിയ അസൗകര്യം പറഞ്ഞപ്പോ മറ്റാര് എന്നാലോചിച്ചു''. രഞ്ജിത് ശങ്കര്‍ പറയുന്നു.

  അജുവിന്റെ മുഖം പെട്ടെന്ന് തെളിഞ്ഞു. കാര്യം പറഞ്ഞു മെസ്സേജ് അയച്ചപ്പോള്‍ അജു പറഞ്ഞു ഇപ്പൊ വരാം,ഇവിടെ നിന്ന് സ്റ്റുഡിയോ എത്താനുള്ള സമയം.രണ്ടു പടത്തിന്റെ ഷൂട്ടിംഗിന് ഇടയില്‍ നിന്നാണെന്ന് ഓര്‍ക്കണം. കോഴി എന്ന ഫോണ്‍ ക്ലോസപ്പ് ഇല് മറ്റൊരു നടന്റെ ഫോട്ടോ കണ്ടിട്ടും ഒന്നും പറയാതെ വളരെ മനോഹരമായി അജു ഡബ്ബ് ചെയ്തു.ചെറിയ കറക്ഷന്‍സ് ചെയ്യാന്‍ ഒരു മടിയും കൂടാതെ വീണ്ടും രണ്ടു പ്രാവശ്യം വീണ്ടും വന്നു.പ്രതിഫലം കൊടുത്തപ്പോള്‍ വാങ്ങിക്കാന്‍ കൂട്ടാക്കാതെ ആവശ്യം വരുമ്പോ കടമായി ചോടിച്ചോളം എന്ന് തമാശ പറഞ്ഞു. Thank you Aju Varghese എന്നു പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

  പിന്നാലെ പ്രതികരണവുമായി അജുവും രംഗത്ത് എത്തിയിട്ടുണ്ട്. എന്റെ അഭിനയ ജീവിതത്തില്‍ വിവിധ തരം വേഷങ്ങള്‍ റിസ്‌ക് എടുത്തു എനിക്ക് തന്ന ഗുരുക്കന്മാരില്‍ ഒരാള്‍. ഈ വാക്കുകള്‍ വളരെ വലുതാണ് എനിക്ക്. Thank you sir, കടം ഞാന്‍ വാങ്ങി, മറന്ന് പോയോ? എന്നായിരുന്നു അജുവിന്റെ പ്രതികരണം.

  ചിത്രത്തിന് ലഭിച്ച സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞും രഞ്ജിത് ശങ്കര്‍ രംഗത്ത് എത്തിയിട്ടുണ്ട്. സണ്ണി ഒരുക്കുമ്പോള്‍ ഒരു ചെറിയ പരീക്ഷണ ചിത്രം എന്നായിരുന്നു മനസ്സില്‍.എന്നാല്‍ റിലീസ് ചെയ്തു നാല് ദിവസത്തിനുള്ളില്‍ ലോകമെമ്പാടും നിന്നുള്ള പ്രതികരണങ്ങള്‍ കേള്‍ക്കുമ്പോള്‍ അല്‍ഭുതം തോന്നുന്നു.ഒരു ചെറിയ സിനിമ വലുതാവുന്നത് അത് നിങ്ങളുടെ കഥ കൂടി ആവുമ്പോള്‍ തന്നെയാണ്.ഞങ്ങളുടെ ഈ ശ്രമത്തെ ഹൃദയം കൊണ്ട് സ്വീകരിച്ച എല്ലാവര്‍ക്കും മനസ്സ് നിറഞ്ഞ നന്ദി എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

  Also Read: ആ സ്നേഹം ഇല്ലായിരുന്നെങ്കിൽ, അഭിനയം പൂർണതയോടെ ചെയ്യാൻ സാധിക്കുമായിരുന്നില്ല; ഐശ്വര്യ ലക്ഷ്മി

  Recommended Video

  Actor Assim Jamal support prithwiraj Sukumaran | FilmiBeat Malayalam

  രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒരുമിച്ച സിനിമ കൊവിഡ് കാലത്തെ കഥയാണ് പറയുന്നത്. സണ്ണിയെന്ന കഥാപാത്രത്തിലൂടെ കഥ പറയുന്ന സിനിമ ക്വാറന്റൈന്‍ സമയത്ത് നടക്കുന്ന സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തില്‍ ജയസൂര്യയ മാത്രമാണ് സ്‌ക്രീനില്‍ പലപ്പോഴുമുള്ളത്. അജു വര്‍ഗീസ്, വിജയരാഘവന്‍, ഇന്നസെന്റ്, വിജയ് ബാബു, ശിവദ തുടങ്ങിയവര്‍ ശബ്ദ സാന്നിധ്യമായി എത്തുന്നുണ്ട്. ശ്രിതയാണ് സ്‌ക്രീനില്‍ മുഖമായി എത്തുന്ന മറ്റൊരു താരം.

