twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അയാളുടെ അച്ഛനാണ് മരിച്ചത്, ഷൂട്ട് പിന്നെ, അദ്ദേഹം പോയി വരട്ടെ; വിനുവിന് വേണ്ടി ഇടപെട്ട് മോഹന്‍ലാല്‍

    |

    മോഹന്‍ലാലിനെ നായകനാക്കി വിഎം വിനു സംവിധാനം ചെയ്ത ചിത്രമാണ് ബാലേട്ടന്‍. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു വിഎം വിനുവിന്റെ അച്ഛന്‍ മരിക്കുന്നത്. തന്റെ അച്ഛന്റെ മരണത്തെക്കുറിച്ചും ആ അവസ്ഥയില്‍ മോഹന്‍ലാല്‍ തനിക്ക് നല്‍കിയ പിന്തുണയെക്കുറിച്ചുമെല്ലാം വിഎം വിനു മനസ് തുറക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം മനസ് തുറന്നത്. വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ക്യൂട്ട് ആയി നടി അനു ഇമ്മനുവേൽ, ചിത്രങ്ങൾ കാണാംക്യൂട്ട് ആയി നടി അനു ഇമ്മനുവേൽ, ചിത്രങ്ങൾ കാണാം

    ''നെടുമുടി വേണുവിന്റെ അച്ഛന്‍ കഥാപാത്രം മരിക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചത്. ലാല്‍ജീയും വേണു ചേട്ടനുമുള്ള ആ രംഗം കഴിഞ്ഞതും കൂടി നിന്ന ജനങ്ങളൊക്കെ കയ്യടി. ഇത് ഗംഭീരമായിരിക്കുമെന്ന് എനിക്കും തോന്നി. അതിന് ശേഷം എല്ലാവരും അടുത്ത ലൊക്കേഷനിലേക്ക് പോയി. പോകുന്നതിനിടെ ഞാന്‍ എന്റെ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തു. അപ്പോഴേക്കും എന്റെ ഭാര്യയുടെ ഫോണ്‍ കോള്‍ വരികയായിരുന്നു. ഫോണ്‍ എടുത്ത ഞാന്‍ പറഞ്ഞു, ഇന്നത്തെ ഷൂട്ട് ഗംഭീരമായിരുന്നു. വേണുവേട്ടും ലാല്‍ജിയും അതിഗംഭീരമായിട്ട് ചെയ്തിട്ടുണ്ട്. പക്ഷെ മറുവശത്തു നിന്നുമൊരു തേങ്ങലായിരുന്നു. വേണുവേട്ടാ, വലിയമ്മാവന്‍ മരിച്ചു. വലിയമ്മാവന്‍ എന്നാല്‍ എന്റെ അച്ഛന്‍. എന്റെ അച്ഛന്‍ മരിച്ചു''.

    നിങ്ങള്‍ പോയി വരൂ വിനൂ

    ''ഞാന്‍ ഈ രംഗം ചിത്രീകരിക്കുമ്പോള്‍ എന്റെ അച്ഛന്‍ അവിടെ മരണത്തോട് മല്ലിടുകയായിരുന്നു. ഞാനാകെ തകര്‍ന്നു. ഞാന്‍ കൂട്ടേട്ടനോട് പറഞ്ഞു. എനിക്ക് താങ്ങാന്‍ പറ്റുന്നില്ല. ലൊക്കേഷനിലെത്തിയപ്പോഴേക്കും എല്ലാവരും വാര്‍ത്ത അറിഞ്ഞു. ഉടനെ വീട്ടിലേക്ക് എത്തണമെന്നാണ് പറഞ്ഞത് എന്താണ് ചെയ്യേണ്ടതെന്നറിയില്ല. അപ്പോള്‍ നിര്‍മ്മാതാവ് മണി സര്‍ വന്നു, ഈ സീന്‍ എടുത്തിട്ട് പോകാമെന്ന് പറഞ്ഞു. അപ്പോഴേക്കും ലാല്‍ജി ഇടപെട്ടു. ഈ സീന്‍ എടുക്കണ്ട. സംവിധായകന്‍ ഇങ്ങനെ ടെന്‍ഷന്‍ അടിച്ചു നില്‍ക്കുമ്പോള്‍ ഈ സീന്‍ എടുക്കണ്ട, ഇദ്ദേഹത്തിന്റെ അച്ഛനാണ് മരിച്ചിരിക്കുന്നത്. ഇദ്ദേഹം പോകട്ടെ. അതിന്റെ കാര്യങ്ങളൊക്കെ ചെയ്തിട്ട് വരട്ടെ, നിങ്ങള്‍ പോയി വരൂ വിനൂ എന്ന് പറഞ്ഞു''.

