For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ നടിയെ അയാള്‍ അറിയാത്തത് പോലെ തട്ടി, അതുകണ്ട് ലാലേട്ടന്‍ ചൂടായി; ഇതുവരെ ആരും കാണാത്തൊരു മുഖം!

  |

  മലയാള സിനിമയിലെ സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. നേടാന്‍ ഇനിയൊന്നും അദ്ദേഹത്തിലെ താരത്തിലും നടനിലുമില്ല. എന്നാല്‍ ഇത്ര വലിയ താരമാണെങ്കിലും തനിക്കൊപ്പം അഭിനയിക്കുന്നവരേയും പ്രവര്‍ത്തിക്കുന്നവരേയുമെല്ലാം സ്‌നേഹത്തോടെയും ബഹുമാനത്തോടേയും മാത്രമാണ് മോഹന്‍ലാല്‍ സമീപിക്കുന്നതെന്നാണ് സംവിധായകന്‍ ഇസ്മയില്‍ ഹസ്സന്‍ പറയുന്നത്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മോഹന്‍ലാലിനെക്കുറിച്ച് മനസ് തുറന്നത്.

  Also Read: 'ഞാനും മോളും അക്കാര്യം അറിഞ്ഞത് സോഷ്യൽമീഡിയ വഴിയാണ്....'; മകൾ മീനാക്ഷിയെ കുറിച്ച് നടൻ ദിലീപ് പറഞ്ഞത്!

  ഉള്ളടക്കം എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകളും അദ്ദേഹം പറയുന്നുണ്ട്. ആ സിനിമയുടെ ചിത്രീകരണത്തിനിടെ ഒരാള്‍ നടിയോട് മോശമായി പെരുമാറിയതിനെക്കുറിച്ചും അതിനെ മോഹന്‍ലാല്‍ ചോദ്യം ചെയ്തതിനെക്കുറിച്ചുമൊക്കെ ഇസ്മയില്‍ സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാം തുര്‍ന്ന്.

  ലാലേട്ടനെ പരിചയപ്പെടുന്നത് 1990 ല്‍ കമല്‍ സാറിന്റെ വിഷ്ണു ലോകം എന്ന സിനിമയിലൂടെയാണ്. ആ പത്ത് മുപ്പത് ദിവസത്തെ ഓര്‍മ്മകള്‍ ജീവിതത്തില്‍ മറക്കാന്‍ സാധിക്കാത്തതാണ്. അങ്ങോട്ട് കയറി പരിചയപ്പെടാന്‍ പേടിയായിരുന്നു. ഞാന്‍ വസ്ത്രങ്ങളിലൊക്കെ നന്നായി ശ്രദ്ധിക്കുന്നയാളായിരുന്നു. നാല് ദിവസം കഴിഞ്ഞ്, എന്റെ വസ്ത്രത്തെക്കുറിച്ച് അദ്ദേഹം ഇങ്ങോട്ട് സംസാരിച്ചു. അങ്ങനെയാണ് സംസാരിച്ച് തുടങ്ങുന്നതും പരിചയപ്പെടുന്നത്.

  Also Read: കടലിനോടാണ് ഇഷ്ടം, നീന്താൻ അറിയില്ലെങ്കിലും ചാടും; തായ്‌ലൻഡിൽ വെച്ച് പണി കിട്ടി; യാത്രാനുഭവങ്ങൾ പറഞ്ഞ് പ്രിയ

  ഒരിക്കല്‍ ഒരു മജിസ്‌ട്രേറ്റ് തന്റെ കല്യാണം കഴിഞ്ഞുള്ള ഹണിമൂണ്‍ ട്രിപ്പിന്റെ ഭാഗമായി പാലക്കാട് വന്നിരുന്നു. അതുവഴി അദ്ദേഹം ഷൂട്ടിംഗ് ലൊക്കേഷനില്‍ വന്നു. ലാലേട്ടന്‍ അങ്ങോട്ട് പോയില്ല. മജിസ്‌ട്രേറ്റല്ലേ വന്നിരിക്കുന്നത് പോകുന്നില്ലേയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അതിനേക്കാള്‍ രസം നിങ്ങളോട് കമ്പനിയടിച്ചിരിക്കുന്നതാണെന്ന് പറഞ്ഞ് ഞങ്ങളുടെ തോളില്‍ കയ്യുമിട്ടിരുന്നു. അതാണ് ലാലേട്ടന്റെ സെറ്റിലെ മൂഡ്.