  അജുവിന് പിന്നാലെ ചിത്രത്തിലെ മറ്റൊരു ശബ്ദ സാന്നിധ്യമായ വിജയ് ബാബുവിനെക്കുറിച്ചുള്ള രഞ്ജിത് ശങ്കറിന്റെ കുറിപ്പും ശ്രദ്ധ നേടുന്നുണ്ട്. വിജയ് ബാബുവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സു സു സുധിയില്‍ ആ പേരില്‍ ഒരു കഥാപാത്രം തന്നെ ഉണ്ടായത്.അതിനും മുന്നേ dreams n beyond മോളി ആന്റിയുമായി launch ചെയ്യാന്‍ ഞങ്ങളുടെ കൂടെ നിന്നതും വിജയ് തന്നെ.
  പിന്നീട് വിജയ് നിര്‍മ്മാതാവായി,നടനായി,എന്നെ പോലും നടനാക്കാന്‍ ശ്രമിച്ചു.ആട് 2 ഇല്‍ പക്ഷേ ജയസൂര്യയുടെ ബുദ്ധിപരമായ ഇടപെടല്‍ കാരണം അത് സംഭവിച്ചില്ല. സണ്ണി ഷൂട്ട് ചെയ്യുമ്പോള്‍ ചോദിക്കാതെ തന്നെ അഡ്വ പോളിന് വിജയുടെ ഫോട്ടോ ആണ് വെച്ചത്. ആ സ്വാതന്ത്ര്യം ആണ് വിജയുമായുള്ള സൗഹൃദം. Thank u മുതലാളി എന്നായിരുന്നു രഞ്ജിത് കുറിച്ചത്.

  ഇതിന് മറുപടിയുമായി വിജയ് ബാബുവുമെത്തി. ചോദിക്കാതെ എന്റെ പേര് എടുത്തു, എന്റെ ഫോട്ടോ എടുത്തു, ശബ്ദം എടുത്തു, അതിഥി വേഷം എടുത്തു, ഇതൊക്കെ എടുത്തത് ഞാന്‍ സഹോദരന്‍ ആയി കാണുന്ന രഞ്ജിത് ശങ്കര്‍ ആണെന്ന് ഉള്ളത് കൊണ്ട് സന്തോഷം മാത്രം. എന്നെ വച്ച് എപ്പോള്‍ പടം എടുക്കും എന്നു കൂടി പറ എന്നായിരുന്നു വിജയ് ബാബുവിന്റെ മറുപടി. എന്നെ നായകന്‍ ആക്കിയുള്ള ഫ്രൈഡേ പടം കഴിഞ്ഞ് മുതലാളി ബാക്കി ഉണ്ടെങ്കില്‍ എന്നായിരുന്നു ഇതിന് രഞ്ജിത്തിന്റെ മറുപടി. പിന്നാലെ മംമതയ്ക്കും സംവിധായകന്‍ പറയുന്നുണ്ട്.

  പാസഞ്ചര്‍ എന്ന സിനിമ കഴിഞ്ഞ് അഞ്ചു വര്‍ഷം കഴിഞ്ഞാണ് മംമ്ത വര്‍ഷത്തില്‍ അഭിനയിക്കുന്നത്.ഒരു അഭിനേതാവിന്റെ വളര്‍ച്ച തന്റെ ജീവിതത്തിലും ലോകത്തിലും സംഭവിക്കുന്ന മാറ്റങ്ങള്‍ എങ്ങിനെ ഉള്‍ക്കൊള്ളുന്നു എന്നതനുസരിച്ചാണ് എന്ന് ആദ്യം തോന്നിയത് വര്‍ഷം ഷൂട്ടിംഗ് ദിനങ്ങളില്‍ മംമ്തയിലാണ്. സണ്ണിയിലെ ഡോക്ടര്‍ അനുരാധക്ക് എന്തോ മംമ്തയുടെ മുഖം ആണ് ഓര്‍മ വന്നത്. ഇത്ര ചെറിയ ഒരു വേഷം ഡബ് ചെയ്യുമോ എന്നത് മാത്രമായിരുന്നില്ല. പ്രശ്‌നം.ചില ഫെസ്റ്റിവല്‍ സെലക്ഷന്‍ ഉണ്ടായിരുന്നതിനാല്‍ അതുടനേ തന്നെ വേണമായിരുന്നു താനും. ഞാന്‍ വിളിക്കുമ്പോള്‍ മംമ്ത ക്വാറന്റൈനീലിലായിരുന്നു. സ്വന്തമായി ഡബ്ബ് ചെയ്യാന്‍ ഉള്ള പേഴ്‌സണല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് മംമ്ത ക്വാറന്റീന്‍ സമയത്ത് തന്നെ സണ്ണിയിലെ അനുരാധ ആയത്. എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

  English summary
  Director Ranjith Sankar Wirtes About Aju Varghese And The Movie Sunny
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X