    മരണത്തിന്റെ മൂകത

    ''അങ്ങനെ ഞാന്‍ വീട്ടിലെത്തി. ഞാന്‍ ചെല്ലുമ്പോള്‍ രഞ്ജിത്ത് അടക്കമുള്ളവര്‍ അവിടെയുണ്ടായിരുന്നു. എന്നെ കണ്ടതും മക്കള്‍ ഓടി വന്നു. അച്ചാച്ചന്‍ മരിച്ചുവെന്ന് പറഞ്ഞു. ഞാന്‍ വീട്ടിലേക്ക് കയറി. അനിയന്മാരൊക്കെ കരഞ്ഞു നില്‍ക്കുകയാണ്. മുമ്പും പല മരണ വീടുകളിലും പോയിട്ടുണ്ട്. പക്ഷെ മരണത്തിന്റെ മൂകത ഞാന്‍ അന്നാണ് തിരിച്ചറിയുന്നത്. ഞാന്‍ അകത്ത് കയറിയപ്പോള്‍ കണ്ടത് വെള്ള മുണ്ട് പുതപ്പിച്ച് കിടക്കുന്ന അച്ഛനെയാണ്. ഞാന്‍ പോകുമ്പോള്‍ ആ ചാരു കസേരയിലിരിക്കുന്നത് കണ്ടതായിരുന്നു അച്ഛനെ''.

    സംസ്‌കാര ചടങ്ങുകള്‍

    ''അച്ഛന്റെ അരികില്‍ ഞാന്‍ കുറേ നേരം ഇരുന്നു. ഈ സമയം ഞാന്‍ അച്ഛനോട് പറഞ്ഞു, മോഹന്‍ലാലിനെ കാണണം എന്ന അച്ഛന്റെ ആഗ്രഹം എനിക്ക് നിറവേറ്റി തരാനായില്ലല്ലോ എന്ന്. അപ്പോള്‍ അച്ഛന്‍ പറയുന്നത് പോലെ എന്റെ മനസിലേക്ക് ആ വാക്കുകള്‍ കടന്നു വന്നു. ജോലിയാണ് പ്രധാനം. ഒരു മരണമുണ്ടായെന്ന് കരുതി ജോലി ഉപേക്ഷിക്കരുത്. ഉടനെ തിരിച്ചു പോകണമെന്ന്. പിറ്റേന്നായിരുന്നു സംസ്‌കാരം. സംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോള്‍ നിര്‍മ്മാതാവും അവിടെ എത്തിയിരുന്നു. ഞാന്‍ നനഞ്ഞ മുണ്ടോടെ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു''.

    ഞാന്‍ വിതുമ്പിക്കരഞ്ഞു

    അദ്ദേഹം എന്റെ തോളില്‍ കൈ വച്ച് ആശ്വസിപ്പിച്ചു. ഞാന്‍ വിതുമ്പിക്കരഞ്ഞു. ഇതിനിടെ അദ്ദേഹം ചോദിച്ച കാര്യമാണ് എന്നെ അതിലേറെ വേദനിപ്പിച്ചത്. ഡേയ്, ക്ലൈമാക്‌സ് എപ്പളാണ് പ്ലാന്‍ ചെയ്യുന്നത് എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അതിന് എങ്ങനെയാണ് ഉത്തരം നല്‍കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അച്ഛന്റെ ചിത കത്തുകയാണ്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, എന്റെ അച്ഛനാണ് ആ കത്തിയെരിയുന്നത്. ക്ലൈമാക്‌സ് നമുക്ക് ആലോചിക്കാം എന്ന് മാത്രം പറഞ്ഞു.

    'കല്യാണിയെ മലർത്തിയടിച്ച് വിക്രം', ആ പാവത്തിനോട് ഇങ്ങനെയൊക്കെ ചെയ്യാമോയെന്ന് ആരാധകർ'കല്യാണിയെ മലർത്തിയടിച്ച് വിക്രം', ആ പാവത്തിനോട് ഇങ്ങനെയൊക്കെ ചെയ്യാമോയെന്ന് ആരാധകർ

    Recommended Video

    മോഹൻലാലിനെ കുറിച്ചുള്ള അമീർഖാന്റെ സംശയം തീർത്ത് പ്രിയദർശൻ
    ലാല്‍ജി

    ''ഇടയ്ക്ക് ലാല്‍ജി എന്നെ വിളിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എല്ലാ ചടങ്ങുകളും കഴിഞ്ഞിട്ട് വന്നാല്‍ മതി. താന്‍ ഇവിടെ കാത്തു നില്‍ക്കുന്നുണ്ടാകും കര്‍മങ്ങളൊക്കെ കഴിയാതെ വന്നാല്‍ നിങ്ങള്‍ക്ക് മനസമാധാനം ഉണ്ടാകില്ലെന്നും അതിനാല്‍ എല്ലാം കഴിഞ്ഞ് വന്നാല്‍ മതിയെന്ന് അദ്ദേഹം പറയുമായിരുന്നു''.

    Read more about: vm vinu mohanlal
    English summary
    Director VM Vinu Explains How Mohanlal Supported Him When He Lost His Father
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X