  അതിന് ശേഷം ഉള്ളടക്കം. അത് കഴിഞ്ഞ് മാന്ത്രികം. അപ്പോഴേക്കും അദ്ദേഹം ദേശീയ അവാര്‍ഡൊക്കെ കിട്ടിയ ആളായി മാറിയിരുന്നു. ലാലേട്ടന്‍ നമ്മളില്‍ നിന്ന് കുറച്ച് അകന്നു പോയോ എന്ന് അന്ന് തോന്നിയിരുന്നു. അദ്ദേഹത്തിനൊരു സ്വാതിക മനസുണ്ട്. നന്മ, ദയ, ഞാന്‍ കാരണം മറ്റൊരാള്‍ വേദനിക്കരുതെന്ന് ചിന്തിക്കുന്നയാള്‍. എന്നാല്‍ അതിന്റെ നേരെ വിപരീതമായുള്ളൊരു ലാലേട്ടനേയും കണ്ടിട്ടുണ്ട്. ഉള്ളടക്കം സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് സംഭവമുണ്ടാകുന്നത്.

  ഞങ്ങളുടെ കൂടെയുള്ളൊരു നടിയെ കാണാന്‍ വന്നവരില്‍ ഒരു സുമുഖന്‍, ഹൈടെക് കക്ഷിയാണ്, അറിയാത്ത പോലെ തട്ടിയപ്പോള്‍ അവനെ പിടിച്ച് നിര്‍ത്തി അവനോട് ചൂടായത്, അടിച്ചത്, ലാലേട്ടനായിരുന്നു. ഞങ്ങളാരും ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു മുഖമായിരുന്നു ലാലേട്ടന് അന്ന്. ആ നടിയെ അദ്ദേഹം ഒരു സഹോദരിയെ പോലെയായിരിക്കാം കണ്ടിരുന്നത്. നമ്മളുടെ കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയോട് ഒരുത്തന്‍ മോശമായി പെരുമാറിയപ്പോള്‍ പ്രതികരിച്ചിട്ടുണ്ട്. ലാലേട്ടന്‍ എന്നാല്‍ നൈര്‍മല്യതയാണ്. ഒരാള്‍ക്കും ദേഷ്യം തോന്നുന്ന രീതിയിലുള്ളതായിരിക്കില്ല അദ്ദേഹത്തിന്റെ പെരുമാറ്റം. അത്ര പാവവും നല്ലവനുമാണ്.

  അതേസമയം മോണ്‍സ്റ്റര്‍ ആണ് മോഹന്‍ലാലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വൈശാഖ് സംവിധാനം ചെയ്ത സിനിമയില്‍ ഹണി റോസ്, ലക്ഷ്മി മഞ്ജു തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. നിരവധി സിനിമകളാണ് അദ്ദേഹത്തിന്റെ അണിയറയിലൊരുങ്ങുന്നത്. സംവിധായകനായി അരങ്ങേറുന്ന ബറോസ്, ജീത്തു ജോസഫിനൊപ്പം വീണ്ടും ഒരുമിക്കുന്ന റാം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമ, അനൂപ് സത്യന്‍ സിനിമ, ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍, ഓളവും തീരവും തുടങ്ങി നിരവധി സിനിമകള്‍ അണിറയിലുണ്ട്.

  English summary
  Director Reveals How Mohanlal Reacted When A Vistor Tried To Misbehave To An Actress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X